തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു നാട്ടിലേക്കു യാത്ര ചെയ്യാന്‍ ഒരു പ്രതിദിന ട്രെയിന്‍ കൂടി. എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള കൊല്ലം- എഗ്മൂര്‍ എക്‌സ്പ്രസ്. ഒന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗമാണു പുതിയ ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ട്രെയിന്‍ ഗുണം ചെയ്യും. തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള പുതിയ ട്രെയിനുകള്‍ താംബരത്തു നിന്നായിരിക്കും പുറപ്പെടുകയെന്നു ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി ട്രെയിന്‍ വേണെന്ന ആവശ്യം പരിഗണിച്ചാണു […]
Category Archives: Malayalam
ഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കുവാനായി ഇന്ത്യയിലെ ആദ്യത്തെ ബ്രൈലി ലാപ്‌ടോപ്പ് വികസിപ്പിച്ചിരിക്കുന്നു. ഡോട്ട്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള സുമന്‍ മുരളികൃഷ്ണന്‍ (27), ദില്ലിയില്‍ നിന്നുള്ള പുല്‍കീത് സപ്ര (26) എന്നീ വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ഈ ലാപ്‌ടോപ്പ് വികസിപ്പിച്ചെടുത്തത്. ”ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സീനിയേഴ്‌സാണ് ഇങ്ങനെയൊരു ആശയം പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ ചേര്‍ന്നപ്പോള്‍ ഇതൊരു പ്രൊജക്ടായി തുടങ്ങി. പലരോടും സംസാരിക്കുകയും മറ്റും […]
കേരളത്തിന്റെ ഓളപരപ്പിലെ കരിനാഗങ്ങള്‍ ഇനി തേംസ് നദിയേയും ഇളക്കി മറിക്കും. ഇംഗ്ലണ്ടിലെ തേംസ് നദിയില്‍ നമ്മുടെ ചുണ്ടന്‍ വള്ളങ്ങള്‍ ഓളം തീര്‍ക്കുന്നത് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വള്ളങ്ങളെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്ന നടപടി ക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാകുകയാണെങ്കില്‍ ചുണ്ടന്‍ വേഗത്തില്‍ കടല്‍ കടക്കും. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ തേംസ് റിവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് ചുണ്ടന്‍ വള്ളത്തിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും കാണാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ വിരുന്നെത്തുന്ന ആഘോഷമാണിത്. സ്‌പൈസ് റൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ […]
സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം ഉയരുന്നത് ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍. ആദ്യ ഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കഴക്കൂട്ടത്തെ എംഎല്‍എയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായാണ് 10 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത് നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവള സമുച്ചയങ്ങളില്‍ ആദ്യം നിര്‍മ്മാണം ആരംഭിക്കുന്നത് കഴക്കൂട്ടത്തെ പദ്ധതിയാണ്. വിശാലമായ അമിനിറ്റി സെന്റര്‍, മുന്നൂറ്റമ്പത് പേര്‍ക്ക് ഒരേ സമയം […]
ഉത്തര മലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിയായ തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാല പോര്‍ട്ട് ജനകീയ ടൂറിസം ഉത്സവം തുടങ്ങി. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടി എം.രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തീരദേശ ഹൈവേയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ത്തന്നെ പാണ്ഡ്യാലക്കടവില്‍ പാലം യാഥാര്‍ഥ്യമാവുമെന്ന് എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യതസ്തമായ പദ്ധതികള്‍ രൂപപ്പെട്ടുവരികയാണ്. പരിസ്ഥിതി സൗഹൃദമായ ജനപക്ഷ പദ്ധതികളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. […]
പയ്യാമ്പലത്ത് ഇനി കടലിന്റെ സൗന്ദര്യമാസ്വദിച്ച് ദീര്‍ഘദൂരം സുരക്ഷിതമായി നടക്കാം. പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരുകിലോമീറ്റര്‍ നടപ്പാത പി.കെ.ശ്രീമതി എം.പി. നാടിന് സമര്‍പ്പിച്ചു. പയ്യാമ്പലം സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നൂറുകണക്കിന് സന്ദര്‍ശകരാണ് നിലവില്‍ പയ്യാമ്പലം ബീച്ചിലെത്തുന്നത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ നിലവിലില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് […]
തിരക്ക് പിടിച്ച് ഓട്ടത്തനിടയില്‍ വീട്ടിലെ ആഹാരം മിസ് ചെയ്യുന്നവരാണ് മിക്ക മലയാളികളും എന്നാല്‍ അതിനൊരു പരിഹാരമുണ്ടാക്കുകയാണ് മലപ്പുറത്ത് കുടുംബശ്രീ വീട്ടമ്മമാര്‍. ഒറ്റ് ഫോണ്‍വിളിയില്‍ നല്ല കൈപുണ്യമുള്ള ചോറും കറിയും ഓഫീസുകളിലെത്തും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനാണ് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്. ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. പൊതിച്ചോറെന്നാണ് പേരെങ്കിലും നല്ല സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണമെത്തിക്കുക. വേണമെങ്കില്‍ വാഴയിലയിലും നല്‍കും. 9744410738 എന്ന നമ്പറിലോ, കുടുംബശ്രീയുടെ ജില്ലാ മിഷന്‍ ഓഫീസിലോ വിളിച്ചാല്‍മതി. 40 രൂപയ്ക്ക് […]
സംസ്ഥാന ആർ.ടി മിഷനും (സംസ്ഥാനവിനോദ സഞ്ചാര വകുപ്പ്) മൂന്നാറിലെ ഹോട്ടൽ & റിസോർട്ടുകളുടെ സംഘടനയായ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സുമായി ചേർന്നു കൊണ്ട് മൂന്നാർ മേഖലയിൽ നിന്നുള്ള അംഗീകൃത ടൂർ ഗൈഡ് മാർക്കും ( COMMUNITY TOUR LEADER) ഡ്രൈവർമാർക്കും (RT CHAUFFEUR) പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ ആർ.ടി മിഷൻ അംഗീതൃത സർട്ടിഫിക്കേറ്റും നൽകുന്നതാണ്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മുൻ പരിചയം ഉണ്ടെങ്കിൽ അതിന്റെ രേഖകളും, ടൂറിസം മേഖലയിൽ നിന്നും […]
കാഴ്ച്ചക്കാരുടെ മാറുന്ന സങ്കല്‍പത്തിനനുസരിച്ച് പുത്തന്‍ ചക്രവാളങ്ങള്‍ തേടുകയാണ് ശക്തന്‍തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം. അഗ്നിരക്ഷാസംവിധാനം, മിനിമാസ്റ്റ് ലൈറ്റുകള്‍, സി സി ടി വി ക്യാമറാസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവ അടങ്ങുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കുവുന്ന ടോയ്‌ലെറ്റുകളടക്കം നിര്‍മ്മിച്ചിട്ടുണ്ട്. മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി 27 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശവകുടീരത്തനുടത്തായി നടപ്പാതയുടെ നവീകരണം പൂര്‍ത്തിയാക്കി. പൈതൃകോദ്യാനത്തിടുത്ത് മുപ്പത് പുതിയ ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വലിയ മരങ്ങള്‍ക്ക് ചുറ്റും തറകെട്ടി സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള […]
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ മൂന്നാറില്‍ ഇനി 24 മണിക്കൂറും പൊലീസിന്റെ സേവനം. ലോക്‌സഭാ തിരഞ്ഞെടുപ്പും ഏപ്രിലില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്നതും മുന്നില്‍ കണ്ടാണ് ഡിവൈഎസ്പി ഡി.എസ്.സുനീഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം പൊലീസ് കണ്‍ട്രോള്‍ റൂം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഈ സംവിധാനം ഒരു വര്‍ഷമായി ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രവര്‍ത്തനം ഇല്ലാതെ കിടക്കുകയായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനി റീജനല്‍ ഓഫിസിന് സമീപം അടച്ച് പൂട്ടി കിടന്ന കണ്‍ട്രോള്‍ റൂം കെട്ടിടം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന […]
ലോകോത്തര കലാസൃഷ്ടികളുമായി നാലാമതു കൊച്ചി ബിനാലെ ഇന്ന് 80-ാം പ്രദര്‍ശനദിനത്തിലേക്കു കടക്കുമ്പോള്‍ ഇതുവരെ കലാമാമാങ്കം കാണാനെത്തിയവരുടെ എണ്ണം 4.5 ലക്ഷം കടന്നു. 10 വേദികളില്‍ തുടരുന്ന ബിനാലെ പ്രദര്‍ശനം അവശേഷിക്കുന്നത് 28 നാള്‍. ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെയ്ക്ക് 29നു തിരശീല വീഴും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ തിരക്കിലും ബിനാലെ കാണാനെത്തിയവരുടെ എണ്ണത്തില്‍ കുറവില്ല. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ബിനാലെയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണമുണ്ട്. കഴിഞ്ഞ 3 ബിനാലെകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 250 […]
മുപ്പത് രൂപയ്ക്ക് ഒന്നൊന്നര ചായ കുടിക്കാം മാനന്തവാടിയിലെത്തിയാല്‍. വയനാട് ജില്ലയിലെ മാനന്തവാടിയ്ക്ക് അടുത്തുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിലാണ് സഞ്ചാരികളെ കാത്ത് അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. ടീ ടൂറില്‍ പങ്കെടുക്കാന്‍ ഒരാള്‍ നല്‍കേണ്ടത് മുപ്പതു രൂപയാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം. ഈ സമയത്തിനുള്ളില്‍ എപ്പോള്‍ വന്നാലും ടീ ടൂറില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് തേയില ഉല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാം. തേയില നുള്ളുന്ന കര്‍ഷകരോടൊപ്പം തേയില തോട്ടത്തില്‍ പോയി […]
മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു. ബാംഗ്ലൂരില്‍ വലിയ മുതല്‍ മുടക്കില്‍ പുതിയ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കാനാണ് എയര്‍ ഏഷ്യയുടെ പദ്ധതി. എയര്‍ ഏഷ്യയുടെ ഗ്രൂപ്പ് എയര്‍ലൈനുകള്‍ക്കായുളള ഡിജിറ്റല്‍ ബിസിനസ്സിന്‍റെ ഏകോപനമാവും രൂപകല്‍പ്പനയുമാകും സെന്‍ററിന്‍റെ ചുമതല. എയര്‍ ഏഷ്യയുടെ വെബ്സൈറ്റുമായും മൊബൈല്‍ ആപ്പുമായും ബന്ധപ്പെട്ട് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക, നിര്‍മിത ബുദ്ധി ഉപയോഗിച്ചുളള ചാറ്റ്ബോട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സെന്‍ററിന്‍റെ ചുമതല. എയര്‍ ഏഷ്യയുടെ 35 സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍മാരും മറ്റ് അനേകം […]
കാടിനു നടുവിലൂടെയുള്ള സാഹസിക യാത്ര കഴിഞ്ഞ് നേരെ കയറി ചെല്ലേണ്ടത് പഞ്ചാര മണല്‍ പരപ്പിലേക്കാണ്. കണ്ണെത്താത്ത മണല്‍പ്പരപ്പില്‍ നിരന്തരം മുത്തമിടുന്ന നീലക്കടല്‍. സന്ധ്യാനേരത്ത് അവിടെ നിന്നാല്‍ സര്‍റിയല്‍ പെയിന്റിംഗ് പോലെ മനോഹരമായ സൂര്യാസ്തമയം കാണാം, ട്രീ ഹൌസ് ഹോട്ടലില്‍ നിന്ന് രുചിയുള്ള ഭക്ഷണം കഴിക്കാം, കടല്‍ക്കാറ്റേറ്റ് കരിക്കിന്‍ വെള്ളം നുകരാം, കടല്‍ക്കരയിലെത്തുന്ന എണ്ണിയാലൊടുങ്ങാത്ത അപൂര്‍വയിനം പക്ഷികളെ കാണാം.. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി യാത്രക്കാര്‍ ഇന്ത്യയിലെ ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ചിനെ തിരഞ്ഞെടുക്കുന്നത് ഇതൊക്കെക്കൊണ്ടാണ്. ട്രിപ്പ് അഡൈ്വസര്‍ ഏജന്‍സി […]
വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന മാതൃകയില്‍ ഇനി ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ റിസേര്‍വ്ഡ് സീറ്റുകള്‍ ഏതെല്ലാമാണെന്ന് അറിയാനുള്ള അവസരമാണ് ഒരുങ്ങുന്നത്. റിസര്‍വേഷന്‍ ചാര്‍ട്ട് കോച്ച് ലേ ഔട്ട് സഹിതം ലഭ്യമാക്കികൊണ്ടാണ് ടിക്കറ്റ് ബുക്കിങ് സുഗമമാക്കികൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വെയുടെ പരിഷ്‌കരണം. ട്രെയിനിന്റെ പേരും യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസവും സഹിതം തിരയുകയാണെങ്കില്‍ അതുവരെ ബുക്ക് ചെയ്യപ്പെട്ട സീറ്റുകള്‍ ഏതാണെന്നും അവശേഷിക്കുന്ന സീറ്റുകള്‍ എവിടെയാണെന്നും അറിയാന്‍ കഴിയും. ട്രെയിന്‍ കോച്ചുകള്‍ ബര്‍ത്ത് അടിസ്ഥാനത്തില്‍ […]















