Category Archives: Europe

ആഴക്കടലിനടിയില്‍ വിസ്മയങ്ങളൊളിപ്പിച്ചൊരു ഹോട്ടല്‍

കടനിടിയില്‍ പവിഴങ്ങള്‍ പതിച്ച കൊട്ടാരങ്ങളെക്കുറിച്ചും കല്പടവുകളെക്കുറിച്ചും രുചിയുള്ള കടല്‍ ഭക്ഷണം കിട്ടുന്ന ഭോജന ശാലകളെക്കുറിച്ചും അറബി കഥകളില്‍ വായിച്ചിട്ടുണ്ടാകും. ചുട്ടുപൊള്ളുന്ന നേരത്ത് കടലിനടിയിലിരുന്ന് ഒരു കപ്പ് ചായ നുകരുന്നത് ആലോചിക്കുമ്പോള്‍ തന്നെ അത്ഭുതമാകുന്നില്ലേ? കടലിനടിയില്‍ അങ്ങനെ ഒരു ഹോട്ടല്‍ പണിത് കടല്‍ കാഴ്ചകള്‍ കാണാന്‍ ഇഷ്ടമുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ് നോര്‍വേ. യൂറോപ്പിലെ ആദ്യ ‘അണ്ടര്‍വാട്ടര്‍’ ഹോട്ടലായ ‘അണ്ടര്‍’ ആഴ്ചകള്‍ക്കു മുന്‍പാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. 18 ആഴ്ചകള്‍ നീണ്ട അധ്വാനത്തിലൊടുവിലാണ് കടലിനടിയില്‍ ഇത്തരം ഒരു ഹോട്ടല്‍ പ്രവര്‍ത്തന […]

ഐസ് ലാന്റിലെത്തിയാല്‍ ബിയറില്‍ നീരാടാം

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്‍ഡില്‍ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് […]

ഗ്രിഫിനോ ടൗണ്‍; പോളണ്ടിലെ വടക്കോട്ട് വളഞ്ഞ മരങ്ങളുടെ നാട്

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം തച്ചുതകര്‍ത്തതാണ് പോളണ്ടിലെ ഗ്രിഫിനോ ടൗണ്‍. അതിനോടു ചേര്‍ന്നുതന്നെ ഒരു വനപ്രദേശമുണ്ട്-ക്രൂക്ക്ഡ് ഫോറസ്റ്റ് എന്നാണിതിന് അധികൃതര്‍ നല്‍കിയിരിക്കുന്ന പേര്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. പക്ഷേ എല്ലാ മരങ്ങളിലുമില്ല, ഈ വനത്തിലെ 400 പൈന്‍ മരങ്ങളുടെ ഏറ്റവും താഴെയുള്ള തടിഭാഗമാണ് പുറത്തോട്ടു വളഞ്ഞരീതിയിലുള്ളത്. എല്ലാ വളവുകളും വടക്കോട്ടു തിരിഞ്ഞാണെന്ന പ്രത്യേകതയുമുണ്ട് വടക്കുപടിഞ്ഞാറന്‍ പോളണ്ടിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പക്ഷേ എന്തുകൊണ്ടാണ് ഈ മരങ്ങളിങ്ങനെ എന്നു വിനോദസഞ്ചാരികള്‍ […]

യൂറോപ്പിലെ അതിമനോഹരമായ ഏഴ് ചെറു രാജ്യങ്ങള്‍

europe

ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം   : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ     : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ […]

ബ്രിട്ടണ്‍ കാണാന്‍ എത്തിയ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍

ബ്രിട്ടനിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി. 2017-ല്‍ യു.കെയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നത്. ഈ റെക്കോര്‍ഡിന്റെ പ്രധാന പങ്ക് ഇന്ത്യക്കാര്‍ക്കാണ്. 39.2 മില്യണ്‍ ആളുകള്‍ ആണ് 2017-ല്‍ ഇവിടേക്ക് എത്തിയത്. നാല് ശതമാനം വര്‍ദ്ധനവ് ആണ് ഉണ്ടായത്. 24.5 ബില്യണ്‍ പൗണ്ട് ആണ് സന്ദര്‍ശകര്‍ ചിലവഴിച്ചത്. 9 ശതമാനം വളര്‍ച്ച ആണ് ഇതിലുണ്ടായത്. വിസിറ്റ് ബ്രിട്ടണ്‍ എന്ന യു.കെയിലെ ദേശീയ ടൂറിസം ഏജന്‍സി പുറത്തു വിട്ട കണക്കുകള്‍ പ്രകാരം […]

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ് അഥവാ പാരീസിന്റെ കഥ

വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ പാരീസിലെ ആദ്യ ഫൈന്‍ ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയമായ ‘അറ്റലിയര്‍ ഡെസ് ലുമിയേര്‍സ്’-ന്റെ വിശേഷണമാണിത്. ഒരു പഴയ ഫാക്ടറിയാണ് ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നത്. ഫ്രെഞ്ച് മ്യൂസിയം ഫൗണ്ടേഷനായ കള്‍ച്ചര്‍ സ്‌പെയ്‌സസിനാണ് ഇതിന്റെ മേല്‍നോട്ടം. കള്‍ച്ചര്‍ സ്‌പെയ്‌സസ് ആണ് ഈ മ്യൂസിയത്തെ ആദ്യമായി ‘വര്‍ക്ക്‌സ്‌ഷോപ്പ് ഓഫ് ലൈറ്റ്‌സ്’ എന്ന് വിശേഷിപ്പിച്ചത്. മ്യൂസിയത്തിലെ വലിയ മുറിയായ ലാ ഹല്ലെയില്‍ ഗുസ്തവ് ക്ലിംമ്റ്റിന്റെ പെയ്ന്റിംഗും വിയന്നയിലെ പെയ്ന്റിംഗുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എഗോണ്‍ ഷിലെയുടെയും ഫ്രെഡ്രിക് സ്റ്റോവാസറുടെയും പെയ്ന്റിംഗുകളും ഇവിടെ കാണാം. […]

ഇവിടെ പ്രവേശിക്കണമെങ്കില്‍ നഗ്നരാകണം

കലാസ്വാദകരുടെ നിരന്തരമായ അഭ്യര്‍ഥനയേയും ആവശ്യത്തേയും തുടര്‍ന്നാണ് ലോകത്തിന്‍റെ തന്നെ കലാകേന്ദ്രമായ പാരീസില്‍ നഗ്ന മ്യൂസിയം തുറന്നത്. പാലെയിസ് ദേ ടോക്കിയോ എന്നാണ് നഗ്ന മ്യൂസിയത്തിന്‍റെ പേര്. ഇവിടെ കലാ പ്രദര്‍ശനങ്ങള്‍ കാണണമെങ്കില്‍ നഗ്നരായി ചെല്ലണം. കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ നഗ്നരായാല്‍ കൂടുതല്‍ നന്നായി ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് നഗ്നരായി പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് പാരീസില്‍ നഗ്നമ്യൂസിയം തുറന്നത്. മേയ് അഞ്ചിനാണ് മ്യൂസിയം തുറന്നത്. മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള സൗകര്യവും […]

മൈകൊണോസ് ദ്വീപിലേക്ക് ഖത്തർ എയർവെയ്‌സ് സർവീസ് തുടങ്ങി

ഖത്തറിൽ നിന്നും മൈകൊണോസ് ദ്വീപിലേക്കുള്ള ഖത്തർ എയർവെയ്‌സിന്‍റെ നേരിട്ടുള്ള നോൺ സ്റ്റോപ്പ് സർവീസിന് തുടക്കമായി. ഇന്നലെ മൈകൊണോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ എയർവെയ്‌സ് വിമാനം പറന്നിറങ്ങി. ഗ്രീസിലെ ജനപ്രിയ ദ്വീപായ മൈകൊണോസിലേക്ക് പ്രതിവാരം നാലു വിമാനങ്ങളാണ് ദോഹയിൽ നിന്നും സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളും സുന്ദരമായ ബീച്ചുമുള്ള ദ്വീപാണ്‌ മൈകൊണോസ്. ഇടുങ്ങിയ തെരുവുകളിലൂടെയുള്ള കാൽനടയാത്ര, സൂര്യാസ്തമയം, ആഡംബര ഹോട്ടലുകളിലെ താമസം, ഈജിയൻ കടലിലെ നീന്തൽ തുടങ്ങിയ മൈകോണോസിലെ അവധിക്കാലം ഏറെ ആകർഷകമാണ്. മൈകൊണോസ് ദ്വീപിലേക്ക് സർവീസ് നടത്താൻ […]

ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ. പുനര്‍വികസനത്തിന് പേര് കേട്ട നഗരമാണ് ഡുണ്ടീ. സ്‌കോട്ലന്‍ഡില്‍ എത്തുന്ന […]

എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ ഇനി കിടന്നുറങ്ങാം

വിമാനങ്ങളിലെ കാര്‍ഗോ സ്‌പേസ് കിടക്കയും വിരിയുമൊക്കെയുള്‍പ്പെടുത്തിയുള്ള ഡെക്കുകളാക്കി മാറ്റി പുതിയ പരീക്ഷണത്തിന് തയ്യാറെടുത്തിരിക്കുകയാണ് യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് ഭീമന്മാരായ എയര്‍ബസ്. 2020 ഓടെ എയര്‍ബസിന്‍റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഉറക്കമുറികളുണ്ടാവുമെന്നാണ് കമ്പനി നല്കുന്ന ഉറപ്പ്. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ സോഡിയാകുമായി സഹകരിച്ചാണ് ഈ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്‍റ്കള്‍ നിര്‍മിക്കുക. കാര്‍ഗോ കണ്ടെയ്‌നേഴ്‌സായി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന തരത്തിലുമായിരിക്കും ഇവയുടെ രൂപകല്പന. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്നതിനൊപ്പം ബിസിനസ് രംഗത്തെ കിടമത്സരങ്ങളില്‍ ഒരുപടി മുന്നിലെത്താനും ഈ നൂതനസംവിധാനത്തിലൂടെ […]

നരകത്തിലേക്കുള്ള വാതിലിനു പിന്നിലെ രഹസ്യം ഇതാണ്

ഈ പുരാതന ഗ്രീക്ക് ദേവാലയത്തില്‍ പ്രവേശിച്ചാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി ഈ അമ്പലത്തിനടുത്തേക്ക് മനുഷ്യര്‍ ചെന്നിട്ട്. പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവികള്‍ എല്ലാം തന്നെ ക്ഷേത്ര പരിസരത്തൂടെ പോയാല്‍ ഉടന്‍ ചത്തു വീഴും. അങ്ങനെ ഒരു ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വര്‍ഷങ്ങളായി ‘നിഗൂഢ ശക്തികള്‍’ കാത്തുസൂക്ഷിച്ചിരുന്ന അമ്പലത്തിന്റെ രഹസ്യം പുറത്ത്. ശാസ്ത്രലോകമാണ് നിര്‍ണ്ണായകമായ ഈ നിഗൂഢതയുടെ ചുരുളഴിച്ചത്. നരകത്തിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക് ദേവാലയം സ്ഥിതി ചെയ്യുന്നത് ഹീരാപോളിസിലാണ്. നാടോടി കഥകളിലെ […]

ബുഡേലി ദ്വീപില്‍ ഏകാകിയായി മൊറാന്‍ഡി

മായാദ്വീപില്‍ അകപ്പെട്ട പൈയുടെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. പൈയും വയസ്സന്‍ പുലിയും അതിസാഹസികമായാണ് ദ്വീപില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ 79കാരനായ മൊറാന്‍ഡി ഒറ്റയ്‌ക്കൊരു ദ്വീപില്‍ താമസം തുടങ്ങിയിട്ട് 28 വര്‍ഷമായി. ഇറ്റലിയിലെ മഡാനെ ദ്വീപ് സമൂഹത്തിലെ ബുഡേനി ദ്വീപില്‍ 1989 മുതല്‍ മൊറാന്‍ഡി ഒറ്റയ്ക്കാണ്. പൈയുടെ കഥ പോലെ തന്നെയാണ് മൊറേന്‍ഡിയുടേതും ചെറുകപ്പലിന്റെ എന്‍ജിന്‍ തകരാറായപ്പോളാണ് കോര്‍സികയുടെയും സാര്‍ഡിനിയയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബുഡേലി ദ്വീപിന്റെ കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു അദ്ദേഹം. ആധുനിക സമൂഹത്തില്‍ നിന്നും മൊറാന്‍ഡി മോചിതനായി. […]

അവധിക്കാലം ആഘോഷിക്കാം മാര്‍വെല്‍ അവഞ്ചേഴ്സിന്റെ ഒപ്പം

വാള്‍ഡ് ഡിസ്നി സ്റ്റുഡിയോ പാര്‍ക്കില്‍ മാര്‍വെല്‍ സൂപ്പര്‍ ഹീറോസ് എത്തുന്നു. മാര്‍വെല്‍ തീമില്‍ ഈ സൂപ്പര്‍ഹീറോകളെ എത്തിക്കുന്നുവെന്ന വിവരം ഡിസ്നിലാന്‍ഡ് പാരിസാണ് പുറത്ത് വിട്ടത്. D23 എക്സ്പോ ജപ്പാനില്‍ വെച്ച് വാള്‍ട്ട് ഡിസ്നി പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ചെയര്‍മാന്‍ ബോബ് ചപേക്കാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഡിസ്നി അതിഥികള്‍ക്കായുള്ള ഈ പുതിയ പദ്ധതി ആദ്യം അറിഞ്ഞത് D23 എക്സ്പോയിലെത്തിയ 2000 ആരാധകരാണ്. റിസോര്‍ട്ടിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷം നടക്കുന്ന വേളയിലാണ് ഈ പുതിയ പദ്ധതി […]

കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍

വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും […]

ബ്രിട്ടീഷ് ലൈസന്‍സുകള്‍ അസാധുവാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുവാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ലൈസന്‍സ് അസാധുവാക്കല്‍ നിലവില്‍ വരുന്നത്. അസാധുവാക്കല്‍ നിയമമാകുന്നതോടെ യൂണിയനില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ്‌കാര്‍ക്ക് പുതിയ ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിലവില്‍ ഇതില്‍ ഏതു രാജ്യത്തെയും ലൈസന്‍സ് യൂണിയനുള്ളില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനില്‍നിന്നു പുറത്തു പോകുന്ന യുകെയ്ക്ക് ഈ സൗകര്യം നല്‍കില്ലെന്നാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല. 1949ലെ ജനീവ […]