Category Archives: Malayalam

ലോക സൗജന്യയാത്രയ്ക്ക് ആളിനെ ക്ഷണിച്ച് ടൂര്‍റഡാര്‍

അഞ്ച് ഭൂഖണ്ഡങ്ങളിലെ മനോഹരമായ ഇടങ്ങളിലേക്ക് അറുപത് ദിവസങ്ങള്‍ സൗജന്യ യാത്ര നടത്താന്‍ താല്പര്യമുണ്ടോ? വെറുതെ പറയുന്നതല്ല, യാത്രക്കാലയളവില്‍ ഫ്ളൈറ്റ് ടിക്കറ്റുകളും ഭക്ഷണവും താമസവുമൊക്കെ പൂര്‍ണ്ണമായും സൗജന്യമാണ്. പക്ഷെ, ഒരൊറ്റ കണ്ടീഷന്‍ അറുപത് ദിവസം നിങ്ങള്‍ ലോകം ചുറ്റേണ്ടത് ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, പരിചയമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലാത്ത, പൂര്‍ണ്ണമായും അപരിചിതനായ ഒരു ആളോടൊപ്പമായിരിക്കും. അപരിചിതന്റെ കൂടെ യാത്ര ചെയ്യാന്‍ ഭയമില്ലെങ്കില്‍ ഈ ട്രിപ്പ് നിങ്ങള്‍ക്കുള്ളതാണ്. ടൂര്‍റഡാര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണ് ജീവിതത്തില്‍ […]

17 സീറ്റുകളുമായി പുതിയ ടൊയോട്ട ഹയാസ് വരുന്നു

ഹയാസ് വാനിന്റെ ആറാംതലമുറ പതിപ്പ് ടൊയോട്ട പുറത്തിറക്കി. ഫിലിപീന്‍സിലാണ് വാഹനം നിലവില്‍ പുറത്തിറക്കിയത്. 2004 മുതല്‍ നിരത്തിലുള്ള അഞ്ചാംതലമുറ പതിപ്പിനെക്കാള്‍ വലുപ്പക്കാരനാണ് 2019 ഹയാസ്. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (TNGA) അടിസ്ഥാനത്തില്‍ പുതിയ ബോഡിയിലാണ് ഹയാസിന്റെ നിര്‍മാണം. നോര്‍മല്‍/സ്റ്റാന്റേര്‍ഡ് റൂഫ്, ലോങ്/ഹൈ റൂഫ് എന്നീ രണ്ട് കാറ്റഗറിയില്‍ നിരവധി മാറ്റങ്ങളോടെയാണ് ഹയാസ് വാന്‍ അവതരിച്ചത്. ബംബര്‍, ഹെഡ്ലാമ്പ്, മുന്നിലെ ഗ്രില്‍, റിയര്‍വ്യൂ മിറര്‍, ടെയില്‍ഗേറ്റ് എന്നിവയെല്ലാം പുതുക്കി. സെമി ബോണറ്റ് ഡിസൈന്‍ ഹയാസിനെ വേറിട്ടതാക്കുന്നു. ഇന്‍ഫര്‍മേഷന്‍ […]

എയ്‌റോ ഇന്ത്യയ്ക്ക് ഇന്ന് ആരംഭം

പ്രതിരോധ, സിവിലിയന്‍ വ്യോമയാന വിപണിയുടെ റണ്‍വേ ഇന്നു തുറക്കുകയായി. 12-ാമത് എയ്‌റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിന് ഇന്ന് യെലഹങ്ക വ്യോമസേനാ താവളത്തില്‍ തുടക്കം. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം ലഘു യുദ്ധവിമാനമായ തേജസ് ഉള്‍പ്പെടെ 61 വിമാനങ്ങളാണ് ഇക്കുറി അണിനിരക്കുന്നത്. 24 വരെയാണ് പ്രദര്‍ശനം. അഭ്യാസക്കാഴ്ചകള്‍ക്കു പുറമേ വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 3 റഫാല്‍ വിമാനങ്ങള്‍ ഇക്കുറി രംഗം കൊഴുപ്പിക്കാനെത്തും. ഇന്ത്യയുടെ മിഗ്-21 സ്‌ക്വാഡ്രനുകള്‍ […]

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടത്തോടെ റിയാദ് വിമാനത്താവളം

സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്രചെയ്തത് 2 കോടി 60 ലക്ഷം യാത്രക്കാരെന്ന് കണക്കുകള്‍ വൃക്തമാക്കുന്നു. 2017 വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 5.53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണവും 2017 നെ അപക്ഷിച്ച് 2018ല്‍ 72,932 യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രതിദിന ട്രിപ്പിന്റെ കാരൃത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2017 വര്‍ഷത്തെ അപേക്ഷിച്ച് 1.46 ശതമാനം വിമാനങ്ങളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017ല്‍ പ്രതിദിനം 583 ട്രിപ്പുകളാണ് […]

ടിക്കറ്റ് നിരക്കിലെ നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി സൗദി സിവില്‍ ഏവിയേഷന്‍

ആഭ്യന്തര ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമെന്ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിരക്ക് നിരീക്ഷിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ തയ്യാറായി വരുകയാണ്. ഇതിന് ശേഷമായിരിക്കും നിയന്ത്രണം ഒഴിവാക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് വിമാന കമ്പനികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിദഗ്ദ സമിതി തയ്യാറാക്കി വരുകയാണ്. നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നതോടെ ടിക്കറ്റ് വില ഉയരാതിരിക്കാനാണ് മാദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. ആഭ്യന്തര വ്യോമ ഗതാഗത വിപണിയെ സംരക്ഷിക്കുകയും ടിക്കറ്റ് നിരക്കില്‍ കൃത്രിമം നടത്താതിരിക്കാനുമാണ് നടപടിയെന്നും ജനറല്‍ സിവില്‍ […]

ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍

രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തും. രാം സേതു എക്‌സ്പ്രസ് – തമിഴ്‌നാട് ടെംപിള്‍ ടൂര്‍ എന്ന പേരില്‍ സംസ്ഥാനത്തെ 15 തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. താംബരം സ്റ്റേഷനില്‍ നിന്നു 28നു പുലര്‍ച്ചെ 12.15നു പുറപ്പെടുന്ന ട്രെയിന്‍ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു മാര്‍ച്ച് 3ന് തിരികെയെത്തും. 4 ദിവസത്തെ […]

മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം

ഉത്തരകേരളത്തിന്റെ വിനോദസഞ്ചാരവികസനത്തിന് വഴിയൊരുക്കി മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും വിനോദസഞ്ചാര സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുമാണ് മെഗാ ടൂറിസം പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മയ്യഴിപ്പുഴയിലെ പെരിങ്ങത്തൂര്‍, കരിയാട്, മോന്താല്‍ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച 3.30-ന് പെരിങ്ങത്തൂരില്‍ നടക്കും. പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.റംലയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. അഞ്ചരക്കോടി രൂപയാണ് നിര്‍മാണച്ചെലവ്. മാര്‍ഷ്യല്‍ ആര്‍ട്‌സ് […]

ഉംറ തീർത്ഥാടകർക്ക് സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

സൗദിയിൽ ഉംറ തീർത്ഥാടകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനം 90 ദിവസത്തിനകം പ്രാബല്യത്തിൽ വരുത്താൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും തീരുമാനം. പുതിയ തീരുമാനം അനുസരിച്ചു ഉംറ വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. അടിയന്തിര ഘട്ടങ്ങളിലെ ചികിത്സക്കും ആംബുലൻസ് സേവനങ്ങൾക്കും ഉൾപ്പെടെയുള്ള ചിലവുകൾ വഹിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് നേടേണ്ടത്. സൗദി എൻട്രി വിസയ്ക്കും വിസ കാലാവധി നീട്ടുന്നതിനും ആശ്രിതർക്കുള്ള വിസയ്ക്കുമെല്ലാം ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. എന്നാൽ ഹജ്ജ് തീർത്ഥാടകരെയും […]

പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; പ്രാര്‍ത്ഥനയോടെ ആയിരങ്ങള്‍

കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ഇന്ന് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 15ന് പണ്ടാര അടുപ്പില്‍ തീ കൊളുത്തുന്നതോടെ തുടക്കമാവുന്ന പൊങ്കാലയ്ക്ക് അരിയും പയറും ഒരുക്കി ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയില്‍ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് […]

നൈസാമിന്റെ ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു

ഹൈദരാബാദ് നൈസാം ‘പേപ്പര്‍ വെയ്റ്റായി’ ഉപയോഗിച്ചിരുന്ന ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നൈസാമിന്റെ ആഭരണങ്ങള്‍ നാഷനല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നു മുതല്‍ മേയ് 5 വരെയാണു പ്രദര്‍ശനം. ഹൈദരാബാദിലെ നൈസാമിന്റെ ആഭരണ ശേഖരത്തില്‍പെട്ട ജേക്കബ് ഡയമണ്ട് ഉള്‍പ്പെടെ 173 വിശിഷ്ട വസ്തുക്കളാണു പ്രദര്‍ശിപ്പിക്കുക.വളകള്‍, കമ്മല്‍, നെക്ലസുകള്‍, ബെല്‍റ്റ്, മോതിരം, ബട്ടണ്‍ തുടങ്ങി സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത മനോഹരമായ ആഭരണ അലങ്കാര വസ്തുക്കള്‍ ഇവിടെ കാണാം. ഗോള്‍ക്കോണ്ട ഖനിയില്‍ നിന്നുള്ള വജ്രങ്ങള്‍, കൊളംബിയന്‍ […]

പോഖറയില്‍ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍

ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. ആ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) ഇതു തന്നെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം. സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ന്മഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ കൊടുമുടികള്‍ നിഴലിക്കുന്ന തടാകങ്ങളും നിബിഡ വനങ്ങളും വിവിധ പക്ഷിമൃഗാദികളാല്‍ സമ്പന്നമായ ജൈവസമ്പത്തും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. […]

ഇന്ത്യയാണ് ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്:  അല്‍ഫോണ്‍സ് കണ്ണ ന്താനം

ഇന്ന് ലോകത്ത് ടൂറി സം മേഖല യില്‍ ഏറ്റവും കൂ ടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ‘എക്കോ ടൂറിസം സര്‍ക്യൂട്ട്: പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഗമ ണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു അ ദ്ദേഹം. ഇന്ത്യയിലെ 8.21 കോ […]

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് നടത്താനൊരുങ്ങി കെ എസ് ആര്‍ ടി സി

ഉത്തരകേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിലെ ഒന്‍പത് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് തുടങ്ങാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ബത്തേരി, മാനന്തവാടി, വടകര, താമരശ്ശേരി, കോഴിക്കോട് എന്നീ ഡിപ്പോകളാണ് വിമാനത്താവള സര്‍വീസിനു പരിഗണനയിലുള്ളത്. ഇതിനു മുന്നോടിയായി ഡിപ്പോകള്‍ക്ക് വിമാനത്തിന്റെ സമയക്രമം അറിയിച്ച് കത്തുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സാധ്യതാപഠനം നടത്തിയ ശേഷമാകും സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഔദ്യോഗിക […]

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: നിര്‍ദ്ദേശങ്ങള്‍ 21 വരെ സമര്‍പ്പിക്കാം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മല്‍സരങ്ങളുടെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നും പദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊുള്ള കാലാവധി ഫെബ്രുവരി 21 വരെ ദീര്‍ഘിപ്പിച്ചു. അന്നേദിവസം ഉച്ചക്ക്‌ശേഷം മൂന്ന് മണി വരെ നിര്‍ദ്ദേശങ്ങള്‍ ടൂറിസം ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്നതാണ്. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് സിബിഎല്‍ -ന്റെ നടത്തിപ്പിന് ഏജന്‍സികളില്‍ നിന്നുംപദ്ധതി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. ആഗസ്റ്റ് പത്ത് മുതല്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്ന് വരെ എല്ലാ വാരാന്ത്യങ്ങളില്‍, ശനിയാഴ്ചകളിലാണ് ഐ. പി.എല്‍ […]

ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ച് ഡൊമിനര്‍

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡൊമിനര്‍ 400ന്റെ പുതിയ മോഡല്‍ വരുന്നു. ബൈക്കിന്റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളും പുതിയ ഡൊമിനറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്യൂക്കിന്റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്‍ജിന്‍ തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്റെ എന്‍ജിന്‍ ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു. പുതിയ ഡൊമിനറില്‍ […]