രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തതിന്റെ പിറ്റേ ദിവസം വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്കുളള മടക്ക യാത്രക്കിടെ ട്രെയിന്‍ ബ്രേക്ക് ടൗണായി വഴിയില്‍ കിടന്നിരുന്നു. പിന്നീട് തകരാറുകള്‍ പരിഹരിച്ചശേഷമാണ് ട്രെയിന്‍ ഇന്ന് യാത്ര പുനരാരംഭിച്ചത്. വന്ദേ ഭാരത് എക്സ്പ്രസ് വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടുവെന്നും അടുത്ത രണ്ടാഴ്ചത്തേക്കുളള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നുവെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയാണ് ട്രെയിന്‍ വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. […]

