Category Archives: Asia

ATF TRAVEX 2026 Boosts ASEAN Tourism Cooperation in Cebu

ATF TRAVEX 2026

The ASEAN Tourism Forum (ATF) TRAVEX 2026 concluded successfully in Cebu, Philippines, reinforcing Southeast Asia’s position as one of the world’s most vibrant tourism regions. The prestigious travel trade event brought together tourism leaders, buyers, media representatives, and exhibitors from across the globe, creating an energetic platform for networking, partnerships, and new business opportunities. Held […]

ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത്

ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട് ഏഷ്യയില്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഗാര്‍ഡന്‍സ് ബൈ ദ ബേ -സിങ്കപ്പൂര്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് സിങ്കപ്പൂര്‍. ചൈനീസ്, ഇന്ത്യന്‍, മലായ്, പാശ്ചാത്യന്‍ സംസ്‌കാരങ്ങളുടെ സംഗമ ഭൂമി. 250 ഏക്കറില്‍ വിശാലമായി നിര്‍മ്മിച്ചിട്ടുള്ള ഗാര്‍ഡന്‍സ് ബൈ ദ ബേ ഒരത്ഭുതമാണ്. പൂന്തോട്ടങ്ങളുടെ നഗരത്തെ പൂന്തോട്ടങ്ങള്‍ക്കുള്ളിലെ നഗരമാക്കി മാറ്റുക എന്ന […]

വിസ്മയങ്ങള്‍ ഒളിപ്പിച്ച മനുഷ്യനിര്‍മ്മിത ദ്വീപ്; സെന്റോസ

കാഴ്ചയുടെ വിസ്മയങ്ങള്‍ ചെപ്പിലൊളിപ്പിച്ച മനുഷ്യ നിര്‍മിത ദ്വീപാണ് സെന്റോസ. സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് റോഡ് മാര്‍ഗമോ, കേബിള്‍ കാര്‍ വഴിയോ, ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിച്ചോ, മാസ് റാപിഡ് ട്രാന്‍സിറ്റ് (MRT) വഴിയോ സെന്റോസ ഐലന്‍ഡിലേക്ക് പോകാം. മെട്രോ ട്രെയിന്‍ സര്‍വീസിനെയാണ് അവിടെ എംആര്‍ടി എന്നു വളിക്കുന്നത്. ദ്വീപ് മുഴുവനും മോണോ റെയില്‍ സംവിധാനത്തില്‍ ചുറ്റാം എന്നതിനാല്‍ ടാക്‌സി എടുക്കേണ്ടി വരില്ല. ദ്വീപിനകത്ത് മോണോ റെയില്‍/ ഷട്ടില്‍ ബസ് യാത്ര സൗജന്യമാണ്. സിംഗപ്പൂരിന്റെ ദേശീയ ചിഹ്നമായ മെര്‍ലിയോണ്‍ […]

അടുത്ത യാത്ര ചൈനയിലേക്കോ? അറിയാം വിസ നടപടികളെക്കുറിച്ച്

ചൈനയുടെ ചരിത്ര സ്മാരകങ്ങളായ ചൈന വന്‍മതില്‍, ടിയനന്‍മെന്‍ സ്‌ക്വയര്‍, എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല. അതിനാല്‍ ചൈന യാത്ര ലക്ഷ്യമിടുമ്പോള്‍ തലസ്ഥാന നഗരിയായ ബെയ്ജിങ്ങിന് തന്നെയാണ് പ്രധാനം. മധ്യ ബെയ്ജിങ്ങിലെ ഫോര്‍ബിഡന്‍ സിറ്റി ടിയനന്‍മെന്‍ സ്‌ക്വയര്‍, ജിങ്ഷാന്‍ പാര്‍ക്ക്, ടെംബിള്‍ ഓഫ് ഹെവന്‍, സമ്മര്‍ പാലസ്, നാന്‍ലോഗ് സിയാങ്, എന്നിവ കാണാം. ഇംപീരിയല്‍ കാലം മുതല്‍ക്കുള്ള ഇവിടുത്തെ പ്രത്യേക ഭക്ഷണമാണ് പെക്കിങ് ഡക്ക്. ബെയ്ജിങ്ങിലെത്തിയാല്‍ ഇത് കഴിക്കാന്‍ മറക്കരുത്. അഞ്ച് രാത്രിയും ആറ് പകലും […]

കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം

അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ […]

വേദംഗി; ഏറ്റവും വേഗത്തില്‍ സൈക്കിളില്‍ ലോകം ചുറ്റിയ ഏഷ്യക്കാരി

ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിയ ഏഷ്യന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പൂനെ സ്വദേശിയായ ഇരുപതുകാരി. 159 ദിവസത്തെ സൈക്കിള്‍ യാത്രയില്‍ 14 രാജ്യങ്ങള്‍ പിന്നിട്ടു. ഞായറാഴ്ച രാവിലെ വേദംഗി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ 29,000 കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. ജൂലായില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. യാത്ര പൂര്‍ത്തിയാക്കാന്‍ വീണ്ടും ഓസ്ട്രേലിയയിലേയ്ക്ക് പോകാനിരിക്കുകയാണ്. യുകെയിലെ ബോണ്‍മൗത്ത് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് വേദാംഗി കുല്‍ക്കര്‍ണി. ഒരു ദിവസം 300 കിലോമീറ്റര്‍ എന്ന നിലയില്‍ യാത്ര ചെയ്തതായി വേദാംഗി പിടിഐയോട് പറഞ്ഞു. […]

മരണപ്പെട്ടവര്‍ക്കായൊരു ആഡംബര ഹോട്ടല്‍

മരണം നമ്മളെ കൊണ്ടുപോകുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കാന്‍ ഒരു നീളന്‍ ലിസ്റ്റുമായി  നടക്കുന്നവരാണ് മിക്കവരും. അതിലൊരു ആഗ്രഹമാവും ആഡംബര ഹോട്ടലിലെ സുഖജീവിതം. എന്നാല്‍ ആ  ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച് പോകുന്നവര്‍ക്ക്  പൂര്‍ത്തകരണത്തിന് ജപ്പാനിലൊരു ഏര്‍പ്പാടുണ്ട്. മരണാനന്തരം മൃതദേഹങ്ങളെ ആഡംബര സൗകര്യങ്ങളോടെ സുഖപ്രദമായ അന്ത്യവിശ്രമത്തിന് ഹോട്ടലിലേയ്ക്ക് അയയ്ക്കാം. ജപ്പാനിലുള്ള ഒസാകയിലാണ് ആഡംബര ഹോട്ടല്‍. ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ ‘ഇതായി ഹോട്ടേരു’ എന്നാണ് ഇതിന്റെ പേര്. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചുവയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ […]

കരങ്ങള്‍ കാക്കും പാലം

വിയറ്റ്‌നാം നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാന്‍ ഒരിടത്തെത്തിയാല്‍ മതി. വിനോദസഞ്ചാര മേഖലയിലെ  ഏറ്റവും പുതിയ കൗതുകത്തിന്റെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഗോള്‍ഡന്‍ ബ്രിഡ്ജ്, മരക്കൂട്ടത്തിനടിയിലൂടെ കടന്നുവരുന്ന രണ്ട് ഭീമാകാരമായ കൈകള്‍ ആ കൈകളിലൊരു പാലം. പാലത്തില്‍ നിന്നാല്‍ ഇരുവശവും സുന്ദരമായ കാഴ്ചകള്‍. വിയറ്റ്നാമിലെ ഡനാംഗില്‍ ബാ നാ കുന്നുകളിലായി നിര്‍മിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. കടല്‍ നിരപ്പില്‍ നിന്നും 4,600 അടി ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. എട്ട് ഭാഗങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന് […]

കടുത്ത വേനലിലും ഉരുകാത്ത മഞ്ഞ് ഗുഹയുടെ കഥ

ഒരിടത്തൊരിടത്തൊരു മഞ്ഞ് ഗുഹയുണ്ട് എത്ര വേനലായാലും ഉരുകാത്ത ഗുഹ. കേള്‍ക്കുമ്പോള്‍ തോന്നും ഗുഹ അന്റാര്‍ട്ടിക്കയിലോ മറ്റോ ആണെന്ന്. എന്നാല്‍ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളില്‍ ഒന്നാണ് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകള്‍. 85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്. മഞ്ഞു മൂടിയ ഈ ഗുഹകള്‍ കാണാന്‍ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് വരുന്നത്. ഗുഹയ്ക്കകത്ത് ഗോവണി സ്ഥാപിച്ചാണ് ആളുകള്‍ക്ക് കയറാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. […]

യാത്രക്കാരെ റേറ്റ് ചെയ്ത് ചൈന: പുതിയ സഞ്ചാരനിയന്ത്രണ നയങ്ങള്‍ നിലവില്‍ വന്നു

റെയില്‍വേ-വ്യോമയാന ടിക്കറ്റുകളുടെ വില്‍പനയില്‍ പുറപ്പെടുവിച്ച നിരോധനാജ്ഞയെ സംബന്ധിച്ച് ചൈനീസ് വികസന മന്ത്രാലയം നടപ്പിലാക്കിയ ഉത്തരവ് പ്രകാരം സാമൂഹ്യ അംഗീകാര  അനുസരിച്ച് റേറ്റ് ചെയ്യപ്പെട്ട പൗരന്‍മാര്‍ പ്രതിസന്ധിയിലാകുന്നു. മെയ് മാസത്തോടെ നയം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘സാമൂഹ്യ അംഗീകാര സംവിധാനം’ പ്രകാരം ചൈനീസ് ഗവര്‍ണമെന്റ് തങ്ങളുടെ പൗരന്മാരെ തരംതിരിക്കുന്നത് പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ്. വ്യക്തികളുടെ ക്രിമിനല്‍ സ്വാഭാവം, സാമ്പത്തിക ക്രമക്കേടുകള്‍, അവര്‍ കമ്പോളങ്ങളില്‍ നിന്നും എന്ത് വാങ്ങുന്നു, പൊതുസമൂഹത്തില്‍ എന്ത് പറയുന്നു, ചെയ്യുന്നു തുടങ്ങിയ സൂചകങ്ങള്‍ അതിലുള്‍പ്പെടുന്നു. […]

ഇനി കൊക്കോ കോളയില്‍ നിന്നും ലഹരി പാനീയവും

ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിറക്കുന്നു. തുടക്കമെന്ന നിലയില്‍ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്. ജപ്പാനില്‍ നിലവിലുള്ള ‘ചു ഹി’ എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പ്പന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്‍റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു. ജപ്പാന്‍റെ പരമ്പരാഗത പാനീയമായ ചു ഹിയില്‍ ഷോചു എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഷോചുവിനോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ രുചിക്കൂട്ടുകള്‍ തുടങ്ങിയവയും ഉപയോഗിക്കും. […]

2018 ഫിഫ ലോകകപ്പ്‌ അകില്ലസ് പ്രവചിക്കും

2018 ഫിഫ ലോകകപ്പ്‌ മത്സരങ്ങളുടെ വിജയിയെ പ്രവചിക്കുന്നത് പൂച്ചയായിരിക്കും. പേര് അകില്ലസ്. ലോകകപ്പ് ആരാധകര്‍ ഒരുപോലെ ഉറ്റുനോക്കുന്നതാണ് മത്സരങ്ങളില്‍ ആരു വിജയിക്കും, പരാജയപ്പെടും എന്നുള്ളത്. ഇത് പ്രവചിക്കാന്‍ ഓരോ വര്‍ഷങ്ങളിലും കൗതുകമായി ഓരോ ജീവികള്‍ ഉണ്ടാകും. ഇങ്ങനെ ജീവികള്‍ പ്രവചിക്കുന്നതില്‍ വിശ്വസിക്കുന്നവരുമുണ്ട്. ഈ ഫലം കേട്ട് ആളുകള്‍ തമ്മില്‍ ബെറ്റ് വരെ വെയ്ക്കും. ഇത്തവണ മത്സരങ്ങള്‍ പ്രവചിക്കുക അകില്ലസ് ആയിരിക്കും. മോസ്കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റെജ് മ്യൂസിയത്തിലെ അന്തേവാസിയാണ് അകില്ലസ്. 2018 ലോകകപ്പ്‌ മത്സരങ്ങളുടെ ഫലം ദേശീയ പതാകകള്‍ക്കു […]

ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ലോകം ചുറ്റാം

ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ […]

വര്‍ണങ്ങള്‍ സമ്മാനിക്കുന്ന നൂഗ് നൂച്ച് വില്ലേജ്

തായ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലൊരു പൂന്തോട്ടമുണ്ട്. കണ്ടാലും കണ്ടാലും കാഴ്ചകള്‍ തീരാത്ത വര്‍ണങ്ങള്‍ നിറഞ്ഞ ഉദ്യാനം. നൂഗ് നൂച്ച് വില്ലേജ് എന്നറിയപ്പെടുന്ന പൂന്തോട്ടമാണ് കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. 600 ഏക്കറിലാണ് ഈ വില്ലെജ് വ്യാപിച്ചു കിടക്കുന്നത്. കുന്‍പിസിറ്റ്, കുന്‍ നൂഗ്നൂച്ച് തന്‍സാജ എന്നിവര്‍ ചേര്‍ന്ന് 1954ലാണ് ബാങ്കോക്ക് പട്ടായയിലുള്ള ഈ സ്ഥലം വാങ്ങിയത്. പ്രകൃതി സ്നേഹിയായ കുന്‍ നൂഗ്നൂച്ച് തരിശായി കിടന്ന ഈ സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ […]

വലവിരിച്ചു ശ്രീലങ്ക:ലക്‌ഷ്യം ഇന്ത്യന്‍ സഞ്ചാരികള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി വലവിരിച്ചു ശ്രീലങ്ക. ഈ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.പോയ വര്‍ഷം 3,84,628ഇന്ത്യാക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്‌.50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നെന്നു അടുത്തിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി ടൂറിസം പ്രൊമോഷന്‍ ബ്യൂറോ അറിയിച്ചു.37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്.21%ത്തിനടുത്തേ വനം -വന്യജീവി   കാഴ്ചകള്‍ കാണാന്‍ […]