വേനല്‍ അവധിയില്‍ ചൂടില്‍ നിന്ന് മാറി കുളിര്‍ക്കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ പന്തളം കുപ്പണ്ണൂരിലേക്ക് പോരൂ. മുമ്പ് യാത്രക്കാര്‍ ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്തി നടന്ന സ്ഥലം ഇന്ന് കുളിര്‍ക്കാറ്റ് വീശുന്ന ഉദ്യാനമായി. എം സി റോഡിനരികില്‍ പന്തളം കുളനടയ്ക്കരികില്‍ മാന്തുക കുപ്പണ്ണൂര്‍ പുഞ്ചയുടെ തീരമാണ് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും മുതിര്‍ന്നവര്‍ക്ക് കഥ പറഞ്ഞിരിക്കാനുമുള്ള ഇടമായി മാറിയത്. കാടുമൂടിയ പുഞ്ചയുടെ തീരത്ത് മാലിന്യം തള്ളിയിരുന്നവരിലധികവും യാത്രക്കാരായിരുന്നു. മാലിന്യം തെരുവുനായ്ക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തി. പൊറുതിമുട്ടിയ നാട്ടുകാര്‍ ഒന്നിച്ചുചേര്‍ന്ന് പഞ്ചായത്തംഗം കെ.ആര്‍.ജയചന്ദ്രന്റെ […]
Category Archives: Kerala
മെഗാ സ്റ്റാറുകള്‍ക്ക് മാത്രമല്ല ഇനി നമുക്ക് ഉണ്ട് കാരവന്‍. ചലിക്കുന്ന കൊച്ചു വീടെന്ന് അറിയുന്ന കാരവന്‍ മലപ്പുറത്ത് എത്തി. അതും ഒന്നല്ല രണ്ടെണ്ണം മലപ്പുറം കോഴിച്ചെന ലാവര്‍ണ്ണ എസ് ട്രാവല്‍സാണ് ആദ്യമായി ടൂറിസ്റ്റ് കാരവന്‍ നിരത്തിലറക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒരേസമയം ആറുപേര്‍ക്ക് ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങള്‍ കാരവനിലുണ്ട്. മേക്കപ്പ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുള്‍പ്പെടെ അത്യാധുനികസൗകര്യങ്ങളാണുള്ളത്.വൈ ഫൈ സൗകര്യവും ടെലിവിഷന്‍, എ.സി., റെഫ്രിജറേറ്റര്‍, ഓവന്‍ തുടങ്ങിയവയും ഈ ചലിക്കുന്ന കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും […]
തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ഏപ്രില്‍ 10 മുതല്‍ മേയ് 24 വരെ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ പോകാതെ എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയാകും ഓടുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സമയം ഉച്ചതിരിഞ്ഞ് 3.50 ആണ്. 12626 ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് പഴയപോലെ എറണാകുളം ജംഗ്ഷന്‍ വഴി തന്നെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.
വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എത്രപേരാണിവിടെ ആ നിയമം അനുസരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടങ്ങള്‍ നിരത്തില്‍ ദിനംപ്രതി കൂടി വരികയാണ്. അഞ്ചില്‍ മൂന്ന് എന്ന നിരക്കിലാണ് ഇന്ത്യയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ കണക്ക്.നിയമം ലംഘിച്ചു വാഹനമോടിക്കുന്നവരില്‍ 60 ശതമാനവും മലയാളികളാണ് എന്ന വിവരവുമായി നിസാന്‍ രംഗത്തു വന്നു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലൂടെയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഈ വിവരം പുറത്ത് വിട്ടത്.നിസാന്‍ കണക്റ്റഡ് ഫാമിലി ഓഫ് ഇന്ത്യ […]
തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഹർത്താലുകൾ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിസിനസ് നടത്തി കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ബസ് ഉടമകൾക്കു ഭീമമായ നഷ്ടമാണു ഹർത്താലുകൾ വരുത്തി വയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ജീവന്‍ രക്ഷാ വാഹനങ്ങളായ 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു.പകരം ബേസിക് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലോടും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 മാതൃകകയിലാണ് ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അഡ്വാന്‍സ് ലൈഫ് സേവിങ് ആംബുലന്‍സ് എന്ന പേരിലായിരുന്നു 108 അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇനി അവ ബി. എല്‍. എസ് പട്ടികയിലേക്കാവും മാറുക. നിലവിവുള്ള കോള്‍ സെന്റര്‍ 108 എന്ന് തന്നെ തുടരും. സ്വകാര്യസംരംഭങ്ങള്‍ വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 […]
ഏപ്രിൽ രണ്ടുമുതൽ കുപ്പിവെള്ളം ലിറ്ററിന് 20 രൂപയിൽനിന്ന് 12 രൂപയാക്കി കുറയ്ക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. കേരള ബോട്ടിൽസ് വാട്ടർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെബിഡബ്ല്യുഎ) വിലകുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കമ്പനികൾ വില കുറയ്ക്കാൻ തയാറാകുന്നില്ല. ഭൂരിഭാഗം കടകളിലും ലിറ്റർ വില ഇപ്പോഴും 20 തന്നെ. ഹോട്ടൽ, കൂൾബാർ, ബേക്കറി തുടങ്ങി മിക്കയിടങ്ങളിലും പഴയപടിയാണ് വില. അസോസിയേഷൻ പ്രഖ്യാപനം ആവർത്തിക്കുന്നതോടെ കുപ്പിവെള്ള വിൽപ്പന സങ്കീർണമായിരിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. വില ചോദ്യംചെയ്ത് പലയിടങ്ങളിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ തർക്കം പതിവായി.ചില കടകളിൽ […]
സംസ്ഥാനത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനെ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ റിസര്‍വില്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള റിസര്‍വില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതോടെയാണ് ടൂറിസം പദ്ധതിയാരംഭിച്ചത്. ജൈവ വൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം വര്‍ധിപ്പിക്കുകയെന്ന റിസര്‍വ് മാനേജ്‌മെന്റ് പ്ലാന്‍ ആശയം യാഥാര്‍ഥ്യമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളുമടങ്ങുന്ന കമ്യൂണിറ്റി റിസര്‍വിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതു പരിഗണിച്ചാണ് ഇക്കോ ടൂറിസം […]
ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ ചിലതൊക്കെ നടക്കുന്നുണ്ട്. എന്തൊക്കെയാണ് ഇവിടുത്തെ പുതിയ കാര്യങ്ങള്‍ ? ജീപ്പുകള്‍ക്ക് നിയന്ത്രണം രാമക്കൽമേട്ടിൽ ഓഫ് റോഡ് ട്രെക്കിങ് നടത്തുന്ന ജീപ്പുകൾക്ക് ടേൺ സമ്പ്രദായം ഏർപ്പെടുത്തിയെന്ന് ഇടുക്കി ഡിടിപിസി സെക്രട്ടറി അറിയിച്ചു. വാഹനങ്ങൾ 1200 രൂപ മാത്രമേ യാത്രക്കാരിൽനിന്നും ഒരു ട്രിപ്പിനു വാങ്ങാൻ പാടുള്ളു. ഓഫ് റോഡ് ട്രെക്കിങ്ങിനു രണ്ട് മണിക്കൂർ ജീപ്പ് ഡ്രൈവർമാർ ചെലവഴിക്കണം. ഏപ്രിൽ അവസാനവാരം മേഖലയിലെ ഡ്രൈവർമാർക്ക് പൊലീസ്, ഡിടിപിസി, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലന പരിപാടി നടത്തുന്നതിനും യോഗം […]
കേരളത്തിനും ചെന്നൈ മലയാളികള്‍ക്കുമുള്ള റെയില്‍വേയുടെ വിഷുക്കൈനീട്ടം താംബരത്തു നിന്നു കൊല്ലത്തേക്കു ചൂളം വിളിച്ചെത്തും. ചെന്നൈ താംബരം മുതല്‍ കൊല്ലം വരെ ചെങ്കോട്ട പാതയില്‍ മൂന്നു മാസത്തേക്കു റെയില്‍വേ സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും താംബരത്തു നിന്നു കൊല്ലത്തേക്കു ട്രെയിന്‍. കൊല്ലത്തു നിന്നു താംബരത്തേക്കു ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ട്രെയിനുണ്ടാകും. ആദ്യ ട്രെയിന്‍ ഒന്‍പതിനു പുറപ്പെടും.അവസാന ട്രെയിന്‍ ജൂണ്‍ 27ന്. ഗേജ് മാറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഓടിയ സര്‍വീസിന്റെ വന്‍ […]
വിഷുവിന് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ബസുകളുമായി കര്‍ണാടക ആര്‍ ടി സി. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ ഉള്ള 12, 13 തീയതികളില്‍ 30 സ്‌പെഷ്യല്‍ ബസുകളാണ് ഇതു വരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാര്‍ (1), എറണാകുളം (3), തൃശൂര്‍ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂര്‍ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. ഇതില്‍ 13 എണ്ണം സേലം വഴിയാണ്. കേരള ആര്‍ടിസിയേക്കാള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാല്‍ […]
കേരള ബ്ലോഗ് എക്സ്പ്രസിന് കൊച്ചിയിൽ സമാപനം. കേരളത്തിലെ വിനോദ സഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ടൂറിസം നടപ്പാക്കിയ ബ്ലോഗ് എക്സ്പ്രസിന്‍റെ അഞ്ചാമത് എഡിഷനാണ് കൊച്ചിയില്‍ സമാപിച്ചത്. തിരുവനന്തപുരത്ത് മാർച്ച് 18ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കേരള ബ്ലോഗ് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള മുപ്പത് ബ്ലോഗർമാരുടെ സംഘമാണ് അഞ്ചാമത് കേരള ബ്ലോഗ് എക്സ്പ്രസിൽ പങ്കെടുത്തത്. […]
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തേക്കടി. കുരങ്ങിണി കാട്ടു തീയ്ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ട്രെക്കിങ്ങും, തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങും മാര്‍ച്ച് 29നാണ് പുനരാരംഭിച്ചത്. വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികള്‍ ബോട്ടിങ്ങിനായി തേക്കടി തടാകത്തില്‍ എത്തി തുടങ്ങി എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് 112.7 അടിയാണ് ഈ ജലനിരപ്പ് 109 അടിയിലേക്ക് താഴുകയാണെങ്കില്‍ ബോട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29ന് പുനരാരംഭിച്ച ട്രെക്കിങ് ഇപ്പോഴും ആശങ്കയിലാണ്. ഉള്‍വനങ്ങളിലേക്ക് ഇപ്പോഴും ട്രെക്കിങ് […]
ജൂണില്‍ കേരളം പുതു ചരിത്രം കുറിയ്ക്കും . യോഗാ ടൂറിസത്തിന്റെ ആസ്ഥാനമായി കേരളം മാറാന്‍ പോകുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് നൂറിലേറെ യോഗാ അധ്യാപകര്‍ കേരളത്തില്‍ സംഗമിക്കും. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ പത്തു ദിവസം ഇവര്‍ യോഗാ പര്യടനം നടത്തും. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനാണ് (അറ്റോയ്) യോഗാ ടൂറിന് പിന്നില്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആയുഷ് വകുപ്പും കേരള ടൂറിസവുമാണ് അറ്റോയ്ക്കൊപ്പം ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നത്. 150 പേരോളം […]
കൊച്ചി മെട്രോ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെ.എം.ആർ.എൽ. യാത്ര നിരക്കിൽ ഇളവും ടിക്കറ്റ് രഹിത യാത്രാ സംവിധാനവുമാണ് നടപ്പാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കിൽ മെട്രോ സൗകര്യം ഉപയോഗപ്പെടുത്താൻ യാത്ര കാർഡുകൾ അവതരിപ്പിക്കാനാണ് തീരുമാനം. കാർഡ് എടുക്കുന്നവർക്ക് ഒരു ദിവസം എത്ര തവണ വേണമെങ്കിലും കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാനാകും. ഒരു ദിവസം, ഒരാഴ്ച്ച, ഒരു മാസം എന്നിങ്ങനെ കാലാവധിയുള്ള കാർഡുകളാണ് ലഭ്യമാകുക. ഇതു കൂടാതെ സ്ഥിരം യാത്രക്കാർക്കായി ടിക്കറ്റ് രഹിത യാത്ര സംവിധാനം […]














