ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഇനി ഓട്ടോയുമെത്തും. ഊബര്‍ ഓട്ടോ സര്‍വീസ് ഇന്നലെ മുതല്‍ നഗരത്തില്‍ ആരംഭിച്ചു. കാറിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓട്ടോയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ട് ട്രിപ്പുകളില്‍ 50 % ഇളവും ലഭിക്കും. ചാര്‍ജ് എത്രയാകുമെന്നു നേരത്തെ അറിയാമെന്നതിനാല്‍ ഡ്രൈവറുമായി തര്‍ക്കിക്കേണ്ട കാര്യവുമില്ല. ഓണ്‍ലൈനായും പണമടയ്ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനമാണ് ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം. നിരക്കു സംബന്ധിച്ചു കൂടുതല്‍ വ്യക്തതയായിട്ടില്ല. നിലവിലെ മീറ്റര്‍ […]
Tag Archives: തിരുവനന്തപുരം
പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ നടപടികളുമായി തിരുവനന്തപുരം നഗരസഭ. വായുമലീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു. കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലീകരണം ഒഴിവാക്കുകയാണ് നടപടിയുടെ ലക്ഷ്യം. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. അതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകള്‍ എയ്റോബിക് ബിന്നുകളിലിട്ട് ജൈവവളമാക്കും. ഇതിനായി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വീടുകളില്‍ നിന്നും […]
നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവര്‍മ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂര്‍ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്. കിളിമാനൂര്‍ കൊട്ടാരം നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കിളിമാനൂര്‍ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവര്‍മ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ […]
ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന് ഈടാക്കുമ്പോള്‍ പിയു കമ്മിഷന് വാങ്ങില്ല. പകരം സബ്സ്ക്രിപ്ഷന് തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു […]
തിരുവനന്തപുരത്തിന് ഒരു പ്രത്യേകതയുണ്ട്.. ഒരു നഗരത്തിന്റെ എല്ലാ തിരക്കുകളും ഈ തലസ്ഥാന നഗരത്തില്‍ കാണാമെങ്കിലും അതിന്റെയൊന്നും ഒരു ബഹളവും തിരക്കും ഈ നാടിനില്ല. പൂവാറും പൊന്മുടിയും ബോണാക്കാടും അഗസ്ത്യാര്‍കൂടവും ഒക്കെ തേടി സഞ്ചാരികള്‍ ഇവിടേക്ക് വീണ്ടും വീണ്ടും കയറുമ്പോള്‍ അറിയപ്പെടാത്ത ഇടങ്ങള്‍ ഏറെയുണ്ട് എന്നത് മറക്കരുത്. പുറംനാട്ടുകാര്‍ക്ക് അന്യമായ, പ്രദേശവാസികളുടെ വാക്കുകളിലൂടെ മാത്രം അറിയപ്പെടുന്ന നൂറുകണക്കിനിടങ്ങള്‍. അവയില്‍ പലതും ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ക്കും അതിശയങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടാവില്ല. അത്തരത്തിലൊരിടമാണ് ദ്രവ്യപ്പാറ. അമ്പൂരിയെന്ന ഗ്രാമത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം […]
കൊച്ചി ആസ്ഥാനമായ അന്താരാഷ്ട്രാ വിമനകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്, 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറിയിരുന്നു. രാജ്യത്തെ20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂറിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രധാന സര്‍വ്വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം – കൊച്ചി, തിരുവന്തപുരം – ചെന്നൈ, കൊച്ചി – കോഴിക്കോട് തുടങ്ങിയ സെക്ടറുകളില്‍ ആഭ്യന്തര […]
തിരുവനന്തപുരം നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതി ആറുമാസം പിന്നിടുമ്പോള്‍ ആതിഥ്യമൊരുക്കിയത് മൂവായിരത്തിലധികം സ്ത്രീകള്‍ക്ക്. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ‘എന്റെ കൂട്’ പദ്ധതിക്കു പിന്നില്‍ സാമൂഹികനീതി വകുപ്പാണ്. നഗരത്തിലെത്തുന്ന നിര്‍ധനരായ സ്ത്രീകള്‍ക്കും 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കും ഇവിടെ പ്രവേശനം ലഭിക്കുക. വൈകിട്ട് അഞ്ചു മുതല്‍ രാവിലെ ഏഴു വരെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. തുടര്‍ച്ചയായി മൂന്നു ദിവസം […]
ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള് കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്പോണ്സര് ചെയ്യുന്നത് ചോലന്‍ […]
അനന്തപുരിയുടെ വിശേഷങ്ങള്‍ തീരുന്നില്ല.അവധിക്കാലമായാല്‍ കുട്ടികളെ കൊണ്ട് യാത്ര പോകാന്‍ പറ്റിയ ഇടമാണ് തിരുവനന്തപുരം. കാരണം മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയില്‍ ആദ്യം ആരംഭിച്ച മൃഗശാല സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ മൃഗശാല. രാജാവിന്റെ പക്കലുണ്ടായിരുന്ന വിപുലമായ ശേഖരങ്ങളിലുണ്ടായിരുന്ന ആന, കുതിര, കടുവ തുടങ്ങിയ മൃഗങ്ങളയായിരുന്നു ആദ്യം മൃഗശാലയില്‍ സൂക്ഷിച്ചിരുന്നത്. 1857 ആത്ര വിപുലീകരിച്ചിട്ടാല്ലായിരുന്ന മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. എന്നാല്‍ പൂര്‍ത്തിയാകാതിരുന്ന മൃഗശാല സന്ദര്‍ശിക്കാന്‍ അധികമാരുമെത്തിയില്ല. തുടര്‍ന്ന് 1859ല്‍ അതേ കോംപൗണ്ടില്‍ […]
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വിമാനത്താവളമേഖലയിലും അദാനി പിടിമുറക്കാന്‍ ഇറങ്ങിയതോടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ മങ്ങി. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്കിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് […]
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ഇന്ന് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 15ന് പണ്ടാര അടുപ്പില്‍ തീ കൊളുത്തുന്നതോടെ തുടക്കമാവുന്ന പൊങ്കാലയ്ക്ക് അരിയും പയറും ഒരുക്കി ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയില്‍ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് […]
തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയന് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.
രാജ്യറാണി എക്സ്പ്രസ് മെയ് 9 മുതൽ സ്വതന്ത്ര ട്രെയിനായി ഓടിത്തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. രാത്രി 8.50 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7.50 ന് നിലമ്പൂരിലെത്തും. നിലമ്പൂരിൽ നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് രാവിലെ 6 മണിക്ക് കൊച്ചുവേളിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. നിലവിലെ എട്ട് കോച്ചിന് പകരം 18 കോച്ചുകൾ കൊച്ചുവേളി- നിലമ്പൂർ രാജ്യറാണിയിലുണ്ടാകും ഇപ്പോൾ തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസിൽ ചേർത്താണു […]
പൂക്കളുടെ മഹാമേളയായ വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്തു നടത്താൻ ആലോചിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായി വസന്തോത്സവം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കനകക്കുന്നിൽ വസന്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുൻ വർഷത്തേക്കാൾ വർണവൈവിധ്യമാർന്ന പുഷ്പമേളയാണ് ഇത്തവണത്തെ വസന്തോത്സവമെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പേർ ഇത്തവണ കനകക്കുന്നിലെത്തുമെന്നാണു പ്രതീക്ഷ. വിദേശികളെയടക്കം കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബറിലെ അവധിക്കാലത്തു വസന്തോത്സവം സംഘടിപ്പിച്ചാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകുമെന്ന അഭിപ്രായങ്ങൾ […]
പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും […]















