Category Archives: Kerala

ഒന്നാം പിറന്നാള്‍ നിറവില്‍ കൊച്ചി മെട്രോ: മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രാഫി മത്സരം

ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറെടുക്കുയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്‍.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്റ്റേഷന്‍ പരിസരത്തോ […]

അവഗണനയുടെ അറയില്‍ മുനിയറകള്‍

മറയൂർ, കാന്തല്ലൂർ മേഖലകളിലെ മൂവായിരം വർഷത്തോളം പഴക്കമുള്ള മുനിയറകൾ നാശത്തിന്റെ വക്കിൽ. ആയിരക്കണക്കിന് മുനിയറകൾ നിലനിന്നിരുന്നിടത്ത് അവശേഷിക്കുന്നത് കുറച്ചുമാത്രം. നവീനശിലായുഗ ചരിത്രം ആലേഖനം ചെയ്തിട്ടുള്ള മറയൂരിലെ മുനിയറകളുടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്തുവകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറയൂർ‐ കാന്തല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുനിയറകളുടെ ചരിത്രം 1967ൽ ട്രാവൻകൂർ സ്റ്റഡീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിൽക്കടവ്‘ഭാഗത്തെ പാമ്പാറിന്റെ തീരങ്ങൾ, കോട്ടകുളം, മുരുകൻമല, എന്നിവിടങ്ങളിലായി ആറായിരത്തിലധികം മുനിയറകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിഹാസങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട മുനിയറകളെപറ്റി വ്യത്യസ്ത അഭിപ്രായങ്ങമുണ്ട്. മുനിമാർ […]

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ്‌ നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലയളവ്‌ നീട്ടി നല്‍കില്ലെന്ന് മുഖ്യമന്ത്രി. ഓഖി ദുരന്തത്തെ തുടര്‍ന്ന് വന്‍ നാശനഷ്ട്മാണ് തുറമുഖത്തിന്‍റെ നിര്‍മാണത്തില്‍ വന്നത്. തുരന്നാണ് അദാനി ഗ്രൂപ്പ് കരാര്‍ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. 16 മാസംകൂടി കാലാവധി നീട്ടിനല്കാന്‍ കമ്പനി ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. തുടര്‍ന്ന് എട്ടു മാസം നല്‍കിയാല്‍ മതിയെന്ന് കമ്പനി വീണ്ടും ആവശ്യപ്പെട്ടു. ഇതും മുഖ്യമന്ത്രി അംഗീകരിച്ചില്ല.    2019 ഡിസംബറില്‍ തന്നെ പദ്ധതി തീര്‍ക്കണമെന്നും കാലാവധി നീട്ടി നല്‍കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി […]

താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും

ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു […]

വിനോദസഞ്ചാര വികസനവുമായി ഇടുക്കി

ഇടുക്കി ജില്ലയിലെ മൂന്നു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന് സർക്കാരിന്‍റെ ഭരണാനുമതി. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, ഇടുക്കി ഹിൽവ്യൂ പാർക്ക്, ഇടുക്കി പാർക്ക് എന്നിവയുടെ വികസനത്തിനാണ് അനുമതി ലഭിച്ചത്. രാജാക്കാട്–കുഞ്ചിത്തണ്ണി–അടിമാലി റോഡിൽ തേക്കിൻകാനത്തിനു സമീപമാണു ശ്രീനാരായണപുരം. പുഴയോരവും അടുത്തടുത്തുള്ള അഞ്ചു വെള്ളച്ചാട്ടങ്ങളുമാണ് മുതിരപ്പുഴയാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തിന്‍റെ പ്രത്യേകത. 2015 ഡിസംബർ 20 നാണ് ശ്രീനാരായണപുരം പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ ഒരുകോടി രൂപ ചെലവഴിച്ചാണ് സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. […]

താംബരം- കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിയേക്കും

കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ ഗേജ്മാറ്റത്തിനു ശേഷം ദക്ഷിണ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ സൂപ്പര്‍ ഹിറ്റ്. ചെന്നൈയില്‍നിന്നു മാര്‍ച്ച് മുപ്പതിനു വൈകിട്ട് 5.30നു കൊല്ലത്തേക്കു പുറപ്പെട്ട വേനല്‍ക്കാല സ്‌പെഷ്യല്ലിലും, തിരിക 31നു കൊല്ലത്തുനിന്നു പുറപ്പെട്ട മടക്ക ട്രെയിനിലും റിസര്‍വ്ഡ് ടിക്കറ്റുകള്‍ നേരത്തേ വിറ്റുതീര്‍ന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.സര്‍വീസ് ജനപ്രിയമായ സാഹചര്യത്തില്‍ വേനല്‍ക്കാല അവധി പരിഗണിച്ച് വാരാന്ത്യങ്ങളില്‍ താംബരം-കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷം മുന്‍പു […]

പൊതുപണിമുടക്ക്‌ തുടങ്ങി

സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സർക്കാരിന്റെ കാടൻ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികൾ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ അണിചേരും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, […]

ഈസ്റ്റര്‍ രുചിയില്‍ ഇന്‍ട്രിയപ്പം

ത്യാഗസ്മരണയുടെ 50 നോമ്പ് കഴിഞ്ഞു, ലോകം ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്നു. ഈസ്റ്റര്‍ എന്ന ദിനം യേശുവിന്റെ ത്യഗത്തേയും പീഢാനുഭവത്തെയും കുറിച്ച് മാത്രമല്ല തിന്മയുടെയും അസത്യത്തിന്റെയും ജയം താത്കാലികം മാത്രമെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. നോമ്പ് വീടല്‍ പ്രക്രിയ പൂര്‍ണമാവുന്നത് അടുക്കളിയിലൂടെയാണ്. ഈസ്റ്ററിന്  ഇന്‍ട്രിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…. ചേരുവകള്‍ പച്ചരി- 1 കപ്പ് ഉഴുന്ന്- കാല്‍ കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങളായി നുറുക്കിയത്- ചെറിയ ഒരു കപ്പ് മഞ്ഞള്‍പ്പൊടി- ഒരു നുള്ള് ചുവന്നുള്ളി- അര കപ്പ് (ചെറുതായി അരിഞ്ഞത്) […]

കോഴിക്കോട് ബീച്ച് ഭിന്നശേഷി ടൂറിസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കുന്നു

കോഴിക്കോട് നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് നഗരത്തിലെ പ്രധാന ടൂറിസം സെന്‍ററുകളെ ഭിന്നശേഷി സൗഹൃദ സ്ഥലങ്ങളാക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായി സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ കയറാന്‍ വീല്‍ചെയര്‍ സൗഹൃദ പ്രവേശന കവാടം ഒരുക്കും. കൂടാതെ ഭിന്നശേഷിയുള്ളവര്‍ ഓടിക്കുന്ന വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. എളുപ്പത്തില്‍ പോകാനും വരാനും പറ്റുന്ന രീതിയിലാവും പാര്‍ക്കിംഗ് ഒരുക്കുക. ഭിന്നശേഷി സൗഹൃദ ടൂറിസം […]

അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം

അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്‍റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്‍റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്‍റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്. […]

കേരള ആര്‍ടിസിയുടെ വിഷു സ്പെഷ്യല്‍ വണ്ടികള്‍ പ്രഖ്യാപിച്ചു

ഈസ്റ്റർ തിരക്കു കഴിയും മുമ്പേ വിഷു സ്പെഷലുകളുമായി കേരള ആർ.ടി.സി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റ് ചാർജ് കർണാടക ആർ.ടി.സിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര്യ ബസുകളിൽ 3000 രൂപവരെയുമാണ് […]

താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു

വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.

അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും

  തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്. പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ […]

ഏട്ടന്‍ മൊമന്റ്: ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടു

മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടുമുട്ടി. താരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും ചിത്രങ്ങളും ഹ്യൂം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ നാളത്തെ തന്റെ പരിശ്രമമാണ് ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയെ ബഹുമതിയായാണ് കരുതുന്നത് എന്ന് ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒടിയന്‍ ഗെറ്റപ്പിലുള്ള ലാലേട്ടനൊപ്പം ഹ്യൂം നില്‍ക്കുന്ന ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് മലയാളികള്‍ ഏട്ടന്‍ മൊമന്റ് എന്ന് പേരിട്ട് കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്

നടന്‍ പൂജപ്പുര രവിയുടെ മകന്‍ ഹരികുമാറിന്റെ എസ് ബി ഐ ഡിറ്റ് കാര്‍ഡില്‍ നിന്ന് 88500 രൂപ നഷ്ടമായി. ടെയ്പാലില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ് എം എസ് വന്നപ്പേഴോണ് പണം നഷ്ടപ്പെട്ട വിവരം ഹരി അറിയുന്നത്. നഷ്ടപ്പെട്ട സന്ദേശം വന്നയുടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും പണം നഷ്ടമായി. പണം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന മനസ്സിലാക്കി ഉടന്‍ ഹരി കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ ഹരിയെ അറിയിച്ചത്. […]