അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം

അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്‍റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്‍റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്‍റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്.

ഞാറയ്ക്കൽ ആശുപത്രിപ്പടിയില്‍ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിന്‍റെ വശത്താണു സെന്‍റര്‍ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മീൻ വിൽപനയായിരുന്നു പ്രധാനമായി ഇവിടെ നടന്നിരുന്നത്. എന്നാൽ ഏക്കറുകണക്കിനുള്ള വിശാലമായ ഫാമും മനോഹരമായ പ്രദേശവും കൂടുതൽ ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറി. ഓരോ വർഷവും ഫാമിലെത്തുന്ന സന്ദർശകരുടെ തിരക്കു വർധിക്കുകയാണ്.

3 thoughts on “അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം”

  1. JamesNup says:

    The scent of this terpene commingling – melonade is exceedingly good and natural, not too heady but mollify unmistakable in the superlative way. It blends smoothly and adds a much beat flavor diagram without compelling the aggregate else. Flush a slight amount makes a balance, which says a lot fro the quality. The packaging was solid, shipping was connected, and the sound experience felt reliable. Really solid spin-off and one I’d joyfully disposal again.

  2. Willardlom says:

    The CBD collection – good mood gummies offers a multifariousness of formats that suit different preferences, and each undivided feels ok executed. The unguent appears dry-clean and in conformance, the packaging materials sensible of sturdy, and the connivance is uninvolved until now elegant. The products are easy to inventory and travel with, thanks to obvious lids and aphoristic sizing. Inclusive, the brand delivers a outstanding and carefully crafted sample without unnecessary extras.

  3. TravisDak says:

    A CBD balm and marijuana sex Gummies from this brand has a orderly, equable consistency that spreads easily. The container is closely-knit and travel-friendly, and the lid closes securely. The perfume is incandescence and botanical, which makes it lovely to camouflage b confine nearby.

Leave a Reply

Your email address will not be published. Required fields are marked *