ഊബര്‍ ഒല ടാക്‌സി ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗ്ലൂര,ഹൈദരാബാദ്, പുണെ തുടങ്ങിയ നഗരങ്ങളിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്. പിന്നീട് മറ്റ് നഗരങ്ങളിലെ ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുകയായിരുന്നു. സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലെയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്കിയത്. എന്നാല്‍, കമ്പനി മാനേജ്‌മെന്റുകളുടെ പിടിപ്പുകേട് കാരണം വാഗ്ദാനങ്ങളൊന്നും നടപ്പായിട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ […]
Category Archives: Top Three Stories Malayalam
വടശ്ശേരി അമ്മ വീട് ഇനി സഞ്ചാരികള്‍ക്കായി തുറക്കും. പടിഞ്ഞാറേകോട്ടയ്ക്കു സമീപം തിരുവിതാംകൂർ രാജചരിത്രവുമായി അടുത്തുകിടക്കുന്ന അമ്മവീടാണ് സഞ്ചാരികള്‍ക്ക് വിരുന്നും വിശ്രമവും ഒരുക്കുന്ന ഇടമായി മാറുന്നത്. 23 മുതൽ പത്മവിലാസം പാലസ് എന്ന പേരിൽ നക്ഷത്ര സൗകര്യങ്ങളോടുകൂടിയ റിസോർട്ടായി വടശ്ശേരി അമ്മ വീട് മാറും. 150 വർഷത്തിലേറെ പഴക്കമുള്ള വീട് ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്താണ് നിർമിച്ചത്. അക്കാലത്തു കൊട്ടാരം ദിവാനായിരുന്ന ശങ്കരൻ തമ്പിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. കെട്ടിടത്തിന്‍റെ രൂപരേഖയും തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. വടശ്ശേരി വീട് പിൽക്കാലത്തു ശങ്കരൻ […]
കൊല്ലം നഗരത്തിൽ ഗതാഗതക്കുരുക്കിനെ മറികടന്ന് റോഡ് മുറിച്ചു കടക്കാനാവാതെ വലയുന്ന കാൽനടയാത്രക്കാർക്കു തുണയാകാൻ ആകാശപാത വരുന്നു. ചിന്നക്കട ട്രാഫിക് റൗണ്ടിലാണു കേരളത്തിലെ തന്നെ ഈ മാതൃകയിലുള്ള പ്രഥമ പരീക്ഷണം. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ ചില മെട്രോപൊളിറ്റന്‍ നഗരങ്ങളിലും മാത്രമെ ഇത്തരം സംവിധാനം നിലവിലുള്ളൂ. റോഡുനിരപ്പില്‍നിന്ന് 5.7 മിറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലാണ് ആകാശപാത നിര്‍മിക്കുക. പ്രമുഖ നിര്‍മാതാക്കളായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാവും കോര്‍പ്പറേഷനുവേണ്ടി സ്‌കൈവാക്കിന്‍റെ നിര്‍മാണച്ചുമതല ഏറ്റെടുക്കുക. പ്രമുഖ ആര്‍ക്കിടെക്ടും തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളജിലെ ആര്‍ക്കിടെക്ട് വിഭാഗം […]
അന്താരാഷ്ട്ര സന്തോഷദിനം ആചരിക്കുന്ന ഈ മാസം 20ന് ദുബൈ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികളായ 100 ഭാഗ്യശാലികൾക്ക് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സൗജന്യ ടാക്‌സി യാത്ര ലഭ്യമാക്കും. കൂടാതെ ഹാപ്പിനസ് ബസ്സുകളിൽ സൗജന്യ ടൂറും ആസ്വദിക്കാം. പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രക്കാർ, ജീവനക്കാർ, ബസ് ഡ്രൈവർമാർ, പരിശോധകർ എന്നിവർക്ക് സമ്മാനവും ആർ.ടി.എ നൽകും. ജനങ്ങളിലേക്ക് സന്തോഷമെത്തിക്കുന്നതിന് ആർ.ടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ ജനറല്‍ മതാർ ആൽ തായർ പറഞ്ഞു. ഹത്ത ഡാമിൽ സൗജന്യ ജലയാത്ര, ഗ്ലോബൽ വില്ലേജ്, ലാമെർ, ദുബൈ […]
ഹൈദരബാദ് -ബംഗ്ലൂരു സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു.അപകടത്തെത്തുടര്‍ന്ന് റണ്‍വെ താല്‍കാലികമായി അടച്ചു. സ്‌പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനമാണ് ഇന്ന് പുലര്‍ച്ചെ ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിമാറിയത്. ഇതേ തുടര്‍ന്നാണ് വിമാന സര്‍വീസ് വഴിതിരിച്ച് വിട്ടത്. ബംഗ്ലൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നെയിലേക്കും, രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തുരിലേക്കും ആണ് തിരിച്ച് വിട്ടത്.
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ദി ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ആരംഭിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ഫെസ്റ്റ് 18ന് സമാപിക്കും. അലങ്കാര പുഷ്പമായ ഓര്‍ക്കിഡിന്റെ കൃഷി, കാര്‍ഷിക വൈവിധ്യം, വ്യാപനം, സാധ്യതകള്‍, വിപണനം തുടങ്ങിയ ചര്‍ച്ച ചെയ്യുന്ന ദേശീയ സമ്മേളനവും, പ്രദര്‍ശനവും നടക്കും. 200 ഓളം പ്രദര്‍ശന സ്റ്റാളുകളിലെ വിവിധയിനം ഓര്‍ക്കിഡുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടീല്‍ വസ്തുക്കള്‍, മറ്റ് […]
രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവായ ഇ.ഐ.ആർ– 21 ഉപയോഗിച്ച് എഗ്മൂറിൽ നിന്നു താംബരത്തേക്കുള്ള പൈതൃക ട്രെയിൻ യാത്രയ്ക്ക് ഉടൻ തുടക്കമാകും. വേനലവധിക്കാലം കൂടി കണക്കിലെടുത്താണു യാത്രയ്ക്കു ദക്ഷിണ റെയിൽവേ തുടക്കമിടുന്നത്. നിലവിൽ വിശേഷ അവസരങ്ങളിൽ പ്രദർശനത്തിനു മാത്രമായാണ് ഇ.ഐ.ആർ 21 എൻജിൻ ഓടിക്കാറുള്ളത്. പൈതൃക ട്രെയിനിൽ രണ്ടു കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 20 പേർക്കു യാത്ര ചെയ്യാനാകും. സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇ.ഐ.ആർ-21 പെരമ്പൂർ ലോക്കോ വർക്‌ഷോപ്പിൽ മിനുക്കു പണികളിലാണ്. പൈതൃക ട്രെയിൻ യാത്രയ്ക്കു മുതിർന്നവർക്കു […]
മുംബൈ-പുണെ എക്സ്പ്രസ് വേയിൽ 22 മീറ്റർ വീതം വീതിയുള്ള രണ്ടു തുരങ്കങ്ങൾ കൂടി നിർമിക്കുന്നു. യാത്രാസമയം കുറയ്ക്കാനുള്ള പദ്ധതിയുമായാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ഡവലപ്മെന്‍റ് കോർപറേഷൻ രംഗത്തെത്തിയത്. ഇരുനഗരങ്ങളിലേക്കും പതിവായി പോയിവരുന്നവർക്ക് ഭാവിയിൽ വലിയ ആശ്വാസമാകും ഈ തുരങ്ക പാത. പദ്ധതി യാഥാർഥ്യമാകാൻ വർഷങ്ങൾ എടുക്കുമെങ്കിലും നിലവിൽ അവധി ദിനങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതയിൽ പുതിയ വികസന പദ്ധതികൾക്കുള്ള നീക്കം യാത്രക്കാർക്ക് ഏറെ ഗുണകരമാകും. ഒൻപതു കിലോമീറ്ററോളം നീളുമുളളതായിരിക്കും തുരങ്കം. കുസ്ഗാവ്-ചവാനി ഗ്രാമങ്ങൾ ബന്ധിപ്പിക്കുന്ന […]
ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ […]
ഷാര്‍ജയില്‍ അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നു. നഗരത്തില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. അല്‍മജാസ്, ഷുവാഹൈന്‍, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ പാര്‍ക്കിങ് നിരക്കിലും മാറ്റമുണ്ടാകും. സ്ഥലവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പരിഷ്കാരമെന്ന് നഗരസഭ വ്യക്തമാക്കി. ഇതനുസരിച്ച് പഴയ പാര്‍ക്കിങ് […]
നീലഗിരിയില്‍ ഏപ്രില്‍മാസം ആരംഭിക്കുന്ന ഗ്രീഷ്മകാല സീസണ്‍ കണക്കിലെടുത്ത് നീലഗിരി പൈതൃകതീവണ്ടിയുടെ പ്രത്യേകസര്‍വീസ് ഈ മാസം 31 മുതല്‍ ആരംഭിക്കും. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെയാണ് സര്‍വിസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് നടത്തൂ. ജൂണ്‍ 24വരെ നീരാവി എന്‍ജിനും മൂന്ന് ബോഗികളുമായി പൈതൃകതീവണ്ടി നീലഗിരിമലനിരകള്‍ കയറിയിറങ്ങും. മേട്ടുപ്പാളയത്തില്‍നിന്ന് രാവിലെ 9.10ന് പുറപ്പെടുന്ന തീവണ്ടി കൂനൂരില്‍ 12.30ന് എത്തും. ഉച്ചയ്ക്ക് 1.30ന് കൂനൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30ന് മേട്ടുപ്പാളയത്തിലെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് […]
ചിങ്ങവനം-ചങ്ങനാശ്ശേരി റൂട്ടിലെ പുതിയ പാതയിലൂടെ നാലു മാസത്തിനുള്ളില്‍ തീവണ്ടി ഓടിത്തുടങ്ങും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ റൂട്ടിലും ചങ്ങനാശ്ശേരി -ചിങ്ങവനം റൂട്ടിലും ജൂലായിയില്‍ പരീക്ഷണഓട്ടം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. ഓഗസ്റ്റില്‍ ഇരുപാതകളും കമ്മീഷന്‍ ചെയ്യും. ഏറ്റുമാനൂര്‍ -ചിങ്ങവനം വരെയുള്ള ഭാഗത്തെ ഇരട്ടപ്പാതയുടെ പണികള്‍കൂടി പൂര്‍ത്തിയാകാനുണ്ട്. ഈ ഭാഗം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതികരണം. ഈഭാഗം പൂര്‍ത്തിയാകുന്നതോടെ കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാതയില്‍ ഒരേസമയം രണ്ടു തീവണ്ടികള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാത്തതാണു ചിങ്ങവനം […]
വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി സൗദി അറേബ്യയിലെ വിമാനക്കമ്പനികള്‍. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണം നടത്തുന്നത് വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളിലാണ്. സ്വദേശികളെ നിയമിക്കണം എന്ന ആവശ്യം ഉടന്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു. സ്വദേശി നിയമനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി […]
ഗൂഗിള്‍ മാപ്പിനി ഇംഗ്ലീഷ് മാത്രമല്ല മലയാളവും പറയും. മലയാളത്തിലും ശബ്ദ നിര്‍ദേശങ്ങള്‍ തരുന്ന ഗൂഗിള്‍ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്കു, മലയാളം, എന്നീ ഭാഷകള്‍ ശബ്ദ നിര്‍ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണ് എന്ന വിവരം ചൊവ്വാഴ്ച്ചയാണ് ഗൂഗിള്‍ അറിയിച്ചത്. ഗൂഗിള്‍ ഡെക്‌സ്‌ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭിക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ […]
അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ച് മലയാളത്തില്‍ ആദ്യം പുസ്തകം എഴുതിയത് പി കേശവന്‍ നായരാണ്. കൊല്ലത്തെ സിപിഎം നേതാവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കേശവന്‍ നായര്‍ പിന്നീട് രാഷ്ട്രീയം വിട്ടു. സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിക്കുന്നു പി കേശവന്‍ നായര്‍ ആധുനിക ശാസ്ത്ര ലോകത്തിനു ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് ഇത്രയും സൂക്ഷ്മായും ആഴത്തിലും പഠിച്ച മറ്റൊരു ശാസ്ത്രജ്ഞന്‍ വേറെ ഇല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം […]















