Category Archives: Kerala

കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ

വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, […]

ആഹാരത്തിനൊപ്പം ജ്യൂസ് കുടിക്കാമോ ?

പഴങ്ങളുടെ ജ്യൂസ്‌ എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഭക്ഷണ പാനിയമാണ്. ഭക്ഷണത്തോടൊപ്പവും അല്ലാതെയും ദിവസം ഒരു ജ്യുസെങ്കിലും കുടിക്കുന്നവരാണ് പലരും. പനിക്കാലമായാല്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥവും ജ്യുസ് തന്നെ. ശരീരത്തിലേക്ക് വിറ്റാമിനുകളും പോഷകങ്ങളും ജ്യുസിലൂടെ ലഭിക്കുന്നു. അര്യോഗ്യത്തിനു ഉത്തമമായ ആഹാരരീതിയാണ് ജ്യുസ്. വീടുകളില്‍ നിന്നും ലഭിക്കുന്ന കീടനാശിനി ചേര്‍ക്കാത്ത പഴങ്ങളാണ് ഉത്തമം ആയുര്‍വേദത്തില്‍ ജ്യുസ് നിശിദമായ സമയങ്ങളുണ്ട്. ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കുന്നതും പഴങ്ങളുടെ ജ്യുസ് കുടിക്കുന്നതും വിരുദ്ധമായി പ്രവര്‍ത്തിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ജ്യുസും ഊണും വിരുദ്ധാഹാരമാണ്. ഇതിനു […]

വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന്‍ തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്. അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്‍റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്‍. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് . വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, […]

കേരളത്തിലെത്തിയ വിദേശസഞ്ചാരികളുടെ കണക്കിതാ ..

ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : വിമാനമാര്‍ഗം ഡിസംബറില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു. കൊച്ചിയില്‍ വന്നത് വിദേശ സഞ്ചാരികളില്‍ 3.92% പേര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് 1.6% പേരും. ഇ-വിസ വഴി കൊച്ചിയിലെത്തിയവരുടെ കണക്ക് 4.4%വും തിരുവനന്തപുരത്തേത് 1.7%വുമാണ്. ഏറ്റവുമധികം വിദേശികള്‍ എത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 11.76 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയതില്‍ ഡല്‍ഹിയില്‍ ഇറങ്ങിയത്‌ 25.80%. മറ്റു ചില പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങിയ വിദേശ സഞ്ചാരികളുടെ കണക്ക് ഇങ്ങനെ : മുംബൈ – 17.31, […]

വരൂ കേരളത്തിലേക്ക് : പര്യടന പ്രചരണത്തില്‍ ടൂറിസം

ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം : കേരള ടൂറിസത്തിന്‍റെ രണ്ടാംഘട്ട രാജ്യാന്തര പ്രചരണം തുടങ്ങി. ട്രേഡ് ഫെയറുകളും ബി 2ബി മീറ്റിംഗുകളുമാണ് രണ്ടാംഘട്ടത്തില്‍. ആദ്യ ഘട്ട പ്രചരണം നവംബര്‍ 30ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം ജനുവരി 9ന് നെതര്‍ലണ്ട്സിലെ വക്കാന്റിബ്യൂര്‍സിലാണ് തുടങ്ങിയത്. സ്പെയിനിലെ ഫിറ്റൂര്‍ രാജ്യാന്തര ടൂറിസം മേള 17ന് തുടങ്ങും. കേരളത്തിലേക്ക് അധികം വരാത്തവരാണ് സ്പെയിന്‍കാര്‍ . കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും രണ്ടു ശതമാനമേ സ്പെയിന്‍കാരുള്ളൂ. സ്പെയിനില്‍ നിന്ന് കേരളം നേരെ പോകുന്നത് . ജര്‍മനിയിലേക്കാണ്. ജനുവരി […]

അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?

ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ? രാജേഷ്‌ സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്. കൊതിച്ചവര്‍ നിരവധി ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ […]

വഞ്ചി വീടുകള്‍ക്ക് പരിസ്ഥിതിക്കുപ്പായം വരുന്നു

ടിഎന്‍എല്‍ ബ്യൂറോ ആലപ്പുഴ: വേമ്പനാട് കായലിലെ മലിനീകരണം തടയാന്‍ പദ്ധതികളുമായി ഉത്തരവാദ വിനോദ സഞ്ചാര മിഷന്‍. ഹരിത പ്രോട്ടോക്കോള്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നീക്കം. പ്രാരംഭ നടപടിയായി 15ലക്ഷത്തിന്‍റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി കുമരകം , പള്ളാത്തുരുത്തി, പുന്നമട എന്നിവിടങ്ങളില്‍ തുടങ്ങി . ഈ മേഖലയെ ചട്ടക്കൂടില്‍ കൊണ്ട് വരികയാണ് ആദ്യ നടപടി എന്ന് ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു. വഞ്ചിവീടുകളെ വൈകാതെ തരം തിരിക്കും. 13000 ഹൗസ് ബോട്ടുകളില്‍ […]

കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ […]

അഷ്ടമുടി കാണാന്‍ ഈ ‘കൊല്ലം ‘ പോകാം

ടിഎന്‍എല്‍ ബ്യൂറോ കൊല്ലം: വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ട് അത്ഭുതപ്പെടേണ്ട . പറയാന്‍ പോകുന്നത് കൊല്ലം ടൂറിസം പാക്കേജിനെക്കുറിച്ചാണ് . അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാന്‍ പുത്തന്‍ പാക്കേജുമായാണ് വരവ്. കായലോരത്ത് സമഗ്ര വിനോദ സഞ്ചാര പദ്ധതികള്‍ നേരത്തെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ചവറയിലെ വഴിയോര വിശ്രമ കേന്ദ്രവും കന്നേറ്റിയിലെ ശ്രീ നാരായണ ഗുരു പവലിയനും . കന്നേറ്റിക്കായലില്‍ ശ്രീനാരായണ ട്രോഫി ജലമേള നടക്കുന്ന ഇടത്താണ് പവിലിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നേറ്റി ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ […]

കാട്ടുതീ : ചെമ്പ്രയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

വയനാട്ടിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലയിൽ ജനുവരി പതിനഞ്ചു മുതൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. കാട്ടുതീ പടർന്ന സാഹചര്യത്തിലാണ് ടൂറിസം അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചത്. പോയ വർഷം ഫെബ്രുവരിയിലുണ്ടായ വൻ തീപിടുത്തം കാരണം ആറു മാസമാണ് ചെമ്പ്രയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ആയുര്‍വേദത്തിന്‍റെ സ്വന്തം കേരള

മനുഷ്യന്‍റെ ശാരീരികവും ആത്മീയതയും മാനസികവുമായ ഉണര്‍വിന് പുരാതന കാലംതൊട്ടേ ആയുര്‍വേദം നിലകൊള്ളുന്നു. കേരളം ആയുര്‍വേദത്തിന്‍റെ മുഖ്യകേന്ദ്രമാണ്. ആയുര്‍വേദത്തിന്‍റെ അവിഭാജ്യമായ പാരമ്പര്യം കേരളത്തിനു അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളായി ആയുര്‍വേദ വൈദ്യര്‍ ആയുര്‍ദൈര്‍ഘ്യമാര്‍ന്ന മനുഷ്യരാശിയുടെ നിലനില്‍പ്പിനു പ്രധാന പങ്കു വഹിക്കുന്നു. വര്‍ഷംതോറും ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തുന്നവരുടെ തോത് വളരെ കൂടുതലാണ്. വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ ദിനംപ്രതി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ അന്വേഷിച്ചു കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തുന്നു. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ ആയുര്‍വേദ രംഗം മുഖ്യധാരയും അതുപോലെ ബദല്‍ […]

മലരിക്കലിൽ വയലോര-കായലോര ടൂറിസം ഫെസ്റ്റ്

വെബ്‌ഡസ്ക് മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത്  ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് […]

വികസിക്കാന്‍ ഇടമില്ല : പുതിയ താവളം തേടി തിരുവനന്തപുരം

ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം: വികസിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വേണ്ടത്ര സ്ഥലം കിട്ടാത്തതിരുവനന്തപുരം വിമാനത്താവളം പുതിയ ഇടം തേടുന്നു. നിലവിലെ വിമാനത്താവള വികസനത്തിന്‌ സ്ഥലമെടുപ്പ് കീറാമുട്ടിയായതോടെയാണ്‌ അധികൃതര്‍ പുതിയ സ്ഥലം തേടുന്നത്. കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ പാറശാല, തിരുവനന്തപുരം- കൊല്ലം ജില്ലാ അതിര്‍ത്തിയിലെ നാവായിക്കുളം, കാട്ടാക്കട എന്നിവയാണ് പരിഗണനയില്‍. ആദ്യ രണ്ടു സ്ഥലങ്ങളും ദേശീയപാതയോരത്താണ് . പുതിയ വിമാനത്താവളത്തിന് 800 ഹെക്ടര്‍ സ്ഥലം വേണം. വിമാനത്താവളം പുതിയ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവിലെ സ്ഥലം വ്യോമസേനക്ക് കൈമാറും. എയര്‍പോര്‍ട്ട്‌ അതോറിറ്റിക്ക് ഫ്രൈറ്റ് ടെര്‍മിനല്‍ […]

ചെമ്പ്രമല കയറ്റം കഠിനം… കഠിനം…

യാത്രചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരെയും മോഹിപ്പിക്കുന്ന സ്ഥലമാണ് വയനാട്. താമരശ്ശേരി ചുരത്തിലെ ഒമ്പതു വളവുകള്‍ കയറി വയനാട് എത്തുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരാണ്. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം  തണുപ്പും പച്ചപ്പുമാണ്. പൂക്കോട് തടാകം, എടക്കല്‍ഗുഹ, കാന്തൻപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗര്‍ അണക്കെട്ട്, കുറുവാ ദ്വീപ്‌, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വയനാട് ജില്ലയിലുണ്ട്. എല്ലാം പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന സ്ഥലങ്ങളാണ്. വയനാട് എന്നാൽ പച്ചപ്പ്‌തന്നെയാണല്ലോ.  ചെമ്പ്ര മല   Pic: wayanadtourism.org […]

മാറുന്ന കേരളം മരിയന്‍റെ കണ്ണിലൂടെ

പഴമയുടെ പൊലിമ പറഞ്ഞിരിക്കുന്നവര്‍ ക്ഷമിക്കുക. മരിയന്‍ പറയുന്നത് പുതുമയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചാണ്. രണ്ടു ദശാബ്ദത്തിനിടെ കേരളത്തിനുണ്ടായ മാറ്റം അടുത്തറിഞ്ഞ വിനോദ സഞ്ചാരിയാണ് സ്വീഡന്‍ സ്വദേശി മരിയന്‍ ഹാര്‍ഡ്. പതിനാറു വര്‍ഷത്തിനിടെ കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും കേരളം കാണാനെത്തും മരിയന്‍ . കേരളത്തെക്കുറിച്ച് ‘പേള്‍ ഓഫ് സൗത്ത് ഇന്ത്യ’ എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട് ഈ സ്വീഡന്‍ യാത്രിക. അടിസ്ഥാന സൗകര്യ വികസനത്തിലും ജീവിത നിലവാരത്തിലും മലയാളിയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നെന്നു മരിയന്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ […]