പാഴാക്കുന്ന ഭക്ഷണസാധനങ്ങള്‍ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡെസ്സേര്‍ട് പുഡ്ഡിംഗ് തീര്‍ത്തുകൊണ്ട് ഉദയസമുദ്ര ഗ്രൂപ്പിലെ ഷെഫ്മാര്‍ ചരിത്രം സൃഷ്ടിച്ചു. വാലെന്റ്റയിന്‍ ദിനത്തില്‍ 1622 കിലൊഗ്രാം പുഡ്ഡിംഗ് കൊണ്ട് പൂന്തോട്ടം ജലാശയം, വിമാനത്താവളം, വൈദ്യുതി നിലയം,പ്രകൃതി ദൃശ്യങ്ങള്‍ മുതലായവ കൊണ്ട് ഒരു പുഡ്ഡിംഗ് നഗരം തന്നെ അവര്‍ സൃഷ്ടിച്ചു. ഡെസ്സേര്‍ട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ ബാക്കിവരുന്ന ഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ ഒരു സന്ദേശം കൂടിയാണ് ഉദയസമുദ്രയുടെ ഈ പരുപാടി .ഉപയോഗപ്രദമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാഴാക്കി കളയുന്നതിനു പകരം രുചികരമായ സാന്‍ഡ്വിച്ചുകള്‍ […]
Category Archives: Malayalam
പൈതൃക ട്രെയിനായ ഇഐആര്‍ 21 എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ നിന്നു ഹാര്‍ബര്‍ ടെര്‍മിനസിലേക്കു പ്രത്യേക സര്‍വീസ് നടത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആവി എഞ്ചിനുകളിലൊന്നാണു ഇഐആര്‍ 21. 163 വര്‍ഷം പഴക്കമുളള എന്‍ജിന്‍ ചെന്നൈയിലെ പെരമ്പൂര്‍ ലോക്കോ വര്‍ക്‌സാണു പ്രവര്‍ത്തന സജ്ജമാക്കിയത്. കന്യാകുമാരി നാഗര്‍കോവില്‍ പ്രത്യേക സര്‍വീസിനു ശേഷമാണ് ഇന്നലെ ട്രെയിന്‍ എറണാകുളം മാര്‍ഷലിങ് യാഡില്‍ എത്തിച്ചത്. 40 പേര്‍ക്കിരിക്കാവുന്ന പ്രത്യേക കോച്ചാണ് എന്‍ജിനുമായി ഘടിപ്പിക്കുന്നത്.വിദേശികള്‍ക്ക് 1500 രൂപയും സ്വദേശികള്‍ക്ക് 750 രൂപ കുട്ടികള്‍ക്ക് 500 […]
ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്‌നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിനരാത്രങ്ങള്‍ പക്ഷികള്‍ക്ക് പിറകെ പറക്കും. വിദ്യാര്‍ത്ഥികളും ഒട്ടനവധി സാധാരണക്കാരും വീട്ടമ്മമാരും ഈ രംഗത്തെ പ്രഗത്ഭരെ പോലെ പക്ഷികളെ നിരീക്ഷിച്ച് കണക്കെടുപ്പുകളിലേര്‍പ്പെടും. ഗ്രേറ്റ് ബാക്ക്‌യാര്‍ഡ് ബേര്‍ഡ് കൗണ്ട് എന്ന ജനകീയമായ ഈ പക്ഷിക്കണക്കെടുപ്പ് പരിപാടി 2019 ഫെബ്രുവരി 15 മുതല്‍ 18 വരെയാണ്. താത്പര്യമുള്ള ആര്‍ക്കും അവരവരുടെ വീട്ടുപറമ്പിലോ സമീപത്തുള്ള പാടത്തോ കാവിലോ കുളക്കരയിലോ കടല്‍ത്തീരത്തിനടുത്തോ പക്ഷിനിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനാവും. ഈ നാലു ദിവസങ്ങളില്‍ കഴിയുന്നത്ര നിരീക്ഷണക്കുറിപ്പുകള്‍ www.ebird.org/india എന്ന വെബ്‌സൈറ്റിലൂടെയോ […]
അന്തരിച്ച സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരവായി തലസ്ഥാനത്ത് പുതിയ തിയേറ്റര്‍ വരുന്നു. അത്യാധുനിക സംവിധാനങ്ങളുമായാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ലെനിന്‍ സിനിമാസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തിയ്യേറ്റര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തിയ്യേറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ്എഫ്ഡിസിയുടെ സംസ്ഥാനത്തെ ഏറ്റവും സാങ്കേതിക മികവുള്ള തിയ്യേറ്ററും ലെനിന്‍ സിനിമാസാണ്. രണ്ട് കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 150സീറ്റുകളാണ് ക്രമീകരിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ […]
ടൂറിസം രംഗത്ത് വര്‍ഷങ്ങളായി പിന്നില്‍ നില്‍ക്കുന്ന കാസര്‍കോഡ് ജില്ലയില്‍ ഈ വര്‍ഷം ഗണ്യമായ മാറ്റം. സംസ്ഥാന ടൂറിസം വകുപ്പിന്റെ 2018ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 269% വളര്‍ച്ച നേടി കാസര്‍ഗോഡ് ജില്ല ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിലെ വളര്‍ച്ചാ നിരക്ക് 45% ആണ്. 2017ല്‍ 1115 വിദേശ ടൂറിസ്റ്റുകളായിരുന്നു കാസര്‍കോഡ് ജില്ലയില്‍ എത്തിയിരുന്നത്. 2018ല്‍ ഇത് 4122 ആയി വര്‍ദ്ധിച്ചു. 2018ല്‍ 2472 വിദേശ ടൂറിസ്റ്റുകളാണ് ‘സ്‌മൈല്‍’ സംരംഭങ്ങളിലൂടെ കാസര്‍ഗോഡ് […]
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്ന ജാവയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ് കൊച്ചിയില്‍. കളമശേരിയില്‍ ഈ മാസം 14ന് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കും. ജാവ വില്‍പ്പനയ്ക്കായി രാജ്യവ്യാപകമായി 105 ഡീലര്‍മാരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണു ക്ലാസിക് ലെജന്‍ഡ്‌സ് പറയുന്നത്. മികച്ച വില്‍പ്പന, വില്‍പ്പനാന്തര സേവനം ഉറപ്പാക്കാന്‍ 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. പുണെയിലാണ് ജാവയുടെ ആദ്യത്തെ രണ്ടു ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്; തുടര്‍ന്നു ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലും ജാവ […]
പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യം കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് അരുണാചല്‍പ്രദേശ്. അരുണാചലില്‍ കിഴക്കന്‍ ഹിമാലയത്തിലെ ചാങ്‌ലാങ് ജില്ലയിലെ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നംഡഫ. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് ഇവിടം. ഇന്ത്യയിലെ തന്നെ പേരുകേട്ട ദേശീയോദ്യാനങ്ങളിലെന്നാണ് നംഡഫ. രാജ്യത്തെ പതിനഞ്ചാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണ് നംഡഫ. നിബിഡമായ മഴക്കാടുകള്‍ ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്നതാണ്. ഹൂലോക്ക് ഗിബ്ബണ്‍, ഏഷ്യന്‍ ഗോള്‍ഡന്‍ ക്യാറ്റ്, ഹിമാലയന്‍ കറുത്ത കരടി, പട്കായി ഭാഗത്ത് കാണുന്ന കാട്ടാട്, ആന, പോത്ത്, മസ്‌ക് ഡീര്‍, […]
പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ദുബൈ എന്നും മുന്നിലാണ്. വിമാന വേഗത്തില്‍ സഞ്ചിക്കാനവുന്ന ഹൈപ്പര്‍ലൂപ്പും പറക്കും ടാക്‌സിയുമെല്ലാം ശേഷം നഗര യാത്രകള്‍ക്കായ സ്‌കൈപോഡുമായി ദുബൈ. കഴിഞ്ഞ ദിവസം ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലായിരുന്നു സ്‌കൈപോഡുകള്‍ പ്രദര്‍ശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്‌കൈപോഡ്‌സിലെത്തിയത്. ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും യുഎഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍, […]
ബസിലും ട്രെയിനിലും യാത്രയ്ക്കു ടിക്കറ്റ് ലഭിക്കും പോലെ മെട്രോയുടെ ഫീഡര്‍ ഓട്ടോയിലും യാത്രക്കാര്‍ക്കു ടിക്കറ്റ്. ഫീഡര്‍ ഓട്ടോ സര്‍വീസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഓട്ടോ സര്‍വീസിന്റെ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താന്‍ വേണ്ടിയാണിതെന്നു കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. ഫീഡര്‍ സര്‍വീസ് നടത്തുന്ന ഷെയര്‍ ഓട്ടോകളില്‍ ആദ്യ 2 കിലോമീറ്റര്‍ യാത്രയ്ക്കു 10 രൂപയാണു നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 5 രൂപ. എല്ലാ ഓട്ടോകളിലും ഇതിന്റെ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കും. തുടക്കത്തില്‍ 38 […]
പ്രാചീന വാണിജ്യ തുറമുഖമായിരുന്ന മാളക്കടവിനു പുനര്‍ജീവനമാകുന്നു. മാളക്കടവ് സംരക്ഷിക്കുന്നതിനും മാള – കൊടുങ്ങല്ലൂര്‍ ജലപാത വികസിപ്പിക്കാനും കടവില്‍ ബോട്ടുജെട്ടി നിര്‍മിക്കാനും തിരുവനന്തപുരത്തു ചേര്‍ന്ന മുസിരിസ് പൈതൃക സമിതിയുടെ യോഗത്തിലാണു തീരുമാനിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യബന്ധം നിലനിന്നിരുന്ന മാളക്കടവ് പ്രയോജപ്പെടുത്തിയിരുന്നു. സംഘകാല കൃതികളില്‍ ‘മാന്തൈ പെരുന്തുറ’ എന്ന വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള മാളക്കടവ് പുരാതന കാലത്ത് മുസിരിസിന്റെ ഒരു ഉപ തുറമുഖമെന്ന മട്ടിലും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കച്ചവട സാധനങ്ങളുടേയും വിനിമയ കേന്ദ്രമായിരുന്നു. റോഡ് ഗതാഗതം വികസിച്ചതോടെയും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം […]
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന്റെ (ട്രെയിന്‍ 18) യാത്രാ നിരക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വെ. ദില്ലിയില്‍ നിന്നും വാരണസിയിലേക്ക് ചെയര്‍ കാറില്‍ സഞ്ചരിക്കാന്‍ 1,850 രൂപയാണ് യാത്രാ നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 3,520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഉള്‍പ്പടെയാണ് ഈ നിരക്കെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. അതേസമയം വന്ദേഭാരത് എക്സ്പ്രസിലെ മടക്ക യാത്രയ്ക്ക് ചെയര്‍കാറിന് 1,795 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3,470 രൂപയുമാണ് […]
സൗദിയിലെ പുരാതന നഗരമായ “അൽ ഉലാ” വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു. അൽ ഉലായിലെ പ്രകൃതി സംരക്ഷണ മേഖലയും കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. സൗദിയിലെ പുരാതനവും അതിമനോഹരവുമായ സ്ഥലങ്ങളിൽ ഒന്നാണ് രാജ്യത്തിൻറെ വടക്ക്- പടിഞ്ഞാറു ഭാഗത്തു മദീന ഗവർണറേറ്റിന് കീഴിൽ വരുന്ന അൽ ഉലാ പ്രദേശം. മധ്യപൂർവ്വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽ ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അൽ ഉലാ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശിയും […]
ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ വാട്സാപ്പിലെ പേലെ നിക്കം ചെയ്യാന്‍ അവസരം വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരി വണ്‍ മാതൃകയില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ‘അണ്‍സെന്റ്’ ഫീച്ചര്‍ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ അവതരിപ്പിച്ചു. 10 മിനിറ്റാണ് സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി. ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ആദ്യം ഏഴ് മിനിറ്റ് മാത്രമാണ് സമയം നല്‍കിയത് ഇപ്പോള്‍ ഒരുമണിക്കൂര്‍ വരെ സന്ദേശങ്ങള്‍ നീക്കം […]
ലോകത്ത് റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന് ലോക റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വാഹനാപകട മരണനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിന്റെ നേട്ടം. വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയതെന്ന് ആഭ്യന്തര ഗതാഗത മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. 2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ലോക റെക്കോര്‍ഡ് നേട്ടമാണെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. 166 പേര്‍ മാത്രമാണ് കഴിഞ്ഞ […]
രാമേശ്വരത്തെ ധനുഷ്കോടിയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ റെയില്‍വേ പാലം പുതുക്കി പണിയുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധനയടക്കം തുടങ്ങി. പാലത്തിന്‍റെ മധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തി കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനുള്ള രീതിയിലാണ് പാലത്തിന്‍റെ പണി. ഇതിന്‍റെ മാതൃക കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്‍റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള നിര്‍മാണം. പാലത്തിന്‍റെ നിര്‍മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധനകള്‍ തുടങ്ങി. ഇരുന്നൂറ്റി അന്‍പത് കോടി ചെലവില്‍ നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. […]















