സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന, കാഴ്ചയില്‍ അല്‍പ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. മൂന്ന് ലെയർ ആയിട്ടുള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും 10 km സഞ്ചരിച്ചു ചേന്നാട് മാളികയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം ഇവിടെയെത്താന്‍. ഒരു ദിവസം അച്ഛന്റെ ശിഷ്യനായ “പ്രസാദ്” ചേട്ടൻ ഫ്രീ ആയപ്പോളാണ് നാട്ടിൽ തന്നെയുള്ള ഈ വെള്ളച്ചാട്ടം കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നത്. കാരണം ചേട്ടന്റെ വീടിനടുത്താണ് ഈ വെള്ളച്ചാട്ടം. വളരെ അപകടകാരിയായി […]
Tag Archives: കോട്ടയം
നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു […]
ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു […]
കോട്ടയം-ആലപ്പുഴ ജലപാത നവീകരണം ആരംഭിച്ചു. കോട്ടയത്ത് നിന്ന് കാഞ്ഞിരം വഴി ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുകള്‍ ഏറെ നാളായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ആറ്റിലെ ജലനിരപ്പ് താഴ്ന്നതും ജലപാതയില്‍ ചെളിയും പോളയും നിറഞ്ഞതുമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. കോടിമത മുതല്‍ കാഞ്ഞിരം വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തിലുള്ള പുത്തന്‍തോട്ടിലെ ജലപാതയാണ് നവീകരിക്കുന്നത്. ചെളി നിറഞ്ഞതിനാല്‍ നിലവില്‍ ഒന്നരമീറ്ററാണ് പുത്തന്‍ തോടിന്റെ ആഴം. ഡ്രഡ്ജിങ് നടത്തി ഒന്നര മീറ്റര്‍ താഴ്ചയില്‍ ജലപാത നവീകരിക്കാനാണ് ഇറിഗേഷന്‍ വകുപ്പ് തീരുമാനിച്ചത്. 25 ലക്ഷം രൂപയാണ് പദ്ധതി […]
വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്‌സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകര്‍ഷണം ഹൗസ്‌ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികള്‍ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാന്‍ എത്തിച്ചേരാറുണ്ട്. റിസോര്‍ട്ടുകളും തനിനാടന്‍ ഭക്ഷണശാലകളും ഉള്‍പ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി എന്നു തന്നെ പറയാം. പ്രകൃതിയുടെ വശ്യത നിറഞ്ഞ ഈ […]
ലോകപ്രശസ്തമായ കേരളത്തിന്റെ കായല്‍പരപ്പുകളില്‍ ഉത്സവഛായയുടെ പുത്തന്‍ അധ്യായങ്ങള്‍ രചിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ഈ വര്‍ഷകാലത്ത് നടത്തും. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടിയുള്ള ലീഗ് കഴിഞ്ഞ വര്‍ഷം ആരംഭിക്കാനിരുന്നപ്പോള്‍തന്നെ രാജ്യാന്തര തലത്തില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചെങ്കിലും അതേ […]
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു. 56387 എറണാകുളം – കായംകുളം പാസഞ്ചര്‍, 56388 കായംകുളം- എറണാകുളം പാസഞ്ചര്‍ എന്നിവ 11 വരെ റദ്ദാക്കി. 56394 കൊല്ലം- കോട്ടയം പാസഞ്ചര്‍, 56393 കോട്ടയം – കൊല്ലം പാസഞ്ചര്‍ എന്നിവ 3, 9, 10 തീയതികളിലും റദ്ദാക്കി. 66301 എറണാകുളം- കൊല്ലം മെമു 2.45 ന് […]
കോട്ടയം നഗരസഭ ജൂബിലി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം. നവീകരണപ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചാര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വിലയിരുത്തിയതിന് ശേഷമാണ് വേഗത്തിലാക്കാന്‍ തീരുമാനമായത്. ഫണ്ട് അനുവദിക്കാതെ ഇരുന്നതിനെത്തുടര്‍ന്ന് കാട് കയറി നശിച്ച നഗരസഭയുടെ കീഴിലുള്ള പാര്‍ക്ക് എം എല്‍ എയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കി പണിയുന്നത്. പുല്ല് പിടിപ്പിക്കല്‍, പ്ലംമ്പിങ് ജോലികള്‍, കുട്ടികള്‍ക്കുള്ള ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. പുല്ല് സ്ഥാപിക്കുന്നതിനായി കൂടുതല്‍ മണ്ണ് എത്തിക്കണം. ഇതിന് ജില്ലാ […]
ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന നിരവധി കാഴ്ചകള്‍ ഒരുക്കികൊണ്ടു തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം മേളക്ക് അരങ്ങൊരുങ്ങുന്നു. 21, 22, 23 തീയതികളില്‍ നടക്കുന്ന വയലോര-കായലോര ടൂറിസം മേളയുടെ തുടക്കമായ ‘തിരനോട്ടം’ കോട്ടയം ജില്ലാ സബ് കളക്ടര്‍ ഈശപ്രിയ ഉദ്ഘാടനം ചെയ്തു. താമരക്കുളവും കള്ള് ചെത്തുന്ന ചെറു തെങ്ങുകളും നിറഞ്ഞ വയലോരത്തെ ടൂറിസം കേന്ദ്രത്തില്‍ തെങ്ങു ചെത്തിക്കൊണ്ടാണ് സബ് കളക്ടര്‍ വിനോദ മേളക്ക് തുടക്കമിട്ടത്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി നൈനാന്‍ അധ്യക്ഷത വഹിച്ചു. […]
വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലെ കാഴ്ചകള്‍ ഇനി ട്രെയിനിലിരുന്ന് ആസ്വദിക്കാം. ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക പാര്‍ക്ക്, ട്രെയിനില്‍ ചുറ്റികാണാന്‍ വൈകേണ്ട. അത്യാപൂര്‍വ്വമായ സസ്യങ്ങങ്ങളും മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗും അടക്കം വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളുെട വലിയ ലോകമാണ് മാംഗോ മെഡോസ്. പ്രകൃതിയോട് അടുക്കാനും ചേര്‍ന്നിരിക്കാനും ഇതിലും നല്ലയിടം വേറെകാണില്ല. ഒരു ദിവസത്തെ ടൂര്‍, റിസോര്‍ട്ട് ടൂര്‍, ആയുര്‍വേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ […]
പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങി വരികയാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിവലില്‍ നേരിടുന്ന തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും റിസര്‍വേഷന്‍ ഇല്ലാത്ത ഒരു ട്രെയിന്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടും. 06050 എന്ന നമ്പറിലുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 01.20ന് ചെന്നൈയിലെത്തും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, […]
കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.
ഓണത്തിന് നാട്ടിലെത്താല്‍ കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിക്ക് 64 സ്‌പെഷ്യല്‍ സര്‍വീസുകള്‍. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ദിവസേന മൂന്ന് സ്‌പെഷ്യല്‍ അനുവദിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കുമളി, എന്നിവടങ്ങളിലേക്ക് തിരിച്ച് തിരക്കനുസരിച്ചുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍. കേരള ആര്‍ടിസിയുടെ എഴുപതോളം സര്‍വീസുകളുടെ പ്രഖ്യാപനത്തിന് ശേഷമാണ് കര്‍ണാടക ആര്‍ടിസിയുടെ പ്രഖ്യാപനം വന്നത്. ഓണം അവധിക്ക് ശേഷം നാട്ടില്‍ നിന്ന് ബെംഗളൂരുവിലേക്കും ഇത്ര തന്നെ സര്‍വീസുകള്‍ ഉണ്ടാവും.
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, […]














