ജിയോ പ്രൈം അംഗത്വ കാലാവധി നീട്ടി

നിലവിലെ ജിയോ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ നൽകുമെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. നേരത്തെ അംഗമായവർക്കും 99 രൂപ നൽകി നിലവിൽ പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം.

അധിക നിരക്ക് ഈടാക്കാതെ പ്രൈം സേവനങ്ങൾ 12 മാസത്തേക്ക് നൽകുമെന്ന വാഗ്ദാനത്തിലൂടെ നിലവിലെ വരിക്കാരെ പിടിച്ചുനിർത്താൻ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങൾ മൈ ജിയോ ആപ്പിൽ സേവനം ദീർഘിപ്പിക്കാനുള്ള താൽപര്യം റജിസ്റ്റർ ചെയ്യണമെന്നും കമ്പനി അറിയിച്ചു. നിലവിലെ അംഗത്വം ഇന്നാണ് അവസാനിക്കുന്നത്. 12 മാസം കൂടി ഓഫർ നൽകിയതോടെ 2019 മാർച്ച് 31 വരെ ജിയോ പ്രൈം അംഗങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

നിലവിൽ കമ്പനിക്ക് 17.5 കോടി വരിക്കാരുണ്ടെന്ന് ജിയോ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ഇത് 16 കോടി ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രൈം അംഗത്വം ജിയോ അവതരിപ്പിക്കുന്നത്. ജിയോ പ്രൈം അംഗത്വമെടുക്കുന്നവർക്ക് ക്യാഷ്ബാക്ക്, അധിക ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങി നിരവധി സേവനങ്ങളാണ് നൽകുന്നത്.

2 thoughts on “ജിയോ പ്രൈം അംഗത്വ കാലാവധി നീട്ടി”

  1. JamesNup says:

    The hint of this terpene fuse – apple fritter marijuana strain is really clean and ingenuous, not too concentrated but still clear-cut in the overcome way. It blends smoothly and adds a much better flavor study without oppressive all things else. Even a small amount makes a balance, which says a lot fro the quality. The packaging was healthy, shipping was rakish, and the sound happening felt reliable. Indeed solid product and a certain I’d providentially uncalled-for again.

  2. TravisDak says:

    A CBD balm and indica gummies from this maker has a effortless, even consistency that spreads easily. The container is closely-knit and travel-friendly, and the lid closes securely. The smell is easygoing and botanical, which makes it lovely to put nearby.

Leave a Reply

Your email address will not be published. Required fields are marked *