ബസ് യാത്രയെന്നാല്‍ മിക്കവര്‍ക്കും മനസ്സില്‍ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്. അസൗകര്യങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കേണ്ടി വരും ഓരോ യാത്ര കഴിയുമ്പോഴും. വളഞ്ഞു പുളഞ്ഞു കയറങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകള്‍ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയൊക്കെ പറഞ്ഞാലും ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തണമെങ്കില്‍ ബസ് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാല്‍ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികള്‍ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. ബസില്‍ പോകുവാന്‍ പറ്റിയ ഇന്ത്യയിലെ […]
Category Archives: Places to See
പുതിയ വര്‍ഷമായിട്ട് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാത്തവര്‍ കാണില്ല. ഇനിയുള്ള ദിവസങ്ങളില്‍ ചെയ്യേണ്ട യാത്രകളും കണ്ടു തീര്‍ക്കേണ്ട സ്ഥലങ്ങളും മനസ്സില്‍ ഒന്നു കണക്കു കൂട്ടി വെച്ച് പ്ലാന്‍ ചെയ്തവരായിരിക്കും മിക്കവരും. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യ മാസത്തിലെ യാത്ര അങ്ങനെ ചെറുതാക്കുവാന്‍ പറ്റില്ലല്ലോ…ജനുവരിയില്‍ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ കുറച്ചിടങ്ങള്‍ പരിചയപ്പെടാം… മഞ്ഞണിഞ്ഞ ഔലി നാലുപാടും മഞ്ഞുമാത്രം നിറഞ്ഞു കിടക്കുന്ന ഒരിടത്തുകൂടം യാത്ര ചെയ്യണമെങ്കില്‍ അതിനു പറ്റിയ നേരം ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കീയിങ്ങ് ഇടങ്ങളിലൊന്നായ […]
പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറിയിരിക്കാന്‍ പ്രവാസികള്‍ക്കായി പുതിയൊരിടം. യു എ ഇ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാണ് മരുഭൂവിലെ പ്രണയ തടാകം. മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് ഇതിന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും ഉയര്‍ത്തുന്നു. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്. രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. […]
17 ദിവസം ഭീതിയുടെ മുള്‍മുനയില്‍ ലോകത്തിനെ മുഴുവന്‍ നിര്‍ത്തിയ പാര്‍ക്ക് ആന്‍ഡ് കേവ് കോംപ്ലക്‌സ് ഈ മാസം വീണ്ടും തുറന്നപ്പോള്‍ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. ജൂണ്‍ മാസം 12 പേരടങ്ങുന്ന ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും ചിയാങ് റായ് പ്രവിശ്യയിലെ താം ലോങ്ങ്-ഖുന്‍ നാങ് നോണ്‍ ഫോറെസ്റ്റ് പാര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ വാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍, നവംബര്‍ 16-ന് കേവ് കോംപ്ലക്‌സ് വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്. എന്നാല്‍ ഫുട്‌ബോള്‍ […]
21 ദ്വീപുകളില്‍ കടല്‍ക്കാഴ്ചകളുടെ അതിശയങ്ങള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ഒന്നാണ് ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനം. സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ദേശീയോദ്യാനത്തിന്റെ കാഴ്ചകള്‍ കണ്ടാല്‍ ഒരിക്കലെങ്കിലും ഇവിടെ പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. സങ്കല്പങ്ങളെക്കാളും വലിയ കാഴ്ചകള്‍ കണ്‍മുന്നിലെത്തിക്കുന്ന മാന്നാര്‍ ഉള്‍ക്കടലിന്റെയും ഇവിടുത്തെ ദേശീയോദ്യാനത്തിന്റെയും വിശേഷങ്ങള്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും അതിര്‍ത്തിയിലുളേള കടലിടുക്കാണ് മാന്നാര്‍ ഉള്‍ക്കടല്‍ അഥവാ ഗള്‍ഫ് ഓഫ് മാന്നാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അത്യപൂര്‍വ്വമായ ജൈവവൈവിധ്യ സമ്പത്താണ് […]
കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പൂവാര്‍ തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന […]
പോക്കറ്റ് ചോരാതെ മനസ്സും വയറും നിറയെ മീന്‍ കഴിക്കാം. മീനിനൊപ്പം തമിഴും കന്നടവും കലര്‍ന്ന നാടോടി കഥകള്‍ കേള്‍ക്കാം. കര്‍ണാടക- തമിഴനാട് സംസ്ഥാനങ്ങളുടെ അതിരിലൂടെ പരന്നൊഴുകുന്ന കാവേരി നദിയിലാണ് ഹൊക്കനക്കല്‍ മനോഹരമായ വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. കുട്ടവഞ്ചിയില്‍ പാറയിടുക്കുകള്‍ക്കിടയില്‍ തുഴഞ്ഞ് പോയി മീന്‍ പിടിക്കുന്നവരം അടുത്തുകാണാം അവരുടെ ജീവിത സാഹ ചര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഇടനിലക്കാരില്ലാതെ മീന്‍ വാങ്ങാം ഇവിടെ എത്തിയാല്‍ ചുവന്ന മസാല പുരട്ടി വച്ചിരിക്കുന്ന മീനുകള്‍, ഔഷധ എണ്ണയിട്ട് വെളളച്ചാട്ടത്തില്‍ കു ളി… ഇതെല്ലാമാണ് ഇന്ത്യയുടെ […]
വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്. ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍ തന്നെ കെട്ടിപ്പടുത്ത സംസ്‌കാരവും ഈ തുറന്ന മ്യൂസിയത്തില്‍ വളരെ കൃത്യതയോട് കൂടി ക്രമീകരിച്ചിരിക്കുന്നു. ഗോവ കാണാനെത്തുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലം. ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്നും ഒരു ടാക്‌സി വിളിച്ച് മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും ഇവിടെയെത്താന്‍. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും കാലത്ത് […]
റഷ്യയിലെ വടക്കന്‍ ഓസ്ലെറ്റിയ എന്ന സ്ഥലത്താണ് ദര്‍ഗാവ് എന്ന ഗ്രാമം. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന വിധം മനോഹരിയായ ഈ ഗ്രാമം. കാണാനൊക്കെ മനോഹരമാണെങ്കിലും ഒരല്‍പം ഭയത്തോടെയാണ് ഈ ഗ്രാമത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ ‘മരിച്ചവരുടെ നഗരം’ എന്നാണ്. 400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉള്ളത്. ഗ്രാമത്തിലുണ്ടായിരുന്നവരുടെ […]
കേരളത്തിന്റെ മാത്രമല്ല; വിനോദ സഞ്ചാരത്തിന്റെയും തെക്കേ അറ്റമാണ് തിരുവനന്തപുരം. ഇവിടെ എത്തിപ്പെട്ടാല്‍ പിന്നെ കന്യാകുമാരിയല്ലാതെ കാര്യമായി യാത്രപോകാന്‍ വേറൊരു ഇടമില്ല. വടക്കോട്ട് നോക്കിയാല്‍ വന്ന വഴി, തെക്കോട്ട് നോക്കിയാല്‍ നീലക്കടല്‍. ഇതിനിടയില്‍ വിനോദസഞ്ചാരത്തിന് പിന്നെ അതിര്‍ത്തി കടക്കണം. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പോയിവരാന്‍ ഇവിടത്തെ പതിവ് കേന്ദ്രങ്ങള്‍ മതിയാവാതെ വരുമ്പോഴാണ് നാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുക. അങ്ങനെ ഒരു വിധത്തില്‍ ഇവിടെ പെട്ടുപോയവര്‍ക്ക് അത്യാവശ്യം പ്രകൃതി ഭംഗി ആസ്വദിക്കാനും, നഗരം പാതിയും, കൂടാതെ കടലിന്ററ്റം കാണാനും അതുമല്ലെങ്കില്‍ […]
കരിമ്പനക്കാറ്റു വീശുന്ന തെങ്കാശി ഗ്രാമത്തിലേക്ക് ഒരിക്കല്‍ പോയ വഴികളിലൂടെ ഒന്നുകൂടി അലഞ്ഞുതിരിയണമെന്ന പൂതിയുമായാണ് നബിദിനത്തില്‍ ബസ്സ് കയറിയത്. രണ്ടുവര്‍ഷം മുന്‍പുള്ള ആ ആദ്യ പെപ്പിനോ യാത്രയില്‍ പരിചയപ്പെട്ട കമ്പിളി ഊരിലെ മാരിമുത്തുവിനെ ഒരിക്കല്‍കൂടി കണ്‍ പാര്‍ക്കണം. അവന്റെ ബൈക്കിലിരുന്നൊന്ന് ഊര് ചുറ്റാം എന്നായിരുന്നു അന്നേ മനസ്സില്‍ കോറിയിട്ട പ്ലാന്‍ എ. ഇല്ലെങ്കില്‍ അന്ന് വിട്ടുപോയ കാശി വിശ്വനാഥ കോവില്‍ കയറിയിറങ്ങി ചുറ്റുപാടും അലയലായിരുന്നു പ്ലാന്‍ ബി. കോവിലിലെത്തി മാരിമുത്തുവിനെ വിളിച്ചപ്പോള്‍ സ്ഥലത്തില്ല. പ്ലാന്‍ എയും പ്ലാന്‍ ബിയും […]
കാലിന്നടിയില്‍ വെള്ളപ്പരപ്പ് പോലെ ചില്ലിട്ട ഒരു തറ. അതിന് താഴെ സദാസമയവും ഓടിക്കൊണ്ടിരിക്കുന്ന ഒരു നഗരം. കൂറ്റന്‍ കെട്ടിടങ്ങളും റോഡുകളുമെല്ലാം ആകാശത്ത് നിന്ന് നോക്കുമ്പോഴെന്ന പോലെ ചെറിയ കളിപ്പാട്ടങ്ങളായി തേന്നിയേക്കാം. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നമാണെന്ന് സംശയമാകുന്നുണ്ടോ? എന്നാല്‍ സ്വപ്നമല്ല, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരിടമുണ്ട്. ബാങ്കോക്കിലെ ‘കിംഗ് പവര്‍ മഹാനഖോണ്‍’ എന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടസമുച്ചയത്തിന്റെ മുകളിലാണ് ഈ സ്വപ്നതുല്യമായ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 1,030 അടി മുകളില്‍ 78ാം നിലയിലായി ഒരു ബാറിനോട് ബന്ധപ്പെട്ടാണ് ചില്ലുകൊണ്ടുള്ള വ്യൂ പോയിന്റ്. […]
തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ നിരവധി സ്ഥലങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിന്റെ തെക്കേ അറ്റത്തോട് ചേര്‍ന്ന് കടലിലോട്ടിറങ്ങി മൂന്നു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയെ കഴിഞ്ഞേയുള്ളൂ മലയാളികള്‍ക്ക് തമിഴ്‌നാട്ടിലെ മറ്റേത് സ്ഥലവും. തിരുവുള്ളവര്‍ പ്രതിമയും കന്യാകുമാരി ക്ഷേത്രവും വിവേകാനന്ദപ്പാറയും ഒക്കെയായി ഇവിടുത്തെ കാഴ്ചകള്‍ അനവധിയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ കാഴ്ചകള്‍ തേടുന്നവര്‍ക്ക് പോകുവാന്‍ പറ്റിയ ഇടം ഇവിടുത്തെ ബീച്ചുകളാണ്. ചുറ്റോടുചുറ്റും ബീച്ചുകള്‍ […]
ആ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം, ചരിത്രം, മനോഹാരിത എന്നിവയ്ക്ക് ലേക്ക് കോമോ കൂടുതല്‍ ദൃശ്യചാരുത നല്‍കുന്നു. ഇറ്റലിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ലേക്ക് കോമോ. ഈ ആഡംബര കേന്ദ്രം റോമന്‍ കാലം മുതലെ പ്രഭുക്കന്മാരുടെയും, സമ്പന്നരുടെയും സ്ഥിരം സന്ദര്‍ശന സ്ഥലമായിരുന്നു. ഈ ഇറ്റാലിയനേറ്റ് വില്ല ഏഴു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു മൊണാസ്റ്റ്ട്രിയായിട്ടാണ് ആരംഭിച്ചത്. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, ഉരുളന്‍ കല്ലുകള്‍ പാകിയ തെരുവുകള്‍, ഭംഗിയുള്ള അന്തരീക്ഷം, ഇറ്റാലിയനേറ്റ് ആര്‍കിടെക്ച്ചര്‍, മലനിരകള്‍ എന്നിവ കൊണ്ടൊക്കെ പേരുകേട്ടയിടമാണ് ലേക്ക് കോമോ. ഇവിടെ […]
പിസ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അമേരിക്കയുടെ പിസ തലസ്ഥാനമായ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു പിസ മ്യൂസിയം ആരംഭിച്ചിരിക്കുകയാണ്. മ്യൂസിയം ഓഫ് പിസയില്‍ നിരവധി ആകര്‍ഷകമായ പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ‘ചിലപ്പോള്‍ ഏറ്റവും ലളിതമായ ആശയങ്ങള്‍ ആയിരിക്കും ഏറ്റവും മികച്ചത്. കൂടുതല്‍ കലകളും അതോടൊപ്പം സര്‍വ്വവ്യാപിയായ പിസയുടെ ചരിത്രവും ഒരു വ്യത്യസ്ഥ രീതിയില്‍ അവതരിപ്പിക്കുകയാണ് ഞങ്ങള്‍. മ്യൂസിയം ഓഫ് പിസ സ്ഥാപിക്കാനായി പല കലാകാരന്മാരുമായി സംസാരിച്ചു, പിസ കൊണ്ട് കലാപരമായി എന്തൊക്കെ ചെയ്യാമെന്ന് അവര്‍ പറഞ്ഞു’, മ്യൂസിയം ഓഫ് […]















