പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം; പൗരന്‍മാരോട് മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യന്‍ സൈന്യത്തിന് നേരെ ഇന്നലെ പുല്‍വാമയില്‍ നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക.

രാജ്യത്തെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രത നിര്‍ദ്ദേശത്തില്‍ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പറയുന്നത്.

തീവ്രവാദപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.

പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക നേരത്തെ രംഗത്തു വന്നിരുന്നു. ഭീകരവാദം തടയുന്നതിന് ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *