ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്‌പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ […]
Tag Archives: taxi
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓട്ടോ, കാര്‍ സംവിധാനം വരുന്നു. തൊഴില്‍ വകുപ്പിനുകീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹനവകുപ്പ്, ലീഗല്‍മെട്രോളജി വകുപ്പ് എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആദ്യഘട്ടത്തില്‍ തുടങ്ങുക. വിജയിച്ചാല്‍ എല്ലാ ജില്ലാകളിലും തുടര്‍ന്ന് എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇതുസംബന്ധിച്ച് രൂപരേഖ തയ്യാറാക്കി. തടസ്സരഹിതവും നിരന്തരവുമായ യാത്രാസൗകര്യം രാജ്യത്ത് എല്ലായിടത്തും ഒരുപോലെയെത്തിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ […]
ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്. പുതിയ ഉത്തരവ് അനുസരിച്ച് മീഡിയം/ ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് നിയമം ബാധമാകുന്നത്. ബാഡ്ജ് ഒഴിവാക്കിയെന്ന ഉത്തരവ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലോയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവിന്‍ പ്രകാരം ലൈറ്റ് ഗുഡ്‌സ്/പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉള്ളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ക്ക് ബാഡ്ജിന്റെ ആവശ്യമില്ല. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ 1988ലെ […]
ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് കമേഴ്സ്യൽ ലൈസൻസ് അവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കമേഴ്സ്യൽ ആവശ്യത്തിനായി കാർ, ബൈക്ക്, ഓട്ടോ വാഹനങ്ങൾ ഓടിക്കാൻ ഇനി സാധാരണ ഡ്രൈവിംഗ് ലൈസൻസ് മതിയെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം.
ബെംഗളൂരു നഗരത്തില്‍ പുതിയ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനം തുടങ്ങി. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്താണ് ടാക്സി സേവനം തുടങ്ങിയിരിക്കുന്നത്. പബ്ലിക് ടാക്‌സി എന്നു പേരിട്ടിരിക്കുന്ന പുതിയ ടാക്‌സി ഡ്രൈവര്‍മാരായ രഘു, ബരമെഗൗഡ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാഥാര്‍ഥ്യമാക്കിയത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഒല, ഉബര്‍ ടാക്‌സികളുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും പബ്ലിക് ടാക്‌സി ഈടാക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിരക്കിളവ്, ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 50 രൂപ കാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. […]
ഊബര്‍ ഒല ടാക്‌സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്കിയത്. എന്നാല്‍, കമ്പനി മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ […]
ഊബർ, ഒല ഡ്രൈവർമാർ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ടാക്സികളാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ടാക്‌സി യൂണിയൻ ആഹ്വാനം നൽകിയ പണിമുടക്കിന് മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ് അധിഷ്ഠിത ടാക്സികൾ ചുരുങ്ങിയ കാലംകൊണ്ടാണു ജനപ്രിയ യാത്രാ സംവിധാനമായി മാറിയത്. ഇത്തരത്തില്‍ ഏകദേശം മുപ്പതിനായിരത്തില്‍ കൂടുതല്‍ ക്യാബുകള്‍ ഓരോ നഗരത്തിലുമുണ്ട്. ഓഫിസിലേക്കും മറ്റുമുള്ള പതിവു യാത്രയ്ക്കു വരെ സ്വന്തം വാഹനം […]
പറക്കുന്ന ടാക്‌സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്‍റെ കിറ്റി ഹോക്ക് കമ്പനി. ന്യൂസിലൻഡിൽ ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സെഫൈയര്‍ എയര്‍ വര്‍ക്ക്‌സ് എന്ന കമ്പനിയുടെ സഹായത്തോടെ വാഹനത്തിന്‍റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. കോറ എന്നാണ് രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്‍റെ പേര്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു വലിയ പ്രൊപ്പല്ലര്‍ അടക്കം പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് വിമാനത്തിന്‍റെയും ഡ്രോണിന്‍റെയും സമ്മിശ്ര രൂപകല്‍പ്പനയാണുള്ളത്. ഇരുവശങ്ങളിലുമുള്ള പ്രൊപ്പല്ലറുകളുടെ […]







