Category Archives: Malayalam

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു

ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇ – ട്രിയോ വിപണിയില്‍ തരംഗമാകുന്നു. പുറത്തിറങ്ങി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദില്ലി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ഇന്ത്യന്‍ വിപണിയിലേക്ക് ട്രിയോ എത്തിയത്. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് […]

അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രം; നിര്‍മ്മാണം ഏപ്രില്‍ 20ന് ആരംഭിക്കും

അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന്  ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടക്കുക.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പൽവഴിയും വിമാനമാർഗവും  വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കമെന്ന് ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ […]

ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയനിലേക്ക് കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ലോക ടൂറിസം ഭൂപടത്തിലേക്ക് രാജ്യത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായി ആരംഭിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനിലേക്ക് കേരളത്തിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് അഭ്യര്‍ത്ഥിച്ചു. പ്രളയത്തില്‍ നിന്ന് അതിജീവിച്ച നാടായ കേരളത്തിലെ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും, വിനോദസഞ്ചാരത്തിന്റെ ഉന്നമനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി പരമാവധി പ്രചാരം നല്‍കി കൊണ്ട് കേരളത്തിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എഴുതിയ […]

രണ്ട് ദശലക്ഷം ലൈക്കുകളുമായി കേരള ടൂറിസം ഫേസ്ബുക്ക് പേജ്

സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് കേരള ടൂറിസം ഫേസ്ബുക്ക് പേജ്. കേരള ടൂറിസത്തിന്റെ ഔദോഗിക ഫേസ്ബുക് പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികം ഉയര്‍ന്നു. ഇത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കിട്ടിയ വലിയ ഒരു അംഗികാരം തന്നെ ആണ്. ഇന്ത്യയിലെ ടൂറിസം വകുപ്പിന്റെ ആദ്യത്തെ ഫേസ്ബുക് പേജ് ആണ് കേരള ടൂറിസത്തിന്റെത്. കേരളത്തിന്റെ പ്രകൃതിഭംഗിയും ആകര്‍ഷകമായ വിവരങ്ങളും ചേര്‍ന്ന ഒരു ദൃശ്യ അനുഭവം തന്നെയാണ് ഇത്. അതുപോലെ തന്നെ കേരള ടൂറിസത്തിന്റെ പുത്തന്‍ നീക്കങ്ങളും […]

ഗെയ്റ്റ് വേ ഓഫ് ഇന്ത്യയെ മോടിപിടിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ചരിത്ര പ്രാധാന്യത്തിനും പഴമയ്ക്കും ഇളക്കം തട്ടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദക്ഷിണ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതല്‍ മോടി പിടിപ്പിക്കാനും ഗവര്‍ണ്ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു അധ്യക്ഷനായി വ്യാഴാച വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നായിക്കും യോഗത്തില്‍ സന്നിഹിതനായിരുന്നു. ഇതിനായി ബ്രിഹന്‍ മുംബൈ പ്രിന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ അജോയ് മെഹ്ത്തയോടും മറ്റ് […]

സ്വാദൂറും ഇളനീര്‍ പായസം തയ്യാറാക്കാം

ഇളനീര്‍ അല്ലെങ്കില്‍ കരിക്കിന്റെ സ്വാദ് ഏവര്‍ക്കും ഇഷ്ടമാണ്. രുചിയുള്ള കാമ്പും മധുരമുള്ള വെള്ളവും മാത്രമല്ല രുചികരമായ പായസവും ഇളനീരുകൊണ്ട് തയാറാക്കാം. ചേരുവകള്‍ 01. ഇളനീര്‍ – ഒരു കപ്പ് 02. കരിക്ക് കാമ്പ് / കരിക്ക് – ഒരു കപ്പ് 03. കണ്ടന്‍സഡ് മില്‍ക്ക് – അര കപ്പ് 04. പാല്‍ – രണ്ടു കപ്പ് 05. പഞ്ചസാര – കാല്‍ കപ്പ് 06. ഏലക്കായ് പൊടിച്ചത് – അര ടീസ്പൂണ്‍ 07. കശുവണ്ടി അരിഞ്ഞത് – […]

തേഹ്രി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍

സാഹസികത, നേരംപോക്ക്, അത്ഭുതം, യാത്ര.ഇതെല്ലാം ഒന്നിച്ച് ഒരിടത്ത് അനുഭവിക്കുവാന്‍ സാധിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള സംഗതിയാണ്. എന്നാല്‍ തേഹ്രി ലേക്ക് ഫെസ്റ്റിവലിലെത്തിയാല്‍ ഇതും നടക്കും. ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ്. ഉത്തരാഖണ്ഡിന്റെ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്രയാണ് ലക്ഷ്യമെങ്കില്‍ ഇതാണ് പറ്റിയ സമയം. തേഹ്‌റി ലേക്ക് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്… തേഹ്‌റി ലേക്ക് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ലേക്ക് ഫെസ്റ്റിവലായി അറിയപ്പെടുന്നതാണ് തേഹ്‌റി […]

ഗോവയിലെ പാര്‍ട്ടിയിടങ്ങള്‍

പാര്‍ട്ടി എന്ന വാക്കിനോട് ചേര്‍ത്തു വയ്ക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഗോവയുടെ കഥ വേറെ തന്നെയാണ്. ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനം എന്നറിയപ്പെടുന്ന ഇടം…പബ്ബും ബീച്ചും ആഘോഷങ്ങളും ഒക്കെയായി നേരം വെളുപ്പിക്കുന്ന നാട്. പ്രകൃതിഭംഗി കൊണ്ടും കടലിന്റ സാമീപ്യം കൊണ്ടുമെല്ലാം ലോകത്തിലുള്ള സഞ്ചാരികളെയെല്ലാം ആകര്‍ഷിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും വന്ന് അടിച്ചു പൊളിക്കണമെന്നു കരുതാത്തവര്‍ കാണില്ല. ഇവിടെ നടക്കുന്ന കിടുക്കന്‍ പാര്‍ട്ടികള്‍ തന്നെയാണ് ഇവിടേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഇടത്തു പോയി ഗോവന്‍ പാര്‍ട്ടി കൂടിയാല്‍ രസമില്ല. ഗോവയെക്കുറിച്ച് […]

സൗത്ത് ഡല്‍ഹിയിലെത്തിയാല്‍ കാണാം ലോകാത്ഭുതങ്ങള്‍ ഒരുമിച്ച്

ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പല രാജ്യങ്ങളിലായുള്ള 7 ലോക അത്ഭുതങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിയാലോ ? സംശയിക്കണ്ട. ലോകത്തിലെ 7 അത്ഭുതങ്ങളും ഒന്നിച്ചൊരിടത്ത് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ സംഘം. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ഉദ്യാന വകുപ്പും ചേര്‍ന്ന നല്‍കിയ 2 ഹെക്ടര്‍ സ്ഥത്താണ് സ്‌ക്രാപ് മെറ്റീരിയലുകള്‍ കൊണ്ട് നിര്‍മ്മിച്ച ലോക അത്ഭുതങ്ങള്‍ കാഴ്ചക്കാര്‍ക്കായിഒരുക്കുന്നത്. 7 പേരടങ്ങിയ സംഘമാണ് അത്ഭുതങ്ങള്‍ പുനസൃഷ്ടിക്കുന്നത്. വാഹനാവശിഷ്ടങ്ങള്‍, പൈപ്പുകള്‍, ഡ്രംസ്, ടൈപ് റൈറ്റര്‍ ഭാഗങ്ങള്‍, ഇരുമ്പ് കഷ്ണങ്ങള്‍ തുടങ്ങിയ സ്‌ക്രാപ് […]

മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്ക് നീട്ടുന്നു

ഉത്തരമലബാറിലെ വിനോദസഞ്ചാരവികസനത്തില്‍ പുതിയ കുതിപ്പുമായെത്തുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കീഴല്ലൂരിലേക്കു നീട്ടിയേക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകള്‍ നേരിട്ടു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. നിലവില്‍ മമ്പറംവരെയുള്ള ക്രൂയിസ് പാത അഞ്ചരക്കണ്ടി പുഴയിലെ ജലവിതാനം ക്രമീകരിച്ച് കീഴല്ലൂര്‍വരെ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ വിമാനത്താവളത്തിലിറങ്ങുന്ന വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ജലമാര്‍ഗം തലശേരിയിലെത്താനാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എട്ടു നദികളെ ബന്ധിപ്പിച്ചുള്ള വിപുലവും നൂതനവുമായ ടൂറിസം സംരംഭമാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ്. സംസ്ഥാന ടൂറിസം വകുപ്പ് […]

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് 25 കോടി; ടൂറിസം മേഖലയ്ക്ക് കുതിപ്പ്

മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനത്തിന് ബജറ്റില്‍ 25 കോടി രൂപ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി പ്രദേശത്തിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവും. മൂന്നുവര്‍ഷം മുമ്പ് അഞ്ചു കോടി രൂപ ചെലവില്‍ ആരംഭിച്ച ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗവ. കോളേജിനു സമീപം 14 ഏക്കറിലാണ് മൂന്നാറിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ ഗാര്‍ഡന്റെ പണികള്‍ പുരോഗമിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരന്തരം സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. രാത്രിയില്‍ […]

ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അവതരിപ്പിച്ച് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ് സംഘടിപ്പിച്ചു

ഉത്തര മലബാറില്‍ വിനോദസഞ്ചാരത്തിന്റെ അനന്ത സാധ്യതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ആവശ്യകത പങ്കിട്ട് ടൂറിസം ഫ്രട്ടേണിറ്റി മീറ്റ്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡും (കിയാല്‍) ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും (ബിആര്‍ഡിസി) ചേര്‍ന്നാണ് ഫ്രറ്റേണിറ്റി മീറ്റ് സംഘടിപ്പിച്ചത്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്രട്ടേണിറ്റി മീറ്റ് ടൂറിസത്തിന്റെ ഉയര്‍ച്ചയിലേക്കുള്ള ദിശാസൂചകമായി മാറി. മലബാറിന്റെ ഇനിയും തിരിച്ചറിയപ്പെടാത്ത ടൂറിസം, സംരംഭ സാധ്യതകള്‍ ഫ്രട്ടേണിറ്റി മീറ്റില്‍ ഉയര്‍ന്നുവന്നു. ടൂറിസം മേഖലയിലെ വികസനം വേഗത്തിലാക്കാനും കൂടുതല്‍ […]

കടലുണ്ടിയില്‍ പ്രകൃതി സഞ്ചാരപാത പൂര്‍ത്തിയാകുന്നു

പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കടലുണ്ടിയില്‍ ഒരുക്കുന്ന പ്രകൃതി സഞ്ചാര പാതയുടെ(നേച്ചര്‍ വോക്ക് വേ)ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. പഞ്ചായത്ത് പദ്ധതിയില്‍ 5 ലക്ഷം രൂപ ചെലവിട്ടു കമ്യൂണിറ്റി റിസര്‍വ് ഓഫിസ് പരിസരം മുതല്‍ 70 മീറ്ററിലാണ് പുഴയോരത്ത് പാത നിര്‍മിച്ചത്. ഇരുവശത്തും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയ പാതയില്‍ പൂട്ടുകട്ട പാകി കൈവരി സ്ഥാപിക്കലാണ് ബാക്കിയുള്ളത്. നിര്‍മാണ പ്രവൃത്തി ഒരാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി റിസര്‍വ് മുതല്‍ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോ മീറ്ററില്‍ കടലുണ്ടിപ്പുഴയോരത്താണ് […]

കണ്ണൂര്‍ ബീച്ച് റണ്‍ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക്

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ബീച്ച് റണ്ണിന്റെ രജിസ്‌ട്രേഷന്‍ അവസാന ലാപ്പിലേക്ക്. നാളെ വൈകിട്ട് രജിസ്‌ട്രേഷന്‍ അവസാനിക്കാനിരിക്കേ മുന്‍ എഡിഷനുകളിലേതിനെക്കാള്‍ ആവേശകരമായ പ്രതികരണമാണു ബീച്ച് റണ്‍ നാലാം എഡിഷനു ലഭിക്കുന്നത്. ദ് കണ്ണൂര്‍ ബീച്ച് റണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് വഴി സമൂഹ മാധ്യമങ്ങളും ബീച്ച് റണ്ണിന്റെ പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞു. വിദേശത്തുനിന്നുള്‍പ്പെടെയുള്ള പ്രഫഷനലുകളും കണ്ണൂര്‍ സ്വദേശികളും കണ്ണൂര്‍ ബീച്ച് റണ്ണിന് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റ് ചെയ്യുന്ന വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്താവളം വന്നതിനുശേഷമുള്ള ആദ്യ […]

ബേക്കല്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍

ബേക്കല്‍ കോട്ടയില്‍ കേരള വിനോദസഞ്ചാര വകുപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഏപ്രിലില്‍ തുടങ്ങിയേക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അന്തിമ നടപടികളിലാണ് അധികൃതര്‍. ശബ്ദവും വെളിച്ചവും നിയന്ത്രണ മുറി, കേബിള്‍ സ്ഥാപിക്കല്‍ ജോലി , പ്രദര്‍ശനത്തിനു ആവശ്യമായ വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കല്‍ എന്നിവ പൂര്‍ത്തിയാകാനുണ്ട്. ട്രാന്‍സ്‌ഫോമറിന് 6,60,000 രൂപ അനുവദിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. 400 വര്‍ഷം മുന്‍പുള്ള വടക്കേ മലബാറിന്റെ ചരിത്രം, തെക്കന്‍ കര്‍ണാടക ചരിത്രം, കുടക് ചരിത്രം,ഉത്തരകേരളത്തിലെ തീരദേശ ചരിത്രം,കോട്ടയുടെ നിര്‍മാണത്തിലേക്കു നയിച്ച […]