Tag Archives: toll plaza

പുതുച്ചേരിയാത്രയ്ക്ക് ഇനി ചിലവേറും

ചെന്നൈ നഗരത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വകാര്യ വാഹനയാത്രക്കിനി ചെലവേറും. ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള പ്രധാന പാതയായ ഇസിആര്‍ റോഡിലെ ടോള്‍ നിരക്കുകള്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യ പരിഷ്‌ക്കരിച്ചു. പുതുക്കിയ നിരക്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചെന്നൈയിലെ അക്കര ടോള്‍ പ്ലാസ മുതല്‍ മഹാബലിപുരം വരെയുള്ള നാലുവരി പാതയും മഹാബലിപുരം മുതല്‍ പുതുച്ചേരി വരെയുള്ള രണ്ടുവരി പാതയിലുമാണ് പുതുക്കിയ ടോള്‍ നിരക്കുകള്‍ […]

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി ടോൾ നൽകണം

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ വെച്ചുതന്നെ ഇനിമുതല്‍ ടോള്‍ നല്‍കണം. ഇന്നലെ അര്‍ധരാത്രി മുതലാണ്‌ പുതിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നേരത്തെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചുള്ള യാത്രയിലായിരുന്നു ഇരുവശത്തേക്കുമുള്ള ടോള്‍ ഒരുമിച്ച് ഈടാക്കിയിരുന്നത്. ടോള്‍ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 120 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഹെന്നൂർ വഴി വിമാനത്താവളത്തിലേക്കു പുതിയ റോഡ് തുറന്നതിനാലാണ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാൻ‌ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. സദഹള്ളിയിലെ ടോൾ പ്ലാസയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് 85 രൂപയും […]

ടോളില്‍ വരിനില്‍ക്കാതെ കുതിക്കാന്‍ ഫാസ് റ്റാഗ്

വാഹനങ്ങളില്‍ ഫാസ് റ്റാഗ് ഉണ്ടോ എങ്കില്‍ ഇനി ടോള്‍ ബൂത്തുകളില്‍ വാഹങ്ങള്‍ക്ക് കാത്തുകിടക്കേണ്ടി വരില്ല. ടോൾ ജംങ്ഷനുകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പാക്കുന്ന, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫാസ് റ്റാഗ് സ്റ്റിക്കറുകൾക്ക് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലും മികച്ച സ്വീകാര്യത ലഭിച്ചു. പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം. ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) […]