കൊച്ചി മെട്രോയുടെ ഫീഡറായി പുറത്തിറങ്ങുന്ന ഇ-ഓട്ടോറിക്ഷകള്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങി. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കുള്ള പ്രത്യേക യൂണിഫോമുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്തു. ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സൊസൈറ്റിയുടെ സാങ്കേതിക പങ്കാളികള്‍. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എം.ജി. റോഡ്, […]
Category Archives: Malayalam
സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ശിക്കാരി ബോട്ട് സര്‍വീസ് ടൂറിസം രംഗത്ത് മാതൃകയാകുന്നു. ശിക്കാരി ബോട്ടുകളില്‍ ഏറ്റവും വലുപ്പമുള്ള ബോട്ടിന് ‘സഹകാരി’ എന്നാണ് പേരിട്ടിരിക്കുന്നത്. 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് കുമരകത്തുനിന്നാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യബോട്ടുകള്‍ മണിക്കൂറിന് 1000 രൂപവരെ ചാര്‍ജ് ഈടാക്കുമ്പോള്‍ സഹകാരി ബോട്ട് 700 രൂപയാണ് വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണിവരെയാണ് […]
മിന്നൽ ഹർത്താലുകളും തുടരെ തുടരെയുള്ള ഹർത്താലുകളും ഒഴിവാക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ‘കോടിയേരിയോട് ചോദിക്കാം’ എന്ന ഫെയ‌്സ‌് ബുക്ക് സംവാദ പരിപാടിയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹർത്താൽ അവസാനത്തെ ആയുധമാണ‌്. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സിപിഐ എം തീരുമാനിച്ചിട്ടുണ്ട‌്. എല്ലാ രാഷ്ട്രീയ പാർടികളും ഹർത്താലിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നീ ലോകത്ത് എല്ലാവരും തുല്യരാണ്. അതിരുകളില്ലാത്ത ലോകം കീഴടക്കാന്‍ ഇപ്പോള്‍ സ്ത്രീകളും താണ്ടാത്ത ദൂരങ്ങളില്ല. 2019 ല്‍ ഇങ്ങനെ 300 പെണ്ണുങ്ങള്‍ ഒരുമിച്ച് തുനിഞ്ഞിറങ്ങുകയാണ്. അവര്‍ക്ക് സമുദ്രത്തിന്റേയും രാജ്യാതിര്‍ത്തികളുടെയും പരിധികളില്ല. അവരെല്ലാവരും ഒരുമിച്ച് പോകുകയാണ്. മൈലുകള്‍ താണ്ടി, സമുദ്രം മുറിച്ച് കടന്ന്. സമുദ്രമലിനീകരണത്തിനെ കുറിച്ച് പഠിക്കാന്‍ പെണ്‍കുട്ടികള്‍ മാത്രം നടത്തുന്ന ലോകയാത്രയുടെ വിശേഷങ്ങള്‍ കേള്‍ക്കാനാണ് ഇന്ന് ലോകം കാതുകൂര്‍പ്പിക്കുന്നത്. സമുദ്രത്തെ കുറിച്ച് പരിജ്ഞാനം ഉള്ളവര്‍ മാത്രമല്ല, ഈ സംഘത്തില്‍ അധ്യാപകരുണ്ടാകും വിദ്യാര്‍ഥികളുണ്ടാകും നന്നായി പാചകം ചെയ്യാനറിയുന്നവരുണ്ടാകും, ഡോക്ടര്‍മാരും […]
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ ചേര്‍ന്ന് കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ ‘ഹരിതസദനം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദ ഹാള്‍ തുറന്നു. കാന്തന്‍പാറ പുഴയോടു ചേര്‍ന്ന് നിര്‍മിച്ച ഹാളില്‍ 50 പേര്‍ക്ക് ഇരിക്കാം. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കാപ്പന്‍ ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ യഹ്യാഖാന്‍ തലയ്ക്കല്‍, ഷഹര്‍ബാന്‍ സെയ്തലവി, പ്രബിത, ഡിടിപിസി മാനേജര്‍ ബിജു, ലൂക്കാ ഫ്രാന്‍സിസ്, വാര്‍ഡ് […]
ബീമാപള്ളിയിലെ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. പത്തുനാള്‍ ബീമാപള്ളിയും പരിസരവും ഭക്തിയിലാഴും. ഉറൂസിന് മുന്നോടിയായി പള്ളിയും പരിസരവും ദീപപ്രഭയിലായി. രാവിലെ എട്ടിന് നടക്കുന്ന പ്രാര്‍ഥനയ്ക്കുശേഷം 8.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. പത്തരയോടെ പള്ളിയില്‍ തിരികെയെത്തും. തുടര്‍ന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടക്കും. 11 മണിയോടെ പത്തുദിവസത്തെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് ബീമാപള്ളി മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് എ.അഹമ്മദ്ഖനി ഹാജി പള്ളിമിനാരങ്ങളിലേക്ക് ഇരുവര്‍ണ പതാകയുയര്‍ത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.ശിവകുമാര്‍ എം.എല്‍.എ., മേയര്‍ വി.കെ.പ്രശാന്ത് […]
രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഗള്‍ ഗാര്‍ഡന്‍ ഒരുങ്ങി. വിദേശ പൂക്കളാണ് ഇത്തവണയും രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് മുഗള്‍ ഗാര്‍ഡന്‍. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ടുലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള തുളിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ജപ്പാന്‍ പൂവായ ഡബിള്‍ സ്‌ട്രോക്കാണ് ഇത്തവണത്തെ […]
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കേര്‍പറേഷനും കൂടി ചേര്‍ന്ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ടൂറിസം സാഹോദര്യ സമ്മേളനം സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഫെബ്രുവരി 7നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ടൂറിസത്തിലെ ബ്രാന്‍ഡിങും മാര്‍ക്കറ്റിങ്ങും, ടൂറിസത്തിലെ സംരംഭകത്വവും സ്‌മൈല്‍ പ്രൊജക്ടും, വടക്കന്‍ മലബാര്‍ ടൂറിസത്തിന്റെ പ്രത്യേകതകള്‍, സാംസ്‌കാരിക ടൂറിസത്തിലെ പുതിയ ഉത്പന്നങ്ങള്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കൂര്‍ഗ്, മൈസൂര്‍, ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാക്കേജുകളും സര്‍ക്യൂട്ടുകളും, ടൂറിസത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ […]
ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്. ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല. ദീപക് കാമത്ത്, പി എസ് […]
പ്രമുഖ ട്രാവല്‍ വെബ്ൈസറ്റായ ട്രിപ്പ് അഡൈ്വസര്‍ രാജ്യാന്തര യുനെസ്‌കോ അംഗീകൃത പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഏറ്റവും മഹത്തായ രണ്ടാമത്തെ ചരിത്രസ്മാരകമായി താജ്മഹലിനെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടൂറിസത്തിന് ഇതൊരു മുതല്‍ക്കൂട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കംബോഡിയയിലെ അങ്കോര്‍വാറ്റാണ് ഒന്നാം സ്ഥാനത്തുള്ളത്. ൈചനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തുണ്ട്. താജ് മഹല്‍ സന്ദര്‍ശിക്കുവാനെത്തുന്നവരുടെ എണ്ണത്തില്‍ അടിക്കടി വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിദിന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ നീക്കം തുടങ്ങി. പ്രതിദിനം കുട്ടികള്‍ ഉള്‍പ്പെടെ 40,000 സന്ദര്‍ശകര്‍ എന്ന രീതിയില്‍ നിയന്ത്രിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. […]
നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളായ ചിറപുല്ല് ട്രെക്കിങ്, മീന്‍മുട്ടി വെള്ളച്ചാട്ടം, ബ്രഹ്മഗിരി ട്രെക്കിങ് മുനീശ്വരന്‍ കുന്ന് എന്നിവടങ്ങളിലേക്കുള്ള പ്രവേശനം ഫ്രെബ്രുവരി മുതല്‍ ഫയര്‍ സീസണ്‍ കഴിയുന്നത് വരെ താല്‍കാലികമായി നിര്‍ത്തിവെച്ചതായി നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അറിയിച്ചു.
സാധാരണ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുമായി കാട്ടിലേക്കിറങ്ങാറാണ് പതിവ്. എന്നാല്‍, ഈ ഫോട്ടോഗ്രാഫര്‍ ചെയ്തത് കുറച്ച് വ്യത്യസ്തമായ കാര്യമാണ്. തരിശായിക്കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമിയെ കാടാക്കി മാറ്റിക്കളഞ്ഞു. വെറും കാടല്ല, നിറയെ പക്ഷികളും മൃഗങ്ങളുമൊക്കെയുള്ളൊരസ്സല്‍ കാട്. മൂന്നു വര്‍ഷമാണ് അതിനായി പൊമ്പയ്യ മലേമത്ത് എന്ന ഫോട്ടോഗ്രാഫര്‍ പ്രയത്‌നിച്ചത്. ”ആദ്യമായി 50 തൈകള്‍ നട്ടപ്പോള്‍ ഞാന്‍ കരുതിയത് അതില്‍ രണ്ടെണ്ണമെങ്കിലും ബാക്കിയാകും എന്നാണ്. പക്ഷെ, യാദൃശ്ചികമായി അതില്‍ ഓരോ ചെടിയും മുളച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ തോട്ടത്തില്‍ 800 മരങ്ങള്‍ […]
മേലുകാവ് ഹെന്റി ബക്കര്‍ കോളേജില്‍ പുതുതായി ബി. വോക് ടൂറിസം കോഴസ് ആരംഭിച്ചു. യു ജി സി ഗ്രാന്റോട് കൂടിയാണ് കോഴ്‌സ് കോളേജില്‍ നടക്കുന്നത്. കോഴ്‌സിന്റെ തുടങ്ങുന്നതിന്റെ ഭാഗമായിട്ട് കോളജില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ടൂറിസം ഫെസ്റ്റ് വിദ്യാര്‍ത്ഥികള്‍ നടത്തി. കോളേജ് മാനേജര്‍, ബിഷപ്പ് റൈറ്റ് റവ. ഡോ. കെ ജി ദാനിയേല്‍ അധ്യഷത നിര്‍വഹിച്ച ചടങ്ങ് മഹാത്മഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സി എസ് ഐ […]
13 വര്‍ഷങ്ങള്‍ക്ക് ശേഷം പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കം. പുലര്‍ച്ചെ ആരംഭിക്കുന്ന ചടങ്ങോടെയാണ് പെരുങ്കളിയാട്ടത്തന്റെ ആരംഭം. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ദീപവും തിരിയും ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. ഈ ദീപത്തില്‍നിന്ന് കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും പകരുന്നതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ പ്രകാശനംചെയ്തു. സ്മരണികാ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.സഹദുള്ള അധ്യക്ഷനായിരുന്നു. പി.കെ.സുരേഷ് പുസ്തകം പരിചയപ്പെടുത്തി. ഡോ. വി.ദിനേശ്, ലൈല കരുണാകരന്‍, […]
വൈകല്യങ്ങള്‍ ഒന്നിനും തടസമല്ല എന്ന് വീണ്ടും തെളിയ്ക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കുഴല്‍മന്ദം ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ശലഭയാത്ര എന്ന പേരില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 17 കുട്ടികളാണ് മലമ്പുഴ ഉദ്യനത്തില്‍ വിനോദയാത്രയ്ക്ക് എത്തിയത്. വീല്‍ചെയറിന്റെ പരിമിതിയില്‍ നിന്ന് അവര്‍ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചത് പുതിയൊരു അനുഭവമായി മാറി. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഈ യാത്ര. മലമ്പുഴ ഉദ്യാനം, സ്‌നേക്ക് പാര്‍ക്ക്, അക്വേറിയം, അണക്കെട്ട്, പാലക്കാട് […]














