വെബ് ഡെസ്ക് വടക്കു പടിഞ്ഞാറൻ കംബോഡിയയിലെ പ്രാന്ത പ്രദേശമാണ് സീയിം റീപ്. ക്ഷേത്രങ്ങളുടെ നഗരം എന്നും സീയിം റീപ്പിനെ വിശേഷിപ്പിക്കാം. ഫ്രഞ്ച് അധീന കോളനിയായിരുന്നു ഇത്. ക്ഷേത്രങ്ങളും ചൈനീസ് മാതൃകയിലുള്ള വാസ്തു നിർമിതികളും കരകൗശല നിർമാണ ഗ്രാമങ്ങളും മ്യൂസിയങ്ങളും ഒരുപാടുള്ള പ്രദേശമാണിത്. ചരിത്രത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന പ്രദേശമാണ് സീയിം റീപ്. ഖമർ രാജാവ് രൂപകൽപ്പന ചെയ്ത പുരാതനശിൽപ്പങ്ങളാണ് ഇവിടെങ്ങും. അങ്കോർ വാറ്റ് ക്ഷേത്രം http://whc.unesco.org/en/list/668 അങ്കോർ ക്ഷേത്രങ്ങളാണ് ഇവിടെ മുഖ്യ […]
Category Archives: Places to See
നിരവധി കൊട്ടാരക്കെട്ടുകൾ തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്നു. കൊട്ടാരം നിറഞ്ഞ രാജവീഥികളിലൂടെ
ഇന്ത്യക്ക് തൊട്ടരികെ മനോഹര തീരങ്ങളൊരുക്കി മാലിദ്വീപ് സന്ദർശകരെ മാടിവിളിക്കുകയാണ്
മൂന്നാര്‍ ഹില്‍ സ്‌റ്റേഷന്‍ തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. ഇരവികുളം ദേശീയോദ്യാനം മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി […]
കോഴിക്കോട് നഗരത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു. പശ്ചിമഘട്ടത്തിലെ നിബിഢ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്. സംസ്ഥാന വനം വകുപ്പിന്റെ പരിധിയിലാണ് ഈ സ്ഥലം. കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ മറ്റൊരു പ്രധാന കാഴ്ച. ഫാമിലി ടൂറിനും സാഹസിക യാത്രകള്‍ക്കും പറ്റിയ കക്കയത്തേക്ക് കോഴിക്കോട് നിന്നും റോഡുമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സിലും […]
കണ്ണൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഉടുപ്പ് മാറുന്ന 600 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ജൈവവൈവിധ്യ കലവറ. വിവിധതരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറയെ കണ്ണൂരിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മുന്നൂറിലധികം തരത്തിലുള്ള പൂക്കള്‍ വിരിയാറുള്ള ഇടം. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത്ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹര കാഴ്ചയാണ്. മാടായിപ്പാറ വേനല്‍ […]
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്. ജോൺ മുയിറിന്‍റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്‍റെ പ്രിയ സുഹൃത്ത് രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്‍റ് ബുക്ക് ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും […]
സിക്കിമിലെത്തുന്നവര്‍ സാധാരണ കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന ഇടം നാഥുലപാസ് ആണ്. നാഥുല കണ്ട് മടങ്ങിയെത്തിയ ഞങ്ങള്‍ ബാക്കിയുള്ള നാളുകള്‍ സിക്കിമിന്റെ വടക്കന്‍ ഇടങ്ങള്‍ തേടിപ്പോകാനാണ് തീരുമാനിച്ചത്. അതില്‍ ഏറ്റവും പ്രധാന ഇടം ഗുരുദോങ്മാര്‍ ആയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളിലുള്ള തടാകം ഞങ്ങളുടെ ഗൂഗിള്‍ സേര്‍ച്ചുകളില്‍ എന്നും വിസ്മയമായി നിന്നു. ഗാംങ്‌ടോക്കില്‍ നിന്നും കനത്ത മഴയുടെ ചുവടുപിടിച്ചാണ് നോര്‍ത്ത് സിക്കിമിലേക്കുള്ള പ്രയാണം തുടങ്ങിയത്. ലക്ഷ്യം ലാച്ചന്‍ എന്ന ഇടത്താവളമാണ്. പോകും വഴി മംഗാന്‍ എന്ന […]
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ […]
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക് പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം […]






