Category Archives: Festival and Events

ATF TRAVEX 2026 Boosts ASEAN Tourism Cooperation in Cebu

ATF TRAVEX 2026

The ASEAN Tourism Forum (ATF) TRAVEX 2026 concluded successfully in Cebu, Philippines, reinforcing Southeast Asia’s position as one of the world’s most vibrant tourism regions. The prestigious travel trade event brought together tourism leaders, buyers, media representatives, and exhibitors from across the globe, creating an energetic platform for networking, partnerships, and new business opportunities. Held […]

ക്രിക്കറ്റ് മാമാങ്കത്തിന് ഒരുങ്ങി അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം

ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തി വരുന്ന ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിനൊരുങ്ങി ടൂറിസം മേഖല. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത് . മെയ് ഒന്നിന് ആരംഭിക്കുന്ന മത്സരത്തില്‍ ടൂറിസംരംഗത്ത് നിന്നുള്ള എല്ലാ മേഖലയിലെ പ്രമുഖ ടീമുകളും മത്സരിക്കും. ഈ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 22 ടീമുകളാണ് മാറ്റുരയ്ക്കാന്‍ പോകുന്നത്. അസോസിയേഷൻ ഓഫ് പ്രൊഫഷണൽസ് ഇൻ ടൂറിസം സംഘടിപ്പിക്കുന്ന മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് ചോലന്‍ […]

ചിത്രാപൗര്‍ണമിക്കൊരുങ്ങി മംഗളാദേവി

മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം വെള്ളിയാഴ്ച നടക്കും. പെരിയാര്‍ വന്യജീവിസങ്കേതത്തിന്റെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ഇടുക്കി, തേനി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും. രാവിലെ ആറുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ട്രിപ്പ് ജീപ്പുകള്‍ സര്‍വീസ് നടത്തും. കുമളിയില്‍ നിന്ന് ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് […]

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള മേയ് 10 മുതല്‍ 16 വരെ

രണ്ടാമതു കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള (ഐസിഎഫ്എഫ്‌കെ) മേയ് 10 മുതല്‍ 16 വരെ നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന മേള കൈരളി ,നിള, ശ്രീ, കലാഭവന്‍, ടഗോര്‍ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ സിനിമകള്‍ ഏഴു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. രാജ്യാന്തര പ്രശസ്തരായ സംവിധായകരും അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും പങ്കെടുക്കും. ആദിവാസി മേഖല, ചേരിപ്രദേശങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ തിരുവനന്തപുരത്തു പാര്‍പ്പിച്ചു മേളയില്‍ പങ്കെടുപ്പിക്കുമെന്നു ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി […]

കോമരക്കൂട്ടങ്ങളുടെ കാവുതീണ്ടലിനായി കുരുംബക്കാവ് ഒരുങ്ങി

ചെമ്പട്ടണിഞ്ഞ കോമരക്കൂട്ടങ്ങളുടെ അരമണിശബ്ദം ഉയര്‍ന്നുതുടങ്ങിയ ശ്രീകുരുംബക്കാവില്‍ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ക്കായി പരമ്പരാഗത അവകാശികള്‍ വ്രതനിഷ്ഠയോടെയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തൃച്ചന്ദനച്ചാര്‍ത്ത് പൂജയ്ക്കും അശ്വതി കാവുതീണ്ടലിനുമായി ശ്രീകുരുംബക്കാവിലെത്തുന്ന കോമരക്കൂട്ടങ്ങള്‍ക്കായി അവകാശത്തറകളും കാവുതീണ്ടലിന് അനുമതി നല്‍കാനായി വലിയതമ്പുരാന്‍ ഉപവിഷ്ടനാകുന്ന നിലപാടുതറയും ഒരുങ്ങിക്കഴിഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ഭരണി ഉത്സവച്ചടങ്ങുകളില്‍ നിര്‍ണായകസ്ഥാനമാണ് നിലപാടുതറയ്ക്കും അവകാശത്തറകള്‍ക്കുമുള്ളത്. ക്ഷേത്രസങ്കേതത്തില്‍ എഴുപതോളം അവകാശത്തറകളുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കിഴക്കേനടയിലെ നടപ്പന്തലിനോട് ചേര്‍ന്നുള്ള വൃത്താകൃതിയിലുള്ള നിലപാടുതറയാണ്. ഈ തറയില്‍ എഴുന്നള്ളിയാണ് വലിയതമ്പുരാന്‍ അശ്വതി കാവുതീണ്ടലിന് അനുമതി നല്‍കുക. അശ്വതിനാളിലെ തൃച്ചന്ദനച്ചാര്‍ത്ത് […]

കലയുടെ വസന്തമൊരുക്കി ആര്‍ട്ട് ദുബൈ ഇന്ന് ആരംഭിക്കും

കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, […]

കൊച്ചി ബിനാലെ ഇനി 28 ദിവസം കൂടി

ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 […]

ജടായുവിനെ പകര്‍ത്തി ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍

കാര്‍ട്ടൂണ്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജടായുവില്‍ ഒരു കൗതുക ദിനം . ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ ഇന്നലെ ദേശീയ തലത്തില്‍ പ്രശസ്തരായ 25 ഓളം കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുമിച്ചു ജടായുവിനെ പകര്‍ത്തി. ജടായു എര്‍ത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജടായുപാറ സന്ദര്‍ശിച്ചത്. കാഴ്ചകള്‍ പകര്‍ത്താനെത്തിയ കലാകാരന്മാരൊക്കെയും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും പ്രശസ്തരായവരാണ്. കാണികളുടെ ഇടയില്‍ ഇരുന്ന് തത്സമയം ജടായുവിനെ ഇവര്‍ അവരവരുടെ കാഴ്ചപ്പാടിലാണ് വരച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ആയ മനോജ് സിന്‍ഹ (ഹിന്ദുസ്ഥാന്‍ ടൈംസ് ), ഡോ.രോഹിത് […]

പൂരത്തിനൊരുങ്ങി തീരം; ശംഖുമുഖം ബീച്ച് കാര്‍ണിവലിന് ഇന്ന്‌ തുടക്കം

കോര്‍പറേഷനു കീഴിലുള്ള ശംഖുമുഖം ആര്‍ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലിന് ഇന്ന്‌ തുടക്കം. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിങാണ് ബീച്ച് കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 28 വരെ ബീച്ച് കാര്‍ണിവല്‍ നീളും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് […]

എയ്‌റോ ഇന്ത്യയ്ക്ക് ഇന്ന് ആരംഭം

പ്രതിരോധ, സിവിലിയന്‍ വ്യോമയാന വിപണിയുടെ റണ്‍വേ ഇന്നു തുറക്കുകയായി. 12-ാമത് എയ്‌റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിന് ഇന്ന് യെലഹങ്ക വ്യോമസേനാ താവളത്തില്‍ തുടക്കം. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം ലഘു യുദ്ധവിമാനമായ തേജസ് ഉള്‍പ്പെടെ 61 വിമാനങ്ങളാണ് ഇക്കുറി അണിനിരക്കുന്നത്. 24 വരെയാണ് പ്രദര്‍ശനം. അഭ്യാസക്കാഴ്ചകള്‍ക്കു പുറമേ വിമാനങ്ങളുടെ നിശ്ചല പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 3 റഫാല്‍ വിമാനങ്ങള്‍ ഇക്കുറി രംഗം കൊഴുപ്പിക്കാനെത്തും. ഇന്ത്യയുടെ മിഗ്-21 സ്‌ക്വാഡ്രനുകള്‍ […]

പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; പ്രാര്‍ത്ഥനയോടെ ആയിരങ്ങള്‍

കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ഇന്ന് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10 15ന് പണ്ടാര അടുപ്പില്‍ തീ കൊളുത്തുന്നതോടെ തുടക്കമാവുന്ന പൊങ്കാലയ്ക്ക് അരിയും പയറും ഒരുക്കി ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയില്‍ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്. ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് […]

നൈസാമിന്റെ ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു

ഹൈദരാബാദ് നൈസാം ‘പേപ്പര്‍ വെയ്റ്റായി’ ഉപയോഗിച്ചിരുന്ന ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നൈസാമിന്റെ ആഭരണങ്ങള്‍ നാഷനല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നു മുതല്‍ മേയ് 5 വരെയാണു പ്രദര്‍ശനം. ഹൈദരാബാദിലെ നൈസാമിന്റെ ആഭരണ ശേഖരത്തില്‍പെട്ട ജേക്കബ് ഡയമണ്ട് ഉള്‍പ്പെടെ 173 വിശിഷ്ട വസ്തുക്കളാണു പ്രദര്‍ശിപ്പിക്കുക.വളകള്‍, കമ്മല്‍, നെക്ലസുകള്‍, ബെല്‍റ്റ്, മോതിരം, ബട്ടണ്‍ തുടങ്ങി സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത മനോഹരമായ ആഭരണ അലങ്കാര വസ്തുക്കള്‍ ഇവിടെ കാണാം. ഗോള്‍ക്കോണ്ട ഖനിയില്‍ നിന്നുള്ള വജ്രങ്ങള്‍, കൊളംബിയന്‍ […]

വിനോദസഞ്ചാരികള്‍ക്ക് ആഘോഷമാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ടൂറിസം വകുപ്പ്

ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ […]

തേഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍

സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര.ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാന്‍ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാല്‍ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇതാണ് പറ്റിയ സമയം. തേഹ്‌റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്… തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്‌റി […]

കണ്ണൂര്‍ ബീച്ച് റണ്‍ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക്

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ രജിസ്‌ട്രേഷന്‍ അവസാന ലാപ്പിലേക്ക്. നാളെ വൈകിട്ട് രജിസ്‌ട്രേഷന്‍ അവസാനിക്കാനിരിക്കേ മുന്‍ എഡിഷനുകളിലേതിനെക്കാള്‍ ആവേശകരമായ പ്രതികരണമാണു ബീച്ച് റണ്‍ നാലാം എഡിഷനു ലഭിക്കുന്നത്. ദ് കണ്ണൂര്‍ ബീച്ച് റണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി സമൂഹ മാധ്യമങ്ങളും ബീച്ച് റണ്ണിന്റെ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു. വിദേശത്തുനിന്നുള്‍പ്പെടെയുള്ള പ്രഫഷനലുകളും കണ്ണൂര്‍ സ്വദേശികളും കണ്ണൂര്‍ ബീച്ച് റണ്ണിന് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റ് ചെയ്യുന്ന വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളം വന്നതിനുശേഷമുള്ള ആദ്യ […]