സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം അൽ ബദായർ ഒയാസിസ് അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) ‘ഷാർജ കലക്ഷൻ’ പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമാണ ശൈലി പിന്തുടർന്നാണ് അൽ ബദായറിന്റെ നിർമാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചിലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത് എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന ‘നിസ് വ’ റെസ്റ്ററന്റ്, 8 അത്താഴം ഒരേസമയം വിളമ്പാനാവുന്ന ‘അൽ മദാം’ എന്നീ രണ്ടു റെസ്റ്ററന്റുകളും മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, […]
Category Archives: Places to See
പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള തിരിഞ്ഞുനടത്തമാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും ജീവജാലങ്ങളും, മറ്റുള്ളയിടങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കൂടുതലായി ഇവിടെ കാണപ്പെടുന്നുണ്ട്” – മെലീഹ ആർക്കിയോളജി സെന്ററിലെ വൈൽഡ്ലൈഫ് വിദഗ്ദ്ധൻ തരിന്ദു വിക്രമ പറയുന്നു. എല്ലാ മരുഭൂമികളിലെയും പോലെ ജലദൗർലഭ്യം മെലീഹയിലുമുണ്ട്. ‘അംബ്രല തോണ്’ എന്നറിയപ്പെടുന്ന മരമാണ് കൂടുതലായി കാണപ്പെടുന്നത്. നമ്മുടെ നാട്ടിലെ വാക മരത്തോടുസാമ്യമുള്ള ഈ മരം, ജലനഷ്ടം കുറയ്ക്കാൻ തന്റെ ഇലകളുടെ വലുപ്പം ചുരുക്കിയാണ് ചൂടിനെ അതിജീവിക്കുന്നത്. ശത്രുക്കളിൽ […]
മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്‌തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്‌സ്‌കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത […]
വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്‍ക്കുന്ന സൂര്യനും ഇപ്പോള്‍ തരുന്ന കഷ്ടപാടുകള്‍ ചില്ലറയല്ല. കഴിഞ്ഞ ദിവസം ലോക പ്രശസ്ത കാലാവസ്ഥ നിരീക്ഷണ സൈറ്റായ എല്‍ ഡാര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 ഇടങ്ങളില്‍ എട്ടെണ്ണവും നമ്മുടെ രാജ്യത്താണത്രെ. നമ്മടെ പാലക്കാട്ടെയും കണ്ണൂരിലെയും പൊള്ളുന്ന ചൂട് ഈ സ്ഥലങ്ങളുടെ മുന്നില്‍ ഒന്നുമല്ലെന്നറിയുമ്പോളാണ് ഇവിടുത്തെ അവസ്ഥ എത്ര ഭീകരമാണെന്ന് മനസ്സിലാവുക. ഇതാ […]
കഴിഞ്ഞ 100 ല്‍ അധികം വര്‍ഷങ്ങളായി ഒരിക്കല്‍ പോലും അണയാതെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്‌നിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ടോ? വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കാംഗ്രയിലെ ജ്വാലാ ജീ ക്ഷേത്രം കഥകളും പുരാണങ്ങളും ഏറെയുള്ള ക്ഷേത്രമാണ്. സതീ ദേവിയുടെ നാവ് വന്നു പതിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മാ ജ്വാലാജീ ക്ഷേത്ര വിശേഷങ്ങളിലേക്ക്. മാ ജ്വാലാജീ ക്ഷേത്രം ഹിമാചല്‍ പ്രദേശിസെ കാംഗ്ര എന്ന സ്ഥലത്താണ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ മാ ജ്വാലാജീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. […]
ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഹില്‍ സ്റ്റേഷന്‍! വളരെ കുറഞ്ഞ വാക്കുകളില്‍ ലാന്‍ഡൗറിനെ ഇങ്ങനെ വിശേഷിപ്പിക്കാമെങ്കിലും അതിലൊന്നും ഒതുക്കുവാന്‍ സാധിക്കുന്ന ഒരിടമല്ല ലാന്‍ഡൗര്‍ എന്നതാണ് യാഥാര്‍ഥ്യം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കന്റോണ്‍മെന്റായിരുന്ന ഇവിടം നമ്മുടെയൊക്കെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന റസ്‌കിന്‍ ബോണ്ടിന്റെ നാട് കൂടിയാണ് എന്നതാണ് ഇവിടുത്തെ ഒരി വിശേഷം. ബേക്കറികള്‍ മുതല്‍ അതിമനോഹരങ്ങളായ ദേവാലയങ്ങള്‍ വരെ കാഴ്ചയില്‍ കയറുന്ന ഇവിടം കാലത്തിന്റെ ഓട്ടത്തില്‍ കുതിക്കുവാന്‍ മറന്ന ഒരു നാടിന്റെ കാഴ്ചകള്‍ക്കു സമമാണ്. വളഞ്ഞു പുളഞ്ഞ റോഡുകളും പര്‍വ്വതങ്ങളിലെ വായുവും […]
30 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കും നോയമ്പിനും വിട പറഞ്ഞ് ഇനി ആഘോഷത്തിന്റെ നാളുകളാണ്. പെരുന്നാള്‍ ആഘോഷം പൊടിപൊടിയ്ക്കുവാന്‍ ഒരു യാത്ര പ്ലാന്‍ ചെയ്യാത്തവരായി ആരും കാണില്ല എന്നുതന്നെ പറയാം… ഇതാ കുടുംബത്തോടൊന്നിച്ച് പെരുന്നാളിന് പോകുവാന്‍ പറ്റിയ കേരളത്തിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം… പാല്‍ക്കുളമേട് ഇത്തവണത്തെ പെരുന്നാളിന് വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയായാലോ യാത്ര…അങ്ങനെയാമെങ്കില്‍ ആദ്യം പരിഗണിയ്ക്കുവാന്‍ പറ്റിയ ഇടം പാല്‍ക്കുളമേട് തന്നെയാണ്. സമുദ്ര നിരപ്പില്‍ നിന്നും3125 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ അറിയപ്പെടാത്ത അത്ഭുതമാണ് പാല്‍ക്കുളമേട്. വെള്ളച്ചാട്ടങ്ങളും ആകാശമിറങ്ങി […]
ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള മണല്‍ വിരിച്ച കടല്‍തീരങ്ങള്‍ മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍ ചില കടല്‍ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങള്‍ കൊണ്ട് മണല്‍പാകിയ വിരിച്ചവ. അങ്ങനെയുള്ള കടല്‍ത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ? ഗോസോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലായാണ് സാന്‍ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും […]
തമിഴ്‌നാട്ടിലെ അണക്കെട്ടുകളുടെ കഥയൊരിക്കലും നമ്മുടെ കേരളത്തിലെ അണക്കെട്ടുകളുടെയത്രയും സംഭവ ബഹുലമായിരിക്കില്ല. ഐസിട്ടു നിര്‍മ്മിച്ച അണക്കെട്ടു മുതല്‍ വെന്ത കളിമണ്ണില്‍ തീര്‍ത്ത അണക്കെട്ട് വരെ വ്യത്യസ്തമായ കഥകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്രയൊന്നും സംഭവ ബഹുലമല്ലെങ്കിലും തമിഴ്‌നാട്ടിലെ അണക്കെട്ടുകളും പ്രസിദ്ധമാണ്. ഇതാ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ കുറച്ച് അണക്കെട്ടുകള്‍ പരിചയപ്പെടാം… ആളിയാര്‍ അണക്കെട്ട് കോയമ്പത്തൂര്‍ ജില്ലയില്‍ പൊള്ളാച്ചിയില്‍ സ്ഥിതി ചെയ്യുന്ന ആളിയാര്‍ അണക്കെട്ട് തമിഴ്‌നാട്ടിലെ ഏറ്റവും പ്രസിദ്ധമായ അണക്കെട്ടുകളില്‍ ഒന്നാണ്. വാല്‍പ്പാറയുടെ താഴെയായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. 1956-1969 […]
ജീവനുള്ള പാലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലമുറകളിലൂടെ വളര്‍ത്തിയെടുക്കുന്ന ജീവനുള്ള വേരുപാലങ്ങള്‍….മഴയുടെയും മേഘങ്ങളുടെയും നാടായ മേഘാലയയില്‍ മാത്രം ആസ്വദിക്കുവാന്‍ പറ്റുന്ന കാഴ്ചയാണ് ഇവിടുത്തെ വേരുപാലങ്ങള്‍…നൂറ്റാണ്ടുകളോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയിലൂടെയും പരിപാലനത്തിലൂടെയും മാത്രം വളര്‍ത്തിയെടുക്കുന്ന ജീവനുള്ള പാലങ്ങള്‍ മേഘാലയ കാഴ്ചകളില്‍ കാണേണ്ട ഒന്നാണ്. അഞ്ഞൂറ് വര്‍ഷമെങ്കിലും പഴക്കമുള്ള ഇത്തരം പാലങ്ങള്‍ ഇവിടുത്തെ ഒരു കാഴ്ച തന്നെയാണ്. ഇതാ വേരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പാലങ്ങളെക്കുറിച്ചുള്ള വിചിത്രമായ കാര്യങ്ങള്‍ അറിയാം… വേരുകളെ മെരുക്കിയെടുക്കുന്ന പാലങ്ങള്‍ അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നില്‍ക്കുന്ന പ്രത്യേക തരം ചി […]
കാടുകളും ദേശീയോദ്യാനങ്ങളും നാടിന്റെ ഭാഗമായി കരുതി സംരക്ഷിക്കുന്നവരാണ് നമ്മള്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും സംരക്ഷണത്തിനും ഇത്തരം ഇടങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്നറിയുന്നവര്‍. അതുകൊണ്ടു തന്നെ ജൈവ വ്യവസ്ഥയുടെ ഭാഗമായ ദേശീയോദ്യാനങ്ങളും കാടുകളും സഞ്ചാരികളുടെ യാത്ര ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്. ഇതാ പശ്ചിമ ബംഗാളിലെ ബുക്‌സാ ദേശീയോദ്യാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം… ബുക്‌സാ ദേശീയോദ്യാനം പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ സ്ഥിതി ചെയ്യുന്ന ബുക്‌സാ ദേശിയോദ്യാനം ഈ നാട്ടിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. ദേശീയോദ്യാനം കൂടാതെ കടുവ സംരക്ഷണ കേന്ദ്രവും ഒരു പുരാതന […]
ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന […]
നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാന്‍ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് ജമ്മു കാശ്മീര്‍ വരെ കണ്ടറിയുവാനായി വിദേശികളടക്കം ഇവിടെ എത്തും. കടല്‍ കടന്ന് ഈ നാടിനെ കാണാനെത്തുന്നവര്‍ ഏറ്റവും അധികം ആഘോഷിക്കുന്ന ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം… ഡെല്‍ഹി ഇന്ത്യയുടെ ചരിത്രവും ഭാവിയും തീരുമാനിക്കുന്ന, സ്മരണകളുറങ്ങുന്ന ഇടമെന്ന നിലയില്‍ മിക്കവരും കാല്‍കുത്തുന്ന ഇടമാണ് ഡെല്‍ഹി. അപൂര്‍വ്വങ്ങളായ കാഴ്ചകളും അനുഭവങ്ങളും ഒക്കെയായി […]
നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്‍ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവര്‍മ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂര്‍ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്. കിളിമാനൂര്‍ കൊട്ടാരം നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കിളിമാനൂര്‍ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവര്‍മ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ […]
വെള്ളക്കടുവകള്‍…പതിനായ്യായിരത്തിലൊന്നില്‍ മാത്രം കടുവകള്‍ക്ക് സംഭവിക്കുന്ന ജീന്‍ വ്യതിയാനത്തിലടെ പിറവിയെടുക്കുന്ന അപൂര്‍വ്വ ജീവി…. ബംഗാള്‍ കടുവകള്‍ തമ്മില് ഇണചേരുമ്പോള് മാത്രം അതും അത്യപൂര്‍വ്വമാിയ ജന്മമെടുക്കുന്ന വെള്ളക്കടുവകള്‍ കണ്ണുകള്‍ക്ക് ഒരു വിരുന്നാണ് എന്നതില്‍ സംശയമില്ല. അഴകളവുകളും ആഢ്യത്വം നിറഞ്ഞ നടപ്പും തലയെടുപ്പും ഒന്നു നോക്കിയിരിക്കുവാന്‍ തന്നെ തോന്നിപ്പിക്കും. മൃഗശാലകളില്‍ ഇതിനെ കാണാന്‍ കഴിയുമെങ്കിലും കടുവയെ കടുവയുടെ മടയില്‍ പോയി നേരിട്ട് കാണാന്‍ പറ്റിയ അഞ്ചിടങ്ങളാണുള്ളത്. പ്രകൃതി ദത്തമായി വെള്ളക്കടുവകളെ കാണുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം… മുകുന്ദ്പൂര്‍. മധ്യപ്രദേശ് ഇന്ത്യയില്‍ ആദ്യമായി […]















