കേരള ബ്ലോഗ് എക്സ്പ്രസ് കണ്ണൂരെത്തി. 28 രാജ്യങ്ങളില്‍ നിന്നുള്ള 30 അംഗ സംഘമാണ് ബ്ലോഗ് എക്സ്പ്രസില്‍ യാത്ര ചെയ്യുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ മാസം 18നാണ് തിരുവനന്തപുരത്തു നിന്നും സംഘം യാത്ര പുറപ്പെട്ടത്. കണ്ണൂര്‍ തോട്ടടയിലെ സീഷെല്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ സംഘത്തെ വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. രാത്രി റിസോര്‍ട്ടിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികകളും അരങ്ങേറി. വ്യാഴാഴ്ച രാവിലെ സംഘം ധര്‍മടത്ത് കയാക്കിങ് നടത്തും. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തും. വൈകീട്ട് കണ്ണൂര്‍ കോട്ട […]
Category Archives: Kerala
ദുനിയാവാകുന്ന കാല്‍പന്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് പന്തുരുട്ടി കയറിയ സുഡുമോന്‍ എന്ന സാമുവല്‍ റോബിന്‍സണ്‍ നൈജീരയ്ക്ക് മടങ്ങി. തന്റെ നാട്ടിലേക്ക് തിരികെ പോവുകയാണെന്ന് സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. I am on my way back to my country Nigeria. I leave a piece of my soul in Kerala, it is as if I have become half India. I will be back. മടങ്ങി പോകുന്നതിന് മുമ്പ് […]
ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം. തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി […]
കുമളി-തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു കൊണ്ടു തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. ഏപ്രില്‍ 15 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂച്ചെടികള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ഡിസ്‌പ്ലേയും മധ്യഭാഗത്ത് ക്രമീകരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ വര്‍ഷം പുഷ്പമേള കാണാന്‍ ഒരാള്‍ക്ക് 30 രൂപയാണു ടിക്കറ്റ് നിരക്ക്. കൂടുതല്‍ ആളുകള്‍ക്കു മേള കാണാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു സംഘാടകര്‍ […]
കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങളുടെ സർവിസിന് അനുയോജ്യമെന്ന് സൗദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൗദി എയർലൈൻസ് കരിപ്പൂരിൽ സുരക്ഷാ വിലയിരുത്തൽ പഠനം നടത്തിയിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരിൽ തങ്ങളുടെ വിമാനങ്ങൾ സർവിസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.ജി.സി.എ ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സൗദി എയർലൈൻസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയത്. വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ […]
സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി […]
മുസിരിസ് ഹെറിറ്റേജ് ആന്റ് സ്‌പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സര്‍ക്കാര്‍ അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിര്‍മ്മാണത്തിനും, ചരിത്രാധീതമായ ഇടങ്ങള്‍ക്കും ധനസഹായം നല്‍കി. കൊടുങ്ങലൂര്‍, അഴിക്കോട്, മാര്‍ത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കന്‍ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികള്‍ക്കാണ് 22.55ലക്ഷം രൂപ അനുവദിച്ചത്. തുക അനുവദിച്ച് ബോട്ടു ജെട്ടികളുടെ പണി 18 മാസം കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം കുറ്റിച്ചിറ ബോട്ട് […]
ആഡംബര കപ്പലായ അമേഡിയ വിഴിഞ്ഞം തുറമുഖത്ത് 29ന് എത്തുന്നു. ചലിക്കുന്ന കൊട്ടാരമായ അമേഡിയ 505 സഞ്ചാരികളുമായി ശ്രീലങ്കയിലെ ഹംപന്‍തോട്ട തുറമുഖത്ത് നിന്നുമാണ് വരുന്നത്. 29ന് രാവിലെ വിഴിഞ്ഞത്തെത്തുന്ന കപ്പലില്‍ 319 ജീവനക്കാരാണ് ഉള്ളത്. കപ്പലിന്റെ വലുപ്പം കാരണം തുറമുഖത്തിന്റെ ബെയിസിന് പുറത്താവും നങ്കൂരമിടുക. ബോട്ടില്‍ വരുന്ന യാത്രക്കാരെ ചെറുബോട്ടുകളിലായി പുതിയ വാര്‍ഫില്‍ എത്തിക്കും. തുടര്‍ന്ന് അവര്‍ നാട്ടുകാഴ്ചകള്‍ കാണാനായി പോകും. വൈകുന്നേരം മടങ്ങിയെത്തുന്ന കപ്പല്‍ രാത്രി എട്ടു മണിയോടെ കൊച്ചി തുറമുഖത്തേക്ക് യാത്രയാകും. ടൂറിസം സീസണിലെ രണ്ടാമത്തെ […]
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ വിതരണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്റ്റേഷനിലെ അനുവദിച്ച അഞ്ചു ഭക്ഷണ ശാലകളില്‍ നാലിന്റെ നടത്തിപ്പ് വനിതകള്‍ക്കായി സംവരണം ചെയ്തു. അഞ്ച് സ്റ്റാളുകൾക്കുള്ള ടെൻഡർ നടപടികൾക്കു തുടക്കമായി. ഇതിൽ കാലാവധി കഴിഞ്ഞ സ്റ്റാളുകളും ഉൾപ്പെടും.കുടുംബശ്രീക്ക് ഉൾപ്പെടെ വാതിൽ തുറന്നിട്ടാണു റെയിൽവേ ഭക്ഷണ ശാലയുടെ ടെൻഡർ വരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംക്‌ഷനായ ഷൊർണൂരിൽ സമീപനാൾ വരെ സസ്യആഹാരത്തിനു നടപടിയുണ്ടായിരുന്നില്ല. വെജിറ്റേറിയൻ സ്റ്റാൾ ഒരു വർഷം മുമ്പ് പൂട്ടി. അതേ സമയം […]
ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് ബാംഗ്ലൂരില്‍ നിന്നും കൂടുതല്‍ പ്രത്യേക ബസ്സുകളുമായി കേരള ആര്‍.ടി.സി. നേരത്തേ പ്രഖ്യാപിച്ചവ കൂടാതെ ഏഴു പ്രത്യേക സര്‍വീസുകള്‍ കൂടി നടത്തും. ബസ്സുകളുടെ സമയവും റൂട്ടും പിന്നീട് അറിയിക്കും. ബസ്സുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിച്ചേക്കും. നേരത്തേ 13 പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ പ്രത്യേക സര്‍വീസുകളുടെ എണ്ണം 20 ആയി. അവധിയോടനുബന്ധിച്ച് പതിവ് സര്‍വീസുകളിലും നേരത്തേ പ്രഖ്യാപിച്ച പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. 27, 28, 29 തിയ്യതികളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. […]
ചാലക്കുടി: കോള്‍പാടങ്ങളെയും ദേശാടനകിളികളെയും ടൂറിസവുമായി ബന്ധപെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി ഒരുക്കുന്നു. ആതിരപ്പള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി എന്നീ വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളെയാണ് ഡി എം സിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോള്‍ ലാന്‍ഡ് ടൂറിസം പാക്കേജ് ആരംഭിക്കും. ജില്ലയിലെ ദേശാടനകിളികള്‍ എത്തുന്ന കോള്‍പാടങ്ങളിലൂടെ നടത്തുന്ന യാത്ര ആണ് ഇതില്‍ പ്രധാനം. രാവിലെ 7ന് ചാലക്കുടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 7.30ന് തൃശൂര്‍ ജില്ലാ ടൂറിസം ഓഫീസില്‍ എത്തും. തുടർന്ന് ദേശാടനക്കിളികളെയും നാടൻ കിളികളെയും […]
സുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ ഡാമുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നു. ലോകബാങ്ക് സഹായത്തോടെ ദേശീയ ജലകമ്മീഷൻ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ (ഡ്രിപ്) ഭാഗമായാണ് കാമറകൾ. ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ, കക്കയം അടക്കം 18 വലിയ ഡാമുകളിലാകും ആദ്യഘട്ടത്തിൽ കാമറകൾ എത്തുക. ഡാമും പരിസരങ്ങളും ചിത്രീകരിക്കുന്ന തരത്തിൽ മൊത്തം 179 കാമറകളാകും സ്ഥാപിക്കുക. ഡാമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷ മേൽനോട്ടത്തിനുമായി ദേശീയ ജലകമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കീഴിൽ രൂപം നൽകിയ ഡാം […]
വാഹനങ്ങളില്‍ ഫാസ് റ്റാഗ് ഉണ്ടോ എങ്കില്‍ ഇനി ടോള്‍ ബൂത്തുകളില്‍ വാഹങ്ങള്‍ക്ക് കാത്തുകിടക്കേണ്ടി വരില്ല. ടോൾ ജംങ്ഷനുകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പാക്കുന്ന, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫാസ് റ്റാഗ് സ്റ്റിക്കറുകൾക്ക് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലും മികച്ച സ്വീകാര്യത ലഭിച്ചു. പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം. ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) […]
ബാണാസുര ഡാമിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ബോട്ട് എത്തി. ഡാം നിലവിൽ വന്നിട്ട് ഇതുവരെ സുരക്ഷയുടെ ഭാഗമായി നിരീക്ഷണങ്ങൾക്കായും അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓടിയെത്താനും ആവശ്യമായ ബോട്ട് ഇല്ലാത്തത് ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ടൂറിസത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളായിരുന്നു അത്തരം സമയങ്ങളിൽ ഉപയോഗിക്കാറുള്ളത്. ഭൂരിഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ നൂറു കണക്കിനു ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഡാമിലെ വിവിധ ഭാഗങ്ങളിൽ എത്താൻ പ്രധാനമായും ജല മാർഗമാണുള്ളത്. കയ്യേറ്റങ്ങളും അനധികൃത മണ്ണിടിക്കലുമെല്ലാം ഡാമിന്റെ സുരക്ഷക്ക് ഭീഷണി ആകാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളറിഞ്ഞാൽ […]
കുരിശ് മരണത്തിന് മുന്‍പ് യേശുദേവന്‍ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ് അതാണ് പിന്നെ ഓശാന ആയി മാറിയത്.വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്. യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സമരണ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്റെ തുടക്കവും […]















