ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ […]
Category Archives: Malayalam
എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള എല്ലാ വിമാനയാത്രകള്‍ക്കും ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എല്ലാ ഫൈറ്റുകള്‍ക്കും 20 ശതമാനം ഡിസ്‌കൗണ്ടാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചത്. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുക. ഫെബ്രുവരി 18 മുതല്‍ 24 വരെ ഇളവുകളെ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവുകള്‍ ലഭിക്കും. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 20 […]
കേന്ദ്ര ടൂറിസം മ ന്ത്രാല യം കേരളത്തില്‍ നടപ്പാ ക്കുന്ന തീര്‍ത്ഥാടന സ്ഥലങ്ങള്‍ കേന്ദ്രീക രിച്ചുള്ള സ്വദേശീദര്‍ശന്‍ പദ്ധതിയും, പ്രസാദ് പദ്ധതിയും ദേശീ യോല്‍ഗ്രഥ നത്തിന് ഏറെ സഹായകമാവുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജ ശേഖ രന്‍ പറഞ്ഞു. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള കേരള സ്പിരിച്ച്വല്‍ സര്‍ക്യൂട്ടിന്റെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം പത്തനംതിട്ട മാ ക്കാംക്കുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളില്‍നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ നാടെന്ന്‌വിശേഷണമുള്ള കേര ളത്തിലെ ആരാധാനാല യ ങ്ങള്‍ […]
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തതിന്റെ പിറ്റേ ദിവസം വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്കുളള മടക്ക യാത്രക്കിടെ ട്രെയിന്‍ ബ്രേക്ക് ടൗണായി വഴിയില്‍ കിടന്നിരുന്നു. പിന്നീട് തകരാറുകള്‍ പരിഹരിച്ചശേഷമാണ് ട്രെയിന്‍ ഇന്ന് യാത്ര പുനരാരംഭിച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ് വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടുവെന്നും അടുത്ത രണ്ടാഴ്ചത്തേക്കുളള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നുവെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയാണ് ട്രെയിന്‍ വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. […]
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര വിനോദസഞ്ചാര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ബള്‍ബ് ബുക്കിങ് വഴിയാണ് സഞ്ചാരികള്‍ യാത്ര ചെയ്യുന്നത്. ബള്‍ബ് ബുക്കിങ്ങിലൂടെ ഇളവ് ലഭിക്കുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ ബള്‍ക്ക് ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതല്‍ ബുക്കിങ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ബെംഗളൂരുവില്‍ പോയി […]
ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിന്‍ ഇഐആര്‍ 21ന്റെ കൊച്ചിയിലെ കന്നിയോട്ടത്തിന് ആവേശകരമായ സ്വീകരണം. ഹാര്‍ബര്‍ ടെര്‍മിനസിലേക്കുളള യാത്രയ്ക്കു മുതിര്‍ന്നവര്‍ക്കു 500 രൂപയും കുട്ടികള്‍ക്കു 300 രൂപയുമായിരുന്നു ടിക്കറ്റ് നിരക്കെങ്കിലും 163 വര്‍ഷം പഴക്കമുളള ആവി എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിനില്‍ യാത്ര ചെയ്യാനുളള കൗതുകത്തിനു മുന്നില്‍ അതൊന്നും തടസ്സമായില്ല. തിരക്കു പരിഗണിച്ച് ഇന്നു രാവിലെ 11നുള്ള ട്രിപ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സര്‍വീസുണ്ടാകും. തിങ്കളാഴ്ചയും സര്‍വീസുണ്ട്. ഇന്നലെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നു രാവിലെ […]
ആയുഷ് മേഖലയുടെ സമഗ്ര മുന്നേറ്റത്തിനും ശാസ്ത്രീയ വികാസത്തിനും ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് സഹായിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ആയുഷ് കോണ്‍ക്ലേവും ആയുഷ് എക്‌സ്‌പോയും വലിയ അവസരമാണ് ഉണ്ടാക്കുന്നത്. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആയുഷ് മേഖലയുടെ നവീകരണത്തിനും ഇത് സഹായകരമാകും. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മേഖലയില്‍ പഠനത്തിനും ഗവേഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ ഔഷധ […]
ഇമെയിലുകളും വാട്സ് ആപ്പ് സന്ദേശങ്ങളും ഇനി ആകാശത്ത് നിന്ന് അയയ്ക്കാന്‍ കഴിയും.കേന്ദ്ര ഗവണ്‍മെന്റ് പുതിയ അനുമതി അനുസരിച്ച് ഇന്‍-ഫ്ലൈറ്റ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കും. ആഗസ്റ്റ് അവസാനത്തോടെ സര്‍ക്കാര്‍ ഇന്‍-ഫ്ലൈറ്റ് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സുരക്ഷാ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ലളിത് ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയില്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ വൈഫൈ സേവനങ്ങളും ഫോണ്‍ കോളുകളും അനുവദനീയമല്ലയിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് […]
വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ് യുഎഇയിലെ സാംസ്‌കാരിക നഗരമായ ഷാര്‍ജ. പ്രധാനമന്ദിരങ്ങളിലെല്ലാം വര്‍ണവെളിച്ചം നിറയുന്ന കാഴ്ചകാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍(വെളിച്ചോല്‍സവം) കാഴ്ചക്കാരുടെ മനം കവരുന്നു. ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദ് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളായി വിരിയുകയാണ് രാവുകളില്‍. തൊട്ടടുത്തു കോര്‍ണിഷില്‍ നദിക്കരയിലിരുന്നു കരിമരുന്നു പ്രയോഗവും കാണാം. ഷാര്‍ജയുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതുന്ന കെട്ടിടങ്ങള്‍ പരിചയപ്പെടുത്താനും വെളിച്ചോല്‍സവം ലക്ഷ്യമിടുന്നു.സംസ്‌ക്കാരവും കുടുംബവും എന്ന പ്രമേയത്തിലാണ് ഈ […]
ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. […]
ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിക്കിടക്കുന്ന നഗരമാണ് ചെന്നൈ. പഴയകാല സ്മരണകള്‍ ഇന്നും എല്ലാ കോണുകളിലും ഒളിപ്പിച്ചിരിക്കുന്ന ഈ നാടിനെ കണ്ടു തീര്‍ക്കുക എന്നതിനേക്കാള്‍ അറിഞ്ഞു തീര്‍ക്കുക, അല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക എന്ന വാക്കായിരിക്കും കൂടുതല്‍ യോജിക്കുക. പണിതു തീര്‍ത്ത സ്മാരകങ്ങളും കെട്ടിടങ്ങളും തേടി നടക്കുന്നതിലും എളുപ്പത്തില്‍ ചെന്നൈയെ അറിയുവാന്‍ ഒരു വഴിയേ ഉള്ളു. അത് മ്യൂസിയങ്ങളാണ്. കഴിഞ്ഞ കാലത്തെ ഇന്നും ജീവിപ്പിക്കുന്ന കുറച്ചധികം മ്യൂസിയങ്ങള്‍. ചെന്നൈയിലെ പ്രധാനപ്പെട്ട കുറച്ച് മ്യൂസിയങ്ങള്‍ പരിചയപ്പെടാം… ഫോര്‍ട്ട് മ്യൂസിയം ആര്‍ക്കിയോളജികക്ല്‍ സര്‍വ്വേ ഓഫ് […]
ഗോവന്‍ഫെനി മദ്യം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍. തോട്ടണ്ടിയുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഫെനി നിര്‍മ്മാണത്തിന് വേണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയത്. ഇതുവഴി നിരവധി തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. അടഞ്ഞ് കിടക്കുന്ന ഫാക്ടറികളിലാകും യൂണിറ്റുകള്‍ സ്ഥാപിക്കുക. കശുവണ്ടി സംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഫെനി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി […]
ഇന്ത്യന്‍ സൈന്യത്തിന് നേരെ ഇന്നലെ പുല്‍വാമയില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. രാജ്യത്തെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രത നിര്‍ദ്ദേശത്തില്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പറയുന്നത്. തീവ്രവാദപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദം തടയുന്നതിന് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്ക അറിയിച്ചു.
ആധുനിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഓരോ നിമിഷവും ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്ന വാട്‌സാപ്പില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് അധികൃതര്‍ മടികാട്ടാറില്ല. ഇപ്പോഴിതാ വാട്‌സാപ്പില്‍ പുതിയ മാറ്റം എത്തുകയാണ്. വാട്‌സാപ്പ് സ്റ്റാറ്റസിലാണ് മാറ്റം വരുത്താനുള്ള ശ്രമം നടത്തുന്നത്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ […]
ഹൈടെക് സാങ്കേതികവിദ്യകളുടെ ചിറകില്‍ ദുബൈ കാഴ്ചകളുടെയും സേവനങ്ങളുടെയും വിസ്മയങ്ങളിലേക്ക് രാജ്യാന്തര വിമാനത്താവളത്തിനു ടേക്ക്ഓഫ്. 3 ഡി ദൃശ്യാനുഭവമൊരുക്കുന്ന വെര്‍ച്വല്‍ ലോകവും വിവിധ സംസ്‌കാരിക വിസ്മയങ്ങളുമായി വിമാനത്താവളം അടിമുടി മാറുന്നു. കാഴ്ചകളിള്‍ മാത്രമല്ല, സേവനങ്ങളിലും ഷോപ്പിങ് അനുഭവങ്ങളിലും സമഗ്ര മാറ്റമുണ്ടാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് ബിയില്‍ ഇതിനു തുടക്കം കുറിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടെര്‍മിനലുകളിലും ഇതു നടപ്പാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം […]















