ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായുള്ള ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു. ദോഹ, ദുഖാന്‍, ബാനി ഹാജര്‍, അല്‍ റയാന്‍ എന്നിവിടങ്ങള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതാണ് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്. അഷ്ഘാല്‍ എക്സ്പ്രസ്സ് വേ വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഇമാദി, ഗതാഗത എന്‍ജിനീയറിങ്-സുരക്ഷാ വകുപ്പ് മാനേജര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാരിഫിയ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് ഗതാഗതത്തിന് തുറന്നത്. അഷ്ഘാല്‍ ജീവനക്കാരും പ്രോജക്ട് എന്‍ജിനീയര്‍മാരും തൊഴിലാളികളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ബാനി ഹാജറിലെ പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ […]

