Category Archives: Kerala

ആഞ്ഞിലിച്ചക്കയെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍: മന്ത്രി വി എസ് സുനില്‍കുമാറിന്‍റെ പ്രതികരണം ടൂറിസം ന്യൂസ്‌ ലൈവിനോട്

ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ കാര്‍ഷിക വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ആഞ്ഞിലിച്ചക്കയുടെ സംരക്ഷണത്തിന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ശക്തമായത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ തനതു ഫലങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടു പഴങ്ങളുടെ ഗുണത്തെകുറിച്ചും രുചിയെകുറിച്ചും വിപണിയെ കുറിച്ചും അറിവുണ്ടാകണം. അതിനാണ് കേരളത്തിന്‍റെ തനതു ഫലങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ചക്കയെ കൂടാതെ ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക, വൈറ്റ് ചെറി, കാരപ്പഴം […]

മൈസൂരു- ആലപ്പുഴ സ്വപ്‌നയാത്രയ്ക്കായി പദ്ധതിയൊരുങ്ങുന്നു

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയില്‍ പാതയാണ് നഞ്ചന്‍കോട്- വയനാട്-നിലമ്പൂര്‍ പാത. സ്വപ്‌ന പദ്ധതി നിലവില്‍ വന്നാല്‍ നേട്ടങ്ങള്‍ ഏറെ തെക്കന്‍ കേരളത്തിനാണ്. ബെംഗ്ലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ വഴി വളഞ്ഞാണ് നിലവില്‍ നടക്കുന്നത്. ഈ ദുര്‍ഘട യാത്രയ്ക്ക് പകരം ഏറെ ഗുണപ്രദമായ പാത തുറക്കുന്നതിലൂടെ വരുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.പാതയുടെ കാര്യത്തില്‍ മന്ത്രി ജി. സുധാകരന്‍ ഏറെ താല്‍പര്യമെടുത്തത് ആദ്യ ഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. […]

വിഷു സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

കാവേരി വിഷയത്തില്‍ നാളെ പ്രഖ്യാപിച്ചിരുന്ന കര്‍ണാടക ബന്ദ് മാറ്റിയതോടെ ബെംഗളൂരുവില്‍ നിന്നുള്ള വിഷു സ്‌പെഷല്‍ സര്‍വീസുകളിലെ അനിശ്ചിതത്വം നീങ്ങി. ഇരുപതോളം സ്‌പെഷല്‍ ബസുകളാണ് കേരള ആര്‍ടിസി പ്രഖ്യാപിച്ചരുന്നത്. നാളെ പകല്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ അധിക സര്‍വീസുകള്‍ക്കുള്ള ബസുകള്‍ നാട്ടില്‍നിന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുമായിരുന്നു. കര്‍ണാടക ആര്‍ടിസിക്കും സ്‌പെഷല്‍ ഉള്‍പ്പെടെ നാളെ കേരളത്തിലേക്ക് എഴുപതോളം സര്‍വീസുകളുണ്ട്. ബന്ദ് മാറ്റിയതിനാല്‍ ഈ സര്‍വീസുകളും മുടങ്ങില്ല. കഴിഞ്ഞയാഴ്ച ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ നാളെ ബെംഗളൂരുവില്‍നിന്നു പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ആയിരുന്നു. […]

ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും

ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ   ഇവിടെ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. പശ്ചിമഘട്ട മലനിരകളിലെ ആനമുടിയുടെ താഴ്‌വരയായ രാജമലയിലേക്കുള്ള സന്ദർശക വിലക്ക് മൂലം മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 16നു രാജമല ഉൾപ്പെട്ട ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറക്കുന്നതോടെ സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനവാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.

തേക്കടിയില്‍ പുതിയ ബസുകളും നവീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടും വരുന്നു

തേക്കടിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. തേക്കടി ആനവച്ചാലില്‍ വനംവകുപ്പ് നിര്‍മിക്കുന്ന നവീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനവും വനംവകുപ്പ് തേക്കടിയിലേക്ക് സര്‍വീസ് നടത്തുവാന്‍ വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷയാകും. ഒരുകോടി രുപ ചെലവാക്കിയാണ് അഞ്ചു ബസുകള്‍ വനംവകുപ്പ് വാങ്ങിയത്. ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ നടന്നുവന്ന തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന […]

സലിം പുഷ്പനാഥ് അന്തരിച്ചു

ആനവിലാസം പ്ലാന്‍റെഷന്‍ റിസോര്‍ട്ട് ഉടമയും, ട്രാവൽ–ഫുഡ് – വന്യ ജീവി ഫോട്ടോഗ്രാഫറുമായ സലീം പുഷ്പനാഥ് അന്തരിച്ചു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന റിസോര്‍ട്ടായിരുന്നു ആന വിലാസം. ഹൃദയാഘാതത്തെ തുടര്‍ന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. നോവലിസ്റ്റ്‌ കോട്ടയം പുഷ്പനാഥിന്‍റെ മകനാണ്. . തന്റെ വിപുലമായ ചിത്രശേഖരം ഉൾപ്പെടുത്തി ‘ദി അൺസീൻ കേരള’, ‘ദി അൺസീൻ ഇന്ത്യ’ തുടങ്ങിയ ഫൊട്ടോഗ്രഫി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്

കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. […]

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അൽഫോൺസ് കണ്ണന്താനം

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇതിനായി 100 കോടിയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ അയ്യപ്പഭക്തൻമാർക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 1 കോടി കവിഞ്ഞു. ഇതിൽ നിന്നുള്ള വരുമാനം 180,000 കോടി രൂപയാണ്.ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തിന്‍റെ സംഭാവനയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന തൊഴിലുകളുടെ 12.36 […]

കെ. എസ്. ആര്‍. ടി. സി സിംഗിള്‍ ഡ്യൂട്ടി: സംഘടനകളുമായി ചര്‍ച്ച ഇന്ന്

കെ. എസ്. ആര്‍. ടി. സിയിലെ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഇന്ന് യൂണിനുകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച്ച തീരുമാനിച്ച ചര്‍ച്ച തിങ്കളാഴ്ച്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ എം ഡി സംഘടനകളോട് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭൂരിഭാഗം തെഴിലാളി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എതിര്‍പ്പ് […]

ആലപ്പുഴ ചങ്ങനാശേരി റോഡ് അടയ്ക്കുന്നു; നാളെ 12 മണിക്കൂര്‍ ഗതാഗതം വഴിതിരിച്ച് വിടും

ചങ്ങനാശേരിയെയും ആലപ്പുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡ് നാളെ 12 മണിക്കൂര്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് റോഡ് അടച്ചിടുന്നത്. ഇതോടെ എസി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന് പോലീസ് അറിയിച്ചു. എസി റോഡിലൂടെ പോകാനെത്തുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ച് പോകണമെന്നും പോലീസ് അറിയിച്ചു. കുടിവെള്ള പദ്ധതിയില്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി മാമ്പുഴക്കരിയില്‍ എസി റോഡിന്റെ തെക്കുവശം വരെ എത്തിച്ചിരിക്കുന്ന വടക്കുവശത്തുള്ള പൈപ്പുമായി കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്. […]

സൂപ്പര്‍ എസി എക്‌സ്പ്രസുകള്‍ പരിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് എട്ട് എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പറാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഒന്നോ രണ്ടോ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാകുക. പിന്നീട് കൂടുതല്‍ ട്രെയിനുകളിലേക്ക് ഇതു വ്യാപിപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കോച്ചുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.   ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ എസി എക്‌സ്പ്രസിനു പുറമെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്ന […]

നാളെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി

ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിങ്കളാഴ്ച്ച പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. അന്നേ ദിവസം ജോലിക്കെത്താന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി എം ഡി നിര്ഡദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷമത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശമുണ്ട്. ഉത്തരേന്ത്യയിലെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ച്ചായായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ച സര്‍വീസ് നടത്തുമെന്ന് […]

കുറഞ്ഞ ചിലവില്‍ കുമരകം കാണാന്‍ ‘അവധിക്കൊയ്ത്ത്’

ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്തിന്റെ സൗന്ദര്യം കുറഞ്ഞചെലവില്‍ നുകരാനും അവസരം. സാധാരണക്കാര്‍ക്കും കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനായാണ് ‘അവധിക്കൊയ്ത്ത്’ എന്ന പേരില്‍ കാര്‍ഷിക വിനോദ വിജ്ഞാനമേളയ്ക്ക് തുടക്കമിടുന്നത്. കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ നൂറേക്കര്‍ സ്ഥലത്താണ് പദ്ധതി. പ്രാദേശിക കൃഷി ഗവേഷണകേന്ദ്രത്തിന്റെയും മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടുരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ജനകീയകൂട്ടായ്മയും കുമരകം പഞ്ചായത്തിന്റെ സഹകരണത്തോടെയാണിത്. 20 രൂപയ്ക്ക് കുമരകത്തിന്റെ നേര്‍ക്കാഴ്ച ഗ്രാമീണഭംഗിയില്‍ കാണാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 20 മുതല്‍ മേയ് 27 വരെ നടക്കുന്ന മേളയുടെ […]

സുധീഷിന്റെ കുടുംബത്തിന് കൈത്താങ്ങായി ടൂറിസം കൂട്ടായ്മ

മഞ്ഞപിത്ത രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞ റിസോര്‍ട്ട് ജീവനക്കാരന്റെ കുടുംബത്തിന് ടൂറിസം മേഖലിലെ കൂട്ടായ്മയിലൂടെ സമാഹരിച്ചത് 18 ലക്ഷം രൂപ. പൊട്ടന്‍കാട് സ്വദേശിയായിരുന്ന വി. ബി സുധീഷ് പളളിവാസലിലെ കുക്ക്‌മെയര്‍ റിസേര്‍ട്ടിലെ ഓപ്പറേഷന്‍ മാനേജറായിരുന്നു. മഞ്ഞപിത്തം ബാധിച്ചു മരിച്ച സുധീഷിന്റെ കുടുംബത്തെ സഹായിക്കാനായി മൂന്നാര്‍ മേഖലയിലെ റിസോര്‍ട്ട് സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കൈത്തിരി എന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ആരംഭിച്ചു. ഗ്രൂപ്പിന്റെ ലിങ്കുകളിലൂടെ കേരളത്തിലെ ടൂറിസം മേഖലയിലുള്ള റിസോര്‍ട്ടുകള്‍, ജീവനക്കാര്‍, ട്രാലവല്‍ ഏജന്‍സികള്‍, ഡ്രൈവര്‍മാര്‍, ടൂറിസവുമായി ബന്ധപ്പെട്ട സംഘടനകള്‍ […]

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌ക്കരിക്കുന്നു

കെഎസ്ആര്‍ടിസി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തുള്ള ഡ്യൂട്ടി പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് യൂണിയനുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു ശമ്പളം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഓരോ ഡിപ്പോയില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയ സര്‍വീസുകള്‍ മികച്ച കളക്ഷനോടെയാണ് ഓടുന്നത്. രാത്രികാല ദീര്‍ഘദൂര ബസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് […]