Tag Archives: കൊല്ലം

ഊബറിനും ഒലയ്ക്കും പിന്നാലെ പുത്തന്‍ മലയാളി സംരംഭം ‘പിയു’

  ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു […]

വിനോദസഞ്ചാരികള്‍ക്ക് ആഘോഷമാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ടൂറിസം വകുപ്പ്

ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ […]

കേരളം അതിശയിപ്പിക്കുന്നു; ക്രൂസ് ടൂറിസം സംഘം

ലോക ക്രൂസ് ടൂറിസം ഭൂപടത്തിന്റെ നെറുകയിലേക്ക് കൊല്ലം ജില്ലയും. എം വൈ ബ്രാവഡോ എന്ന മാള്‍ട്ടര്‍ ആഡംബര നൗകയില്‍ 11 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച്ച കൊല്ലത്ത് എത്തി. സന്ദര്‍ശനത്തിനെ തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ പരിശോധിക്കുക എന്നതാണ് മാലിദ്വീപില്‍ നിന്നെത്തിയ സംഘത്തിന്റെ പ്രധാന ലക്ഷ്യം. കൊല്ലം ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാധ്യത പഠിക്കാനെത്തിയ സംഘവുമായി ടൂറിസം ന്യൂസ് ലൈവ്  പ്രതിനിധി നീരജ സദാനന്ദന്‍ നടത്തിയ അഭിമുഖം.. ക്രൂസ് ടൂറിസത്തില്‍ വിദഗ്ത്തരായ […]

മീന്‍പിടിപ്പാറ നവീകരണം; സര്‍ക്കാര്‍ 1.47 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലയില്‍ പ്രകൃതിസൗന്ദര്യം ഒളിപ്പിച്ച മീന്‍പിടിപ്പാറയെ മനോഹരമാക്കാന്‍ സര്‍ക്കാര്‍ 1.47 കോടി രൂപകൂടി അനുവദിച്ചു. മീന്‍പിടിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഭരണാനുമതി ലഭിച്ചത്. മീന്‍ പിടിപ്പാറയിലും അനുബന്ധമായി പുലമണ്‍ തോടിന്റെ 960 മീറ്റര്‍ പ്രദേശത്തെയും സൗന്ദര്യവത്കരണമാണ് പ്രധാനം. തോടിന്റെ വശങ്ങളില്‍ കല്ലുപാകിയുള്ള നടപ്പാത, സംരക്ഷണവേലി നിര്‍മാണം, പുല്‍ത്തകിടി, വ്യൂ ഡെക്ക്, റെയിന്‍ ഷെല്‍റ്റര്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മിക്കും. എല്‍.ഇ.ഡി. ലൈറ്റുകള്‍  സ്ഥാപിച്ച് സൗന്ദര്യവത്കരണം, ശില്പങ്ങള്‍  സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയിലുണ്ട്. സംസ്ഥാന നിര്‍മിതികേന്ദ്രം തയ്യാറാക്കിയ പദ്ധതി അയിഷാപോറ്റി […]

ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കൊല്ലം ഡി ടി പി സി

പ്രളയത്തെതുടര്‍ന്ന് മന്ദഗതിയിലായ കൊല്ലം ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഡിടിപിസി. സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവിലെ മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറും സാഹസികത ഇഷ്ടടപ്പെടുന്ന സഞ്ചാരികള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായുവും ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുഴയും തോടും ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മണ്‍റോതുരുത്തിന്റെ വശ്യതയു ആസ്വദിക്കാന്‍ പര്യാപ്തമാംവിധം ടൂര്‍ പാക്കേജ് ഒരുക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്. ഗ്രാമീണ ടൂറിസം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കാനുതകുംവിധം ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ചടയമംഗലം […]

കേരള തീരത്ത് ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ഇന്ന് രാത്രി പതിനെന്ന് മണിവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുക്തഫലമാണിത്. മീന്‍പിടുത്തക്കാരും , വിനോദസഞ്ചാരികളും, തീരദേശനിവാസികളും മുന്നറിയിപ്പുകള്‍ പരിഗണിച്ച് പ്രവര്‍ത്തിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 1 . വേലിയേറ്റ സമയത്ത് തിരമാലകള്‍ തീരത്ത് ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. 2 . തീരത്ത് ഈ പ്രതിഭാസം കൂടുതല്‍ […]

ചിറക് വിരിച്ച് ജടായു; പ്രവര്‍ത്തനം പൂര്‍ണതോതില്‍

കൊല്ലം ചടയമംഗലം ജടായു എര്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായി. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജടായുപ്പാറ സന്ദര്‍ശിച്ച് പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന കേരള ടൂറിസത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായുപ്പാറ പദ്ധതി മാറുമെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം ആയിരത്തില്‍പ്പരം സഞ്ചാരികളെത്തുന്ന ടൂറിസം പദ്ധതി തൂടുതല്‍ ആകര്‍ഷകമാക്കും. ഔപചാരികമായി ഉദ്ഘാടനം പ്രഖ്യാപിച്ച് സമയത്തായിരുന്നു കേരളത്തിനെ പ്രളയം ബാധിച്ചത്. അതുകൊണ്ട് തന്നെ  ഉദ്ഘാടനം കൂടാതെയാണ് എര്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ഇന്ന് വരെ നാം കണ്ടിട്ടില്ലാത്ത […]

കാണാം ജടായു പാറയിലെ വിസ്മയങ്ങള്‍

സാഹസികതയും സംസ്‌ക്കാരവും ഒരുമിച്ച് കൈകോര്‍ക്കുന്ന ജടായു എര്‍ത്ത് സെന്ററിലെ വിസ്മയങ്ങള്‍ കാണാം.. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം സ്ഥിതി ചെയ്യുന്നത് . പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്നുള്ള   സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും […]

മഴക്കെടുതി; കേരളത്തിന്‌ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിവലില്‍ നേരിടുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, […]

കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍

കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, […]

മുളവനയിലെ ദളവാ ഗുഹ

മുളവനയിലെ ദളവാ ഗുഹ ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. നൂറ്റാണ്ടുകളായി കൊല്ലം കുണ്ടറ നിവാസികള്‍ ഗുഹയെ പറ്റി നിരവധി കഥകളാണ് കേള്‍ക്കുന്നത്. തിരുവിതാംകൂര്‍ ഭരണകാലത്ത് മാര്‍ത്താണ്ഡവ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ചതാണെന്നും എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ പട്ടാളമാണിത് നിര്‍മ്മിച്ചതെന്നും വേലുത്തമ്പി ദളവ ഇതുവഴിയാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു കഥ. ഗുഹയ്ക്കുള്ളില്‍ വാളും പരിചയും നിധിയും തോക്കുമൊക്കെയുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാഞ്ഞിരകോട് അഷ്ടമുടിക്കായലിന്റെ കരയില്‍ സമാനമായ രീതിയില്‍ ഗുഹയുടെ വായ കാണാം. രാജഭരണകാലത്ത് പ്രധാന യാത്രാമാര്‍ഗം യാനങ്ങളായിരുന്നു. രാജാക്കന്മാരോ നാടുവാഴികളോ ബ്രിട്ടീഷുകാരോ മുളവനയില്‍നിന്ന് […]

കൊല്ലത്തിന്റെ പ്രിയ രുചിയിടങ്ങള്‍

കേരളത്തിലെ നഗരങ്ങളില്‍ നാലാമനാണ് കൊല്ലം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടുന്ന ചൊല്ല് പോലും എത്രയോ കാലങ്ങള്‍ക്കു മുമ്പുണ്ടായതാണ്. അപ്പോള്‍ അത്രയും കാലങ്ങള്‍ക്കു മുന്‍പ് തന്നെ സാമൂഹികമായി ഏറെ ഉയര്‍ന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസംശയം പറയാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കോഴിക്കോടിനോളം ഇല്ലെങ്കിലും എല്ലാ നഗരങ്ങള്‍ക്കുമുണ്ട് അവരുടേതായ ചില പ്രത്യേകതകള്‍. കൊല്ലം കായലിനും കടല്‍ തീരങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പേരുകേട്ട നഗരമായതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. കൊല്ലത്തുള്ള ചില ഭക്ഷണ ശാലകള്‍ പരിചയപ്പെട്ടാലോ! ഫയല്‍വാന്‍ […]