ചെന്നൈയിലെ സ്ഥിരം യാത്രക്കാര്‍ക്കായി ആയിരം രൂപയുടെ പ്രതിമാസ പാസുകളും, ഒരു മാസത്തേക്കുള്ള സീസണ്‍ പാസുകളും വീണ്ടും നല്‍കിത്തുടങ്ങിയതായി എം. ടി. സി അധികൃതര്‍. നഗരത്തിലെ എല്ലാ ബസ് ഡിപ്പോകളിലും പാസുകള്‍ ലഭ്യമാണെന്ന് എം. ടി. സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് കൈവിട്ടുപോയ സ്ഥിരം യാത്രക്കാരെ തിരികെ എത്തിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവാണ് നിരക്ക് വര്‍ധനയ്ക്ക് ശേഷം ഉണ്ടായത്. 1000 രൂപയുടെ പാസുപയോഗിച്ച് ഒരു ദിവസം […]

