Tag Archives: ഗോവ

ഗോവന്‍ കാഴ്ചകള്‍; ഭഗവാന്‍ മഹാവീര്‍ ദേശീയോദ്യാനം

ഗോവന്‍ കാഴ്ചകളില്‍ ഒരിക്കലെങ്കിലും ആര്‍മ്മാദിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. രാവ് പകലാക്കുന്ന ബീച്ചുകളും നാവില്‍ കപ്പലോടിക്കുന്ന രുചികളും പൗരാണികമായ ദേവാലയങ്ങളും ഇവിടെ കണ്ടും അറിഞ്ഞും തീര്‍ക്കാം. എന്നാല്‍ അതിനുമപ്പുറം മറ്റൊരു ഗോവയുണ്ട്. കാടും മലകളും നിറഞ്ഞ് പഴമയുടെ കഥയുമായി നില്‍ക്കുന്ന ഗോവ. പുതിയ ഗോവയെ കാണാനിറങ്ങുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ധാരാളം ഇടങ്ങള്‍ ഇവിടുണ്ട്. അത്തരത്തില്‍ ഗോവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുന്ന ഒരിടമുണ്ട്. ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. ഗോവയുടെ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും കാണാന്‍ സഹായിക്കുന്ന ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിന്റെ […]

യാത്രികരെ അമ്പരിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

പല സഞ്ചാരികള്‍ക്കും യാത്രയുടെ തിരക്കിനിടയില്‍ വിമാനത്താവളങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാറില്ല. മനോഹര കാഴ്ചകള്‍ തേടി പാഞ്ഞു പോകുന്നതിനിടയില്‍ ചുറ്റുമുള്ള പല മനോഹര കാഴ്ചകളും നഷ്ടപ്പെടുത്താനാണ് മിക്ക സഞ്ചാര പ്രേമികളുടെയും വിധി. അതുകൊണ്ട് താഴെപ്പറയുന്ന വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വെറുതെയൊന്നു കണ്ണു തുറന്ന് ചുറ്റും നോക്കൂ. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്, കാംഗ്ര ഹിമാലയന്‍ താഴ്വരകളിലെ സുന്ദരമായ താഴ്വരകളില്‍ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധര്‍ മേഖലയ്ക്കും ശിവാലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര […]

കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണുവാന്‍

കടലിനടിയിലെ അത്ഭുതങ്ങളെ കണ്‍നിറയെ കാണുവാന്‍ വഴികള്‍ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതല്‍ സ്‌കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തല്‍ അറിയില്ലെങ്കില്‍ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്‌നോര്‍കലിങ്. ഇതാ ഇന്ത്യയില്‍ സ്‌നോര്‍കലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം… ആന്‍ഡമാന്‍ ദ്വീപുകള്‍ സ്‌നോര്‍കലിങ്ങിനായി ആളുകള്‍ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. കടല്‍ക്കാഴ്ചകള്‍ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികള്‍ […]

ഗോവയുടെ മറ്റൊരു മുഖം; ബിഗ് ഫൂട്ട് മ്യൂസിയം

ഗോവയിലെ ബീച്ചുകളും ആഘോഷം നിറഞ്ഞ രാവുകളുമൊക്കെ ആസ്വദിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അതുകൊണ്ടുതന്നെയാണ് യാത്രാപ്രിയരെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്വപ്നഭൂമിയായി ഗോവ മാറുന്നത്. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കാടും മലകളുമൊക്കെ നിറഞ്ഞ, പഴമയുടെ പ്രൗഢി വാനോളമുയര്‍ത്തി നില്‍ക്കുന്ന ദേവാലയ കാഴ്ചകള്‍ കൊണ്ട് ആരെയും വശീകരിക്കുന്ന വേറൊരു ഗോവന്‍ മുഖവുമുണ്ട്. ഗോവയുടെ കാഴ്ചകളെല്ലാം ആസ്വദിക്കാനിറങ്ങി തിരിക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമുണ്ട്. ആ നാടിന്റെ പഴമയും ഗ്രാമീണ ജീവിതവുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്ന ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയെ കുറിച്ച് കൂടുതലറിയാന്‍, പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഗോവയുടെ […]

യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച്  30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ […]

ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം ഓടിത്തുടങ്ങും

യാത്രകള്‍ പോകുവാനും കാഴ്ചകള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെലവ് കുറച്ച് സുഗമമായി എങ്ങനെ പോയിവരാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇതാ അധികപണം ചെലവാക്കാതെ കുടുംബവുമൊത്ത് യാത്ര പോകാന്‍ സുവര്‍ണാവസരം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം 31ന് ഓടിതുടങ്ങും. ജോധ്പൂര്‍, ജയ്സാല്‍മിര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന […]

ഗോവയിലെ പാര്‍ട്ടിയിടങ്ങള്‍

പാര്‍ട്ടി എന്ന വാക്കിനോട് ചേര്‍ത്തു വയ്ക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഗോവയുടെ കഥ വേറെ തന്നെയാണ്. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇടം…പബ്ബും ബീച്ചും ആഘോഷങ്ങളും ഒക്കെയായി നേരം വെളുപ്പിക്കുന്ന നാട്. പ്രകൃതിഭംഗി കൊണ്ടും കടലിന്റ സാമീപ്യം കൊണ്ടുമെല്ലാം ലോകത്തിലുള്ള സഞ്ചാരികളെയെല്ലാം ആകര്‍ഷിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും വന്ന് അടിച്ചു പൊളിക്കണമെന്നു കരുതാത്തവര്‍ കാണില്ല. ഇവിടെ നടക്കുന്ന കിടുക്കന്‍ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഇടത്തു പോയി ഗോവന്‍ പാര്‍ട്ടി കൂടിയാല്‍ രസമില്ല. ഗോവയെക്കുറിച്ച് […]

ബീച്ചുകളില്‍ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവന്‍ സര്‍ക്കാര്‍

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്. ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് […]

കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം

അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ […]

എന്താണ് ഗോവ; ബിഗ് ഫൂട്ടിലെത്തിയാല്‍ എല്ലാം അറിയാം

വര്‍ഷങ്ങള്‍ക്ക് പിന്നിലെ ഗോവന്‍ സംസ്‌ക്കാരവും ഗ്രാമീണ ജീവിത ശൈലിയുമെല്ലാം വളരെ ഭംഗിയായി പുനരാവിഷ്‌ക്കരിക്കപ്പെട്ടത് ബിഗ് ഫൂട്ട് മ്യൂസിയത്തിലെ ജീവസ്സുറ്റ ശില്‍പങ്ങളിലൂടെയാണ്. ഗോവന്‍ പഴമക്കാരുടെ തൊഴിലും അതുമായി ബന്ധപ്പെടുത്തി അവര്‍ തന്നെ കെട്ടിപ്പടുത്ത സംസ്‌കാരവും ഈ തുറന്ന മ്യൂസിയത്തില്‍ വളരെ കൃത്യതയോട് കൂടി ക്രമീകരിച്ചിരിക്കുന്നു. ഗോവ കാണാനെത്തുന്ന ഏതൊരു സഞ്ചാരിയും കണ്ടിരിക്കേണ്ടതാണ് ഈ സ്ഥലം. ഗോവന്‍ തലസ്ഥാനം പനാജിയില്‍ നിന്നും ഒരു ടാക്‌സി വിളിച്ച് മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും ഇവിടെയെത്താന്‍. വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും കാലത്ത് […]

കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ; 399 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ […]

മുംബൈയില്‍ നിന്ന് ഗോവയിലേക്കൊരു കപ്പല്‍ യാത്ര

പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ആഡംബരം നിറഞ്ഞ കപ്പലുകളെക്കുറിച്ചു കേട്ടറിവും ചിത്രങ്ങളില്‍ കണ്ടുള്ള പരിചയവും മാത്രമുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ മനോഹരമായ, അത്യാഡംബരം നിറഞ്ഞ ഒരു കപ്പല്‍. മുംബൈയില്‍ നിന്നും അതിന്റെ യാത്ര നീളുന്നതു ആഘോഷങ്ങളുടെ പറുദീസയായ ഗോവയിലേക്ക്. ഒക്ടോബര് 12 നു നീറ്റിലിറങ്ങിയ, സര്‍വ സൗകര്യങ്ങളും നിറഞ്ഞ ആ കപ്പലിന്റെ പേരു ആന്‍ഗ്രിയ എന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര യാത്രാക്കപ്പല്‍ എന്ന ഖ്യാതിയും പേറിയാണ് ആന്‍ഗ്രിയയുടെ യാത്ര. മറാത്താ നേവിയിലെ ആദ്യത്തെ അഡ്മിറലായിരുന്ന കണ്‍ഹോഞ്ചി ആന്‍ഗ്രേ എന്ന […]

ചുഴലിക്കാറ്റ്; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ആന്ധ്രയിലും ഒഡീഷയിലും നാശം വിതച്ച തിത്‌ലി കൊടുങ്കാറ്റിൽ ഗോവയിൽ ജാഗ്രത നിർദേശം നൽകി. ഗോവൻ തീരത്ത് വിനോദ സഞ്ചാരത്തിന് എത്തിയവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ന്യൂനമർദവും ചുഴലിക്കാറ്റും കാരണം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണ് ടൂറിസം വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കടലിൽ ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഞായറാഴ്ച വരെയാണ് ജാഗ്രത നിർദേശം നല്കിയിരിക്കുന്നത്. തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലാണ് കൂടുതൽ […]

അവിവാഹിതര്‍  തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ

യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പാരീസ് ചരിത്രം ഉറങ്ങുന്ന ഈഫില്‍ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകര്‍ഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ നഗരം ഗോവ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും […]

ഇന്ത്യയിലെ മനോഹരമായ സൈക്കിള്‍ റൂട്ടുകള്‍

സൈക്കിള്‍ യാത്ര നമുക്കൊപ്പോളും ബാല്യത്തിന്റെ ഓര്‍മ്മയാണ് കൊണ്ട് തരുന്നത്. നമ്മള്‍ യാത്ര പോകുന്ന മിക്കയിടങ്ങളും നടന്നു കാണുക വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി […]