ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം. തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി […]
Category Archives: Top Three Stories Malayalam
വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ച രാജമല ഉദ്യാനം ഏപ്രില്‍ 15-നു തുറക്കും. ഫെബ്രുവരി ഒന്നിനാണ് രാജമല അടച്ചത്. ഏപ്രില്‍ ഒന്നിന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഗര്‍ഭിണികളായ ആടുകളെ കൂടുതലായി കണ്ടതോടെയാണ് സന്ദര്‍ശകനിരോധനം ഏപ്രില്‍ 15 വരെ നീട്ടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ടു നല്‍കി. ഇരവികുളം ദേശീയോദ്യാനത്തില്‍ ഈ സീസണില്‍ ഇതുവരെ 40 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നും ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും വാര്ഡന് […]
സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. […]
കുരങ്ങണി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ടൂറിസം പരിപാടികള്‍ നാളെ പുനരാരംഭിക്കും. നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, ബാംബു റാഫ്റ്റിങ് മുഴുവന്‍ ദിവസവും അര ദിവസവും, ജംഗിള്‍ സ്‌കൗട്ട്, ടൈഗര്‍ ട്രയല്‍, പഗ്മാര്‍ക്ക് ട്രയല്‍, ബാംബു പ്രോവ് വിത്ത് പാക്കേജ്, ജംഗിള്‍ ക്യാമ്പ് താമസം മാത്രം എന്നീ പരിപാടികളാണ് വീണ്ടും ആരംഭിക്കുന്നത്. ബോര്‍ഡര്‍ ഹൈക്കിങ്, ജംഗിള്‍ ക്യാമ്പ് എന്നീ പരിപാടികള്‍ നിലവിലെ സാഹചര്യത്തിലുണ്ടാകില്ലെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ പി.കുമാര്‍ […]
360 ഡിഗ്രി പനോരമിക്ക് വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്റെ പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതി ഗൂഗിള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിര്‍ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. സ്ട്രീറ്റ് വ്യൂ ആപ്പില്‍ 360 ഡിഗ്രി പനോരമിക് വ്യൂവില്‍ നഗരങ്ങളിലെ തെരുവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുവാന്‍ സാധിക്കും. യു […]
ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ വെച്ചുതന്നെ ഇനിമുതല്‍ ടോള്‍ നല്‍കണം. ഇന്നലെ അര്‍ധരാത്രി മുതലാണ് പുതിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നേരത്തെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചുള്ള യാത്രയിലായിരുന്നു ഇരുവശത്തേക്കുമുള്ള ടോള്‍ ഒരുമിച്ച് ഈടാക്കിയിരുന്നത്. ടോള്‍ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 120 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഹെന്നൂർ വഴി വിമാനത്താവളത്തിലേക്കു പുതിയ റോഡ് തുറന്നതിനാലാണ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. സദഹള്ളിയിലെ ടോൾ പ്ലാസയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് 85 രൂപയും […]
ഒട്ടക പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന ദുബൈയിലെ അൽ മർമൂം ഒട്ടക ഒാട്ടമത്സരവും പൈതൃകോത്സവവും 29ന് തുടങ്ങും. സ്വദേശിയും വിദേശി സഞ്ചാരികളും ഒരേപോലെ കാത്തിരിക്കുന്ന മര്‍ഹൂം ഉത്സവത്തില്‍ ഇമറാത്തി സംസ്ക്കാരവും പൈതൃകവും വിശദീകരിക്കുന്ന നൂറിലേറെ സ്റ്റാളുകളും വിപണന കേന്ദ്രങ്ങളും ഉണ്ടാകും. കരകൗശല ഉൽപന്നങ്ങൾ, ഭക്ഷണശാലകൾ, കലാപ്രകടനങ്ങൾ, നൃത്ത-സംഗീത രാവുകൾ എന്നിവയും ഒരുക്കും. ഒമാൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളും വിവാഹ ചടങ്ങളുകളുടെ മാതൃകകളും ഉത്സവത്തിന്‍റെ ഭാഗമായി നടക്കും. ഓരോ വര്‍ഷവും മർമൂം പൈതൃക ഉത്സവത്തിന് എത്തുന്ന […]
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കി മാപ്പുപറഞ്ഞ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ബ്രിട്ടനിലെ എല്ലാ പ്രധാന പത്രങ്ങളുടെ പിറകുവശത്തെ പേജിലാണ് സക്കര്‍ബര്‍ഗിന്‍റെ പരസ്യം നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്ക എന്ന വിവരശേഖരണ ഏജന്‍സി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് മാപ്പ്. ‘ഞങ്ങള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ട്. ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എന്നാണെങ്കില്‍ ഞങ്ങളത് അര്‍ഹിക്കുന്നില്ല,’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. 2014-ല്‍ കേംബ്രിജ് സര്‍വകലാശാല ഗവേഷകനായ അലക്‌സാണ്ടര്‍ കോഗന്‍ നിര്‍മിച്ച […]
വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് നേടി റിലയന്‍സ് ജിയോ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെയാണ് വരിക്കാരുടെ എണ്ണവും കുത്തനെ കൂടിയത്. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് ഏകദേശം 83 ലക്ഷം അധിക വരിക്കാരുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി. രാജ്യത്തെ മുൻനിര കമ്പനികളായ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികളുടെ ജനുവരിയിലെ വരിക്കാരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെയാണ് ജിയോ സ്വന്തമാക്കിയത്. എയര്‍ടെല്‍ 15 ലക്ഷം വരിക്കാരേയും ഐഡിയ 11 ലക്ഷം വരിക്കാരേയും […]
ഉഡാന്‍ പദ്ധതിയില്‍ സേലം വിമാനത്താവളത്തിന് പുനര്‍ജ്ജന്മം. ഏഴു വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന സേലം വിമാനത്താവളത്തിലേയ്ക്ക് ചെന്നൈയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ട്രൂ ജെറ്റ് നടത്തുന്ന സര്‍വീസ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സേലത്തിന്‍റെ വാണിജ്യ പുരോഗതിക്കു വിമാന സർവീസ് ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുനഗരങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. കിങ്ഫിഷർ എയർലൈൻസ് സർവീസ് 2011ൽ അവസാനിപ്പിച്ചതോടെയാണു സേലം വിമാനത്താവളം പ്രവർത്തനരഹിതമായത്. തിരുപ്പൂർ, നാമക്കൽ, […]
ഇമറാത്തി പൈതൃകവും സംസ്‌കാരവും തുളുമ്പുന്ന മനംനിറയ്ക്കും കാഴ്ചകളുമായി അല്‍ മര്‍മൂമില്‍ പൈതൃകഗ്രാമം ഒരുങ്ങുന്നു.മാര്‍മൂം ഒട്ടക ഓട്ടമത്സര മേളയുടെ പ്രധാന ആകര്‍ഷണമാണ് ഇമറാത്തി പൈതൃക ഗ്രാമം. വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ പൈതൃകഗ്രാമം സന്ദര്‍ശകരെ വരവേല്ക്കും . യു.എ.ഇ.യുടെ തനതുഭക്ഷണം, കരകൗശല വസ്തുക്കള്‍, സംഗീതം, വിവാഹാഘോഷം തുടങ്ങി രാജ്യത്തിന്റെ കലാ- സാംസ്‌കാരിക വൈവിധ്യം മുഴുവന്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. നൂറിലധികം ചെറിയ കടകളും കിയോസ്‌കുകളും ഇത്തവണ ഒരുങ്ങുന്നുണ്ട്. രാഷ്ട്രപിതാവിന്റെ ജീവിതവും വ്യക്തിത്വവും അടുത്തറിയാന്‍ അവസരമൊരുക്കുന്ന ‘സായിദ് പ്രദര്‍ശനവും’ […]
ദുബൈയില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കാനും ഇനി സ്മാര്‍ട്ട് സംവിധാനം. അത്യാധുനിക സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട്ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡ് ദുബൈയില്‍ തുടങ്ങി.അല്‍ ഖൂസിലെദുബൈ ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ സ്മാര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു ഇനി മുതല്‍ പരീക്ഷാര്‍ഥിയുടെ ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി നിരീക്ഷിച്ച് ക്യാമറകള്‍വഴി വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസെസ്സറില്‍ എത്തിക്കും.ഡ്രൈവിംഗ് പരീക്ഷകള്‍ സ്മാര്‍ട്ട് […]
കുരിശ് മരണത്തിന് മുന്‍പ് യേശുദേവന്‍ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ് അതാണ് പിന്നെ ഓശാന ആയി മാറിയത്.വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്. യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സമരണ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്റെ തുടക്കവും […]
ഖത്തറിലെ ആഡംബര മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്തറില്‍ പത്ത് ദിവസം നീളുന്ന ഫാഷന്‍ മേളയ്ക്ക് തുടക്കമായി. സ്‌പെയിനിലെ വിഖ്യാത ഫാഷന്‍ ഡിസൈനര്‍ അലെജാന്‍ഡ്രോ റെസ്റ്റയുടെ ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാരാണ് മേളയില്‍ പങ്കെടുക്കുന്നത്. വേനല്‍ക്കാലത്തെ ലക്ഷ്യമിട്ടുള്ള പുത്തന്‍ വസ്ത്രശേഖരങ്ങളാണ് ഫാഷന്‍ മേളയിലുള്ളത്. ദിവസവും മൂന്നു ഷോകള്‍ വീതം ഈ മാസം 31 വരെ നീളുന്ന മേള മാളിലെ ഒയാസിസ് സ്റ്റേജിലാണ് നടക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേനലില്‍ അണിയാനുള്ള ഫാഷന്‍ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഖത്തറിലെ ക്യുലേബല്‍, ലബനനിലെ അലി അല്‍ […]
റാസല്‍ഖൈമയിലെ പൈതൃകോത്സവ കേന്ദ്രമായ അവാഫിയില്‍ എത്തുന്നവര്‍ക്ക് താല്‍ക്കാലിക താമസ ഇടങ്ങളായ ഫാമുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. റാസല്‍ഖൈമയിലെ മനോഹരമായ അവാഫി പ്രദേശത്താണ് ഓഫ്‌റോഡ് മത്സരങ്ങളും പരമ്പരാഗത നൃത്തരൂപങ്ങളും പൈതൃകപ്രദര്‍ശനങ്ങളും സമന്വയിക്കുന്ന പ്രശസ്തമായ അവാഫി ഫെസ്റ്റിവല്‍ നടക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ ഷായബ് പറഞ്ഞു. പുതിയ സര്‍വീസ് പ്രകാരം ഫാം ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ […]















