Category Archives: Top Three Stories Malayalam

നാഥനില്ലാ ഹര്‍ത്താല്‍; കോഴിക്കോട് നിരോധനാജ്ഞ രണ്ടാഴ്ച്ച കൂടി

കോഴിക്കോട് നഗരപരിധിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നാലെ വീണ്ടും തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ രംഗത്തിറങ്ങിയതോടെയാണ് നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം സംസ്ഥാനത്ത് എല്ലായിടത്തും മൂന്ന് ദിവസം ജാഗ്രത പാലിക്കാനും അന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. ഹര്‍ത്താലിന്റെ തൊട്ടുപിന്നാലെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളാ പൊലീസ് […]

‘നിരക്കിളവ് ഉപേക്ഷിക്കല്‍ പദ്ധതി’ റെയില്‍വേ വ്യാപിപ്പിക്കുന്നു

53 വിഭാഗം യാത്രക്കാര്‍ക്കാണ് റെയില്‍വേ നിരക്കിളവ് നല്‍കുന്നത്. അതില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കിടയിലാണ് നിരക്കിളവ് ഉപേക്ഷിക്കല്‍ പദ്ധതി പരീക്ഷിച്ചത്. റെക്കോര്‍ഡ് വിജയം കണ്ട പരീക്ഷണം മറ്റ് വിഭാഗങ്ങളിലൂടെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് നിരക്കിളവ് നല്‍കുന്നതിലൂടെ വര്‍ഷം 33,000 കോടി രൂപയാണ് റെയില്‍വേയ്ക്ക് ബാധ്യത വരുന്നത്. ഇത് ചൂണ്ടിക്കാട്ടി മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സബ്‌സിഡി ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണത്തെ തുടര്‍ന്ന് 19 ലക്ഷം പേര്‍ അനുകൂലമായി പ്രതികരിച്ചത്. പദ്ധതി നടപ്പാക്കിയതിലൂടെ 32 കോടി രൂപ അധികലാഭം ലഭിച്ചുവെന്ന് റെയില്‍വേ അധികൃതര്‍ […]

എടിവിഎമ്മുകളില്‍ ടിക്കറ്റ് എടുക്കാന്‍ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം

ലോക്കൽ ട്രെയിൻ ടിക്കറ്റെടുക്കുന്നതിനുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എടിവിഎം) ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്ന സ്വൈപിങ് സംവിധാനം ഘടിപ്പിക്കും. ഇതിനുള്ള പ്രാരംഭ നടപടികൾ മധ്യറെയിൽവേ ആരംഭിച്ചു. മുംബൈ സിഎസ്എംടി സ്‌റ്റേഷനിലെ രണ്ടോ മൂന്നോ എടിവിഎമ്മുകളിലാണ് തുടക്കത്തിൽ പരീക്ഷണാർഥം ഇവ സ്ഥാപിക്കുക. വിജയകരമെന്നു കണ്ടാൽ മറ്റു സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. നിലവിൽ റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നു ലഭിക്കുന്ന സ്മാർട് കാർഡ് ഉപയോഗിച്ചാണ് എടിവിഎമ്മുകളിൽ നിന്ന് ടിക്കറ്റെടുക്കുന്നത്. നഗരത്തിലെ ലോക്കൽ ട്രെയിൻ യാത്രക്കാരിൽ 13-15 ശതമാനം സ്മാർട് കാർഡ് ഉപയോഗിക്കുന്നുണ്ട്. […]

നീലകുറിഞ്ഞിയെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു

നീലക്കുറിഞ്ഞി പൂക്കുന്നതു കാണാന്‍ എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും മറയൂരും ഒരുങ്ങി. ആദ്യഘട്ടമെന്നനിലയില്‍ രാജമല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ടിക്കറ്റ് കൗണ്ടറിനുസമീപം വിശ്രമകേന്ദ്രത്തിന്‍റെ പണികള്‍ പൂര്‍ത്തിയായി. 450 പേര്‍ക്ക് ഇരിക്കാവുന്നവിധത്തില്‍ 30 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നാലു ബയോ ടൊയ്ലെറ്റുകള്‍, എല്‍ഇഡി സ്‌ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. നീലക്കുറിഞ്ഞി സീസണോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി, മറയൂര്‍, എന്നിവടങ്ങളില്‍ പ്രത്യേക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും. ദിവസേന 4000 പേര്‍ക്ക് രാജമല സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടാകും. 75 ശതമാനം ടിക്കറ്റുകളും […]

പറയാന്‍, കേള്‍ക്കാന്‍, കാണാന്‍ മാനവീയം തെരുവൊരുങ്ങുന്നു

തിരുവനന്തപുരത്തിന്റെ തിരക്കേറിയ നഗര വീഥിയില്‍ കലയ്ക്കായ് ഒരിടം മാനവീയം സാംസ്‌കാരിക ഇടനാഴി. എഴുത്തും, വായനയും, വരയും ഒരിമിക്കുന്ന തെരുവിന് 17 വയസ് തികയുന്ന വേളയില്‍ ഏപ്രില്‍ 22ന് മാനവീയം വീഥിയില്‍ വൈകുന്നേരം 4.30 മുതല്‍ പാതിരാവോളം വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. മാനവീയം വീഥിയില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വിരിക്കുന്ന തുണിയില്‍ രാവോളം കത്തുന്ന മണ്‍ചിരാതുകളുടെ പശ്ചാത്തലത്തില്‍, കൂട്ടമായി ചിത്രം വരക്കുകയും, പാട്ടുകള്‍ പാടുകയും ചെയ്യും. അതോടൊപ്പം ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകവും, ലോകത്തെ മറ്റുപല […]

കൊച്ചിയില്‍ ചക്ക വിരുന്ന്

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് കൊച്ചിയില്‍ മഹോത്സവം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചക്ക വിരുന്ന് ഈ മാസം 30 വരെ നടക്കും. ചക്ക കൊണ്ട് നിര്‍മ്മിച്ച് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുടെയും, പലഹാരങ്ങളുടെയും പ്രദര്‍ശനവും, വില്‍പനയും മഹോത്സവത്തോടനുബന്ധിച്ച് നടക്കും.

താംബരം എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് വരുന്നു

ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് താംബരം എക്സ്പ്രസിൽ ഗ്ലാസ് കോച്ചുകൾ വരുന്നു. താംബരം സ്‌പെഷൽ സൂപർ എക്‌സ്പ്രസ് സ്ഥിരം സർവീസാകുമ്പോഴാണ് മൂന്നുവശവും ഗ്ലാസുകൾ കൊണ്ട് നിർമിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകൾ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉൾപ്പെടുത്തുന്നത്. വിസ്റ്റാഡോം കോച്ച് എന്നാണ് ഇതിനു റെയിൽവേ നൽകിയിരിക്കുന്ന പേര്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബോഗിയാകും ആദ്യം വരിക. വിജയകരമെങ്കിൽ താംബരം എക്‌സ്പ്രസിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുകയും മറ്റ് ട്രെയിനുകളിലും ഗ്ലാസ് ബോഗി ഉൾപ്പെടുത്തുകയും ചെയ്യും. നിലവിൽ ആന്ധ്രാപ്രദേശിലെ അരക്ക് […]

കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം

എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് പതിച്ചത്.മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ സി ബികളും മണ്ണിനടിയിലായി. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവഴിയുള്ള […]

സഞ്ചാരികളുടെ പ്രവേശന നിരക്ക് പുതുക്കി പെരിയാര്‍ പാര്‍ക്ക്

അവധിക്കാല വിനോദ സഞ്ചാരികളുടെ തിരക്കിനെത്തുടര്‍ന്ന് പെരിയാര്‍ പാര്‍ക്കിന്റെ പ്രവേശന നിരക്കും, ബസ് ചാര്‍ജ് നിരക്കും പുതുക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത നിരക്കിലാണ് പെരിയാര്‍ പാര്‍ക്കില്‍ പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന വ്യക്തിക്ക് 40 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 10 രൂപയും, ബസ് ചാര്‍ജ് 20 രൂപയുമാണ്. പുതുക്കിയ നിരക്കില്‍ വിദേശിയായ മുതിര്‍ന്ന വ്യക്തിക്ക് 475 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. വിദേശത്ത് നിന്ന് […]

ഐഐഎം ഒന്നാമന്‍,വമ്പന്‍ ശമ്പളത്തില്‍ ജോലി; കൊല്ലം സ്വദേശി ജസ്റ്റിന്‍റെത് പ്രാരാബ്ധങ്ങളെ മറികടന്ന വിജയഗാഥ

നാഗ്പൂര്‍ ഐഐഎമ്മില്‍ നിന്ന് വമ്പന്‍ ശമ്പളം വാങ്ങി നിയമിതനാകുന്ന ആദ്യ വിദ്യാര്‍ഥിയാവുകയാണ് കൊല്ലം സ്വദേശി ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. ഹൈദരാബാദിലെ വാല്യൂ ലാബില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയാണ് നിയമനം. ആനുകൂല്യങ്ങള്‍ അടക്കം ശമ്പളം 19 ലക്ഷം രൂപ. വമ്പന്‍ ശമ്പളം കിട്ടുന്ന പദവിയിലേക്ക് ജസ്റ്റിന്‍ എത്തിയത് യാദൃചികമല്ല. നിശ്ചയദാർഢ്യത്തിന്റെയും കഠിന പ്രയത്നത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും വിയര്‍പ്പുനീരുകള്‍ വീണതാണ് ആ വിജയ ഗാഥ. കൊല്ലത്തെ തയ്യല്‍ കുടുംബത്തിലാണ് ജസ്റ്റിന്‍ ജനിച്ചത്‌. അച്ഛനും മുത്തച്ഛനും തയ്യല്‍ തൊഴിലാളികള്‍. റെഡിമേഡ് തുണികള്‍ വന്നതോടെ തയ്യലും […]

ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍

ചെന്നൈ നഗരത്തില്‍ സബര്‍ബേന്‍ ട്രെയിനുകളുടെ വേഗതയും കാര്യക്ഷമതയും കൂട്ടുന്നു. പദ്ധതിയുടെ ആദ്യ ചുവട് വെയ്പ്പായി ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പാതയില്‍ ഐഎന്‍എസ് രാജാലി നേവല്‍ ബേസ് അംഗീകാരം നല്‍കാന്‍ വൈകുന്നതിനാല്‍ തക്കോലം-ആര്‍ക്കോണം റൂട്ടിലെ രണ്ടു കിലോമീറ്റര്‍ പാതയുടെ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ ഭാഗത്തെ വൈദ്യുതീകരണത്തിന് ഈയിടെ നാവികസേന അനുമതി നല്‍കി. അതുകൂടി പൂര്‍ത്തിയാക്കി ഇക്കൊല്ലം അവസാനത്തോടെ റൂട്ടില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ […]

അബുദാബിയില്‍ അതിവേഗ ഹൈപ്പര്‍ലൂപ്പ് രണ്ട് വര്‍ഷത്തിനകം

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പ്രധാന നിര്‍മാതാക്കളായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. അബുദാബി -ദുബായ് യാത്ര മിനിട്ടുകള്‍ കൊണ്ട് സാധ്യമാക്കുന്ന ഈ സംവിധാനത്തിന്റെ വേഗത മണിക്കൂറില്‍ 1200 കിലോമീറ്ററാണ്. അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രോപ്പര്‍ട്ടി എക്സിബിഷനില്‍ ഹൈപ്പര്‍ലൂപ്പിന്റെ റൂട്ട് പ്രഖ്യാപിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസും അല്‍ദാര്‍ ഡെവലപേഴ്സും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന്റെ ഭാഗമായാണ് റൂട്ട് പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയത്. വിശദ […]

പാര്‍ക്കിങ്ങിന് പണമടച്ചോ? അറിയാം സ്മാര്‍ട്ടായി

ദുബായില്‍ പാര്‍ക്കിങ്ങിന് പണമടച്ചത് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പരിശോധകരുടെ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുക. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിങ്ങിന് പണമടയ്ക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ ഈ ഉപകരണം വഴി സാധിക്കും. പരിശോധകര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയും. സ്മാര്‍ട്ട് സാങ്കേതികത ഉപയോഗിച്ച് ട്രാഫിക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് സ്മാര്‍ട്ട് സ്‌കാനര്‍ എന്ന് ട്രാഫിക്ക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ. മൈത […]

രാജധാനി, തുരന്തോ എക്‌സ്പ്രസുകളിലെ സെക്കന്‍ഡ് ക്ലാസ് എസി കോച്ചുകള്‍ ഒഴിവാക്കിയേക്കും

രാജധാനി എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ നിന്ന് സെക്കന്‍ഡ് ക്ലാസ് എസി കോച്ചുകള്‍ ഒഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. പകരം ത്രീ ടയര്‍ എസി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയില്‍വേയുടെ ആലോചന. ഫ്‌ളക്‌സി ഫെയര്‍ സംവിധാനത്തിലാണ് ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് നടക്കുന്നത്. അതിനാല്‍ തിരക്കുകൂടുതലുള്ള ദിവസങ്ങളില്‍ അടിസ്ഥാന നിരക്കിനേക്കാള്‍ 50 ശതമാനം അധിക നിരക്ക് നല്‍കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ വിമാന നിരക്കിനേക്കാള്‍ അധികം തുക ചിലയിടങ്ങളില്‍ മുടക്കേണ്ടതായി വരും. ഇതേതുടര്‍ന്ന് പലരും എസി […]

പാതകളില്‍ വേഗപരിധി കൂട്ടി കേന്ദ്രം; കേരളത്തില്‍ കൂടില്ല

ഇന്ത്യന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി കൂട്ടി കേന്ദ്ര ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 20 കിലോമീറ്റര്‍ ശരാശരി വേഗമാണ് കൂട്ടിയത്. എന്നാല്‍ കൂട്ടിയ വേഗ പരിധി കേരളത്തില്‍ പ്രായോഗികമാകില്ല. 2014ല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള വേഗതാണ് കേരളത്തില്‍ നിലനില്‍ക്കുക. മോട്ടോര്‍ വാഹനനിയമത്തിന്റെ 112(1) വകുപ്പുപ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതേനിയമത്തിന്റെ 112(2) വകുപ്പനുസരിച്ച് സംസ്ഥാനത്തെ റോഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് പരിധികള്‍ നിശ്ചയിക്കാം. കേന്ദ്രപരിധിക്ക് മുകളിലാക്കാനാവില്ലെന്നു മാത്രം. കേരളത്തിലെ പാതകളുടെ പ്രത്യേകത കണക്കിലെടുത്താണ് വേഗ പരിധി കൂട്ടാതിരിക്കുന്നത്. […]