എയര്‍ ഇന്ത്യ വിമാനത്തിന്‍റെ മുന്നിലേയും മധ്യഭാഗത്തേയും ഇരിപ്പിടങ്ങളില്‍ നടുവിലുള്ള സീറ്റില്‍ യാത്രചെയ്യാന്‍ ഇനിമുതല്‍ കൂടുതല്‍ പണം നല്‍കണം. ആഭ്യന്തരവിമാനത്തിലും ചില അന്താരാഷ്ട്ര വിമാനങ്ങളിലും നടുവിലെ സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് 100 രൂപയാണ് നല്‍കേണ്ടത്. മിക്ക അന്താരാഷ്ട്ര വിമാനങ്ങളിലും ഈ സീറ്റിന് 200 രൂപയാണ് നിരക്ക്. അതല്ലെങ്കില്‍ വിമാനത്തിന്‍റെ ലക്ഷ്യസ്ഥാനമായ രാജ്യത്തെ നാണയം അടിസ്ഥാനമാക്കി ഈ നിരക്കിനൊത്ത തുക ഈടാക്കും. അന്താരാഷ്ട്ര വിമാനങ്ങളില്‍ മുന്‍നിരയിലെ ഇരിപ്പിടങ്ങള്‍, ബള്‍ക്ക്‌ഹെഡ് സീറ്റ് എന്നിവയ്ക്ക് ഇപ്പോള്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ട്. ഇവയ്ക്കിടയില്‍ കാലുവെക്കാന്‍ […]
Category Archives: Top Three Stories Malayalam
തുടര്‍ച്ചയായി ആകാശത്ത് മിന്നല്‍ പ്രഹരിച്ചപ്പോള്‍ മുടങ്ങിയത് ഒറീസയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം. മിന്നലും ശമ്പളവും തമ്മില്‍ എന്താ ബന്ധം എന്നാവും ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ ബന്ധമുണ്ട്. മിന്നലേറ്റ് നാലുലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്. ശക്തമായ മിന്നല്‍ പ്രഹരത്തില്‍ തകര്‍ന്നു പോയത് ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ സെര്‍വറാണ്. ഇതിലാണ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളുള്ളത്. സെര്‍വര്‍ തകര്‍ന്നതോടെയാണ് ജീവനക്കാരുടെ ശമ്പള വിതരണം അവതാളത്തിലായത്. മാര്‍ച്ച് മാസത്തെ ശമ്പളമാണ് നല്‍കാനുള്ളതെന്ന് ഒറീസ ധനകാര്യ മന്ത്രി ശശി […]
റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ രണ്ടു ദിവസം ദക്ഷിണ റെയിൽവേയിൽ 21,500 പേർ ആപ്പിൽ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 14ന് 3200 പേരും 15ന് 3800 പേരുമാണു റജിസ്റ്റർ ചെയ്തത്. തിരുനെൽവേലിക്കടുത്തുള്ള മേലേപാളയം മുതൽ ഷൊർണൂരിനടുത്തു വള്ളത്തോൾ നഗർ സ്റ്റേഷൻ വരെയാണു തിരുവനന്തപുരം ഡിവിഷന്‍റെ പരിധി. 7000 പേർ രണ്ടു ദിവസം കൊണ്ടു ആപ് രജിസ്റ്റർ ചെയ്തെങ്കിലും ടിക്കറ്റ് വിൽപനയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സീസൺ ടിക്കറ്റുകാരും […]
വിവിധ മൊബൈൽ കമ്പനികളുടെ ഫോൺ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ് സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സർക്കാർ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. നിലവിലുള്ള എല്ലാ മൊബൈൽ നിരക്കുകളും പ്രസ്തുത വെബ് സൈറ്റിൽ ലഭ്യമാണ്. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും. സാധാരണ നിരക്കുകൾ, സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും […]
ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായുള്ള ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു. ദോഹ, ദുഖാന്‍, ബാനി ഹാജര്‍, അല്‍ റയാന്‍ എന്നിവിടങ്ങള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതാണ് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്. അഷ്ഘാല്‍ എക്സ്പ്രസ്സ് വേ വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഇമാദി, ഗതാഗത എന്‍ജിനീയറിങ്-സുരക്ഷാ വകുപ്പ് മാനേജര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാരിഫിയ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് ഗതാഗതത്തിന് തുറന്നത്. അഷ്ഘാല്‍ ജീവനക്കാരും പ്രോജക്ട് എന്‍ജിനീയര്‍മാരും തൊഴിലാളികളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ബാനി ഹാജറിലെ പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ […]
ട്രാൻസിറ്റ് വിസക്കാർക്ക് ഗുണകരമാകുന്ന തീരുമാനവുമായി യുഎഇ മന്ത്രിസഭ. വിവിധ വിമാനത്താവളങ്ങളിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് യുഎഇ സന്ദർശിക്കാനുള്ള വിസ നൽകുന്ന കാര്യം മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍ഡിന്‍റി ആൻഡ് സിറ്റിസൺഷിപ്പ് എന്ന പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു. ഇതനസരിച്ച് ഒരു ദിവസം യുഎഇയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ട്രാൻസിറ്റ് വിസക്കാരെ അനുവദിക്കും. നേരത്തെ വിമാനത്താവങ്ങളിൽ നിന്നു പുറത്തിറങ്ങാൻ യാത്രക്കാരെ അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനം യുഎഇയിലെ വിനോദസഞ്ചാര മേഖലയെ വളർത്തും എന്നാണ് പ്രതീക്ഷ. 2017ല്‍ […]
കഠ്‌വയില്‍ നടന്ന എട്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യാജപ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലയിടത്തും വഴിതടയലും ഭീഷണിയും. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സന്ദേശം പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു.
ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍നിന്ന് മാസവാടകമാത്രം ഈടാക്കി എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവില്‍വന്നു. നഗരപ്രദേശങ്ങളില്‍ 40 രൂപ മാസവാടകയിലും ഗ്രാമപ്രദേശങ്ങളില്‍ 180, 220 രൂപ മാസവാടകയിലും ഈ സൗജന്യം ലഭിക്കും. നിലവില്‍ ബിഎസ്എന്‍എല്ലിലേക്ക് മാത്രമായിരുന്നു ഈ സൗകര്യം. ഇതോടൊപ്പം ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുവരെയും ഞായറാഴ്ച ദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. അതത് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ടോ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ അപേക്ഷ നല്‍കിയോ ഈ പ്ലാനിലേക്ക് […]
ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നതിനാൽ അവ തടയാൻ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായി അനുവദനീയമല്ലാത്ത ഈ ട്രിപ്പിൾ റൈഡിങ് നടത്തുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരം യാത്ര അവർക്കു മാത്രമല്ല, കാൽനട യാത്രക്കാർക്കും മറ്റു വാഹനയാത്രക്കാർക്കും അപകടമുണ്ടാക്കുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങൾ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വർധിച്ചുവരുന്നു. അതിനാൽ റോഡു സുരക്ഷ […]
ക്രൂസ് ടൂറിസത്തിന്‍റെ രാജ്യാന്തര ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന. ഈ വർഷം ഏഴുലക്ഷം സഞ്ചാരികള്‍ ആർഭാട കപ്പലിൽ എത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ദുബൈയില്‍ നിന്നും ഇന്ത്യയിലേക്കു കൂടുതൽ ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. അബുദാബി വീക് വൻവിജയമാക്കിയ കൊച്ചിക്കും സാധ്യതയേറുകയാണ്. ദക്ഷിണേന്ത്യയിൽ കൊച്ചിയിൽ ഈ മേള സംഘടിപ്പിച്ചത് കേരളത്തിലെ ടൂറിസം സാധ്യതകൾക്കുള്ള അംഗീകാരമാണ്. യുഎഇ […]
രാമക്കല്‍മെട്ടിലെ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കി വേഴാമ്പലും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പമാണ് ഈ മാസം അവസാനത്തോടെ ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുന്നത്. കുറവന്‍ – കുറത്തി ശില്‍പ്പത്തിനരുകിലായി വാച്ച് ടവറിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ കെ.ആര്‍.ഹരിലാലാണ് ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പത്തിന്റെ പ്രത്യേകത ശില്‍പത്തിനകത്ത് പ്രവേശിച്ച് മുകളിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതാണ്. ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മണ്ടയില്ലാത്ത […]
ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബീച്ചിനെക്കുറിച്ച കൂടുതല്‍ പഠിക്കുവാനായി രണ്ടു വിദഗ്ധ സംഘത്തിനെ നിയമിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷതവഹിച്ചു. ബാലസാഹിത്യ പുരസ്‌കാരം ലഭിച്ച ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ മുഖ്യമന്ത്രി ആദരിച്ചു. പി.കെ.ശ്രീമതി എം.പി., […]
അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ […]
അടുത്ത വര്‍ഷം മാര്‍ച്ചിനകം മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ട് എസ്‌കലേറ്റര്‍ (ഒരെണ്ണം കയറാനും ഒരെണ്ണം ഇറങ്ങാനും) വീതമെങ്കിലും സ്ഥാപിക്കാന്‍ മധ്യറെയില്‍വേ ലക്ഷ്യമിടുന്നു. നിലവില്‍ 34 എസ്‌കലേറ്ററുകളാണുള്ളത്. 2019 മാര്‍ച്ചിനകം 214 എണ്ണം കൂടി സ്ഥാപിച്ച് 288ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മധ്യറെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. ജയിന്‍ പറഞ്ഞു. ഇക്കൊല്ലം ജൂണിനു മുന്‍പ് 40 എസ്‌കലേറ്ററുകള്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുക്കും. ആകെ 102 സ്റ്റേഷനുകളാണ് മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലുള്ളത്. മഴക്കാലത്തിനുശേഷം എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി […]
മോണോ റെയില്‍ രണ്ടാംഘട്ട പാതയ്ക്ക് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. വിവിധ ഘട്ടങ്ങളിലായി നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണിത്. ചെമ്പുര്‍ മുതല്‍ വഡാല വരെയാണ് ആദ്യപാത. വഡാല മുതല്‍ ജേക്കബ് സര്‍ക്കിള്‍ വരെ രണ്ടാംഘട്ട പാത. ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമേ രണ്ടാംപാതയില്‍ എന്നു സര്‍വീസ് ആരംഭിക്കുമെന്നു പറയാനാകൂവെന്ന് മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. 2014ല്‍ തുറന്ന ചെമ്പൂര്‍ – വഡാല പാതയില്‍ കഴിഞ്ഞ നവംബറില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വീസ് […]















