മഴക്കാലം ആരംഭിച്ചതോടെ ബാണാസുരമലയില്‍ നിന്ന് ഒഴുകുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സജീവമായി. നീണ്ട മൂന്ന് മാസക്കാലയളവിന് ശേഷമാണ് മീന്‍മുട്ടി ജൂണ്‍ രണ്ടിന് സഞ്ചാരികള്‍ക്കായി തുറന്നത്. പാറക്കെട്ടുകളില്‍ നിന്ന് നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകുന്ന കാട്ടരുവിയാണ് മീന്‍മുട്ടി. ബാണാസുര സാഗറിന്റെ വിദൂരക്കാഴ്ച്ചയാണ് സഞ്ചാരികളെ ഇവിടെ കൂടുതല്‍ അടുപ്പിക്കുന്നത്. മറ്റു വെള്ളച്ചാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മീന്‍മുട്ടി ഇക്കോ ടൂറിസം കേന്ദ്രം. ബാണാസുരസാഗര്‍ അണക്കെട്ടിന്‍ നിന്ന് വിളിപാടകലെയാണ് വെള്ളച്ചാട്ടം. ഏതു സമയത്തും അല്പം മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം.വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയുണ്ട് അധികൃതര്‍. […]
Tag Archives: Banasura Sagar Dam
ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം […]
ബാണാസുര ഡാമിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ബോട്ട് എത്തി. ഡാം നിലവിൽ വന്നിട്ട് ഇതുവരെ സുരക്ഷയുടെ ഭാഗമായി നിരീക്ഷണങ്ങൾക്കായും അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓടിയെത്താനും ആവശ്യമായ ബോട്ട് ഇല്ലാത്തത് ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ടൂറിസത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളായിരുന്നു അത്തരം സമയങ്ങളിൽ ഉപയോഗിക്കാറുള്ളത്. ഭൂരിഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ നൂറു കണക്കിനു ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഡാമിലെ വിവിധ ഭാഗങ്ങളിൽ എത്താൻ പ്രധാനമായും ജല മാർഗമാണുള്ളത്. കയ്യേറ്റങ്ങളും അനധികൃത മണ്ണിടിക്കലുമെല്ലാം ഡാമിന്റെ സുരക്ഷക്ക് ഭീഷണി ആകാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളറിഞ്ഞാൽ […]
വയനാട്ടില്‍ ഏതെല്ലാം സ്ഥലങ്ങളാണ് കാണാനുള്ളത്? സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്.കുറച്ചു പേരോട് പറഞ്ഞ ഉത്തരം ഇവിടെ കുറിയ്ക്കുന്നു. കോഴിക്കോട് നിന്നും വയനാട്ടിലേക്കു വരുന്ന വഴിക്ക് ചുരം കയറി മുകളില്‍ വരുമ്പോള്‍, കാണുന്ന സ്ഥലമാണ് ലക്കിടിവ്യൂ പോയിന്റ്. മനോഹര കാഴ്ചയാണ്. അടുത്തത് കരിന്തണ്ടന്‍റെ ചങ്ങല മരം. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്‍റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. താമരശ്ശേരി ചുരത്തിന്‍റെ പിതാവായ കരിന്തണ്ടനെ . ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നെന്ന് കഥ. ഇവിടെ നിന്നും 4 കിലോമീറ്റര്‍ . മുന്നോട്ടു പോകുമ്പോൾ […]




