Category Archives: Top Three Stories Malayalam

ഫെയിസ്ബുക്ക് പേജുകള്‍ക്കും പരസ്യങ്ങള്‍ക്കും നിയന്ത്രണം വരും

കേംബ്രിജ് അനലറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പുകളിലെ സോഷ്യല്‍ മീഡിയ സ്വാധീനം നിയന്ത്രിക്കുന്നതിനായി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്ക് പേജുകള്‍ക്കും പരസ്യ ദാതാക്കള്‍ക്കും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയാണ് കമ്പനി. ഫെയ്‌സ്ബുക്ക് വഴി രാഷ്ട്രീയ പ്രചരണങ്ങളും പരസ്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്ന പരസ്യ ദാതാക്കള്‍ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കണം. പേജുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിക്കണം. അമേരിക്ക, മെക്‌സികോ, ബ്രസീല്‍, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അടുത്ത വര്‍ഷം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, […]

ട്രെയിനുകളില്‍ മധുരമില്ലാത്ത ചായയും കാപ്പിയും

ട്രെയിനില്‍ ഇനി മുതല്‍ മധുരം ചേര്‍ക്കാത്ത കാപ്പിയും ചായയും ലഭിക്കും. ട്രെയിനുകളില്‍ പ്രമേഹരോഗികള്‍ക്കായി അവരുടെ ആവശ്യപ്രകാരം ഭക്ഷണം നല്‍കാനും പഞ്ചസാര ചേര്‍ക്കാത്ത ചായയും കാപ്പിയും നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പഞ്ചസാരയ്ക്കുപകരം ആവശ്യമെങ്കില്‍ സൗജന്യമായി പഞ്ചസാരരഹിത മധുരപദാര്‍ഥം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ജോയ് എബ്രഹാമിന്‍റെ ചോദ്യത്തിനുള്ള മറുപടിയില്‍ റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹേയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ജോയ് എബ്രഹാം ഇതുസംബന്ധിച്ച് രാജ്യസഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 18നും 2014 സെപ്റ്റംബര്‍ രണ്ടിനും ഐ.ആര്‍.സി.ടി.സി. […]

ഭീകരാക്രമണ സാധ്യത; ഗോവയിലെ ബീച്ചുകളില്‍ ജാഗ്രതാ നിര്‍ദേശം

ഗോവയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.  ഭീകരാക്രമണത്തെ കുറിച്ചുള്ള  സൂചന നല്‍കിയതോടെ ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികള്‍ എത്താന്‍ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഗോവാ തുറമുഖ മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി […]

ഹോട്ടലില്‍ സിനിമാ തിയേറ്ററും

താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ടിവി കാണാനുള്ള സൗകര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ തിയേറ്റര്‍ തന്നെ ആയാലോ. സംഗതി ജോറാകും. ലോകത്തില്‍ ആദ്യമായി ഒരു ഹോട്ടലില്‍ സിനിമാ തിയേറ്റര്‍ ഒരുങ്ങുകയാണ്. ലോകത്തിലെ പല ആദ്യ സംരംഭങ്ങള്‍ക്കും തുടക്കമിട്ട ദുബൈയിലാണ് സിനിമാപ്രേമികളായ സന്ദര്‍ശകര്‍ക്കായി ഹോട്ടലിനുള്ളിലെ ആദ്യ സിനിമാ തിയേറ്റര്‍ ഒരുങ്ങുന്നത്. ദുബൈയിയുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന ഡൗണ്‍ടൗണ്‍ ദുബൈയിലെ റോവ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് സിനിമാ തിയേറ്റര്‍ സജ്ജമാക്കിയിരിക്കുന്നത്. പുതുമയേറിയ ഈ സംരംഭത്തിന്‍റെ ആശയവും സാക്ഷാത്കാരവും പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഇമാറിന്‍റെതാണ്. തിയേറ്റര്‍ നടത്തിപ്പിന്‍റെ […]

വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ഇതു കൂടി സൂക്ഷിക്കുക

ഫേസ്ബുക്ക് ആത്മപരിശോധനകള്‍ക്കും പരിഷ്‌ക്കാരങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കണം ഏതെല്ലാം വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണം എന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.എന്നാല്‍ ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ് ഉപയോക്താക്കള്‍ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാട്‌സ് ആപ് ആപ്ലിക്കേഷനുകള്‍ സ്വകാര്യതയുടെയും വിവരങ്ങളുടെയും സംരക്ഷണത്തിന് വലിയ ഭീഷണിയാവുകയാണ്. ഇത്തരത്തിലൊരു വ്യാജ സന്ദേശത്തിനെക്കുറിച്ച് മുന്നറിയിപ്പ് തരികയാണ് മാല്‍വെയര്‍ ബൈറ്റ്‌സ് എന്ന സ്ഥാപനം. വാട്സ്ആപ്പ് പ്ലസ് എന്ന പേരിലുള്ള ഒരു ആപ്ലിക്കേഷനെയാണ് മാല്‍വെയര്‍ ബൈറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്. […]

എയര്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 10 കിലോ കുറച്ചു

എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചു. 30 കിലോയില്‍നിന്ന് 20 കിലോ ആക്കിയാണു കുറച്ചത്. ഈ മാസം രണ്ടു മുതല്‍ ഓഗസ്റ്റ് 31 വരെയാണു നിയന്ത്രണം. ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. രണ്ടു മുതല്‍ 12 വയസുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. വേനല്‍ അവധിക്കാലം കഴിയുന്നതുവരെ കുട്ടികള്‍ക്ക് 20 കിലോ മാത്രമേ അനുവദിക്കൂ. രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ ബാഗേജ് അലവന്‍സ് പത്തു കിലോയായി തുടരും. […]

കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും

വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്‍കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് […]

ടിയാന്‍മെന്‍ പാത കീഴടക്കിയ റേഞ്ച് റോവറിന് റെക്കോര്‍ഡ്

സൂപ്പര്‍ കാറുകളെ ഓട്ട മത്സരത്തില്‍ തോല്‍പിക്കാമെന്ന് എസ് യു വികള്‍ ഒരിക്കലും അവകാശവാദം പറയില്ല. അങ്ങനെ തോല്‍പ്പിക്കണമെങ്കില്‍ അത് യൂറസോ മറ്റോ ആയിരിക്കണം. എന്നാല്‍ യൂറസ്സിനെ പോലെ സൂപ്പര്‍ എസ്. യു. വി അല്ലാത്ത ഫെറാറി 458 ഇറ്റാലിയയുടെ സൃഷ്ടിച്ച റെക്കോര്‍ഡ് കഴിഞ്ഞ മാസം തകര്‍ത്തു. റൈഡര്‍മാരുടെ പേടി സ്വപനമായ ചൈനയിലെ ടിയാന്‍മെന്‍ പര്‍വതപാതയിലൂടെ ശരാശരി 68.8 കിലോമീറ്റര്‍ വേഗത്തിലോടിയാണ് റേഞ്ച് റോവറിന്റെ പെര്‍ഫോമന്‍സ് എസ്.യു.വി.യായ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്.വി.ആര്‍ കഴിഞ്ഞ വര്‍ഷം ഫെറാറി സൃഷ്ടിച്ച […]

ഒമ്പതു കോടി ആളുകളുടെ വിവരങ്ങൾ ചോർന്നു; സക്കര്‍ബര്‍ഗ്

കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒമ്പതു കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന് ഫെയ്സ്ബുക്ക്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യു.എസ് പ്രതിനിധി സഭയ്ക്ക് മുമ്പാകെ ഹാജരാകും. 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയിസ് ബുക്ക് വെളിപ്പെടുത്തി. തനിക്കു പകരം ഫെയ്സ്ബുക്കിന്‍റെ മറ്റൊരു പ്രതിനിധിയെ ആയിരിക്കും സമിതിക്കു മുമ്പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കർബർഗ് പറഞ്ഞിരുന്നു. എന്നാൽ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും […]

കടലാമകളുടെ പ്രജനനം: ഫുവൈറിത്ത് ബീച്ച് നാല് മാസത്തേക്ക് അടച്ചു

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണാര്‍ത്ഥം ദേഹയിലെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈറിത്ത് നാലുമാസത്തേക്ക് അടച്ചു. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതിസംരക്ഷണ വന്യജീവി വകുപ്പാണ് ബീച്ച് അടച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒന്നുവരെ വംശനാശഭീഷണി നേരിടുന്ന ഹൗക്ക്സ് ബില്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രജനനം സംരക്ഷിക്കാനായാണ് ബീച്ച് അടച്ചത്. ഓഗസ്റ്റ് ഒന്നുവരെയാണ് കടലാമകളുടെ പ്രജനനം നടക്കുന്നത്. രാജ്യത്ത് നാല് കടലോരങ്ങളിലും നാല് ദ്വീപുകളിലുമാണ് കടലാമകള്‍ മുട്ടയിടുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഫുവൈറിത്ത്, അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ […]

34 വര്‍ഷത്തിന് ശേഷം പുരി ക്ഷേത്രത്തിലെ രത്ന അറ ഇന്ന് തുറക്കും

പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിഗൂഢ രത്‌നഭണ്ഡാരം ഇന്ന് തുറന്നു പരിശോധിക്കും. ഉച്ചയ്ക്കു ശേഷമായിരിക്കും അറ തുറക്കുക. 34 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പരിശോധന. അപൂര്‍വ രത്‌നങ്ങളും വജ്രങ്ങളുംഅടങ്ങിയതാണ് രത്‌നഭണ്ഡാരം. 1984ല്‍ ആയിരുന്നു ഈ ഭണ്ഡാരം അവസാനമായി തുറന്നത്. രത്‌നഭണ്ഡാരത്തിന്‍റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറീസ ഹൈക്കോടതി മാര്‍ച്ച് 22ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്ഷേത്ര ഭാരവാഹികളായ അഞ്ചുപേര്‍, രണ്ടു പുരാവസ്തു ഗവേഷകര്‍, നിയമ വിദഗ്ധന്‍, […]

നയനമനോഹരം ബുര്‍ജ് ഖലീഫ

ദുബൈയിലെ ഉയരക്കാരന്‍ ബുര്‍ജ് ഖലീഫയെ അലങ്കരിക്കുന്ന എല്‍ ഇ ഡി ഡിസൈനുകള്‍ക്കായി ആഗോളതലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്ന് ഏപ്രില്‍ മാസത്തേക്ക് രണ്ട് എന്‍ട്രികള്‍ തിരഞ്ഞെടുത്തു. ജപ്പാനില്‍നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള കലാകാരന്മാരുടെ എന്‍ട്രികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇമാറാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മെക്സിക്കോയില്‍നിന്നുള്ള പെഡ്രോ നര്‍വേസും ജപ്പാനില്‍ നിന്നുള്ള ഹിറോയുകി ഹോസകയുമാണ് വിജയികള്‍. ഈ ഡിസൈനുകളാകും ഈ മാസം വൈകീട്ട് 6.15 മുതല്‍ 10.15 വരെ അര മണിക്കൂര്‍ ഇടവിട്ട് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ മാസവും പുതിയ ഡിസൈനുകളും വിജയികളെയും […]

ന്യൂയോര്‍ക്ക്‌ മാതൃകയില്‍ ബെംഗളൂരുവില്‍ തെരുവു വരുന്നു

ന്യൂയോര്‍ക്ക് നഗരത്തിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ന്യൂയോര്‍ക്ക്‌ ടൈം സ്ക്വയര്‍ പകര്‍ത്താനൊരുങ്ങി കര്‍ണാടക. ടൂറിസം മേഖലയെ ശക്തിപ്പെടുത്താനാണ് കര്‍ണാടക ഈ പദ്ധതിയുമായി രംഗത്തെത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലാണ് ന്യൂയോര്‍ക്ക്‌ മോഡല്‍ ടൈം സ്ക്വയര്‍ നിര്‍മിക്കുന്നത്. ബെംഗളൂരുവിലെ പ്രധാന വ്യാവസായിക മേഖലയാണ് ബെംഗളൂരു സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്. നിലവില്‍ ഇവിടെ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്. ഇതും കൂടി ഉള്‍പ്പെടുത്തിയാവും ബെംഗളൂരു ടൈം സ്ക്വയര്‍ വരിക. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള നഗരമാണ് ബെംഗളൂരു. അതുകൊണ്ട്തന്നെ ഇവിടെ ആഘോഷമാക്കാന്‍ […]

കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ഓട്ടോയാത്ര

ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും മേഘാലയിലെ ഷില്ലോങ്ങിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര. ഒന്നും രണ്ടുമല്ല എണ്‍പത് ഓട്ടോകളില്‍. 250 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ ഷില്ലോങ്ങിലേയ്ക്ക് പോകുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോങ്ങിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്‌സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി കൊച്ചിയിലെത്തിയ സംഘം ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോകാരാണ് വിദേശിസഞ്ചാരികളെ […]

താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും

ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു […]