Tag Archives: കോവളം ബീച്ച്

പട്ടങ്ങള്‍ പാറി പറന്ന് കോവളം തീരം

കൂറ്റന്‍ മീനുകളും വ്യാളിയും ,ബലൂണ്‍ മീനുമുള്‍പ്പെടെ മാനത്ത് പട്ടങ്ങളായി പറന്നു കളിച്ചത് സഞ്ചാരികള്‍ക്ക് കൗതുകമായി. സൂര്യശോഭ വിടര്‍ത്തുന്ന കൂറ്റന്‍ വൃത്താകാര പട്ടം പറത്താനുള്ള ശ്രമത്തിനിടെ പലരും വായുവില്‍ പറക്കാന്‍ ആഞ്ഞു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (എച്ച് ടു ഒ) എന്ന സംഘടനാ നേതൃത്വത്തിലാണ് വിദേശികളുള്‍പ്പെടെയുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന 20 പേര്‍ വീല്‍ച്ചെയറിലെത്തി കൈറ്റ് ഫെസ്റ്റിവലില്‍ പങ്ക് ചേര്‍ന്നത്‌. ചെറു പട്ടങ്ങള്‍ മുതല്‍ ഭീമന്‍ രൂപങ്ങള്‍വരെ ‘ആകാശം കീഴടക്കിയ’ പട്ടം പറത്തല്‍ ഉത്സവത്തിന്റെ സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ് […]

ഒറ്റ ദിവസത്തില്‍ തിരുവനന്തപുരത്ത് കാണാന്‍ പറ്റുന്ന ബീച്ചുകള്‍

പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം. കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും […]

തിരുവനന്തപുരം ജില്ലയില്‍ 72 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി

  തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്രമായ ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് 9 കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുഖേന രണ്ട് വര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കാനാണ് ഉത്തരവായത്. പത്മശ്രീ ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. വേളിയില്‍ ടൂറിസം വികസനത്തിനായി […]

ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി

ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി […]