Category Archives: Top Three Stories Malayalam

മൂന്ന് അധിക സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ച് കെ എസ് ആര്‍ ടി സി

ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ ടി സി ബസുകള്‍ക്ക് മൂന്ന് സ്റ്റോപുകള്‍ കൂടി അനുവദിച്ചു. രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കണ്‍ കോളേജ് എന്നിവയ്ക്ക് മുന്നിലാണ് പുതിയ സ്റ്റോപുകള്‍. ബെംഗളൂരുവില്‍ നിന്ന് മൈസൂരു റോഡ് വഴി പോകുന്ന എല്ലാ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളും ഇവിടെ നിര്‍ത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സ്റ്റോപ്പ് […]

ലിഗയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

ഐറിഷ് യുവതി ലിഗയുടെ കുടുംബത്തിന്  സംസ്ഥാന സർക്കാർ ധനസഹായം കൈമാറി.  അഞ്ച് ലക്ഷം രൂപയുടെ  ധനസഹായമാണ്  ലിഗയുടെ സഹോദരി ഇൽസക്ക്  ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  കൈമാറിയത്. സഹോദരിയുടെ മരണവുമായി  ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ  തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വിഎസ്  അനിൽ എന്നിവർ   നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.

വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ പടിക്ക് പുറത്ത്

പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്ത് ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തീരുമാനം. വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ യോഗത്തില്‍ ജനങ്ങളും എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ പൈനാപ്പിള്‍ മേഖലയിലെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. ഹര്‍ത്താലുകള്‍ മൂലം വിളവെടുക്കുന്ന പൈനാപ്പിളുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വന്‍നഷ്ടമാണ് സംഭവിക്കുന്നത്. വേഗത്തില്‍ കേടാവുന്ന ഫലമായതിനാല്‍ പൈനാപ്പിളിനെ ഹര്‍ത്താലില്‍ നിന്ന് […]

ഇരവികുളം ദേശീയോദ്യാനം തുറന്നു

വരയാടുകളുടെ പ്രസവത്തെ തുടർന്ന് 86 ദിവസം അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഇന്നലെ തുറന്നു. പാര്‍ക്ക് തുറന്നതോടെ സന്ദർശകരുടെ തിരക്കേറി. ഇന്നലെ മാത്രം 2300 പേരാണ് വരയാടുകളെ കാണാനെത്തിയത്. ഇതിൽ 17 പേർ വിദേശികളായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ടിക്കറ്റ് കൊടുത്തു തുടങ്ങിയത്. വനം വകുപ്പിന്‍റെ എട്ട് വാഹനങ്ങളിലാണ് സന്ദർശകരെ രാജമലയ്ക്ക് കൊണ്ടുപോയതും തിരികെ അഞ്ചാം മൈലിൽ എത്തിക്കുകയും ചെയ്തത്. ഈവര്‍ഷം പുതുതായി 65 വരയാട്ടിന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം […]

സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നു

പ്രകടനങ്ങളും പ്രതിഷേധങ്ങളും പ്രതിരോധിക്കാന്‍ എത്തുന്ന പൊലീസ് സേനയുടെ കൈകളില്‍ മാത്രമല്ല ഇനി പരിസരം നിരീക്ഷിക്കുവാനും പൊലീസ് വാഹനത്തിലും ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്. ഐ.യുടെ വാഹനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചു. പരിസരം നിരീക്ഷിക്കുന്നതിനായി പൊലീസ് വാഹനത്തിന്റെ ഇരു വശത്തിമായി രണ്ടു വീതം ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറയിലൂടെ എത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ ലഭിക്കും. സാധാരണഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട്. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്തവരെ മനസ്സിലാക്കുകയാണ്. വാഹനങ്ങളില്‍ കൂടി […]

ഇന്‍റര്‍സിറ്റി എക്സ്പ്രസ് വൈകും

ഇന്ന് വൈകീട്ട്  അഞ്ചരയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-ഗുരുവായൂർ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് (16342) നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. രാത്രി ഒമ്പതുമണിക്കാണ് ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ട്രെയിന്‍ എറണാകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു, നാളെ രാവിലെ മൂന്നേകാലിനു ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന  ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദു ചെയ്തു. ആയതിനാല്‍ ട്രെയിന്‍ രാവിലെ 5.25ന് എറണാകുളം ജംഗ്ഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക. പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്‍റര്‍സിറ്റി  […]

തൃശൂര്‍ പൂരം: ഇന്ന് എക്സ്പ്രസ് ട്രെയിനുകള്‍ പൂങ്കുന്നത്ത് നിര്‍ത്തും

പൂരം പ്രമാണിച്ചു ഇന്നും നാളെയും  എക്സ്പ്രസ് ട്രെയിനുകൾക്കു തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16306/16306), കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307/16308), മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649/16650) എന്നിവയാണു ഇന്നും നാളെയും പൂങ്കുന്നത്തു നിർത്തുക. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ അഭ്യർഥന പ്രകാരം സി എൻ ജയദേവൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.

ശംഖുമുഖത്ത് താൽക്കാലിക സന്ദർശക നിയന്ത്രണം

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തേയ്ക്ക് പൊതു ജനങ്ങളും, വിനോദ സഞ്ചാരികളും ശംഘുമുഖം കടപ്പുറം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്ന് മുതല്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ജില്ലാ കളക്ടറുടെഉത്തരവിനെത്തുടര്‍ന്നാണിത്. കടപ്പുറത്തേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് […]

അറ്റകുറ്റപ്പണി: ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു രാവിലെ 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചർ കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്. രാവിലെ 8.50നുളള കൊല്ലം എറണാകുളം മെമുവും കായംകുളത്തു നിന്നാണ് സർവീസ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്കു ഒരുമണിക്ക് തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട തിരുവനന്തപുരം-നിസാമൂദ്ദീൻ (22655) വീക്ക്‌ലി എക്സ്പ്രസ് രണ്ടു മണിക്കായിരിക്കും പുറപ്പെടുക. ഇന്ന്  തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയിൽ 50 മിനിറ്റും ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസ് അരമണിക്കൂറും പിടിച്ചിടും‌. നാളെ മുംബൈ […]

ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചാല്‍ നിരക്കു കുറയ്ക്കുമെന്ന് ഫ്ലൈ ദുബൈ

ഇന്ത്യയിലേക്കു കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകിയാൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകുമെന്ന് ഫ്ലൈ ദുബൈ. എമിറേറ്റ്സും ഫ്ലൈ ദുബൈയും ചേർന്ന് ഇന്ത്യയിലേക്ക് 300 മുതല്‍  350 സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വിമാനങ്ങളടക്കം ആഴ്ചയിൽ 500 വിമാനങ്ങൾ ഇന്ത്യ-ദുബൈ സെക്ടറിൽ മാത്രം സർവീസ് നടത്തുന്നു. ഇന്ത്യയിലേയ്ക്ക് ഒരുപാട് യാത്രക്കാരുണ്ടെങ്കിലും കൂടുതല്‍ സര്‍വീസിനു അനുമതിയില്ല. സീസൺ ആകുമ്പോൾ തിരക്കുമൂലം പലർക്കും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഫ്ലൈ ദുബൈ സീനിയർ വൈസ് പ്രസിഡന്റ് സുധീർ ശ്രീധരൻ പറഞ്ഞു. ഓണം, ദീപാവലി, ക്രിസ്മസ്, […]

ഇരവികുളം ദേശീയോദ്യാനം നാളെ തുറക്കും

വരയാടിന്‍റെ പ്രസവകാലമായതിനാല്‍ അടച്ചിട്ട രാജമല നാളെ സഞ്ചാരികള്‍ക്കു വേണ്ടി തുറക്കും. ഈവര്‍ഷം ഇതുവരെ പുതുതായി 65 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തി. ഉള്‍ക്കാടുകളില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകാമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇത്തവണത്തെ ടൂരിസ്റ്റ് സീസണില്‍ വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലില്‍ ക്യൂനില്‍ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്‍റെ […]

കൂടൊരുക്കാന്‍ പെലിക്കണ്‍ പക്ഷികള്‍ കുമരകത്തെത്തി

ശാന്ത സുന്ദര പ്രകൃതിയില്‍ കൂട് വെച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്ന പെലിക്കണ്‍ പക്ഷികള്‍ കുമരകത്ത് എത്തി. ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളില്‍ മാത്രം കൂടൊരുക്കിയിരുന്ന പെലിക്കണ്‍ പക്ഷികള്‍ കേരളത്തില്‍ വന്ന് തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. പുള്ളിച്ചുണ്ടന്‍ കൊതുമ്പനം എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഇവ വംശ നാശ ഭീഷണി നേരിടുന്ന ഇനമാണ്. സ്‌പോട്ട് ബില്‍ഡ് പെലിക്കണ്‍ എന്ന ഇനത്തില്‍പെട്ട ഇവ ശീതകാലത്ത് മാത്രമേ കേരളത്തില്‍ വരാറുള്ളൂ. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുവാന്‍ മാത്രം എത്തിയിരുന്ന ഇവ എന്നാല്‍ ഇപ്പോള്‍ മടങ്ങി പോകാറില്ല. […]

കടല്‍ ഇന്നുരാത്രി വരെ പ്രക്ഷുബ്ധമാകും: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തിന്‍റെ തീരമേഖലയിൽ കടൽക്ഷോഭം ഇന്നു രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും വിനോദ സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇന്നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽക്ഷോഭം മൂലമുണ്ടായത്. […]

അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍

സംസ്ഥാത്ത് ആദ്യമായി പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 82.35 രൂപയായി. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വില ഇതിനോടു സമാനമാണ്. 2013 സെപ്റ്റംബര്‍ 13നുശേഷമുള്ള ഉയര്‍ന്ന നിരക്കാണിപ്പോഴുള്ളത്. മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു […]

അബുദാബിയില്‍ ഇനി സ്വയം ഇന്ധനം നിറയ്ക്കാം

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) സേവന സ്റ്റേഷനുകളില്‍ ഫ്ളെക്സ് സംവിധാനത്തിലൂടെ ഇന്ധനം നല്‍കാന്‍ പദ്ധതി. പ്രീമിയം, സെല്‍ഫ്, മൈ സ്റ്റേഷന്‍ എന്നീ സര്‍വീസ് മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കാനാണ് അഡ്നോക് ഫ്ളെക്സ് രീതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറിയ ഫീസ് ഈടാക്കി പ്രീമിയം സേവനം ഉറപ്പാക്കും. സ്വന്തം വാഹനത്തില്‍ സ്വയം ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമാണു രണ്ടാമത്തേത്. ഉപഭോക്താക്കള്‍ക്കു മെച്ചം ഈ രീതിയാണ്. മൂന്നാമത്തെ മൈ സ്റ്റേഷന്‍ രീതി പെട്രോളും പാചകവാതകവും നേരിട്ട് ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നതാണ്. […]