നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്‌കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്‌ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയത്തിന്റെ […]
Category Archives: Places to See
കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്‌പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം […]
നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്‍റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട് പ്ലാന്‍ ചെയ്തത്. നാൽപതേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന് തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക് റോഡിൽനിന്ന് കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. […]
ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം. ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്ന ഇടം പ്രധാന കാഴ്ചകള്‍: ഗംഗേശ്വര്‍ ക്ഷേത്രം – ദിയുവില്‍ […]
പുസ്തക പ്രേമികളുടെ പറുദീസയാണ് ലിയുവാണ്‍ ലൈബ്രറി. ദിവസങ്ങള്‍ കഴിയും തോറും നൂറ്കണക്കിന് പുസ്തകപ്രേമികളാണ് ഇവിടേക്ക് എത്തുന്നത്. ബെയിജിങ്ങില്‍ ചെസ്‌നട്ട്, വാല്‍നട്ട്, പീച്ച് മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു താഴ്‌വാരത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഈ മരങ്ങളുടെയൊക്കെ തന്നെ ചില്ലകള്‍ കൊണ്ട് തന്നെയാണ് ലൈബ്രറി അലങ്കിരിച്ചിരിക്കുന്നത്. 2012ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്. 40 പേര്‍ക്കാണ് ഒരേ സമയം അകത്ത് നില്‍ക്കാനാവുക. വരിനിന്ന് വേണം […]
വെള്ളായണികായല്‍ക്കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്നവര്‍ക്കിന് കൂട്ടിന് കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. കാലയിന്റെ വവ്വാമൂല എന്ന് പറയുന്ന ഭാഗമാണ് ഹരിതവീഥിയാകുന്നത്. സന്ദര്‍ശകര്‍ക്ക് ഹരിതവീഥിയോട് ചേര്‍ന്ന് തയ്യാറാക്കിയ വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാം. വായന എന്ന ആശയം പഞ്ചായത്തോ മറ്റ് അധികാരികളോ മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയല്ല. മുട്ടയ്ക്കാട് വിദ്യാ ഭവനില്‍ വിവേക് നായരാണ് തന്റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങള്‍ കായല്‍ സന്ദര്‍ശകര്‍ക്ക് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റാണ് വിവേക്. വൈകുന്നേരങ്ങളില്‍ കായലിനരികില്‍ എത്താറുള്ള വിവേക് കായലിനരികേ […]
മുകേഷ് അംബാനിയുടെയും, നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിയുടെ വിവാഹം ആര്‍ഭാടമായി കഴിഞ്ഞ ദിവസം ഇറ്റലിയില്‍ കഴിഞ്ഞു. ആനന്ദ് പിരാമലുമായുള്ള ഇഷയുടെ വിവാഹനിശ്ചയത്തിന്റെ വേദിയാണ് എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചത്. ഹോളിവുഡ് താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം തന്നെയാണ് അംബാനി മകളുടെ വിവാഹ നിശ്ചയത്തിന് തെരഞ്ഞെടുത്തത്. വേറെ ഏതുമല്ല, ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയിലാണത്. അതിമനോഹരമായ വിന്റേജ് സ്‌റ്റൈല്‍ കെട്ടിടങ്ങളുടെ ഒരു കൂട്ടം തന്നെയാണ് അത്. ലേക് കോമോയിലെ ‘വില്ല ഡിസ്റ്റെ’ എന്ന ഫൈവ് സ്റ്റാര്‍ […]
ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു. കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി […]
ഷില്ലോങിലെ കോങ്‌തോങ് എന്ന ഗ്രാമത്തിനൊരു വലിയ പ്രത്യേകതയുണ്ട്. അവിടെ അവര്‍ക്കായി ഒരു പ്രത്യേക സംസാരരീതിയുണ്ട്. സാധാരണ ഭാഷയ്‌ക്കൊപ്പം അവര്‍ക്കായി മാത്രമൊരു ഭാഷ. വ്യത്യസ്ത ഈണങ്ങളുള്ള ചൂളം വിളിയാണ് ചില സമയങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലൊക്കെ അരുമപ്പേര് വിളിക്കുന്നതുപോലെ അവര്‍ക്കും ഉണ്ട് രണ്ട് പേര്. ഒന്ന് യഥാര്‍ത്ഥ പേര്, മറ്റൊന്ന് ഈ ചൂളംവിളി പേര്. അവര്‍ പരസ്പരം വിളിക്കുന്നത് ഈ പേരാണ്. ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ പേരാണ്. ഒരാള്‍ക്കുള്ള ഈ […]
ലോകത്തെ മികച്ച സ്ഥലങ്ങളുടെ ആദ്യ വാര്‍ഷിക പട്ടികയുമായി ടൈം മാഗസിന്‍. തീം പാര്‍ക്കുകള്‍, ബാറുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കണ്ടുപിടുത്തങ്ങള്‍, ഗുണനിലവാരം, സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചാണ് വ്യവസായ പ്രമുഖരും, പത്രാധിപന്മാരും ചേര്‍ന്ന് 2018-ലെ മികച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 48 രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും 100 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. വിയറ്റ്‌നാമിലെ ബാന ഹില്‍സിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് മുതല്‍ മോസ്‌കോയിലെ സര്‍യ്യാദിയ പാര്‍ക്ക് വരെയാണ് പട്ടികയിലുള്ളത്. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച […]
മനോഹരമായ സ്ഥലങ്ങള്‍ തേടി പോകുന്നവരാണ് സഞ്ചാരികള്‍. എന്നാല്‍ സഞ്ചാരികളുടെ അതിബാഹുല്യം മൂലം പല ഡെസ്റ്റിനേഷനുകളും അടച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. നമ്മടെ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മില്‍ഗ്രോവിലെ ഒരു പ്രധാന ഫോട്ടോ ഡെസ്റ്റിനേഷനും ഇത്തരത്തില്‍ അടച്ചുപൂട്ടിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ സെല്‍ഫി ഭ്രമമാണ് ഈ മനോഹരമായിടത്തേക്കുള്ള യാത്ര വിലക്കിന് കാരണമായത്. സഞ്ചാരികളുടെ അധിക ഒഴുക്ക് മൂലം പ്രദേശം ആകെ താറുമാറായി. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ ഒരു ചെറു പട്ടണം ആണ് മില്‍ഗ്രോവ്. 1969-ലാണ് സഫാരി […]
യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പാരീസ് ചരിത്രം ഉറങ്ങുന്ന ഈഫില്‍ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകര്‍ഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ നഗരം ഗോവ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും […]
രൂപത്തിലും ഭംഗിയിലും പുസ്തകത്തിന്റെ എണ്ണത്തിലും ലോകത്തിലെ മനോഹരമായ ഗ്രന്ഥശാലകളിലേക്ക് ഒരു യാത്ര പോകാം. അപൂര്‍വ്വമായ നിര്‍മ്മാണ ശൈലികള്‍ ഈ ഗ്രന്ഥശാലകളെ വ്യത്യസ്തമാക്കുന്നു. സ്റ്റിഫ്ട്ബിബ്ലിയോതേക് ആഡ്‌മോണ്ട്, ഓസ്ട്രിയ ലോകത്തെ ഏറ്റവും വലിയ മൊണാസ്റ്ററി ഗ്രന്ഥശാല ആണ് ഇത്. 1776ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ബരാക്ക് ആര്‍ക്കിടെക്ച്ചര്‍, ചിത്രങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍. ബബ്ലിയോടെക ഡോ കോണ്‍വെന്റോ ഡി മഫ്ര, പോര്‍ച്ചുഗല്‍ 88 മീറ്റര്‍ നീളമുണ്ട് ഈ ഗ്രന്ഥശാലയ്ക്ക്. അലമാരകളില്‍ 36,000ത്തോളം തുകല്‍ പുസ്തകങ്ങള്‍ ഉണ്ട്. ട്രിനിറ്റി കോളേജ് ലൈബ്രറി, ഡബ്ലിന്‍, […]
സൈക്കിള്‍ യാത്ര നമുക്കൊപ്പോളും ബാല്യത്തിന്റെ ഓര്‍മ്മയാണ് കൊണ്ട് തരുന്നത്. നമ്മള്‍ യാത്ര പോകുന്ന മിക്കയിടങ്ങളും നടന്നു കാണുക വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി […]
ലോകത്തെ ഏറ്റവും പഴക്കം ചെന്ന ക്യുസീനുകളിലൊന്നാണ് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള പരമ്പരാഗത മെക്‌സിക്കന്‍ വിഭവങ്ങള്‍. 9000 വര്‍ഷത്തോളം പഴക്കമുള്ള മായന്‍ സംസ്‌കാരത്തില്‍ തുടങ്ങുന്നതാണ് മെക്‌സിക്കോയുടെ രുചിപ്പെരുമ. തുടര്‍ന്നുവന്ന പതിനൊന്നോളം സംസ്‌കാരങ്ങളിലൂടെ വികാസം പ്രാപിച്ചതാണ് മെക്‌സിക്കന്‍ പാരമ്പര്യ രുചികളും പാചക വിദ്യയും. മായന്‍ സംസ്‌കാരകാലത്ത് തന്നെ ചോളം തോട് നീക്കിയെടുത്ത് പാചകത്തിന് ഉപയോഗിച്ചിരുന്നു. മെക്‌സിക്കന്‍ ഡിഷുകള്‍ക്ക് ഓരോ പ്രദേശത്തും പ്രാദേശിക വകഭേദങ്ങളുമുണ്ട്. രുചിക്കൂട്ട് 1200 ബിസിയില്‍ തന്നെ മെക്‌സിക്കോയില്‍ ചോളം കൃഷി തുടങ്ങിയിരുന്നു. ക്വെറ്റ്‌സുകുവാലോ എന്ന […]















