Category Archives: Top Three Stories Malayalam

1000 രൂപ പാസുമായി വീണ്ടും എം ടി സി

ചെന്നൈയിലെ സ്ഥിരം യാത്രക്കാര്‍ക്കായി ആയിരം രൂപയുടെ പ്രതിമാസ പാസുകളും, ഒരു മാസത്തേക്കുള്ള സീസണ്‍ പാസുകളും വീണ്ടും നല്‍കിത്തുടങ്ങിയതായി എം. ടി. സി അധികൃതര്‍. നഗരത്തിലെ എല്ലാ ബസ് ഡിപ്പോകളിലും പാസുകള്‍ ലഭ്യമാണെന്ന് എം. ടി. സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് കൈവിട്ടുപോയ സ്ഥിരം യാത്രക്കാരെ തിരികെ എത്തിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവാണ് നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉണ്ടായത്. 1000 രൂപയുടെ പാസുപയോഗിച്ച് ഒരു ദിവസം […]

ദുബൈ വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു

ദുബായില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ബാഗേജ് നിശ്ചിത അളവില്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ 45 ദിര്‍ഹം ഈടാക്കും. 30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും 7.5 സെന്റീമീറ്റര്‍ ഉയരവുമാണ് ബാഗേജുകളുടെ കുറഞ്ഞ വലുപ്പം. ബാഗേജിന്റെ ഏതെങ്കിലും ഒരു ഭാഗം 75 സെന്റീമീറ്ററില്‍ കൂടാനോ ചുറ്റളവ് പരമാവധി 158 സെന്റിമീറ്ററില്‍ കൂടാനോ പാടില്ല. നിശ്ചിത അളവുണ്ടെങ്കിലും ഭാരം രണ്ടു കിലോയില്‍ […]

ജിയോ പ്രൈം അംഗത്വം പുതുക്കാന്‍ എന്തൊക്കെ അറിയണം

നിലവിലെ അംഗത്വം 31ന് അവസാനിക്കുമെന്ന വാര്‍ത്തയ്‌ക്കൊപ്പം പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ. രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം അടുത്ത 12 മാസത്തേക്ക് കൂടി ഉപയോഗിക്കാമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. അധിക നിരക്ക് ഈടാക്കാതെ 12 മാസത്തേക്ക് കൂടി ജിയോ പ്രൈം അംഗത്വം നീട്ടിയിരിക്കുകയാണ്. നിലവിലെ അംഗത്വം പുതുക്കാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് വേണ്ടത് ചെയ്യാനും ജിയോ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്ത 12 മാസത്തേക്ക് കൂടി പ്രൈം അംഗത്വം […]

എച്ച് 1 ബി അപേക്ഷ ഇന്നുമുതല്‍

വിദഗ്ധ ജോലികൾക്കായി യു.എസ് അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകൾ ഇന്നു സ്വീകരിച്ചു തുടങ്ങും. കടുത്ത പരിശോധന നടത്തുന്നതിനാൽ ഓരോ അപേക്ഷയിലുമുള്ള നടപടി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇന്ത്യൻ പ്രഫഷനലുകൾക്കെതിരേ യു.എസിൽ ജനവികാരം ഉയർത്തിവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികളുടെ അപേക്ഷകളിന്മേലുള്ള പരിശോധന കൂടുതൽ കർക്കശമാക്ക്നാണ് എല്ലാ സാധ്യതയും. പിന്നീട് വിസ ഇന്‍റര്‍വ്യൂനും പാസ്പോർട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോൾ കഴിഞ്ഞ അഞ്ചു വർഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ, ഇ–മെയിൽ വിലാസം, ഫോൺ നമ്പരുകൾ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടി […]

ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു

സാഹസികരായ സഞ്ചാരികള്‍ക്ക് ബെന്നാര്‍ഘട്ടെ നാഷണല്‍ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു. കല്‍ക്കരെ റേഞ്ചില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ട്രെക്കിങ് പാത വരുന്നത്. ചന്ദനമരങ്ങള്‍, പുല്‍മേടുകള്‍ പാറക്കൂട്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ബെന്നാര്‍ഘട്ടെയില്‍ ട്രെക്കിങ് ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടാകും. ട്രെക്കിങ്ങിന്റെ ടിക്കറ്റ് നിരക്കും ഓണ്‍ലൈന്‍ ബുക്കിങ്ങും ഏപ്രില്‍ അവസാനത്തോടെ പ്രഖ്യാപിക്കും.   ബെംഗളൂരു നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ സഫാരിക്കായി ഒട്ടേറെ പേരാണ് പ്രതിദിനമെത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എല്ലാ […]

സിറ്റി സ്റ്റേഷനില്‍ നിന്ന് നമ്മ മെട്രോയിലേക്കുള്ള മേല്‍പ്പാലം ജൂണില്‍ തുറക്കും

കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത നിര്‍മാണം അവസാനഘട്ടത്തില്‍. കെഎസ്ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിനെയും കെഎസ്ആര്‍ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത ജൂണില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആര്‍.എസ്.സക്‌സേന പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബിഎംആര്‍സിഎല്‍ രണ്ടുകോടി രൂപ റെയില്‍വേയ്ക്കു കൈമാറിയശേഷമാണ് അനിശ്ചിത്വം നീങ്ങിയത്.നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതിനു പിന്നാലെ പാലം തുറന്നുകൊടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. മെട്രോ സ്റ്റേഷനില്‍ നിന്ന് എസ്‌കലേറ്റര്‍ […]

അബുദാബിയില്‍ എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു ദിവസം

air india

തിരുവനന്തപുരത്തേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനായി അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കാത്തിരുന്നത് ഒരു ദിവസം മുഴുവന്‍. ഐ എക്‌സ് 538 നമ്പര്‍ വിമാനം വൈകിയത് 27 മണിക്കൂര്‍.കാത്തിരിപ്പിനൊടുവില്‍ വിമാനം പറന്നത് 30ന് രാത്രി 9.10ന്. രണ്ടു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ അടക്കം 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് വൈകിയത്.യാത്രക്കാര്‍ക്ക് ആവള്യമായ ഭക്ഷണം ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല. ബര്‍ഗറും ഏതെങ്കിലും ഒരു പാനീയവും ഒരുനേരം നല്‍കാന്‍ മാത്രമേ അനുവാദമുള്ളൂ എന്നാണ് അറിയിച്ചത്. വിശന്നുവാടിയ കുഞ്ഞുങ്ങളുമായിരിക്കുന്ന […]

അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം

അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്‍റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്‍റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്‍റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്. […]

ബെംഗളൂരു നഗരത്തില്‍ പുതിയ ടാക്സി സേവനം

ബെംഗളൂരു നഗരത്തില്‍ പുതിയ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം തുടങ്ങി. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് ടാക്സി സേവനം തുടങ്ങിയിരിക്കുന്നത്. പബ്ലിക് ടാക്‌സി എന്നു പേരിട്ടിരിക്കുന്ന പുതിയ ടാക്‌സി ഡ്രൈവര്‍മാരായ രഘു, ബരമെഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാഥാര്‍ഥ്യമാക്കിയത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒല, ഉബര്‍ ടാക്‌സികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും പബ്ലിക് ടാക്‌സി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിരക്കിളവ്, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 50 രൂപ കാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. […]

ജിയോ പ്രൈം അംഗത്വ കാലാവധി നീട്ടി

നിലവിലെ ജിയോ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ നൽകുമെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. നേരത്തെ അംഗമായവർക്കും 99 രൂപ നൽകി നിലവിൽ പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം. അധിക നിരക്ക് ഈടാക്കാതെ പ്രൈം സേവനങ്ങൾ 12 മാസത്തേക്ക് നൽകുമെന്ന വാഗ്ദാനത്തിലൂടെ നിലവിലെ വരിക്കാരെ പിടിച്ചുനിർത്താൻ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങൾ മൈ ജിയോ ആപ്പിൽ സേവനം ദീർഘിപ്പിക്കാനുള്ള താൽപര്യം റജിസ്റ്റർ ചെയ്യണമെന്നും കമ്പനി അറിയിച്ചു. നിലവിലെ അംഗത്വം ഇന്നാണ് അവസാനിക്കുന്നത്. 12 മാസം […]

ഊബറും ഒലയും ഒന്നിച്ചേക്കും

ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ ആഗോള കമ്പനിയായ ഊബറും ഇന്ത്യന്‍ കമ്പനിയായ ഒലയും ലയിക്കാന്‍ നീക്കം. ഇരു കമ്പനികളിലും മൂലധന നിക്ഷേപം  നടത്തിയിട്ടുള്ള നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കാണ് ലയന നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഊബറിന്‍റെയും ഒലയുടെയും പ്രതിനിധികള്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഊബറിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) വരികയാണ്. ഇതിനു മുന്നോടിയായി ലയനം പൂര്‍ത്തിയാക്കാനാണ് നീക്കം. അതേസമയം, ഇരുകൂട്ടരും ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. […]

അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും

  തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്. പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ […]

ലഗേജ് പരിശോധനയ്ക്ക് കൂടുതല്‍ സമയം; വിമാനങ്ങള്‍ വൈകി

യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സിന് കൂടുതല്‍ സമയം വേണ്ടിവന്നതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ എത്താന്‍ താമസിച്ചതിനാല്‍ പല വിമാനങ്ങളും വളരെ വൈകിയാണ് സര്‍വീസ് നടത്തിയത്. ബാഗുകളില്‍ പവര്‍ ബാങ്കും ലൈറ്ററുകളും പോലെയുള്ള ‘അപകടവസ്തുക്കള്‍’ ഉണ്ടായിരുന്നതിനാലാണ് യാത്രക്കാര്‍ക്ക് പരിശോധനയ്ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ബാഗുകളിലെ വസ്തുക്കള്‍ ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കേണ്ട അവസ്ഥയുള്ളതിനാലാണ് പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ […]

അബുദാബി-ഡാലസ് വിമാന സര്‍വീസ് അവസാനിപ്പിച്ച് ഇത്തിഹാദ്

അമേരിക്കന്‍ എയര്‍ലൈന്‍സുമായി നിലവിലുണ്ടായിരുന്ന് കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തി ഇത്തിഹാദ്. കരാറിന് ശേഷം വിമാന സര്‍വീസ് തുടര്‍ന്ന് കൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ അബുദാബി-ഡാലസ് വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2014 ലാണ് ഡാലസില്‍ നിന്നും ഇത്തിഹാദിന്റെ വിമാന സര്‍വീസ് ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ മൂന്നു സര്‍വീസ് ഉണ്ടായിരുന്നത് 2017 മുതല്‍ ഏഴു ദിവസമായി ഉയര്‍ത്തിയിരുന്നു. 235000 യാത്രക്കാര്‍ ഇതുവരെ സര്‍വ്വീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. […]

സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ ഫീച്ചേഴ്സുമായി ഫെയ്സ്ബുക്ക്

സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. പുതിയ  ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെയാണ് നടപടിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനി വിശദീകരിക്കുന്നു. നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ ആഴ്ചയോടെ മനസ്സിലായി എന്ന ആമുഖത്തോടെയാണ് ഫെയ്‌സ്ബുക്ക് ചീഫ് പ്രൈവസി ഓഫിസര്‍ എറിന്‍ ഈഗന്‍ ഈഗന്‍ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. പ്രൈവസി സെറ്റിങ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് […]