Category Archives: Top Three Stories Malayalam

കൊടുംങ്കാറ്റിന്റെ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലേക്ക്

    ശക്തമായ കൊടുംങ്കാറ്റിന്റെ മുനമ്പായിരുന്നു ഇവിടം,എന്നാല്‍ ഇന്നും ഇവിടെ കാറ്റിന് കുറവില്ല.ധ്രുവപ്രദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നത് കൊണ്ടാവാം ഇവിടുത്ത ശക്തമായ കടല്‍ക്കാറ്റിന് കുളിരാണ്.വരഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പായ്കപ്പലില്‍ ലോകം ചുറ്റാനിറങ്ങിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി ഇന്ത്യയിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കും വാതില്‍ തുറക്കുന്ന ഈ ദേശം ഇന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. കേപ്പ് ടൗണിലെ നഗരസവാരി ലോക പ്രശ്‌സതമാണ്. മോട്ടോര്‍ സൈക്കിളിനോട് ചേര്‍ന്ന് സൈഡ്കാറില്‍ നഗരം മുഴുവന്‍ ചുറ്റികാണാം.ഇരുണ്ടഭൂഖണ്ഡമെന്ന് നാം […]

സിസ്റ്റര്‍ എന്നു ചൊല്ലി,പിസ്റ്റള്‍ എന്നു കേട്ടു:തരൂര്‍ പിടിച്ചത് പുലിവാല്

ജയ്‌പൂര്‍: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാംഗവുമായ ശശി തരൂര്‍ ഇംഗ്ലീഷ്  ഉച്ചാരണത്താല്‍ പുലിവാല് പിടിച്ചു. ജയ്‌പൂര്‍ സാഹിത്യോത്സവത്തിനെത്തിയ തരൂര്‍ പുലിവാല് പിടിച്ചത് ജയ്‌പൂര്‍ വിമാനത്താവളത്തിലാണ് . വിമാനത്താവളത്തില്‍ നിന്ന തരൂരിനോട് ഒരാള്‍ എന്തേ കാത്തുനില്‍ക്കുന്നത് എന്ന് ചോദിച്ചു. വെയിറ്റിംഗ് ഫോര്‍ മൈ സിസ്റ്റര്‍ (സഹോദരിയെ കാത്തു നില്‍ക്കുന്നു) എന്ന് മറുപടി.കേട്ട ആള്‍ സിസ്റ്റര്‍ എന്നത് പിസ്റ്റല്‍ എന്ന് മനസ്സിലാക്കി. അയാള്‍ സിഐഎസ്എഫുകാരെ അറിയിക്കുന്നു. അവര്‍ എത്തി തരൂരിനോട് കാര്യം അന്വേഷിച്ചതോടെ അവര്‍ക്ക് നിജസ്ഥിതി മനസിലായി.പ്രശ്നം തീര്‍ന്നു. ഇതിനകം […]

ബന്ദില്‍ വലഞ്ഞ് കര്‍ണാടക;നാട്ടിലേക്ക് വരാനാകാതെ മലയാളികള്‍

കര്‍ഷക സംഘടനകള്‍ മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ബന്ദില്‍ വലഞ്ഞ് കര്‍ണാടക. തുടര്‍ച്ചയായി അവധി ദിനം വരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളികളെ ബന്ദ് സാരമായി ബാധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നടത്താത്തതിനാല്‍ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി. മെട്രോ സര്‍വീസുകളെ ബന്ദ് ബാധിച്ചിരുന്നില്ല. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാഞ്ഞതിനാല്‍ വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ടെക്ക് കമ്പിനികളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കി. വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയിലെ സ്‌കൂളുകളെ ബന്ദ് ബാധിച്ചിരുന്നില്ല, എന്നാല്‍ തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും […]

ബ്രഹ്മഗിരി-സാഹസികതക്ക് ചിറകുവെയ്ക്കാം

എപ്പോഴും പുതിയ വഴികള്‍ തേടുന്നവരാണ് സാഹസികര്‍. ഓരോ പാതകളും കീഴടക്കി പ്രകൃതിയുടെ മറ്റതിരുകള്‍ തേടി വീണ്ടും യാത്ര തിരിക്കും. കാടും മലകളും പുഴയും തേടിയുള്ള യാത്ര. സാഹസികര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ്  ബ്രഹ്മഗിരി മലനിരകള്‍. വയനാട് ജില്ലയുടേയും കര്‍ണാടകയിലെ കുടക് ജില്ലയുടേയും അതിർത്തി പങ്കിടുന്ന മലനിരകളാണ് ബ്രഹ്മഗിരിക്കുന്നുകള്‍. 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഹിന്ദുമത വിശ്വാസസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരിയുടെ വയനാട് […]

നദിക്കു മേലേ നടന്നുപോകാം. വരൂ ..ലഡാക്കിലേക്ക്

ലോകത്തെ അതിസാഹസിക യാത്രകളില്‍ തന്നെ ഏറ്റവും ശ്രദ്ധേയ യാത്രയാണ്  ലഡാക്കിലെ ‘ചഡര്‍ ട്രെക്കിങ്ങ്’. വര്‍ഷാരംഭത്തിലെ ആദ്യ മാസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് കൂടുന്ന ലഡാക്കില്‍ ട്രെക്കിങ്ങ് സൗകര്യത്തിനായി 16 കിലോമീറ്ററാണ് നീണ്ട് കിടക്കുന്നത്. തണുപ്പ് അധികഠിനമാകുന്ന ഈ സമയത്ത് സംസ്‌ക്കാര്‍ നദി മഞ്ഞ് കഷ്ണമായി മാറി നദി ഇല്ലാതായി മഞ്ഞ് മാത്രമാവും. ഈ സമയത്താണ് ഇവിടം ട്രെക്കിങ്ങിന് അനുയോജ്യമാവുന്നത്. തണുപ്പും ഉയരവും  പ്രശ്‌നം തന്നെയാണ്. എന്നാലും സ്‌കേറ്റിങ്ങ് പ്രേമികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണ് സംസ്‌ക്കാര്‍ നദിയിലൂടെയുള്ള […]

വാഴയുടെ ഫോട്ടോ എടുക്കൂ…10000 രൂപ സ്വന്തമാക്കാം…

സംസ്ഥാന ദേശീയ വാഴ മഹോത്സവം ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ)നാണ് ദേശീയ വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും സങ്കടിപ്പിക്കുന്നു. അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ‘വാഴ’ എന്ന തീമിലാണ് ഫോട്ടോ സമര്‍പ്പിക്കേണ്ടത്‌. വാഴയിലെ വ്യത്യസ്ഥ തരങ്ങള്‍, കര്‍ഷകര്‍, കൃഷിയിടങ്ങള്‍, വഴ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ടിഷ്വൂ കള്‍ച്ചര്‍, വാഴയിലെ […]

വംശമറ്റ് നെയ്യാര്‍ സിംഹങ്ങള്‍

സഞ്ചാരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമായ നെയ്യാര്‍ ഡാമിലെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. 17 ഓളം സിംഹങ്ങളാല്‍ നിറഞ്ഞ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം രണ്ട് പെണ്‍ സിംഹങ്ങള്‍ മാത്രം. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഏക ആണ്‍ സിംഹം കഴിഞ്ഞ മാസം ചത്തു. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ടു പെണ്‍ സിംഹങ്ങളും വാര്‍ധക്യം ബാധിച്ചു അവശതയിലാണ്. അവശത ബാധിച്ച സിംഹങ്ങള്‍ ക്ഷീണം കാരണം വനത്തില്‍ തന്നെ ഒതുങ്ങി കൂടുയതിനാല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് […]

ആപ്പിളിന് തിരിച്ചടി; ഐഫോണ്‍ എക്സ് നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ എക്സ് നിര്‍മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് വേണ്ടത്ര ഉപഭോക്താക്കളെ ലഭിച്ചില്ല. ഇതോടെ അപ്പിള്‍ പ്രതിസന്ധിയിലായി. 2018 മധ്യത്തില്‍ തന്നെ ഐഫോണ്‍ എക്സിന്‍റെ നിര്‍മാണം നിര്‍ത്തിയേക്കുമെന്നാണ് ആപ്പിളിനെ സംബന്ധിച്ച പ്രവചനങ്ങളില്‍ മികവു കാണിച്ച ചരിത്രമുള്ള മിങ് ചി-കുവോ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ മുന്‍വര്‍ഷത്തെ മോഡല്‍ അടുത്ത വര്‍ഷം ഇറക്കാതെയാവുന്ന ആദ്യ ഐഫോണാകും ഐഫോണ്‍ എക്സ്. കാര്യമായി വിറ്റുപോകുമെന്ന് പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ എക്സിന് […]

യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ടൂറിസം

രണ്ടാംഘട്ട പ്രമോഷന്‍ ക്യാമ്പയിന് ശേഷം യൂറോപ്പിലെ 7.5 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ച് കേരള ടൂറിസം. വിവിധ തരം പദ്ധതികളാണ് ഇതിനായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി യൂറോപ്പിലുളള വൈവിധ്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്‍കുക. യൂറോപ്യന്‍ വിപണിക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കേരളത്തിനെ ലോക ടൂറിസം ഭൂപടത്തില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ലോക ടൂറിസത്തിന്‍റെ മൊത്ത വളര്‍ച്ചയ്ക്ക് യൂറോപ്പ് മികച്ച സാധ്യതകള്‍ ആണ് നല്‍കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ […]

കടലിനടിയിലെ ‘മായന്‍’ തുരങ്കം

കാഴ്ച്ചയുടെ വിസ്മയങ്ങള്‍ മടിത്തട്ടില്‍ സൂക്ഷിക്കുന്ന സ്വഭാവം കടലിനുണ്ട്. കടലിനടിയിലെ രഹസ്യങ്ങള്‍ തേടി ഊളിയിടാന്‍ പലര്‍ക്കും ഇഷ്ട്മാണ്. പവിഴപുറ്റുകളെയും മത്സ്യങ്ങളെയും വലംവെച്ച് കടലിന്‍റെ രഹസ്യങ്ങളിലേക്ക് ചൂഴുന്നത് ത്രസിപ്പിക്കുന്ന അനുഭവം തന്നെയാവും. കടലിനടിയിലെ പലതിനെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ നീളമുള്ള തുരങ്കവും കണ്ടെത്തിയിരിക്കുന്നു. മായന്‍ സംസ്ക്കാരത്തെ കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് ലോകത്തെ നീളം കൂടിയ സമുദ്രത്തിനടിയിലെ തുരങ്കം മെക്സിക്കോയില്‍ കണ്ടെത്തിയത്. 347 കിലോമീറ്ററാണ് തുരങ്കത്തിന്‍റെ നീളം. കിഴക്കന്‍ മെക്സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലുള്ള സാക് അക്റ്റണ്‍, […]

റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ്‌ ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്‍റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്‍റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന്‍ ഐ.എ.എസ്. അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്‍റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് […]

വരൂ.. ഇന്ത്യന്‍ കരുത്ത് വിളിച്ചോതുന്ന പരേഡ് കാണൂ

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡെല്‍ഹി : ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍, സേനാ വിഭാഗങ്ങളുടെ പരേഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ആയുധങ്ങളുടെ പ്രദര്‍ശനം എന്നിവ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാണാം. വിവിധ വിദേശ രാഷ്ട്ര തലവന്മാരും ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തും. സഞ്ചാരിക്ക് അവിസ്മരണീയമായിരിക്കും പരേഡ്. പ്രവേശനം പാസ് മൂലം പാസുണ്ടെങ്കിലെ പരേഡ് കാണാന്‍ രാജ് പഥില്‍ കയറാനാവൂ. പ്രത്യേകക്ഷണമോ ടിക്കറ്റോ വേണം. എല്ലാത്തിനും […]

തറവാട്ടിലെന്തുകാര്യം : ലോകമേ തറവാട്

ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകം ചുറ്റുന്ന എറണാകുളത്തെ വൃദ്ധ ദമ്പതികളെ നമുക്കറിയാം. ബൈക്കിലും സൈക്കിളിലും യാത്ര ചെയ്യുന്നവരെയും നമുക്ക് പരിചയമുണ്ട്. എന്നാല്‍ അല്‍പ്പം വ്യത്യസ്തരാണ് ഓസ്ട്രേലിയന്‍ ദമ്പതികളായ ക്ലാരെയും ആൻഡ്രൂ ബര്‍നെസും. 35 വയസ്സുകാരായ ഇവരായിരിക്കും ലോകത്തിലെ മികച്ച യാത്രാപ്രിയരായ മാതാപിതാക്കള്‍. മക്കളുടെ പഠിത്തവും നിര്‍ത്തി വീടും വിറ്റ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവര്‍. ഒമ്പതു വയസ്സുകാരനായ സ്പെന്‍സറും പതിനൊന്നുകാരിയായ ലില്ലിയുമാണ് സഹ യാത്രികര്‍. ഒരു വര്‍ഷത്തേക്ക് പഠിപ്പ് നിര്‍ത്തി അച്ഛന്‍റെയും അമ്മയുടെയും കൂടെ രാജ്യങ്ങള്‍ […]