ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിക്കിടക്കുന്ന നഗരമാണ് ചെന്നൈ. പഴയകാല സ്മരണകള്‍ ഇന്നും എല്ലാ കോണുകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ നാടിനെ കണ്ടു തീര്‍ക്കുക എന്നതിനേക്കാള്‍ അറിഞ്ഞു തീര്‍ക്കുക, അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക എന്ന വാക്കായിരിക്കും കൂടുതല്‍ യോജിക്കുക. പണിതു തീര്‍ത്ത സ്മാരകങ്ങളും കെട്ടിടങ്ങളും തേടി നടക്കുന്നതിലും എളുപ്പത്തില്‍ ചെന്നൈയെ അറിയുവാന്‍ ഒരു വഴിയേ ഉള്ളു. അത് മ്യൂസിയങ്ങളാണ്. കഴിഞ്ഞ കാലത്തെ ഇന്നും ജീവിപ്പിക്കുന്ന കുറച്ചധികം മ്യൂസിയങ്ങള്‍. ചെന്നൈയിലെ പ്രധാനപ്പെട്ട കുറച്ച് മ്യൂസിയങ്ങള്‍ പരിചയപ്പെടാം… ഫോര്‍ട്ട് മ്യൂസിയം ആര്‍ക്കിയോളജികക്ല്‍ സര്‍വ്വേ ഓഫ് […]
Category Archives: Places to See
പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യം കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് അരുണാചല്‍പ്രദേശ്. അരുണാചലില്‍ കിഴക്കന്‍ ഹിമാലയത്തിലെ ചാങ്‌ലാങ് ജില്ലയിലെ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നംഡഫ. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് ഇവിടം. ഇന്ത്യയിലെ തന്നെ പേരുകേട്ട ദേശീയോദ്യാനങ്ങളിലെന്നാണ് നംഡഫ. രാജ്യത്തെ പതിനഞ്ചാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണ് നംഡഫ. നിബിഡമായ മഴക്കാടുകള്‍ ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്നതാണ്. ഹൂലോക്ക് ഗിബ്ബണ്‍, ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റ്, ഹിമാലയന്‍ കറുത്ത കരടി, പട്കായി ഭാഗത്ത് കാണുന്ന കാട്ടാട്, ആന, പോത്ത്, മസ്‌ക് ഡീര്‍, […]
പാര്‍ട്ടി എന്ന വാക്കിനോട് ചേര്‍ത്തു വയ്ക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഗോവയുടെ കഥ വേറെ തന്നെയാണ്. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇടം…പബ്ബും ബീച്ചും ആഘോഷങ്ങളും ഒക്കെയായി നേരം വെളുപ്പിക്കുന്ന നാട്. പ്രകൃതിഭംഗി കൊണ്ടും കടലിന്റ സാമീപ്യം കൊണ്ടുമെല്ലാം ലോകത്തിലുള്ള സഞ്ചാരികളെയെല്ലാം ആകര്‍ഷിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും വന്ന് അടിച്ചു പൊളിക്കണമെന്നു കരുതാത്തവര്‍ കാണില്ല. ഇവിടെ നടക്കുന്ന കിടുക്കന്‍ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഇടത്തു പോയി ഗോവന്‍ പാര്‍ട്ടി കൂടിയാല്‍ രസമില്ല. ഗോവയെക്കുറിച്ച് […]
ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പല രാജ്യങ്ങളിലായുള്ള 7 ലോക അത്ഭുതങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിയാലോ ? സംശയിക്കണ്ട. ലോകത്തിലെ 7 അത്ഭുതങ്ങളും ഒന്നിച്ചൊരിടത്ത് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ സംഘം. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ഉദ്യാന വകുപ്പും ചേര്‍ന്ന നല്‍കിയ 2 ഹെക്ടര്‍ സ്ഥത്താണ് സ്‌ക്രാപ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ലോക അത്ഭുതങ്ങള്‍ കാഴ്ചക്കാര്‍ക്കായിഒരുക്കുന്നത്. 7 പേരടങ്ങിയ സംഘമാണ് അത്ഭുതങ്ങള്‍ പുനസൃഷ്ടിക്കുന്നത്. വാഹനാവശിഷ്ടങ്ങള്‍, പൈപ്പുകള്‍, ഡ്രംസ്, ടൈപ് റൈറ്റര്‍ ഭാഗങ്ങള്‍, ഇരുമ്പ് കഷ്ണങ്ങള്‍ തുടങ്ങിയ സ്‌ക്രാപ് […]
ബേക്കല്‍ കോട്ടയില്‍ കേരള വിനോദസഞ്ചാര വകുപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍ തുടങ്ങിയേക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അന്തിമ നടപടികളിലാണ് അധികൃതര്‍. ശബ്ദവും വെളിച്ചവും നിയന്ത്രണ മുറി, കേബിള്‍ സ്ഥാപിക്കല്‍ ജോലി , പ്രദര്‍ശനത്തിനു ആവശ്യമായ വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാകാനുണ്ട്. ട്രാന്‍സ്‌ഫോമറിന് 6,60,000 രൂപ അനുവദിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. 400 വര്‍ഷം മുന്‍പുള്ള വടക്കേ മലബാറിന്റെ ചരിത്രം, തെക്കന്‍ കര്‍ണാടക ചരിത്രം, കുടക് ചരിത്രം,ഉത്തരകേരളത്തിലെ തീരദേശ ചരിത്രം,കോട്ടയുടെ നിര്‍മാണത്തിലേക്കു നയിച്ച […]
പ്രമുഖ ട്രാവല്‍ വെബ്ൈസറ്റായ ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ അംഗീകൃത പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടൂറിസത്തിന് ഇതൊരു മുതല്‍ക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കംബോഡിയയിലെ അങ്കോര്‍വാറ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. ൈചനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തുണ്ട്. താജ് മഹല്‍ സന്ദര്‍ശിക്കുവാനെത്തുന്നവരുടെ എണ്ണത്തില്‍ അടിക്കടി വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിദിന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ നീക്കം തുടങ്ങി. പ്രതിദിനം കുട്ടികള്‍ ഉള്‍പ്പെടെ 40,000 സന്ദര്‍ശകര്‍ എന്ന രീതിയില്‍ നിയന്ത്രിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. […]
ആര്യങ്കാവ് പാലരുവി ഇക്കോടൂറിസം വികസനപദ്ധതിയുടെ ഭാഗമായി ബോഡിലോണിന്റെ പേരില്‍ കവാടം നിര്‍മിക്കുന്നു. ദേശീയപാതയോടുചേര്‍ന്ന് ബോഡിലോണ്‍ സ്ഥാപിച്ച തേക്കിന്‍തോട്ടത്തിലെ പ്രവേശനപാതയിലാണ് പ്രത്യേക കവാടം നിര്‍മിക്കുന്നത്. തേക്കിന്‍തടികളുടെ മാതൃകയില്‍ സിമന്റുകൊണ്ടാണ് കവാടത്തിന്റെ തൂണുകള്‍ നിര്‍മിച്ചിട്ടുള്ളത്. കവാടത്തിനുപുറമേ ബോഡിലോണിന്റെ പേരിലുള്ള മണ്ഡപത്തിലേക്ക് കല്ലുകൊണ്ടുള്ള നടപ്പാതയും തയ്യാറാക്കിവരുന്നു. ദേശീയപാതവഴി എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മാണം. ബോഡിലോണ്‍ തേക്കിന്‍തോട്ടത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിധീകരിച്ചിരുന്നു. 1891-ല്‍ ലോകത്ത് ആദ്യമായി ആര്യങ്കാവ് പാലരുവിയിലാണ് തേക്കിന്‍ കമ്പുകള്‍ നട്ടുകിളിര്‍പ്പിച്ച തേക്കിന്‍തോട്ടമുള്ളത്. പാലരുവി കവാടത്തിനുസമീപം 134 […]
കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകള്‍, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, തുടങ്ങി വിസ്മയമുണര്‍ത്തുന്ന ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ കാണാന്‍ സുവര്‍ണാവസരം. 72-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കടലറിവുകള്‍ അറിയാന്‍ ഫെബ്രുവരി 5 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നിടും. സമുദ്രജൈവവൈവിധ്യങ്ങളുടെ അപൂര്‍വ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വര്‍ണമത്സ്യങ്ങളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന മറൈന്‍ അക്വേറിയം എന്നിവയ്ക്ക് പുറമെ, ഈ മേഖലയില്‍ വര്‍ഷങ്ങളായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങള്‍ക്കായി […]
വയനാട് എന്നും സഞ്ചാരികള്‍ക്കൊരു വിസ്മയമാണ്. വയനാട്ടില്‍ അധികം ആരും കേട്ടിട്ടില്ലാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കര്‍ലാട്. പൂക്കോട് തടാകത്തിന്റെ അത്ര വലുപ്പമില്ലെങ്കിലും ഏഴു ഏക്കറില്‍ നില കൊള്ളുന്ന തടാകം സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് കര്‍ലാട്. 2016 മാര്‍ച്ചില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ ജല തടാകമാണ്. ആഴ്ചയില്‍ എല്ലാ ദിവസവും […]
വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്‍ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം […]
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്‍ഡില്‍ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് […]
ശെന്തരുണിയുടെ ഭംഗി ആസ്വദിക്കാന്‍ തെന്‍മലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുളയില്‍ ഒരുക്കിയെടുത്ത ചങ്ങാടത്തില്‍ ചുറ്റി അടിക്കാന്‍ പുത്തന്‍ പദ്ധതികളുമായി വനംവകുപ്പിന്റെ ശെന്തരുണി ഇക്കോടൂറിസം തയ്യാറാവുന്നു. പശ്ചിമഘട്ടത്തിന്റെ മലനിരകള്‍ ,മാനം മുട്ടെ നില്‍ക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരുപകലും രാത്രിയും തങ്ങാനുള്ള സൗകര്യം ഉള്‍പ്പെടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്. മുളംചങ്ങാടത്തിന് പുറമെ കുട്ടവഞ്ചിയും, പുത്തന്‍,ജീപ്പ് സവാരിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം. പതിനഞ്ചുപേര്‍ക്കോളം ഇരിക്കാന്‍കഴിയുന്ന മുളംചങ്ങാടം സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ചുകഴിഞ്ഞു. ചങ്ങാട യാത്രയില്‍ തെന്മല പരപ്പാര്‍ […]
2019 ല്‍ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവരോട് ഹവായിയിലെയും കേരളത്തിലെയും അതിമനോഹര തീരങ്ങളില്‍ ആഘോഷിക്കാമെന്ന് സി എന്‍ എന്‍ ട്രാവല്‍. പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയില്‍നിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്. കെട്ടുവള്ളങ്ങളില്‍ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായല്‍പരപ്പുകളെന്ന് സിഎന്‍എന്‍ നിരീക്ഷിക്കുന്നു. ജപ്പാനിലെ ഫൂകുവൊക, സ്‌കോട്ലന്‍ഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്‌സിക്കോയിലെ വഹാക, യുഎസിലെ ഗ്രാന്‍ഡ് കാന്യന്‍, ന്യൂയോര്‍ക്ക് സിറ്റി, സ്‌പേസ് […]
അറിയാത്ത കാരണങ്ങള്‍ കൊണ്ട് വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെട്ട ഇടങ്ങള്‍…. ഒരിക്കല്‍ സ്വര്‍ഗ്ഗതുല്യമായിരുന്നുവെങ്കിലും അതിന്റെ പകിട്ടൊക്കെ എന്നേ മാഞ്ഞു കഴിഞ്ഞു എന്നു പറയുമ്പോഴും ചിലതൊക്കെ ഇനിയും ബാക്കിയാണ്. അത്ര പെട്ടന്നു കണ്ടു തീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ടകളും അനുഭവങ്ങളും ഒക്കെയായി ഇന്നും സഞ്ചാരികളുടെ പാദസ്പര്‍ശനത്തിനായി കൊതിക്കുന്ന ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് പരിചയപ്പെടുത്തുന്നത്. കാലപ്പഴക്കം കാര്യമായി തന്നെ ബാധിച്ചുവെങ്കിലും അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഇന്നും ഒളിപ്പിക്കുന്ന, യാത്രകള്‍ രക്തത്തില്‍ അലിഞ്ഞവര്‍ തേടിച്ചെല്ലേണ്ട കുറച്ച് ഇടങ്ങള്‍ നോക്കാം… ധനുഷ്‌കോടി തമിഴ്‌നാട് പ്രേതനഗരം എന്ന് സഞ്ചാരികള്‍ക്കിടയില്‍ […]
ശില്‍പചാരുതയില്‍ വിസ്മയമായ പാലക്കാട്ടെ മലമ്പുഴ യക്ഷിക്ക് മോടികൂട്ടാന്‍ ശില്‍പി കാനായികുഞ്ഞിരാമനെത്തി. അന്‍പത്തിയൊന്നാം വയസിലും നിറംമങ്ങാത്ത യക്ഷിക്ക് നിറയൗവ്വനമേകുകയാണ് ശില്‍പിയുടെ ദൗത്യം. അരനൂറ്റാണ്ടിനിപ്പുറമുളള മിനുക്കുപണിയിലൂടെ വെങ്കലത്തില്‍ പൊതിഞ്ഞ് യക്ഷിക്ക് ദീര്‍ഘായുസ് നല്‍കാനാണ് കാനായിയുടെ ശ്രമം. ഉടയാടകളുരിഞ്ഞ് പാലക്കാടന്‍ കരിമ്പനയിറങ്ങിയ യക്ഷിയുടെ മനോഹാരിത അരനൂറ്റാണ്ടിനിപ്പുറവും ശില്‍പി കാനായി കുഞ്ഞിരാമന്റെ മനസിലാണുളളത്. 30 അടി ഉയരമുളള യക്ഷിയുടെ ആയുസ് കൂട്ടാന്‍ വെങ്കലത്തില്‍ പൊതിയുകയാണ് ദൗത്യം. കാലുകള്‍ നീട്ടി മാറിടം ഉയര്‍ത്തി പാതിമയക്കത്തില്‍ നീലാകാശത്തിലേക്ക് കണ്ണുംനട്ട് മുടിയിഴകളില്‍ വിരലോടിക്കാനൊരുങ്ങുന്ന യക്ഷിയെ അന്‍പത്തിയൊന്നു വര്‍ഷം […]














