Category Archives: Top Three Stories Malayalam

ഖത്തറില്‍ ടാക്സി ബുക്ക്‌ ചെയ്യാന്‍ ഖത്തർ ടാക്സി ആപ്പ്

ടാക്‌സി കാറുകൾ ബുക്ക് ചെയ്യാൻ ഖത്തർ ടാക്‌സി എന്നപേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ. എൻജിനീയറിങ്‌, സാങ്കേതികവിദ്യ മേഖലയിലെ പ്രമുഖ കമ്പനിയായ അൽ ദാനയാണ്‌ ആപ്പ് പുറത്തിറക്കിയത്‌. ഉപഭോക്‌താക്കളുടെ വ്യക്‌തിവിവരങ്ങൾ ചോരാത്തവിധം സുരക്ഷിതമായാണ്‌ ആപ്പ് രൂപകൽപന ചെയ്‌തിരിക്കുന്നതെന്നു കമ്പനി അധികൃതർ പറയുന്നു. കുറഞ്ഞ വാടകയിൽ സുരക്ഷിതവും വിശ്വസ്‌തവുമായ ടാക്‌സികൾ ഖത്തർ ടാക്‌സി ആപ്പ് മുഖേന ലഭ്യമാകുമെന്ന്‌ കമ്പനി സിഇഒ ഷെയ്‌ഖ്‌ ഹമദ്‌ അൽതാനി പറഞ്ഞു. ഖത്തറിലെ ആദ്യ സ്വദേശി ടാക്‌സി ആപ്പാണിത്‌. ആപ്പിൾ, ആൻഡ്രോയ്‌ഡ്‌ ഫോണുകളിൽ ആപ്പ് ലഭ്യമാണ്. ജനസംഖ്യ […]

വാട്സ്ആപ്പ് ഇന്ത്യയില്‍ മേധാവിയെ തേടുന്നു

വാട്‌സ്ആപ്പിനു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നയിക്കാന്‍ മേധാവിയെ തേടുന്നു. അതിനുള്ള അന്വേഷണത്തിലാണ് കമ്പനി. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളുണ്ട് വാട്‌സ്ആപ്പിന്. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. വാട്‌സ്ആപ്പ് പേയ്മെന്‍റ്  സംവിധാനം ഇന്ത്യന്‍ വിപണിയിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ച് യുണിഫൈഡ് പേയ്മെന്‍റ്  ഇന്‍റര്‍ഫെയ്‌സ് സൗകര്യമാണ് വാട്‌സ്ആപ്പില്‍ ഒരുക്കിയിട്ടുള്ളത്. വാട്‌സ്ആപ്പിലെ പീര്‍ റ്റു പീര്‍ പേയ്മെന്‍റ്  സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നതായി […]

വൈകുന്നേരങ്ങള്‍ മനോഹരമാക്കാന്‍ ചെമ്പകശ്ശേരിയില്‍ പാര്‍ക്കൊരുങ്ങുന്നു

നാലുമണി കാറ്റേറ്റു വിശ്രമിക്കാന്‍ ചെമ്പകശ്ശേരി പാടത്ത് പാര്‍ക്ക് ഒരുങ്ങുന്നു. അഗ്രോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടണക്കാട് പഞ്ചായത്ത് ചെമ്പകേശ്ശേരിയില്‍ പാര്‍ക്ക് ഒരുക്കുന്നത്. കടലിനോട് അടുത്തു കിടക്കുന്ന പാടശേഖരമായതിനാല്‍ ഏറ്റവും കൂടുതല്‍ കാറ്റു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. നിലവില്‍ വൈകീട്ടു നാലുമുതല്‍ ആറുവരെയുള്ള സമയത്ത് പാട വരമ്പില്‍ ധാരാളം ആളുകള്‍ കാറ്റേറ്റു വിശ്രമിക്കാനെത്തുന്നത്. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പത്മാക്ഷിക്കവല- അന്ധകാരനാഴി റോഡില്‍ 60 മീറ്റര്‍ നീളത്തിലാണ് പാര്‍ക്ക് തയ്യാറാകുന്നത്. വൈകുന്നേരങ്ങളില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ ചാരുബഞ്ചും, പൂന്തോട്ടവും ഒപ്പം […]

വിഷു സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

കാവേരി വിഷയത്തില്‍ നാളെ പ്രഖ്യാപിച്ചിരുന്ന കര്‍ണാടക ബന്ദ് മാറ്റിയതോടെ ബെംഗളൂരുവില്‍ നിന്നുള്ള വിഷു സ്‌പെഷല്‍ സര്‍വീസുകളിലെ അനിശ്ചിതത്വം നീങ്ങി. ഇരുപതോളം സ്‌പെഷല്‍ ബസുകളാണ് കേരള ആര്‍ടിസി പ്രഖ്യാപിച്ചരുന്നത്. നാളെ പകല്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ അധിക സര്‍വീസുകള്‍ക്കുള്ള ബസുകള്‍ നാട്ടില്‍നിന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുമായിരുന്നു. കര്‍ണാടക ആര്‍ടിസിക്കും സ്‌പെഷല്‍ ഉള്‍പ്പെടെ നാളെ കേരളത്തിലേക്ക് എഴുപതോളം സര്‍വീസുകളുണ്ട്. ബന്ദ് മാറ്റിയതിനാല്‍ ഈ സര്‍വീസുകളും മുടങ്ങില്ല. കഴിഞ്ഞയാഴ്ച ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ നാളെ ബെംഗളൂരുവില്‍നിന്നു പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ആയിരുന്നു. […]

ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും

ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ   ഇവിടെ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. പശ്ചിമഘട്ട മലനിരകളിലെ ആനമുടിയുടെ താഴ്‌വരയായ രാജമലയിലേക്കുള്ള സന്ദർശക വിലക്ക് മൂലം മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 16നു രാജമല ഉൾപ്പെട്ട ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറക്കുന്നതോടെ സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനവാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.

അപകട വിവരം പോലീസിനെ അറിയിക്കുന്ന സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റ്

ദുബൈ നിരത്തില്‍ അപകടം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ അപകടമുണ്ടായാല്‍ ഉടന്‍ രക്ഷസംവിധാനമൊരുക്കാനും സ്മാര്‍ട്ട് നടപടികളുമായി റോഡ് ഗതാഗത അതോററ്റി (ആര്‍.ടി.എ ).ലോകത്ത് ആദ്യമായിട്ടായിരിക്കും സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ അവതരിപ്പിക്കുന്നത്. അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതങ്ങളോ സംഭവിച്ചാല്‍ ഉടന്‍ സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ പൊലീസിനും, ആംബുലന്‍സ് സേവന കേന്ദ്രങ്ങളിലേക്ക് സന്ദേശം എത്തിക്കും. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച ദുബൈ ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷനിലാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചത്. ജിപിഎസും ട്രാന്‍സ്മിറ്ററും മൈക്രോ ചിപ്പുമാണ് ഈ ഡിജിറ്റല്‍ […]

തെറ്റ് ഏറ്റ് പറഞ്ഞു സക്കര്‍ബര്‍ഗ്;സെനറ്റ് സമിതിക്ക് മുന്‍പില്‍ ഇന്ന് മാപ്പ് പറയും

എട്ടരക്കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫെയ്‌സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് ഇന്നും നാളെയുമായി യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ സമിതിക്കു മുന്‍പാകെ സക്കര്‍ബര്‍ഗ് മാപ്പു പറയുമെന്നാണു വിവരം. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക് വഴി വിദേശ ശക്തികള്‍ ഇടപെട്ടുവെന്ന ആരോപണത്തിലും ഫെയ്‌സ്ബുക് മേധാവി ഇന്നു മറുപടി നല്‍കും. തെറ്റായ വാര്‍ത്തകള്‍, സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന തരം പ്രസംഗങ്ങള്‍ തുടങ്ങിയവ പ്രചരിക്കുന്നതിലും ഫെയ്‌സ്ബുക് മാപ്പു പറയുമെന്നും യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് […]

സലിം പുഷ്പനാഥ് അന്തരിച്ചു

ആനവിലാസം പ്ലാന്‍റെഷന്‍ റിസോര്‍ട്ട് ഉടമയും, ട്രാവൽ–ഫുഡ് – വന്യ ജീവി ഫോട്ടോഗ്രാഫറുമായ സലീം പുഷ്പനാഥ് അന്തരിച്ചു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന റിസോര്‍ട്ടായിരുന്നു ആന വിലാസം. ഹൃദയാഘാതത്തെ തുടര്‍ന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. നോവലിസ്റ്റ്‌ കോട്ടയം പുഷ്പനാഥിന്‍റെ മകനാണ്. . തന്റെ വിപുലമായ ചിത്രശേഖരം ഉൾപ്പെടുത്തി ‘ദി അൺസീൻ കേരള’, ‘ദി അൺസീൻ ഇന്ത്യ’ തുടങ്ങിയ ഫൊട്ടോഗ്രഫി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്

കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. […]

കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന ഇനി സ്മാര്‍ട്ട്

കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് സുലൈമാന്‍ അല്‍ വഖയാന്‍ അറിയിച്ചു. മണിക്കൂറില്‍ 1000 ബാഗേജുകള്‍ പരിശോധിക്കാന്‍ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ രണ്ടെണ്ണം ഈ ആഴ്ച പ്രവര്‍ത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസര്‍വ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാര്‍ പുറപ്പെടുന്ന മേഖലയില്‍ ആറു കണ്‍വെയര്‍ ബെല്‍റ്റുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വേനലില്‍ കുവൈത്ത് വിമാനത്താവളത്തില്‍ 12 ദശലക്ഷം യാത്രക്കാരുടെ ബഗേജുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള […]

ഹമദ് വിമാനത്താവളത്തില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിടിവീഴും

പത്തു മിനിട്ടില്‍ കൂടുതല്‍ ഹമദ് വിമാനത്താവളത്തിന്റെ മുമ്പില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി പിടിവീഴും. അശ്രദ്ധമായി വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം എടുത്തുനീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുള്ള പുതിയ നടപടിക്ക് ഞായറാഴ്ച തുടക്കമായി. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ നിരവധി യാത്രക്കാര്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാലാണ് പുതിയ നടപടി. പരമാവധി പത്ത് മിനിട്ടില്‍ കൂടുതല്‍ വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് […]

വിമാനത്തിന്റെ ചിറക് ട്രക്കില്‍ ഇടിച്ചു; ആളപായമില്ല

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. 133 പേരുമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ ഇറങ്ങിയ വിമാനം മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് താജ്സ്റ്റാസ് എയര്‍ കാറ്ററിങ് കമ്പനിയുടെ ട്രക്കില്‍ ഇടിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം. അപകടമുണ്ടായ ഉടന്‍ വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. 125 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചു വരികയാണ്. അപകടത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം അധികൃതര്‍ക്ക് […]

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌ക്കരിക്കുന്നു

കെഎസ്ആര്‍ടിസി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തുള്ള ഡ്യൂട്ടി പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് യൂണിയനുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു ശമ്പളം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഓരോ ഡിപ്പോയില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയ സര്‍വീസുകള്‍ മികച്ച കളക്ഷനോടെയാണ് ഓടുന്നത്. രാത്രികാല ദീര്‍ഘദൂര ബസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് […]

കഥ പറഞ്ഞ് കാറ്റ് കൊണ്ടിരിക്കാം മാന്തുകയിലെത്തിയാല്‍

വേനല്‍ അവധിയില്‍ ചൂടില്‍  നിന്ന് മാറി കുളിര്‍ക്കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ പന്തളം കുപ്പണ്ണൂരിലേക്ക് പോരൂ. മുമ്പ് യാത്രക്കാര്‍ ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്തി നടന്ന സ്ഥലം ഇന്ന് കുളിര്‍ക്കാറ്റ് വീശുന്ന ഉദ്യാനമായി. എം സി റോഡിനരികില്‍ പന്തളം കുളനടയ്ക്കരികില്‍ മാന്തുക കുപ്പണ്ണൂര്‍ പുഞ്ചയുടെ തീരമാണ് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും മുതിര്‍ന്നവര്‍ക്ക് കഥ പറഞ്ഞിരിക്കാനുമുള്ള ഇടമായി മാറിയത്. കാടുമൂടിയ പുഞ്ചയുടെ തീരത്ത് മാലിന്യം തള്ളിയിരുന്നവരിലധികവും യാത്രക്കാരായിരുന്നു. മാലിന്യം തെരുവുനായ്ക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തി. പൊറുതിമുട്ടിയ നാട്ടുകാര്‍ ഒന്നിച്ചുചേര്‍ന്ന് പഞ്ചായത്തംഗം കെ.ആര്‍.ജയചന്ദ്രന്റെ […]

കേരളത്തിന്റെ സ്വന്തം കാരവന്‍ ദേ മലപ്പുറത്ത് എത്തി

മെഗാ സ്റ്റാറുകള്‍ക്ക് മാത്രമല്ല ഇനി നമുക്ക് ഉണ്ട് കാരവന്‍. ചലിക്കുന്ന കൊച്ചു വീടെന്ന് അറിയുന്ന കാരവന്‍ മലപ്പുറത്ത് എത്തി. അതും ഒന്നല്ല രണ്ടെണ്ണം മലപ്പുറം കോഴിച്ചെന ലാവര്‍ണ്ണ എസ് ട്രാവല്‍സാണ് ആദ്യമായി ടൂറിസ്റ്റ് കാരവന്‍ നിരത്തിലറക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒരേസമയം ആറുപേര്‍ക്ക് ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങള്‍ കാരവനിലുണ്ട്. മേക്കപ്പ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുള്‍പ്പെടെ അത്യാധുനികസൗകര്യങ്ങളാണുള്ളത്.വൈ ഫൈ സൗകര്യവും ടെലിവിഷന്‍, എ.സി., റെഫ്രിജറേറ്റര്‍, ഓവന്‍ തുടങ്ങിയവയും ഈ ചലിക്കുന്ന കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും […]