ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍നിന്ന് മാസവാടകമാത്രം ഈടാക്കി എല്ലാ നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവില്‍വന്നു. നഗരപ്രദേശങ്ങളില്‍ 40 രൂപ മാസവാടകയിലും ഗ്രാമപ്രദേശങ്ങളില്‍ 180, 220 രൂപ മാസവാടകയിലും ഈ സൗജന്യം ലഭിക്കും. നിലവില്‍ ബിഎസ്എന്‍എല്ലിലേക്ക് മാത്രമായിരുന്നു ഈ സൗകര്യം. ഇതോടൊപ്പം ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുവരെയും ഞായറാഴ്ച ദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യവിളി. അതത് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ടോ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ അപേക്ഷ നല്‍കിയോ ഈ പ്ലാനിലേക്ക് […]

