റോയല്‍ എന്‍ഫീല്‍ഡുകളെ ട്രോളി വീണ്ടും ബജാജ് ഡോമിനാറിന്റെ പരസ്യം. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്. ദുര്‍ഘട പാതയിലും ഡോമിനോറിന് എളുപ്പത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന് ഇതില്‍ പരാജയമാണെന്നും പുതിയ പരസ്യത്തില്‍ ബജാജ് പറയാതെ പറയുന്നു. ബുള്ളറ്റിനെ ആനയാക്കി ചിത്രീകരിച്ച് ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ വാങ്ങാനാണ് അഞ്ച് പരസ്യങ്ങളിലും കമ്പനി പറയുന്നത്. ബുള്ളറ്റുകളുടെ തനത് ശബ്ദവും അതിലെ റൈഡര്‍മാരുടെ […]
Category Archives: Top Three Stories Malayalam
വിമാനങ്ങളുടെ തകരാർമൂലം ഇൻഡിഗോയും ഗോ എയറും സർവിസുകൾ പുനഃക്രമീകരിച്ചതോടെ യാത്രാ നിരക്കും വര്‍ധിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ. എ320 ഇനത്തില്‍പെട്ട 31 വിമാനമാണ് ഇന്‍ഡിഗോക്കുള്ളത്. ഇതില്‍ എട്ടെണ്ണത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം 400ല്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. തകരാര്‍ പരിഹരിച്ച് വിമാനങ്ങള്‍ സര്‍വീസിനു ഉപയോഗിക്കാന്‍ രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ നിരക്കു വര്‍ധന തുടരും. ഇൻഡിഗോയും ഗോ എയറും ഉപയോഗിച്ചിരുന്ന എ 320 വിമാനങ്ങൾ തുടർച്ചയായി തകരാറിലാകുന്നതിനെ തുടർന്ന് സുരക്ഷകാരണങ്ങളാൽ പറക്കാനുപയോഗിക്കുന്നത് […]
പതിറ്റാണ്ടുകള്‍ക്കുശേഷം സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം പറന്നു. എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പറന്നിറങ്ങിയത്. സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കാറുമില്ല. എയര്‍ ഇന്ത്യക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ചെങ്കടലിന് മുകളിലൂടെ ഇസ്രയേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇസ്രയേലിലേക്ക് നടത്തുക. ഞായര്‍, […]
കെ.എസ്.ആര്‍.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ബസ് ഇന്ന് നിരത്തിലിറങ്ങി. രാവിലെ ആറരയ്ക്ക് ആലുവയില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിച്ചത്. വൈകീട്ട് അഞ്ചരയ്ക്ക് ആലുവയില്‍ തന്നെ സര്‍വീസുകള്‍ അവസാനിപ്പിക്കും. 48 സീറ്റുകളാണ് ബസ്സില്‍ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട്, മൂന്ന് വീതമുള്ള സീറ്റില്‍ ഹാന്‍ഡ് റെസ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. ബസ്സില്‍ കയറുമ്പോള്‍ യാത്രക്കാര്‍ വാതില്‍ അടയ്ക്കാന്‍ മറന്നുപോയാല്‍ അലാം പ്രവര്‍ത്തിക്കും. പ്രായമായവര്‍ക്ക് കയറാന്‍ വാതിലിന്‍റെ അടിഭാഗത്ത് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന ഫുട്ട് റെസ്റ്റും ഘടിപ്പിച്ചിട്ടുണ്ട്. 200 കിലോ സി.എന്‍.ജിയാണ് അശോക് ലൈലാന്‍ഡ് […]
ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താൻ തീരുമാനമായി. കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയം മത്സരത്തിനു വേദിയാകും. കായികമന്ത്രി എ.സി മൊയിദീനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണു കെ.സി.എ തീരുമാനമെടുത്തത്. മന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെ.സി.എ അറിയിച്ചു. നവംബർ ഒന്നിനാണ് മൽസരം. നേരത്തെ തിരുവനപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കെ.സി. എ. കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ.എസ്.എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്‌ക്കേണ്ടിവരും. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് […]
കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജിലൂടെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വീഴ്ചയുണ്ടായതായി സക്കര്‍ബര്‍ഗ് കുറ്റസമ്മതം നടത്തിയത്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചനയുണ്ടായതായും സക്കര്‍ബര്‍ഗ് പറഞ്ഞു. 2013ല്‍ നിര്‍മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ […]
തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ ട്രെക്കിംഗിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. ബോട്ടിങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രാവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സവാരി പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതെന്ന് ഇക്കോ ടൂറിസം അധികൃതര്‍ അറിയിച്ചു. നിലവില്‍ ആംബുലന്‍സ് ബോട്ട് ഉള്‍പ്പെടെ മൂന്ന് ബോട്ടുകളാണ് അണക്കെട്ടില്‍ സവാരി നടത്തുന്നത്. ഇതില്‍ ആംബുലന്‍സ് ബോട്ടിന് 10 സീറ്റും മറ്റു രണ്ട് ബോട്ടുകള്‍ക്ക് 25 വീതം സീറ്റുമാണുള്ളത്. സഞ്ചാരികള്‍ കുറവാണെങ്കില്‍ ആംബുലന്‍സ് […]
ബി.എസ്. എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം. നിലവില്‍ നഗരങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ് ലൈനില്‍ നിന്നും ബി.എസ്.എന്‍.എല്‍ മൊബൈലിലേയ്ക്കും ലാന്‍ഡ് ലൈനിലേയ്ക്കും മാത്രമായിരുന്നു കോളുകള്‍ക്ക് സൗജന്യ. ഇനി മുതല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യം ലഭ്യമാകും. നിലവില്‍ ലാന്‍ഡ് ലൈനിനു നല്‍കുന്ന ഞാറാഴ്ചയിലെ സൗജന്യ കോളും രാത്രികാല സൗജന്യ കോളും തുടരും. 180 രൂപ, 220 രൂപ മാസ വാടകയിലാണ് ഈ സംവിധാനം ലഭ്യമാകുന്നത്. ഞാറാഴ്ചകളില്‍ ദിവസം മുഴുവനും […]
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കലൂർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെയും യോഗത്തിലാണ് വേദിയുടെ കാര്യത്തില്‍ തീരുമാനമാവാത്തത്. കലൂരില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താം എന്നാണു യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജി.സി.ഡി.എ അറിയിച്ചത്. വിദഗ്ദാഭിപ്രായത്തിനു ശേഷമായിരിക്കും തീരുമാനം. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തണമെന്നു പറയാനാകില്ലെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഇവ രണ്ടും കൊച്ചിയിൽ നടത്താമെങ്കിൽ നടത്തണമെന്നാണു നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിനു […]
ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറുന്നവരെ ഇനി മുതൽ ഇറക്കി വിടുകയോ വൻതുക പിഴ ഈടാക്കുകയോ ചെയ്യില്ല. ടിക്കറ്റ് മാറി അബദ്ധത്തില്‍ കയറുന്ന യാത്രക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ടി.ടി.ഇമാര്‍ സീറ്റുണ്ടെങ്കില്‍ നല്‍കുകയും ചെയ്യും. റെയില്‍വേയുടെ പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. ഇതിനു വേണ്ടി മാനേജര്‍മാര്‍ മുതല്‍ ശുചീകരണത്തൊഴിലാളികള്‍ വരെ വിവിധ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാരുമായി നിരന്തരം ഇടപെടുന്ന ടി.ടി.ഇ, ടിക്കറ്റ്–ബുക്കിങ് ജീവനക്കാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നിവര്‍ക്ക് ഉപഭോക്തൃ സൗഹൃദപരമായ പ്രവര്‍ത്തനത്തിനുള്ള പരിശീലനമാണ് നല്‍കുന്നത്. എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്‍ക്ക് […]
കരിപ്പൂര്‍ വിമാനത്താവള റൺവെ ഈ മാസം 25 മുതല്‍ ജൂണ്‍ 15 വരെ അടച്ചിടും. റിസ നിര്‍മാണത്തിന്‍റെ ഭാഗമായി പകല്‍ 12 മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് റണ്‍വെ അടച്ചിടുന്നത്. ഉച്ചയ്ക്ക് 2.30നും 3.30നും ഇടയിലുള്ള സര്‍വീസുകളുടെ സമയവും പുനക്രമീകരിച്ചു. പുതിയ ക്രമീകരണത്തില്‍ 25 മുതല്‍ ഹൈദരാബാദിലേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 9.30ന് കരിപ്പൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.15ന് ഹൈദരാബാദിലെത്തും. വൈകീട്ട് 6.20ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി […]
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താ പ്രസിദ്ധീകരനത്തിലും പ്രവര്‍ത്തനങ്ങളിലും പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്താ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമം ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ഇതു സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചന നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമം സംബന്ധിച്ച് മന്ത്രി വ്യക്തത നല്‍കിയില്ലെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വരുന്ന വാര്‍ത്തകള്‍ നിയന്ത്രിക്കാനാണ് ഈ നീക്കം […]
വിദേശ ബ്ലോഗുകളില്‍ ഇനി കേരള പെരുമ നിറയ്ക്കാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് കൊല്ലം ജില്ലയില്‍ എത്തി. കേട്ടറിവില്‍ മാത്രം അറിഞ്ഞ കേരളത്തിന്റെ സൗന്ദര്യത്തില്‍ മതി മറന്ന് ബ്ലോഗര്‍മാര്‍. 28 രാജ്യങ്ങളില്‍ നിന്നെത്തിയ 30 പേരടങ്ങുന്ന സംഘത്തിനെയാണ് ടൂറിസം വകുപ്പ സജ്ജമാക്കിയ ബ്ലോഗ് എക്‌സ്പ്രസ്സില്‍ കേരള പര്യടനം നടത്തുന്നത്. യാത്രാനുഭവങ്ങളുടെ വിവരണം, വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ തത്സമയം ബ്ലോഗിലേക്ക് പകര്‍ത്തും. ഇതിനുവേണ്ട സൗകര്യങ്ങളെല്ലാം വാഹനത്തിലും താമസസ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. യാത്രയുടെ തുടക്കത്തില്‍ പ്രകൃതിഭംഗിയുടെ കാണാക്കാഴ്ചകളാണ് മുന്നിലേക്കെത്തിയതെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കി. […]
ഫോണ്‍ ഒന്ന് കുത്തി വിളിച്ചാല്‍ എന്തും വീട്ട് പടിക്കല്‍ എത്തും നമ്മുടെ നാട്ടില്‍. ഇനി ഡീസല്‍ എത്താനും ഒരു ഫോണ്‍ കോള്‍ മതി. രാജ്യത്തെ വലിയ പെട്രോള്‍ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് നൂതന സംരംഭവുമായി രംഗത്ത് എത്തിയത്. തുടക്കത്തില്‍ മഹാരാഷ്ട്ര പുണെ എന്നീ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പദ്ധതി വൈകാതെ രാജ്യത്താകെ നടപ്പാക്കും. ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള വാഹനമാണ് ഉപയോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുക. ഗ്രാമങ്ങളിലും ദൂരദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഇന്ധനം കിട്ടാനുള്ള പ്രയാസം പരിഹരിക്കുകയാണു […]
ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഹൈവേ സുരക്ഷാ സമിതി ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറാണ് അതത് ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരിക. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് ഡയറക്ടറായ എ.പി മഹേശ്വരിയുടെ നേതൃത്വത്തില്‍ ഹൈവേ സുരക്ഷയ്ക്കായി 2017 ജൂലായില്‍ രൂപം നല്‍കിയ സമിതിയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് ഭീകരാക്രമണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, […]















