ഉത്തരാഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ പൂനം തോടി. 2016ല്‍ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നത്. മകളുടെ വിജയത്തില്‍ അച്ഛന്‍ അശോക് കുമാര്‍ സന്തോഷവാനാണ്. മക്കളുടെ ഭാവിക്കായി എനിക്ക് നല്ല വിദ്യാഭ്യാസം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളായിരുന്നു എന്നാല്‍ കഴിയുന്ന വിധം ഞാന്‍ അവരെ പഠിപ്പിച്ചു.പൂനം ഈ വിജയം കരസ്ഥമാക്കാന്‍ വളരെ കഷ്ടപ്പെട്ടു ഒടുവില്‍ അവള്‍ വിജയം നേടി.ഞങ്ങള്‍ക്ക് അഭിമാനാണ് അവള്‍ – അശോകിന്റെ വാക്കുകള്‍. എംകോം ബിരുദധാരിയാണ് പൂനം. […]
Category Archives: Top Three Stories Malayalam
രാജ്യാന്തര തലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച മൈസൂരു ട്രാവല്‍ മാര്‍ട്ട് 2018 കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക ടൂറിസം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യം വെക്കുന്ന പരിപാടി മൈസൂര്‍ ടൂറിസം വകുപ്പും, മൈസൂര്‍ ട്രാവല്‍ അസോസിയേഷനും (എം ടി എ), മൈസൂര്‍ ഹോട്ടല്‍ അസോസിയേഷനും കൂടി ചേര്‍ന്നാണ് നടത്തുന്നത്. മുന്‍ മന്ത്രി എസ് എ രാംദാസ്, കര്‍ണാടക പ്രദേശ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, മൈസൂരു ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് നാരായണ ഗൗഡ, […]
പെര്‍ത്ത്: ആറ്റുകാല്‍ പൊങ്കാല കടല്‍ കടന്നും വിശ്വാസികള്‍ നെഞ്ചേറ്റി. പെര്‍ത്തിലെ ബാലമുരുകന്‍ ക്ഷേത്രത്തിലാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ പൊങ്കാലയിട്ടത്. ആറ്റുകാല പൊങ്കാലയോട് അനുബന്ധിച്ചായിരുന്നു പെര്‍ത്തിലെ പൊങ്കാല. രാവിലെ ഒമ്പതരക്ക് അടുപ്പ് വെട്ടോടെയാണ് ചടങ്ങ് തുടങ്ങിയത്. പെര്‍ത്തിലെ മലയാളി സംഘടനയായ സംസ്കൃതിയായിരുന്നു സംഘാടകര്‍.
സൗദിയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുന്നതോടെ വാഹനം ഓടിക്കുന്നവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയിരുന്നാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തികള്‍ അതായത് വെള്ളം കുടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ പിഴ ശിക്ഷ ലഭിക്കത്തക്കവണ്ണമുള്ളവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളുടെ രൂപം മാറ്റം വരുന്നതും, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാഹനങ്ങളില്‍ എഴുതുകയോ സ്‌നാപ് […]
സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്. ഫുജൈറയിലും, […]
സത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തതര്‍ക്ക് യാത്രാ സൗകര്യാര്‍ത്ഥം ഇന്നും നാളെയും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.ഇന്ന് തിരുവന്തപുരത്തേക്കു വരുന്ന ഏഴ് തീവണ്ടികള്‍ക്ക്, നാളെ വരുന്ന 13 തീവണ്ടികള്‍ക്ക് അധിക സ്റ്റോപുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം, നാഗര്‍കോവില്‍ ഭാഗത്തേക്ക് പോകുന്ന 12 തീവണ്ടികള്‍ക്ക് മൂന്ന് അധിക ബോഗികള്‍ പൊങ്കാല നാളില്‍ ഘടിപ്പിക്കും. സുരക്ഷയ്ക്കായി എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ആര്‍ പി എഫ് കാവല്‍ ഏര്‍പ്പെടുത്തി. ടിക്കറ്റ വിവരങ്ങള്‍ക്കായും അറിയിപ്പുകള്‍ക്കും വേണ്ടി തിരുവനന്തപുരം സ്റ്റേഷനില്‍ […]
ചെറിയ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് റാസല്‍ഖൈമയില്‍ പിഴ ഒഴിവാക്കാന്‍ അവസരം. ട്രാഫിക്ക് പിഴ അടയ്ക്കാതെ പൊതുഗതാഗതത്തെക്കുറിച്ച് ചെറിയൊരു വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്താല്‍ മതി. റാസല്‍ഖൈമ പൊലീസിന്റേതാണ് ഈ നൂതന സംരംഭം. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കണം വര്‍ധിപ്പിക്കുകയും അതുവഴി നിയമലംഘനങ്ങള്‍ തയയുന്നതിനും ലക്ഷ്യമിട്ട പദ്ധതിക്ക് പുഞ്ചിരിക്കൂ, തീരുമാനിക്കൂ എന്നാണ് പേരിട്ടിരിക്കുന്നത്. ഗുരുതരമല്ലാത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 056524809 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബോധവല്‍ക്കരണ വീഡിയോ അയയ്ക്കാം. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ […]
മോട്ടോര്‍ വാഹനനിയമ വിരുദ്ധമായി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ ഇനി വര്‍ക്ക് ഷോപ് ഉടമകളും കുടുങ്ങും. ഇത്തരത്തില്‍ വാഹനങ്ങള്‍ അഴിച്ച്പണിയുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനവ്യാപകവുമായി അനധികൃത ബൈക്ക് റെയ്‌സിങ് മത്സരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടി ഇതിനെല്ലാം തന്നെ രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.നഗരങ്ങളിലും ഗ്രാമപ്രദേങ്ങളില്‍ പോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് റൈസിങ്ങ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സരങ്ങള്‍ തത്കാലം നിര്‍ത്തി […]
വ്യാഴാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ എസി, നോണ്‍ എസി,വോള്‍വോ, സ്‌കാനിയ ബസുകള്‍ നിരക്ക് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കില്‍ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍ നിന്ന് 80 ആക്കി. ഇനി മുതല്‍യാത്രക്കാര്‍ക്ക് മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം. ലോ ഫ്ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 […]
ഇനി ലണ്ടനില്‍ നിന്ന് അതിവേഗം ആസ്റ്റര്‍ഡാമിലെത്താം. ഒന്നര മണിക്കൂര്‍ കൊണ്ട് ആസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ തീവണ്ടി യൂറോസ്റ്റാര്‍ സര്‍വീസ് ആരംഭിച്ചു. ഇന്ത്യന്‍ രൂപയില്‍ 3500 രൂപയാണ് ടിക്കറ്റ് നിരക്ക്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍ ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ലണ്ടനില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന സഞ്ചാരികള്‍ ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറുകയെന്നത് യാത്രയുടെ രസചരട് പൊട്ടിക്കുന്നതാണ്. യൂറോ വരുന്നതോടെ ഇതിന് മാറ്റമുണ്ടാവും. ദിവസും രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ലണ്ടന്‍ സെന്റ് […]
ഭാവിസാങ്കേതിവിദ്യയുടെ നേര്‍ക്കാഴ്ച്ചകളുമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആളില്ലാവാഹനങ്ങളുടെ നിരയുമായി ഉമെക്‌സ് പ്രദര്‍ശനം സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്സ്പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടും. സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് […]
കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18 മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം. മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്‍പം നിര്‍മ്മിച്ചത്. ഡിസ്‌നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് […]
വെര്‍ച്ചല്‍ ലോകത്ത് യാത്രാവിവരണ സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംവദിച്ചു കൊണ്ട് കനക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ആരംഭമായി. എഴുത്ത്കാരി ഷെറീന്‍ ഖ്വാദ്രി മോഡറേറ്റര്‍ ആയ ചടങ്ങില്‍ സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍ഡറിംപിള്‍ , എം.പി വീരേന്ദ്രകുമാര്‍,സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരായിരുന്നു മുഖ്യപ്രഭാഷകര്‍. സ്വന്തം പുസ്തകത്തിലെ വരികള്‍ വായിച്ച് അക്ഷരസദസ്സിനെ കൈയ്യിലെടുത്തു. യാത്രാനുഭവങ്ങളെയും ചരിത്രദര്‍ശനങ്ങളെയും കഥകളായി അവതരിപ്പിച്ച് കേഴ്‌വിക്കാരില്‍ വിസ്മയം സൃഷ്ടിച്ചു. സഞ്ചാരസാഹിത്യം പിന്നിലേക്ക് മാറുകിലെന്ന് ഡാല്‍റിംപിള്‍ തെളിയിക്കുകയായിരുന്നു. ഗൂഗിള്‍ ചെയ്ത ലോകത്തെ അറിയുന്ന നവതലമുറയുടെ കാലത്തും സഞ്ചാരസാഹിത്യത്തിന് […]
കൊറിയയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ അതിഥി കൂടി- കിയ. ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹ്യുണ്ടായിക്ക് അവരുടെ നാട്ടില്‍ നിന്നുതന്നെയുള്ള എതിരാളിയാണ് കിയ. ഹ്യുണ്ടായ് മേധാവിത്വം പുലര്‍ത്തുന്ന എല്ലാ മോഡലുകളിലും കിയയും വരുന്നുണ്ട്. ഡല്‍ഹിയിലെ ഓട്ടോ എക്സ്പോയില്‍ കിയ വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. പുതിയ എസ്.യു.വി. മാതൃകകളും അവതരിപ്പിക്കും. ആന്ധ്രയിലെ നിര്‍മാണ യൂനിറ്റ് ഈ വര്‍ഷം സജ്ജമാകുന്നതോടെ അവിടെനിന്നും ഉല്‍പ്പാദനം ആരംഭിക്കും. പികാന്തോ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ ടെന്നിനോട് സാദൃശമുള്ള മോഡലാണ് പികാന്തോ. കാറിന്‍റെ […]
സമുദ്ര മത്സ്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സെന്‍റര്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) 71മത് സ്ഥാപക ദിനം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി നാളെ പൊതുജനങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ വിവിധ പരിപാടികള്‍ സങ്കടിപ്പിക്കും. ആഴക്കടലിന്‍റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്ന കാഴ്ചകള്‍ ആസ്വദിക്കാനും പുതിയ ഗവേഷണ പഠനങ്ങള്‍ ശാസ്ത്രജ്ഞരില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ശാസ്ത്ര- ഗവേഷണ പഠനങ്ങളുടെ പ്രദര്‍ശനം, മത്സ്യങ്ങളുടെ വയസ്സ് കണ്ടെത്തുന്ന പരീക്ഷണ ശാല, മ്യുസിയം, മറൈന്‍ അക്വോറിയം, ലബോറട്ടറികള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ക്കായി […]















