തലസ്ഥാന നഗരിയില്‍ വാഹന പാര്‍ക്കിങ്ങ് സംവിധാനം കാര്യക്ഷമമായി പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള കരടു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. വാണിജ്യ മേഖലകളില്‍ പാര്‍ക്കിങ്ങിനു വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരടു നയം താമസിയാതെ നടപ്പാക്കാനൊരുങ്ങുകയാണു ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി നയം സംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായം തേടി കരടു രേഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നയം നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തിനു ഗതാഗത വകുപ്പ് രൂപം നല്‍കി. പൊതുസ്ഥലത്തു സൗജന്യ പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ […]
Category Archives: Top Three Stories Malayalam
ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിവാദത്തിലായ വിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്കയും (സിഎ) മാതൃ സ്ഥാപനവുമായ എസ്‌സിഎൽ ഇലക്‌ഷൻസും പ്രവർത്തനം നിർത്തുന്നു. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വാർത്തയാണ് കമ്പനിക്കു തിരിച്ചടിയായത്. യുകെയിലും ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലും കമ്പനിയെ പാപ്പരായി […]
ഖത്തര്‍ എയര്‍വേയ്‌സിന്റെ ബോയിങ്ങ് 777, എയര്‍ ബസ് എ350 വിമാനങ്ങളിലും യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി. ഒരുമണിക്കൂറാണ് വൈഫൈ ലഭിക്കുക.യാത്രാവേളയില്‍ മുഴുവന്‍ വൈ-ഫൈ വേണ്ടവര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഇതിനായി അധിക ചാര്‍ജ് നല്‍കണം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്നും ഓഫിസ് ജോലികള്‍ നിര്‍വഹിക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. ജിഎക്സ് ഏവിയേഷന്‍ സാങ്കേതികവിദ്യയിലാണു ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനം വിമാനങ്ങളില്‍ ലഭ്യമാകുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനും ഇടതടവില്ലാതെ ഇഷ്ട വിഡിയോകള്‍ കാണാനും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ […]
ആധാറില്ലെങ്കിലും സിം കാർഡ് നല്‍കാൻ കേന്ദ്രസർക്കാർ അനുമതി. നേരത്തെ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മാത്രമേ സിം കാര്‍ഡ് ലഭിച്ചിരുന്നുള്ളൂ. ഇത് ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും വിദേശത്ത് സ്ഥിരതാമസക്കാരായ ഇന്ത്യക്കാരേയും പ്രതികൂലമായി ബാധിച്ചിരുന്നു. അധാറില്ലാത്തതിനാല്‍ ഇവര്‍ക്ക് സിംകാര്‍ഡുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടെലികോം വകുപ്പിന്‍റെ പുതിയ തീരുമാനം ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് കേന്ദ്ര നിർദേശം. ഇക്കാര്യം […]
ഡേറ്റാ ചോർത്തൽ വിവാദത്തിലേക്ക് ട്വിറ്ററും. ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനു സമാന രീതിയിലാണ് ട്വിറ്ററിലും വിവരച്ചോർച്ച നടന്നതെന്നാണ് റിപ്പോര്‍ട്ട്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകൻ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ‘ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്’ എന്ന ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങൾ ചോർത്തിയത്. ഇതേ കോഗൻ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്‌ആര്‍) എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സൺഡേ ടെലഗ്രാഫ്’ […]
കവ്വായി കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ് സഞ്ചാരികളെ കാത്തിരിക്കുന്നു. നിലവിലുള്ള യാത്രാ ബോട്ടുകള്‍ സൗകര്യപ്പെടുത്തിയാണ് ഏഴിമലയുടെയും കായലിന്റെയും വിവിധ ദ്വീപുകളുടെയും മനോഹര ദൃശ്യം കാണുവാന്‍ ക്ഷണിക്കുന്നത്. കൊറ്റിയില്‍ നിന്ന് പടന്നയിലേക്ക് 33 കിലോമീറ്റര്‍ കായല്‍വഴിയുള്ള യാത്രക്ക് 19 രൂപയാണ് ഒരാളുടെ യാത്രക്കൂലി. രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൃശ്യങ്ങള്‍ കണ്ടു ബോട്ടിലൂടെ യാത്ര ചെയ്യാം. ഏഴിമലയും അതിന്റെ മനോഹരമായ താഴ്വരയും ഉള്‍പ്പെടെ നിരവധി തുരുത്തുകള്‍. ഒരു ഭാഗത്തു കടലും മറുഭാഗത്തു കായലും. കണ്ടല്‍കാടുകളും കല്ലുമ്മക്കായ കൃഷിയും എല്ലാം […]
ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഊബര്‍ ആദ്യമായി കാലി-പീലി ടാക്‌സിയുമായി കൈകോര്‍ക്കുന്നു. തങ്ങളുടെ ശൃംഖലയിലേക്ക് കണ്ണിചേര്‍ത്ത് ദക്ഷിണ മേഖലയിലെ കാലി-പീലി ടാക്‌സികളാണ് ഊബര്‍ ആപ്പില്‍ ലഭ്യമാകുക. അവധിക്കാല തിരക്കില്‍ ഊബര്‍, ഓല ക്യാബുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനാല്‍ തിരക്കിനനുസരിച്ചുള്ള കൂടിയ നിരക്ക് യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്നുണ്ട്. വാഹനലഭ്യത കുറവും കാത്തിരിപ്പ് കൂടുകയും ചെയ്യുന്നു. കാലി-പീലി കൂടി ഊബര്‍ പാനലില്‍ വരുമ്പോള്‍ ഇതിന് കുറെയൊക്കെ പരിഹാരമാകും. ആപ് അധിഷ്ഠിത ക്യാബ് സര്‍വീസായ ഓല നേരത്തേ തന്നെ കാലി-പീലി ക്യാബുകളെ തങ്ങളുടെ പാനലില്‍ […]
വിനോദസഞ്ചാരികളെ ആകർഷിക്കാൻ മോടികൂട്ടി മുട്ടം പഞ്ചായത്തിലെ മലങ്കര റിവർ ബേസ്ഡ് ടൂറിസം കേന്ദ്രം. മലങ്കര ഡാമിന്‍റെ തീരം മനോഹരമാക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. അടുത്തമാസം സഞ്ചാരികൾക്കായി തുറന്നുനൽകും. പൂന്തോട്ടം, ഓപൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, വിശാല പാർക്കിങ് സൗകര്യം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഒപ്പം സന്ദർശകർക്കായി ബോട്ടിങ് സൗകര്യവും മത്സ്യബന്ധനത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മലനിരകളുടെ പച്ചപ്പ് ആസ്വദിച്ച് നടക്കാനുള്ള മനോഹരനടപ്പാതയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തൊടുപുഴയിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. മലങ്കര ജലാശയവും […]
സൗദി അറേബ്യയിലെ ഏറ്റവും വലിയ വിനോദനഗര പദ്ധതിയായ ഖിദ്ദിയയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശിലാസ്ഥാപനം നടത്തി. റിയാദിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ലോകോത്തര നിലവാരത്തിലാണ് വിനോദനഗരം സ്ഥാപിക്കുന്നത്. 334 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വിനോദനഗരം ഒരുങ്ങുന്നത്. വിനോദം, സംസ്‌കാരം, കായികം തുടങ്ങി മൂന്ന് മേഖലകള്‍ തിരിച്ചാണ് നിര്‍മാണം നടത്തുന്നത്. തീം പാര്‍ക്ക്, മോട്ടോര്‍ സ്‌പോര്‍ട്‌സ്, സഫാരി പാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഒന്നാംഘട്ടം നാലുവര്‍ഷത്തിനകം പൂര്‍ത്തിയാകും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 […]
മംഗളാദേവീ ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്റഡില്‍ പൊതുവേദിക്ക് സമീപത്തു നിന്നാണ് മംഗളാദേവിയിലേക്കുള്ള ജീപ്പുകള്‍ പുറപ്പെടുന്നത്. രാവിലെ ആറു മുതല്‍ പുറപ്പെടുന്ന ജീപ്പുകളില്‍ കയറുന്നതിന് ക്യൂ നില്‍ക്കാന്‍ ബാരിക്കേടുകള്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. അമലാംബിക റോഡ് വഴി വനത്തില്‍ പ്രവേശിക്കുന്ന ജീപ്പില്‍ നിന്ന് വനം വകുപ്പ് പ്ലാസ്റ്റിക്ക് നീക്കം ചെയ്യും. അവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊക്കര വനം വകുപ്പ് സ്റ്റേഷനുസമീപം ഭക്തര്‍ ജീപ്പില്‍നിന്നിറങ്ങി പോലീസിന്റെ ദേഹ […]
മേയ് ഒന്നു മുതല്‍ മധ്യറെയില്‍വേയുടെയും പശ്ചിമറെയില്‍വേയുടെയും ടിക്കറ്റുകളില്‍ വിവരങ്ങള്‍ മറാഠിയിലും. ഇതുവരെ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. മഹാരാഷ്ട്ര ദിനം കൂടിയായ മേയ് ഒന്നിനാണ് ഇതു പ്രാബല്യത്തില്‍ വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കൗണ്ടറുകളിലെ മെഷീനുകളിലും ഓട്ടമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് (എടിവിഎം) മെഷീനുകളിലും ഇതിനു വേണ്ട ഭേദഗതി വരുത്തിക്കഴിഞ്ഞു.
ബഹ്‌റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയറിന്റെ ആദ്യ ബോയിങ് 787-9 ഡ്രീം ലൈനര്‍ ബഹറൈന്‍ വിമാനത്താവളത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു ആദ്യ ലാന്‍ഡിങ്. യു എസ് ബോയിങ് ഫാക്ടറിയില്‍ നിന്നാണ് സ്വപ്‌ന വിമാനം എത്തിയത്. ജൂണ്‍ 15 മുതല്‍ ബഹറൈന്‍-ലണ്ടന്‍ റൂട്ടിലേക്ക് വിമാന മേഖലകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് വിമാനം സര്‍വീസ് നടത്തും. വിമാനത്തിന് ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്രസിമിര്‍ കുക്കോയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി.
കുമരകത്തുനിന്നു പാതിരാമണലിലേക്കു ജലഗതാഗതവകുപ്പിന്‍റെ ബോട്ട് സർവീസ് തുടങ്ങി. കുമരകത്തുനിന്നു പതിരാമണലിൽ പോയി തിരികെ വരുന്നതിന് ഒരാൾക്ക് 20 രൂപയാണ് യാത്രക്കൂലി. 40ല്‍ കൂടുതല്‍ ആളുകള്‍ക് ബോട്ടില്‍ യാത്രചെയ്യാം. കുമരകത്തുനിന്നു കയറുന്ന സഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽനിന്നും ബോട്ട് കുമരകത്തേക്കു തിരികെ പോകുന്ന ഏതുസമയത്തും പാതിരാമണലിൽനിന്നും ബോട്ടില്‍ കയറി മടങ്ങാം. നേരത്തെ മുഹമ്മയിൽനിന്നായിരുന്നു പാതിരാമണലിലേക്കു സർവീസുണ്ടായിരുന്നത്. ഇന്നലെയാണു കുമരകത്തുനിന്നു സർവീസ് തുടങ്ങിയത്. മുഹമ്മയിൽനിന്നു പാതിരാമണലിലേക്കു പോകുന്നതിനും ഇതേ യാത്രക്കൂലിയാണ്. യാത്രയും പാതിരാമണലിലെ വിശ്രമവുംകൂടി നാലുമണിക്കൂറാകും. […]
കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും അവധിക്കാല യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് കര്‍ണ്ണാടകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കൂടി യാത്രചെയ്യുമ്പോള്‍ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ […]
പ്രായാധിക്യം മൂലം നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, രോഗികള്‍ക്കുമായി കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സഞ്ചരിക്കുന്ന ബഗ്ഗി കാറുകള്‍ വരുന്നു. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ കാറുകളായ ബഗ്ഗി എത്തിക്കുന്നത് ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ്. രണ്ടു പ്ലാറ്റ്‌ഫോമിലും സര്‍വീസ് നടത്തുന്ന ബഗ്ഗി ഡ്രൈവറെക്കൂടാതെ മൂന്ന് പേര്‍ക്ക് കൂടി ഇരിക്കാം. ഒരു യാത്രക്കാരന് 30രൂപയാണ് നിരക്ക്. ഹാന്‍ഡ് ബാഗ് മാത്രം കൈയില്‍ കരുതാം ലഗേജുകള്‍ ബഗ്ഗിയില്‍ കയറ്റില്ല. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോഴുള്ള ലിഫ്റ്റുകള്‍ക്കു സമീപം ബഗ്ഗികള്‍ നിര്‍ത്തിയിടും. യാത്രക്കാരെ […]















