ചിങ്ങവനം-ചങ്ങനാശ്ശേരി റൂട്ടിലെ പുതിയ പാതയിലൂടെ നാലു മാസത്തിനുള്ളില്‍ തീവണ്ടി ഓടിത്തുടങ്ങും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ റൂട്ടിലും ചങ്ങനാശ്ശേരി -ചിങ്ങവനം റൂട്ടിലും ജൂലായിയില്‍ പരീക്ഷണഓട്ടം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. ഓഗസ്റ്റില്‍ ഇരുപാതകളും കമ്മീഷന്‍ ചെയ്യും. ഏറ്റുമാനൂര്‍ -ചിങ്ങവനം വരെയുള്ള ഭാഗത്തെ ഇരട്ടപ്പാതയുടെ പണികള്‍കൂടി പൂര്‍ത്തിയാകാനുണ്ട്. ഈ ഭാഗം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതികരണം. ഈഭാഗം പൂര്‍ത്തിയാകുന്നതോടെ കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാതയില്‍ ഒരേസമയം രണ്ടു തീവണ്ടികള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാത്തതാണു ചിങ്ങവനം […]
Category Archives: Kerala
പെരിയാര്‍ നദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് ബോട്ടുകള്‍ സര്‍വീസ് നടത്തും. 10 പുതിയ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയെന്ന് ഭൂതത്താന്‍കെട്ട് അസിസ്റ്റന്റ്റ് എന്‍ജിനീയര്‍ മുരളി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പുതുതായി പത്തു ബോട്ടുകളാണ് ഭൂതത്താന്‍ കെട്ടില്‍ എത്തുന്നത്. സുരക്ഷാസംവിധാനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞാല്‍ അടുത്ത ആഴ്ചയോടെ ബോട്ടുകള്‍ വിനോദസഞ്ചാരത്തിനു വേണ്ടി പുഴയിലിറക്കാം. ഫൈബര്‍ ബോട്ടുകള്‍, ശിക്കാരി ബോട്ടുകള്‍ തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. എട്ടുമുതല്‍ അമ്പതുവരെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ […]
തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
തമിഴ്‌നാട് തേനി കൊളുക്ക് മലയില്‍ ഉണ്ടായ തീപിടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ട്രെക്കിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ പി കെ കേശവന്‍ ആണ് ട്രെക്കിങ് സംഘങ്ങള്‍ക്ക് വേണ്ടിയുള്ള ആറു നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പുറത്തിറക്കിയത്. അനുമതിയില്ലാതെ വനമേഖലയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചു. വകുപ്പ് മേഖലയുടെ അനുമതിയില്ലാതെ പൊതുജനങ്ങളുമായി വനമേഖലയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യും. ഡി എഫ് ഒ […]
ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം 50000 കവിയുന്നു. മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചു വരുന്ന വിദേശികളുടെ നിരക്ക് മൂലം കുറഞ്ഞത് 200 കോടി വരുമാനം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ വാല്യൂ ട്രാവല്‍ രംഗത്ത് ഇന്ത്യയെ ലോകത്ത് തന്നെ പ്രമുഖ ചികിത്സാ കേന്ദ്രമാക്കാന്‍ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ നയരൂപീകരണവും ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് മെഡിക്കല്‍ വിസ കൊടുക്കുവാനും ആരംഭിച്ചു. വിദേശ രാജ്യങ്ങളുടെ വിവിധ പരിശോധനകള്‍ക്ക് ശേഷം അക്രഡിറ്റേഷന്‍ ലഭിച്ച 26 […]
ബര്‍ലിനില്‍ നടക്കുന്ന രാജ്യാന്തര ട്രാവല്‍ മേളയില്‍ കേരള ടൂറിസത്തിന് ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌ക്കാരം .ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കലയും സംസ്ക്കാരവും ഉയര്‍ത്തി കാട്ടുന്ന ‘ലീവ് ഇന്‍സ്പയേഡ്’ എന്ന ചിത്രീകരണത്തിനാണ് പുരസ്‌ക്കാരം. സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സമീര്‍ താഹീര്‍ ആണ്. ഗോള്‍ഡന്‍ സിറ്റി പുരസ്‌ക്കാരത്തിനെ ടൂറിസം മേഖലയിലെ ഓസ്‌ക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.കൊച്ചി ബിനാലെയില്‍ സമീര്‍ നിര്‍മ്മിച്ച ‘എ റൂം വിത്ത് വ്യൂ’ എന്ന ചെറുചിത്രത്തിന് 60 സെക്കന്റഡ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളുടെ മത്സരമായ […]
ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ യുവജന കൂട്ടായ്മ ‘ഫ്രീഡം ടു മൂവ്’ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും ഫ്രീഡം ടു മൂവും കൂടി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാത്രിയാത്ര നിരോധനത്തില്‍ കേരളത്തിന്റെ അനുകൂല തീരുമാനത്തെ അറിയിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായും, ബി ജെപിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അടിയന്തര ചര്‍ച്ചകളും നടത്താനാണ് തീരുമാനം. നിരോധനം നിര്‍ത്തലാക്കണം എന്ന തീരുമാനം ജനപ്രധിനിധികളെ അറിയിച്ച് സംസ്ഥാനത്തിന്റെ പൊതു ആവശ്യമെന്ന് […]
മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമായി. കറുത്ത നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ടീഷര്‍ട്ടുമായിരിക്കും ഇനി ഓട്ടോ ഡ്രൈവര്‍മാരുടെ വേഷം. കെ എം ആര്‍ എല്ലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ യൂണിഫോമുകള്‍ നല്‍കുക. യൂണിഫോമിന് പുറമേ ഡ്രൈവര്‍മാറെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബാഡ്ജും ധരിക്കണം. ഓട്ടോ ഡ്രൈവ്‌ഴ്‌സ് യൂണിയനുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ യൂണിഫോം എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. റോഡ് സുരക്ഷ, സ്വഭാവനവീകരണം എന്നീ വിഷയങ്ങളുമായി […]
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടുന്ന മേഖലയില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. സമഗ്രവികസനം ഉദ്ദേശിച്ചുള്ള രൂപരേഖ ഡി റ്റി പി സി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് വയനാട്, മലപ്പുറം, കോഴിക്കോട് വനാതിര്‍ത്തി പങ്കിടുന്ന മലനിരകളാണ് അനുയോജ്യമായണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ഇരുവഞ്ഞിപ്പുഴയുടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും പദ്ധതിയുടെ ഭാഗമാകും. പദ്ധതി […]
മലയാളത്തിന്റെ പ്രിയനടന്‍ പൃഥിരാജ് സിനിമാ നിര്‍മാണ രംഗത്തേക്ക്. പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വന്നു. പൃഥിരാജ് പ്രൊഡക്ഷന്‍ എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണമാണ് ഇത്,മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമള്‍ക്ക് വഴിയൊരുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പൃഥിരാജ് ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു..
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമസഭയില്‍ മറുപടി പറയുകയായയിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമാണ് പ്രശ്നം. ഇ.ശ്രീധരന്‍ ഉദ്ദേശിക്കുന്നത് പോലെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയില്ല. കേന്ദ്രാനുമതി കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് […]
കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന കവിതയുടെ കാര്‍ണിവല്‍ നാളെ പട്ടാമ്പിയില്‍ തുടങ്ങും. പട്ടാമ്പി സംസ്‌കൃത കോളേജ് മലയാളം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവൽ പ്രശസ്ത ഫോട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാൻ രാവിലെ ഒമ്പതു മണിക്ക് ഉദ്ഘാടനം ചെയ്യും. കന്നഡ നാടക സംവിധായകൻ പ്രസന്ന വിശിഷ്ടാതിഥിയിയാരിക്കും. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്നതാണ് കാര്‍ണിവലിന്‍റെ പ്രമേയം മൂന്നു ദിവസങ്ങളിലായി മൂന്നു വേദികളിലായാണ് കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നത്. നാടൻപാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രം എന്ന വിഷയത്തിൽ എൻ പ്രഭാകരൻ, മാപ്പിളപ്പാട്ടുകളിലെ കോളനി […]
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന ‘രക്ഷ’ കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നു. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് ‘രക്ഷ’ പദ്ധതിയിലൂടെ രണ്ടുവര്‍ഷമായി കരാട്ടേ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്‌കൂളുകളിലും 2017-18ല്‍ 130 സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഏഴ്, എട്ട്, […]
ഓടി കൊണ്ടിരുന്ന പരശുറാം എക്‌സ്പ്രസിന്റെ എ സി കമ്പാര്‍ട്ടുമെന്റില്‍ പാമ്പിനെ കണ്ട് ഭയന്ന് വിളിച്ച് യാത്രക്കാരന്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു പാമ്പിനെ എ സി കോച്ചിനുള്ളില്‍ കണ്ടത്. ഇഴഞ്ഞ് പോകുന്ന പാമ്പിനെ കണ്ട് യാത്രക്കാരന്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ മറ്റു യാത്രക്കാര്‍ക്കും ഭയന്ന് സീറ്റില്‍ ചമ്രം പടഞ്ഞിരിപ്പായി. കാല് നിലത്ത് കുത്താതെ മണിക്കൂറുകളോളം ഇരുന്നു. പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
കേരള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ കടുത്ത മത്സരമായിരുന്നു. 25 ചിത്രങ്ങള്‍ അവസാന ഘട്ട മത്സരത്തില്‍ മാറ്റുരച്ചു. പുരസ്ക്കാരം ലഭിച്ചവരില്‍ 78 ശതമാനം കലാകാരന്മാരും പുതുമുഖങ്ങള്‍ ആണെന്ന് മന്ത്രി എ.കെ ബാലന്‍ പുരസ്ക്കാര പ്രഖ്യാപനത്തില്‍ പറഞ്ഞു. 37ല്‍ 28 പുരസ്ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണ്. മികച്ച ചിത്രമായി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം നേടി. മികച്ച ജനപ്രിയ ചിത്രമായി രഞ്ജന്‍ പ്രമോദിന്‍റെ രക്ഷാധികാരി ബൈജു തിരഞ്ഞെടുത്തു. മികച്ച സംസിധായകനായി ഈ.മ. യൗ സംവിധാനം ചെയ്ത ലിജോ […]














