Category Archives: Kerala

അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാക്കുമെന്ന് കേരളം

വിദേശസഞ്ചാരികളെ സ്വദേശ സഞ്ചാരികളുടെ ഇടയില്‍ കേരളത്തെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രചരിപ്പിക്കാന്‍ കേരള ടൂറിസം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.”സ്വദേശ സഞ്ചാരികളുടെ വരവ് 50 ശതമാനവും വിദേശസഞ്ചാരികളുടെ വരവ് ഇരട്ടിയുമാക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്” – കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തുറന്ന് കാട്ടുന്ന കൊച്ചി മുസിരീസ് ബിനാലെ, മുസിരീസ് ഹെറിറ്റേജ് പ്രൊജക്ട്, സ്പൈസ് റൂട്ട് പ്രൊജക്ട് എന്നീ പുതിയ ട്രാവല്‍ ഉത്പന്നങ്ങളാണ് സംസ്ഥാനം കൊണ്ടു വന്നിട്ടുള്ളത്. ടൂറിസം മേഖലയില്‍ […]

ഭൗമമണിക്കൂര്‍ ആചരണത്തില്‍ കേരളവും

ഭൂമിക്കും പുതിയതലമുറയ്ക്കും വേണ്ടി ലോകമെങ്ങും ആചരിക്കുന്ന ഭൗമമണിക്കൂര്‍ (എര്‍ത്ത് അവര്‍ 2018) ആചരണത്തില്‍ കേരളവും പങ്കുചേരുന്നു. ഇന്നു രാത്രി എട്ടരമണിമുതല്‍ ഒമ്പതരവരെ വിളക്കുകള്‍ അണച്ചും പ്രകാശംകുറച്ചുമായിരിക്കും ഭൗമമണിക്കൂര്‍ ആചരിക്കുന്നത്. അപകടകരമായ വികിരണങ്ങള്‍ തടയാനും പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്‍രെ ശ്രമത്തെ ഭൗമ മണിക്കൂര്‍ ആചാരണം പിന്തുണയ്ക്കുന്നതായും ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണമെന്നും ഗവര്‍ണര്‍ പി സദാശിവം ആഹ്വാനം ചെയ്തു. രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, റെഡ് ഫോർട്ട് എന്നിവിടങ്ങളിലും ഭൗമ മണിക്കൂറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധികൃതർ വെളിച്ചം അണയ്ക്കും. വേള്‍ഡ് […]

മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു

തലസ്ഥാന നഗരത്തിന്‍റെ ഷോപ്പിംഗ്‌ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തു. ലോകോത്തര ഷോപ്പിംഗ്‌ അനുഭവം ആസ്വദിക്കാന്‍ ഉതകുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മാളൊരുങ്ങുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ അനന്തപുരിക്ക് സമര്‍പ്പിച്ചു. മലബാറില്‍ നിന്നൊരു മാള്‍ തിരുവനന്തപുരത്ത് എത്തുന്നത്  വളരെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും പരിസ്ഥിതിയ്ക്ക് അനിയോജ്യമായ രീതിയില്‍ പണിത മാള്‍ കേരളത്തിന്‍റെ ഹരിതം പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും […]

കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക്

കേരളത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള മാതൃകാ സ്‌റ്റേഷനുകളായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ 20 കോടി രൂപ വീതം ചെലവഴിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്ന് അല്‍ഫോന്‍സ്‌ കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സ്റ്റേഷനുകളാണ് കോട്ടയവും കോഴിക്കോടും പാലക്കാടും. കൂടാതെ […]

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി

കേരള ബ്ലോഗ്‌ എക്സ്പ്രസ് കൊച്ചിയിലെത്തി. രണ്ടാഴ്ച നീളുന്ന അന്താരാഷ്‌ട്ര ബ്ലോഗര്‍മാരുടെ കേരളാ പര്യാടനം മുസരിസ് പൈതൃക നാടായ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കൊടുങ്ങല്ലൂരിലെ മുസരിസ് പദ്ധതി പ്രദേശം സന്ദരിക്കാനായിരുന്നു കൊച്ചിയിലെത്തിയ ബ്ലോഗര്‍മാരുടെ ആദ്യ യാത്ര. കേരളത്തിന്‍റെ പാരമ്പര്യ വാസ്തുശില്‍പ്പവും പാശ്ചാത്യ നിര്‍മാണ സാങ്കേതികതയും സമന്വയിക്കുന്ന ചേന്നമംഗലം ജൂതദേവാലയം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു. കൂടാതെ കൊച്ചി രാജാവിന്‍റെ പ്രാധാനമന്ത്രി ആയിരുന്ന പാലിയത്ത് അച്ചായന്‍റെ കൊട്ടാരവും സന്ദര്‍ശിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനു ശേഷം സംഘം കൊച്ചിയിലേയ്ക്ക് മടങ്ങി. നാളെ രാവിലെ 30 ബ്ലോഗര്‍മാര്‍ അടങ്ങിയ […]

രാത്രിയാത്ര ബുദ്ധിമുട്ടാവില്ല; ഇറങ്ങേണ്ടിടത്ത് ബസ് നിര്‍ത്തും

സ്‌കാനിയ, വോള്‍വോ ഉള്‍പ്പടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും. നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ […]

കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ

മൂന്നാറിലെ കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഇന്ത്യയിലെ പ്രമുഖ തേയില ബ്രാഡായ കണ്ണന്‍ ദേവന്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ സംഘടിപ്പിച്ചു. ഫോട്ടോഗ്രഫി എസ്കപെയ്ഡ് 3 എന്ന് പേരിട്ട മത്സരം അഞ്ചു പകലുകളും ആറു രാത്രികളിലുമായാണ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോഗ്രാഫര്‍മാരാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. വിവിധ ടാസ്കുകളിലും തീമുകളിലും ഫോട്ടോ എടുക്കുന്നതായിരുന്നു മത്സരം. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാറ്റും മഴയും മഴനീര്‍ത്തുള്ളികളും മേഘങ്ങളും വഴിയോരക്കാഴ്ചകളും മത്സരാര്‍ഥികളുടെ ക്യാമറയിലെ കൗതുകമുള്ള കാഴ്ചകളായി. കഴിഞ്ഞ രണ്ട് സീസണുകളിലെ മത്സരങ്ങളേക്കാള്‍ രസകരമായാണ് കണ്ണന്‍ ദേവന്‍ […]

ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ഈ മാസം 24ന്

മാമ്പുഴ, കടലുണ്ടി, ചാലിയാര്‍ പുഴകളേയും തീരങ്ങളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന ജലായനം വിനോദ സഞ്ചാര പദ്ധതി ഈ മാസം 24ന് മാമ്പുഴ ഫാം ടൂറിസം സെന്‍ററില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുഴകളേയും ജൈവ വൈവിധ്യങ്ങളേയും ഗ്രാമീണ ജീവിതത്തേയും സംരക്ഷിക്കുക, അവയെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി തുടങ്ങുന്നത്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസര്‍വ്, വനം, കൃഷി, […]

എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി

അന്തര്‍സംസ്ഥാന വാഹങ്ങളില്‍ നിന്നും എയര്‍ ഹോണ്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അമിത ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ അടിയന്തരമായി പിടിച്ചെടുത്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ വാഹന വകുപ്പിന്‍റെയും ജില്ലാ പോലീസ് ഭരണകൂടത്തിന്‍റെയും നടപടി. ഒന്നിലധികം തവണ ശിക്ഷകള്‍ക്ക് വിധേയമാകുന്നവരുടെ വാഹന പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത്തരം ഹോണുകളുടെ വില്‍പ്പന തടയാന്‍ ആവശ്യമായ നിയമ നടപടികള്‍ […]

കേരളത്തില്‍ പൊതുഗതാഗതത്തിന് ഇലക്ട്രോണിക് വാഹനങ്ങളും

കേരളത്തില്‍ പോതുഗതാഗതത്തിനു ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് അനുമതി. ഇ- വാഹനങ്ങളുടെ വിപണനത്തിനും വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനുമാണ് 29 കമ്പനികള്‍ക്ക് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമാണിത്. ഇ-വാഹനങ്ങളില്‍ ഓട്ടോ റിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പൊതുഗതാഗതത്തിന് പരിഗണിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. കൂടാതെ ഇ-റിക്ഷ ഓടിക്കുന്നവര്‍ക്ക് ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവിശ്യമില്ലെന്നും നിയമസഭയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇ-വാഹനങ്ങള്‍ […]

കുന്നന്താനം യോഗ 500 ഗ്രാമങ്ങള്‍ക്ക് മാതൃക

രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാന്‍ ആയുഷ് മന്ത്രാലയത്തിന്‍റെ തീരുമാനം. കേരളത്തെ സംബന്ധിച്ച് ഈ തീരുമാനത്തില്‍ ഇരട്ടി മധുരമാണ്. കാരണം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കുന്നത്. ഇവിടെ ഓരോ വീട്ടിലും ഒരംഗമെങ്കിലും യോഗ പരിശീലിക്കുന്നു. 500 ഗ്രാമങ്ങളിലും ഈ മാതൃകയാണ് പകര്‍ത്തുക. നാളെ ഡല്‍ഹിയിലെ ടല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്‌ട്ര യോഗ ഉത്സവത്തില്‍ ആയുഷ് മന്ത്രാലയം സമ്പൂര്‍ണ യോഗ ഗ്രാമ പദ്ധതി പ്രഖ്യാപനം നടത്തും. ഈ […]

അനധിക‍ൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിങ്, ഏറുമാടങ്ങളിലെ താമസം എന്നിവ നിരോധിച്ച് ഉത്തരവ്

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിംഗ്, ഏറുമാടങ്ങളില്‍ സഞ്ചാരികളെ പാര്‍പ്പിക്കല്‍ എന്നിവ കര്‍ശനമായി നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ ഉത്തരവിറക്കി. കുരങ്ങിണി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ ട്രക്കിങ്ങിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വനസ്വഭാവമുള്ള റവന്യൂ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മലകയറ്റവും ടെന്‍റ് ക്യാംപിങ്ങും സജീവമായിരുന്നു. മൂന്നാറിലെ ചൊക്രമുടി, ലക്ഷ്മി മലനിരകൾ, പാർവതി മല തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. വനഭൂമിയോട് ചേർന്ന് കിടക്കുന്നതും വന […]

സര്‍വീസുകള്‍ നിര്‍ത്തി കെഎസ്ആര്‍ടിസി കട്ടപുറത്ത്

കെഎസ്ആര്‍ടിസി കടക്കെണിയില്‍ വലയുന്നതിനോടൊപ്പം ബസുകള്‍ക്കും ക്ഷാമം. പണം കൊടുക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ നിലച്ചതോടെ വേനല്‍ക്കാലത്തു പകുതിയോളം എസി ബസുകള്‍ കട്ടപ്പുറത്ത്. പഴക്കം ചെന്ന ബസുകള്‍ക്കു പകരം ലഭിക്കാതെ ആയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിത്തുടങ്ങി. അടുത്ത മാസമാവുന്നതോടെ ഇപ്പഴോടുന്ന ബസുകള്‍ അഞ്ചു വര്‍ഷം തികയും ആ ബസുകള്‍ക്ക പകരം ലഭിച്ചില്ലെങ്കില്‍ അത്രയും തന്നെ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും. JNnurm പദ്ധതിയുടെ ഭാഗമായി ലഭിച്ച 750 ലോഫ്ലോര്‍ ബസുകള്‍ പത്തു വര്‍ഷം പിന്നിടുകയാണ്. നിലവില്‍ ഈ ബസുകള്‍ മാറ്റി നല്‍കുന്നതിന് […]

കേരള ബ്ലോഗ് എക്‌സ്പ്രസ് ആലപ്പുഴയിലേക്ക്

വിദേശ ബ്ലോഗുകളില്‍ ഇനി കേരള പെരുമ നിറയ്ക്കാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് കൊല്ലം ജില്ലയില്‍ എത്തി. കേട്ടറിവില്‍  മാത്രം അറിഞ്ഞ കേരളത്തിന്റെ സൗന്ദര്യത്തില്‍ മതി മറന്ന് ബ്ലോഗര്‍മാര്‍. 28 രാജ്യങ്ങളില്‍ നിന്നെത്തിയ 30 പേരടങ്ങുന്ന സംഘത്തിനെയാണ് ടൂറിസം വകുപ്പ സജ്ജമാക്കിയ ബ്ലോഗ് എക്‌സ്പ്രസ്സില്‍ കേരള പര്യടനം നടത്തുന്നത്. യാത്രാനുഭവങ്ങളുടെ വിവരണം, വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ തത്സമയം ബ്ലോഗിലേക്ക് പകര്‍ത്തും. ഇതിനുവേണ്ട സൗകര്യങ്ങളെല്ലാം വാഹനത്തിലും താമസസ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. യാത്രയുടെ തുടക്കത്തില്‍ പ്രകൃതിഭംഗിയുടെ കാണാക്കാഴ്ചകളാണ് മുന്നിലേക്കെത്തിയതെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കി. […]

വിദേശ നിര്‍മിത വിദേശ മദ്യ വിതരണത്തിന് ടെന്‍ഡര്‍

സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യ ഔട്ട്‌ലറ്റുകളിലേയ്ക്കു വിദേശ നിര്‍മിത വിദേശ മദ്യവും വൈനും വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.  സ്വന്തമായി വിദേശ മദ്യ നിര്‍മാണ ശാലയും സംഭരണ ശാലയുമുള്ള നിര്‍മാതാക്കള്‍ക്കും ഔദ്യോഗിക വിതരണക്കാര്‍ക്കും ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഈ മാസം 26 മുതല്‍ ഏപ്രില്‍ 10 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്‌. എന്നാല്‍ അബ്കാരി ആക്റ്റില്‍ രണ്ട് പ്രധാനപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാലേ വിദേശ നിര്‍മിത വിദേശ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ പറ്റൂ. എക്സൈസ് […]