ജസ്റ്റ് റൂം ഇനഫ്; ഏകാകികളുടെ അത്ഭുതദ്വീപ്

ഏകാകികളുടെ സ്വപ്‌നമാണ് നിറയെ അത്ഭുത കാഴ്ചകളുള്ള ഒറ്റ മുറി വീട്. അങ്ങനെ നിരവധി കാഴ്ചകളുടെ മായാലോകത്ത് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അത്ഭുത ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. പേരു പോലെ തന്നെ ഒറ്റമുറിയം മായകാഴ്ചകളും നിറഞ്ഞ സ്വപ്‌നദ്വീപ്.

സ്വപ്നം പോലെയൊരു മായാദ്വീപ്. പ്രണയസങ്കല്‍പ്പങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ഈ സ്വപ്നദ്വീപ് അമേരിക്കയിലെ ന്യൂയോര്‍ക് സംസ്ഥാനത്തുള്ള അലക്സാന്‍ഡ്രിയ ബേ കടലിലാണ്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപാണ് ജസ്റ്റ് റൂം ഇനഫ്. ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പം മാത്രമുള്ള ദ്വീപില്‍ നിന്നും പത്ത് അടി നടന്നാല്‍ കടലില്‍ കാലുനനയ്ക്കാം.

പ്രിയപ്പെട്ടവര്‍ക്കൊപ്പം നീലാകാശം കാണാം, മാനം നോക്കി നക്ഷത്രങ്ങളെണ്ണി കടലിരമ്പം കേട്ട് കിടക്കാം. സുന്ദരമായൊരു സ്വപ്നം പോലെ മനോഹരമായ ഈ ദ്വീപ് ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്.

പ്രകൃതിമനോഹാരിതയും വലുപ്പക്കുറവുമാണ് ദ്വീപിന്റെ പ്രധാന ആകര്‍ഷണം. ഈ പ്രവിശ്യയില്‍ കാണപ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളില്‍ ഒന്നാണ് ഈ കുഞ്ഞന്‍ ദ്വീപ്. 1864 ചെറുദ്വീപുകളാണ് ഇവിടെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *