സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലെ ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്കു ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. ആദ്യഘട്ട നിര്‍മാണം രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ പൂര്‍ത്തിയാക്കും. വിനോദസഞ്ചാര മേഖലയിലെ വന്‍ പദ്ധതിയാണ് ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ രണ്ടായിരത്തിമുപ്പതിന്റെ ഭാഗമായാണ് ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള റെഡ് സീ ഡെവലപ്‌മെന്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് കര്‍മപദ്ധതിക്കു അംഗീകാരം നല്‍കിയത്. ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, പൈതൃക പ്രദേശങ്ങള്‍, പര്‍വത […]
Category Archives: Places to See
ദുബൈയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. വിനോദസഞ്ചാര-നിക്ഷേപമേഖലയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതിയുടെനിര്‍മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണനനല്‍കിയാണ് പരിസ്ഥിതി സൗഹൃദപരമായ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാദി ഹബ്, ഹത്ത സഫാരി, വാദി സുഹൈല, ഹത്ത ഫലാജ് […]
വ്യത്യസ്ത തേടുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ഒരുങ്ങുകയാണ് ബഹ്റിനില്‍. ലോകോത്തരമായ ഡൈവിങ് സൗകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിക്കുന്ന പാര്‍ക്ക് 2019 ഏപ്രിലാകുമ്പോഴേക്കും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്. 100,000 സ്‌ക്വയര്‍ മീറ്ററിലുള്ള പാര്‍ക്കിന്റെ മധ്യത്തിലായി ജലത്തിനടിയില്‍ ജംബോ ജെറ്റ് വിമാനവുമുണ്ടാവും. പാര്‍ക്കില്‍ പരിസ്ഥിതി സൗഹൃദമായിട്ടുള്ള നിര്‍മ്മിതികള്‍ക്കൊപ്പം കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാവും. കടല്‍ജീവികളെയും പവിഴപ്പുറ്റിന്റെ സ്വഭാവികതയെയും അലോസരപ്പെടുത്താതെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. മുത്തുകളും ചിപ്പികളും പവിഴങ്ങളും ശേഖരിക്കുന്ന രാജ്യത്തെ പരമ്പരാഗത വിഭാഗക്കാരുടെ ഭവനങ്ങളുടെ മാതൃകകളും ഇവിടെയുണ്ടാവും. […]
ഏകാകികളുടെ സ്വപ്‌നമാണ് നിറയെ അത്ഭുത കാഴ്ചകളുള്ള ഒറ്റ മുറി വീട്. അങ്ങനെ നിരവധി കാഴ്ചകളുടെ മായാലോകത്ത് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അത്ഭുത ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. പേരു പോലെ തന്നെ ഒറ്റമുറിയം മായകാഴ്ചകളും നിറഞ്ഞ സ്വപ്‌നദ്വീപ്. സ്വപ്നം പോലെയൊരു മായാദ്വീപ്. പ്രണയസങ്കല്‍പ്പങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ഈ സ്വപ്നദ്വീപ് അമേരിക്കയിലെ ന്യൂയോര്‍ക് സംസ്ഥാനത്തുള്ള അലക്സാന്‍ഡ്രിയ ബേ കടലിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പം മാത്രമുള്ള ദ്വീപില്‍ നിന്നും പത്ത് അടി […]
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ […]
ലയണ്‍ ഹൗസ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ദക്ഷിണാഫ്രിക്കയിലെ കോട്ടേജ്. സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ജിജി കണ്‍സര്‍വേഷന്‍ വൈള്‍ഡ്‌ലൈഫ് ആന്റ് ലയണ്‍ സാങ്ചുറിയുടെ ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. ജിജി ലയണ്‍സ് എന്‍പിസി എന്ന സംഘടന സിംഹങ്ങളുടെ സംരക്ഷമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ്. ലയണ്‍ ഹൗസ് കോട്ടേജില്‍ നിന്ന് ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇപ്പോളിവിടെ നിലവിലുള്ളത്. മൂന്ന് ബെഡ്‌റൂമുകളുള്ള കോട്ടേജിനുള്ളില്‍ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെസിംഹങ്ങളെ […]
അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ […]
ശൈത്യകാലത്തെ കുളിര് നുകരാന്‍ ഇടുക്കി മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറില്‍ നിന്നുള്ള യാത്ര സൗകര്യങ്ങള്‍ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകര്‍ഷണം. നീലക്കുറിഞ്ഞി വര്‍ണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല. അതിശൈത്യത്തെ തുടര്‍ന്നുള്ള അനുഗ്രഹീത കാലാവസ്ഥ മീശപ്പുലിമലയെ മനോഹരിയാക്കിരിക്കുന്നു. മൂന്നാറില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ഈ കാഴ്ച വിസ്മയം. മീശപ്പുലിമലയില്‍ പോകാന്‍ ഓണ്‍ലൈനിലൂടെ വനംവകുപ്പിന്റെ അനുമതി തേടണം. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൈലന്റ്‌വാലിയിലെ […]
പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും […]
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തു പൈതൃകം. ഇവിടെ ഹിന്ദു ക്ഷേത്രങ്ങളും കോട്ടകളും, കൊട്ടാരങ്ങളും ഉള്‍പ്പടെ ആയിരത്തോളം സ്മാരകങ്ങളുണ്ട്. തുങ്കഭദ്ര നദിക്കരയില്‍ ഗ്രാനൈറ്റുകല്ലുകളാല്‍ ചുറ്റപ്പെട്ട് 16 മൈല്‍ വിസ്താരത്തില്‍ ഈ ഇടം പരന്നു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ പുരാതന നഗരമായിരുന്നു.. ഇന്ത്യയുടെ തന്നെ അഭിമാനമായ ഹംപിയെ ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നത് ഇങ്ങനെയാണ്. ഓരോ വര്‍ഷവും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 52 വിനോദ […]
നഗ്നചിത്രങ്ങള്‍ മുതല്‍ ക്രിസ്ത്യന്‍, ഹിന്ദു കലകളും അടക്കം വിവിധ്യമാര്‍ന്ന ചരിത്രശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധേയമാകുകയാണ് ലൂവ്ര് അബുദാബി മ്യൂസിയം. പത്ത് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2017 നവംബറിലാണ് ലോകത്തിനായി ലൂവ്ര് അബുദാബി മ്യൂസിയം തുറന്നത്. ജീന്‍ നൗവ്വല്‍ രൂപകല്‍പ്പന ചെയ്ത ഈ മ്യൂസിയം അബുദാബിയിലെ സാംസ്‌കാരിക ജില്ലയായ സാദിയാത്തില്‍ മൂന്ന് വശങ്ങളിലും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇയും ഫ്രാന്‍സും തമ്മിലുള്ള 2017ല്‍ ഒപ്പിട്ട കരാറനുസരിച്ചാണ് അറബ് ലോകത്ത് ആദ്യത്തെ യൂണിവേഴ്‌സല്‍ മ്യൂസിയം സ്ഥാപിച്ചത്. 6400 […]
ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ […]
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതു പോലെ ത്രില്ലിംഗായ മറ്റൊരു കാര്യമില്ല. സോളോ യാത്ര എന്നുപറയുമ്പോള്‍ പൊതുവേ പുരുഷന്മാര്‍ക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ സോളോ യാത്രകള്‍ നടത്തുന്നതില്‍ സ്ത്രീകളും പുറകോട്ടല്ല. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഇങ്ങനെയുള്ള അഞ്ച് സ്ഥലങ്ങളാണ് താഴെ പറയുന്നത്. ഐസ്ലാന്‍ഡ് ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് പട്ടികയില്‍ ഒന്നാമതാണ് ഐസ്ലാന്‍ഡ്. അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പറ്റിയൊരു ഇടമാണ് ഇത്. തലസ്ഥാന നഗരമായ റെയ്ക്ജാവിക്കിന്റെ […]
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി. ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ പാതകളിലൂടെ തിക്കിലും തിരക്കിലൂടെയും നടക്കുന്നത് ആദ്യം നിങ്ങളെ മടുപ്പിക്കും. എന്നാല്‍, ഇവിടുത്തെ ചില സ്ഥലങ്ങളും പ്രത്യേകതകളും നിങ്ങളെ തളര്‍ത്തില്ല. ബനാറസി കൈത്തറി സാരികള്‍, കാര്‍പെറ്റുകള്‍, ആഭരണങ്ങള്‍, രുചിയേറിയ മലൈയോ, ബനാറസി പാന്‍, പുണ്യനദിയുടെ തീരത്തിരുന്ന സൂര്യാസ്തമയ കാഴ്ച തുടങ്ങിയവയാണ് സഞ്ചാരികള്‍ക്ക് വാരാണസിയില്‍ ലഭിക്കുന്നത്. വാരാണസിയിലേക്ക് ഒരു […]
കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ കൂടുതല്‍ അന്വേഷിക്കുന്ന കേന്ദ്രമേതെന്ന് നോക്കിയാല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്ന ഇടമാണ് പത്തനംത്തിട്ട ജില്ലയിലെ ഗവി. ഓര്‍ട്ടനറി എന്ന ഒറ്റ മലയാള ചിത്രത്തിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗവിയിലേക്ക് എത്ര കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്? സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം കൂടുതലറിയാം. പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേയ്ക്കാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത്. അതുപോലെ കുമളിയില്‍ നിന്നും […]















